Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീൻ …..

നീതി തേടും പലസ്തീനികൾ
കവണക്കല്ലായി മാറിപ്പോയ്
തീഷ്ണതയേറും യുവജനത
കാന്തക്കല്ലായ്മാറിപ്പോയ്
ആളിക്കത്തും തീ കല്ലുകളായ്
കല്ലിനു മീതെ കല്ലുകളായ്
കോട്ട കണക്കേ വരുന്നുണ്ട്
ബാങ്ക് വിളിക്കും സ്വർണ പള്ളിയിൽ
വിശ്വാസികൾ കൂടിയിരിക്കെ
ക്രൂയിസ് മിസൈൽ ഒരെണ്ണം വീണു
പള്ളിമുറ്റത്ത് അന്നേരം
രക്തം കട്ട പിടിക്കും സിരകൾ
കണ്ണീർ വറ്റിയ കണ്ണുകളും
കണ്ടില്ലെന്നു നടിക്കുന്നവരേ
ജൂത പ്പടയുടെ ബോംബിങ്ങിൽ
എല്ലാം വെണ്ണീറായി പ്പോയ്
തണ്ണീർ പോലും കിട്ടാതെ
ചിരിച്ചുകൊണ്ട് മരിക്കുന്നു
കപടതനെയ്തൊരു മുഖപടം ഇട്ട്
കശാപ്പിന്റെകാരണവരായി
അമേരിക്ക വിലസുന്നു
എല്ലാം നഷ്ടപ്പെട്ടാലും
കീഴടങ്ങില്ലൊരുനാളും
ഖുദ്സിൻ വിജയം
ശാശ്വത വിജയം
ലോകത്തിനു സമാധാനം

Related Articles