വയൽകിളികൾ കഴുകാനായി കഴുകൻ എല്ലാം കിളികളായി കലിയുഗം ഇത് കലിയുഗം
ഇത് കലികാല യുഗം
ഒരേ കൊടിക്കൂറ ഉയർത്തിപ്പിടിക്കുന്നു വയൽകിളികൾ പിന്നെ കഴുകന്മാരും
ബുദ്ധിയുള്ളവരെ നാം തീരുമാനിക്കുക കിളികൾ ആര് പിന്നെ കഴുകൻ ആര്
കുമ്മായം അടർന്ന ചുവരിൽ
തൂക്കിയ ലെനിന്റെ ചിത്രം
ചിരിക്കുന്നുവോ അതോ കരയുന്നുവോ
ഞങ്ങളുടെ വയൽ
ഞങ്ങൾക്ക് വേണം
നമ്മൾ കൊയ്യും വയലുകളെല്ലാം
നമ്മുടേതാകും കിളികളെ
നന്ദിഗ്രാമും സിംഗൂരും
വിതച്ചത് കൊയ്തു
രാത്രിയുടെ കിരാതഭരണം
വെല്ലുവിളിച്ചു കിളികൾ
ഇവിടെ നീതി വിഷമാണ്
സത്യമോ രാജ്യദ്രോഹവും
കീഴാറ്റൂർ ഇപ്പോൾ
മരവിച്ചു പോയ ഒരു പ്രദേശം
സത്യമേവ ജയതേ സത്യമേവജയതേ
Facebook Comments