Current Date

Search
Close this search box.
Search
Close this search box.

തൊപ്പിയും തലപ്പാവും അഫ്ഗാൻ സംസ്‌കാരത്തിന്റെ ഭാഗമാണ്

സംസ്‌കാരങ്ങളുടെയും (Cultures) വംശങ്ങളുടെയും (Ethnicities) സംഗമസ്ഥലമാണ് അഫ്ഗാനിസ്ഥാൻ. ഇവിടങ്ങളിലെ ആളുകൾ ധരിക്കുന്ന മനോഹരമായ തൊപ്പികൾ അത് ദൃശ്യമാക്കുന്നു. ഓരോ തൊപ്പിയുടെയും തലപ്പാവിന്റെയും സ്റ്റൈൽ അത് ധരിക്കുന്നയാൾ അഫ്ഗാനിലെ ഏത് ഭാഗത്തുള്ളവനാണെന്നും വംശക്കാരനാണെന്നും വെളിപ്പെടുത്തുന്നു.

പരന്നതും വൃത്താകൃതിയിലുള്ളതും ഇറുകിയതുമായ ഉസ്‌ബെക് തൊപ്പി വർണാഭമായ നൂല് കൊണ്ട് അലങ്കരിച്ചിട്ടുള്ളതാണ്. ഇത്, വടക്കൻ പ്രദേശങ്ങളായ മസാറെ ഷരീഫ്, ഫരിയാബ്, ജൗസ്ജാൻ എന്നിവടങ്ങളിലെ അഫ്ഗാനികൾക്കിടയിൽ പൊതുവെ കാണാവുന്നതാണ്.

നിരപ്പായ കറുത്ത തൊപ്പികളാണ് അഫ്ഗാനിസ്ഥാനിലെ വലിയ വംശീയ വിഭാഗമായ പഷ്തൂൺസ് ധരിക്കുന്നത്. തൊപ്പിക്ക് മുകളിൽ ചുറ്റിയ തലപ്പാവും അത് ചുമലിലേക്ക് ചാടിനിൽക്കുന്നതുമായിരിക്കും. ഒരു പഷ്തൂൺ ബാലൻ തലപ്പാവ് ധരിച്ചുതുടങ്ങുമ്പോൾ അത് പുരുഷത്വത്തിന്റെ അടയാളമായി ഗ്രാമീണർ കാണുന്നു.

തെക്കൻ കാണ്ഡഹാറിലെ ചെറുപ്പക്കാർ വൃത്താകൃതിയിലുള്ളതും നെറ്റിയുടെ മുൻവശത്ത് പിളർപ്പുള്ളതുമായ മൃദുവായ തൊപ്പികളാണ് ധരിക്കുന്നത്. അതേസമയം പ്രായമായ പുരുഷന്മാർ, പ്രത്യേകിച്ച് കർഷകർ, തലപ്പാവും സ്‌കാർഫുകളും ഇഷ്ടപ്പെടുന്നു.

ചില ഗ്രാമപ്രദേശങ്ങളിലെ അഫ്ഗാൻ സ്ത്രീകൾ – പ്രത്യേകിച്ച് പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിലെ സ്ത്രീകൾ – ചുമലിലേക്ക് താഴ്ത്തിയിട്ട ചാദർ ഷാളിന് മുകളിലോ താഴെയോ നൂലുകൊണ്ട് അലങ്കൃതമായ തൊപ്പി ധരിക്കുന്നവരാണ്.

തജിക്കുകൾ ധരിക്കുന്ന പക്കോൾ മൃതുലവും ചെമ്മരിയാടിന്റെ തടിച്ച നൂലുകൊണ്ടുള്ളതുമാണ്. ഇത് മഞ്ഞുകാലത്ത് തലക്ക് ചൂട് നിലനിർത്താൻ സഹായിക്കുന്നു. ഇത് അന്തരിച്ച താലിബൻ വിരുദ്ധ കമാൻഡർ അഹ്‌മദ് ഷാ മസൂദിന്റെ പ്രതീകമായി മാറി. തലയുടെ പിന്നിലേക്ക് ഇറക്കി അദ്ദേഹമിത് ധരിച്ചിരുന്നു. പഞ്ച്ഷീർ താഴ്‌വരയിലെ അദ്ദേഹത്തിന്റെ പോരാളികളും ഇത് ധരിച്ചിരുന്നു.

അഫ്ഗാനികൾ ധരിക്കുന്ന ഏറ്റവും പഴയ സ്റ്റൈലുകളിൽ ഒന്നാണ് നർമമേറിയ കമ്പിളികൊണ്ട് നിർമിക്കുന്ന കരക്കുൾ. ഇത് പാകിസ്ഥാൻ അതിർത്തിയിൽ ജിന്ന തൊപ്പി എന്നറിയപ്പെടുന്നു. രാജ്യത്തിന്റെ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയാണിത് ജനപ്രിയമാക്കിയത്. ഇത് പുതിയ രൂപത്തിൽ മുൻ പ്രസിഡന്റ് ഹാമിദ് കർസായിയിൽ കാണാവുന്നതാണ്.

Related Articles