കാറ്റിനൊത്ത് നീങ്ങുന്ന നൗകയാണ് ജീവിതം. കാറ്റിനൊത്ത് മാറാന്‍ കഴിയാത്തതാവാം എന്റെ ജീവിതമിങ്ങനെ വ്യഥയുടെ ആഴക്കടലില്‍ മുങ്ങിപ്പോകാന്‍ കാരണം. വീട്ടിലെ വളര്‍ത്തു പശു പെട്ടെന്നായിരുന്നു അമ്മയായത്. അറിയില്ലായിരുന്നു പാലും നെയ്യും അങ്ങോട്ട് കൊടുക്കേണ്ടി വരുമെന്ന്. ജനങ്ങളെ സംരക്ഷിക്കേണ്ട ഭരണകൂടത്തെ ഞാനും ഭയന്നിരുന്നു. ഉള്ളതെല്ലാം വിറ്റു പെറുക്കി അമ്മയെ പരിപാലിച്ചു.
ഭക്ഷണത്തിന് വകയില്ലാതെ വന്നപ്പോള്‍ സ്വന്തം കുഞ്ഞിനെ കൊന്ന് തറ പൊളിച്ച് അതിലിട്ട് മൂടി.എന്നിട്ടും അമ്മയുടെ ശരീരത്തില്‍ ഒരു പോറല്‍ പോലും ഏല്‍പിച്ചിട്ടില്ല. ഒടുവില്‍ തീറ്റിച്ച് തീറ്റിച്ച് അമ്മയും വയറ് പൊട്ടി ചത്തു.ഈ കഥയോടൊപ്പം എന്റെ കഥയും ഇവിടെ തീരുകയാണ്.
Facebook Comments