കാലം ചുടുകണ്ണീർ
പൊഴിച്ച നേരം…
കുടിലര്‍ ശുഭവസ്ത്രം
അണിഞ്ഞ നേരം…
ബാബരി മസ്ജിദ്
മറക്കാൻ ചൊന്നേ…
ബലമായ് ഇബ് ലീസ്
കയറീടുന്നേ..
ബാബർ പടുത്തുള്ള
അഹദിൻ ഗേഹം..
ബാങ്കും ദിക്റുകൾ
മുഴങ്ങുന്നിടം..
ബോധം പിടയും പോൽ
കറുത്ത ദിനം..
ബലമായ് പൊളിച്ചവർ
തിരുമന്ദിരം ..
വിരിയും ഒരു നാളില്‍
മധുര നീതി..
വിശ്വം ഭരിക്കുന്ന
അഹേദോന്‍ നീതി..
കാണാം മസ്ജിദിൻ
വിശുദ്ധ രൂപം..
കേള്‍ക്കാം അദാനിന്‍റെ
വിളിയാളങ്ങള്‍ …
അകലെ മിനാരത്തിൽ
ഉയരുമല്ലോ…
അഹദിൻ പ്രകീര്‍ത്തനം
മുഴങ്ങുമല്ലോ…
അവിടെ ചരിതവും
രചിക്കുമല്ലോ…
അതിനായ് പുതുയുഗം
പിറക്കുമല്ലോ…
Facebook Comments