പാശ്ചാത്യ ശാസ്ത്രജ്ഞർ പ്രകൃതിയെ പഠിച്ച് മനനം ചെയ്ത് കണ്ടെത്തിയതാണ് നിലവിലെ ശാസ്ത്രീയ സത്യങ്ങൾ എന്ന് ആർക്കെങ്കിലും തെറ്റായ ധാരണയുണ്ടെങ്കിൽ അത് തിരുത്തണം. അറബി-മുസ്ലിം ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളുള്ള പൗരാണിക പുസ്തകങ്ങൾ നോക്കി മോഷ്ടിച്ചവയാണവയിലധികവുമെന്ന് മധ്യ പൗരസ്ത്യ കാലത്തെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ന്യൂട്ടൺ നല്ല ഉദാഹരണമാണ്, ഓക്സ്ഫോർഡിലെത്തിയ പഴയ അറബി കിതാബ് അത് പോലെ കോട്ടി മാറ്റിയതാണ് ന്യൂട്ടന്റെ പല ‘കണ്ടെത്തലുകളും’. ചലന സിദ്ധാന്തങ്ങൾ ഇപ്പറഞ്ഞ ഐസക് ന്യൂട്ടൻ കണ്ടെത്തിയത് മുസ്ലിം പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ നിന്നായിരുന്നു. അദ്ദേഹം തന്റെ ഒന്നാം ചലന സിദ്ധാന്തം ഇബ്നു സീനയുടെ الإشارات والتنبيهـات ൽ നിന്നും, രണ്ടും മൂന്നും ചലന സിദ്ധാന്തങ്ങൾ ഖുർആൻ വ്യാഖ്യാതാവ് ഫഖ്റുദ്ദീൻ റാസിയുടെ المباحث المشرقية في علم الإلهيات والطبيعيات ൽ നിന്നും അടിച്ചുമാറ്റിയതാണെന്ന് ഈയിടെയാണ് ശാസ്ത്രലോകം തിരിച്ചറിഞ്ഞത്. അതിന്റെ അരികി ( Margin )ലുള്ള കൈയെഴുത്ത് ഇംഗ്ലീഷ് വിവർത്തന( ഫോട്ടോയിൽ കാണാം ) ത്തിലൂടെ പടിപടിയായി വികസിപ്പിച്ചവയാണ് ന്യൂട്ടന്റെ മറ്റു സിദ്ധാന്തങ്ങളും . അല്ലാതെ ഒരു നട്ടുച്ചക്ക് തന്റെ തലയിൽ ആപ്പിൾ താഴേക്ക് വീണപ്പോൾ ഝടുതിയിൽ എത്തിച്ചേർന്നവയല്ല ആ നിഗമനങ്ങളൊന്നും .
അവലംബം :
1-المؤرخ تامر الزغاري
2- നിസാമി പുതുപൊന്നാനിയുടെ കുറിപ്പുകൾ
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW