Current Date

Search
Close this search box.
Search
Close this search box.

History

ഹിജാസ് റെയിൽവേ പദ്ധതിയും ബോസ്നിയൻ മുസ് ലിംകളും

ഡമസ്ക്കസിനെയും മദീനയെയും പരസ്‌പരം ബന്ധിക്കുന്ന പ്രധാന റെയിൽവേ പദ്ധതിക്ക് 1900 സെപ്തംബർ 1 ന് ഉസ്മാനിയാ ഖിലാഫത്ത് തുടക്കം കുറിക്കുകയുണ്ടായി.
ഒരേ സമയം തന്ത്രപ്രധാനമായതും മതപരമായതുമായ ലക്ഷ്യം അതിനുണ്ടായിരുന്നു. ഈയൊരു റെയിൽവേയുടെ പ്രധാന ലക്ഷ്യം മുസ്ലീങ്ങളിൽ ഹജ്ജ് ചെയ്യാൻ പോകുന്നവർക്ക് മതിയായ സൗകര്യം ഒരുക്കുക എന്നതായിരുന്നു. അതോടൊപ്പം ഗവൺമെന്റിന്റെ കീഴിലുള്ള എന്നാൽ വളരെ ദൂരത്തായ പ്രവിശ്യകളിലെ അധികാരം ഉറപ്പിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.

സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ മുമ്പ് തന്നെ ഈ ഒരാശയം നില നിന്നിരുന്നെങ്കിൽ കൂടി അദ്ദേഹമാണ് ഈ പദ്ധതി ഫലപ്രദമാക്കുന്നതിൽ അതീവ താൽപര്യം കാണിച്ചത്. അദ്ദേഹത്തിന്റെ അധികാരോഹണത്തിന്റെ വാർഷികത്തിൽ തന്നെ ഉസ്മാനിയ ഖിലാഫത്തിന്റെ അവസാനത്തെ തന്ത്രപ്രധാന പദ്ധതിയായ റെയിൽവേ നിർമ്മാണം ആരംഭിക്കുകയുണ്ടായി . ഹിജാസ് റെയിൽവേ അബ്ദുൽ ഹമീദ് രണ്ടാമന്റെ പാൻ – ഇസ്ലാമിക്ക് വീക്ഷണത്തിന്റെ ഫലമായുണ്ടായതാണ്. ഈ റെയിൽവേ പദ്ധതിക്ക് ഉസ്മാനിയ ഖിലാഫത്തിന്റെ അകത്തു നിന്നും പുറത്ത് നിന്നും വലിയ അളവിൽ സ്വീകാര്യത ലഭിക്കുകയുണ്ടായി.

Also read: സംരക്ഷണം തേടുന്ന മുസ്ലിം ന്യൂനപക്ഷങ്ങള്‍

സുൽത്താന്റെ പദ്ധതി “ഖലീഫ” യുടെ പദ്ധതിയായതിനാൽ തന്നെ ലോക മുസ്ലീങ്ങളോട് അതിലേക്ക് സാമ്പത്തികമായി സഹായിക്കാൻ പറയുകയുണ്ടായി. ഈ പദ്ധതിക്ക് ഇന്ത്യൻ മുസ്ലീങ്ങളുടെ പിന്തുണ ലഭിക്കുകയുണ്ടായി. അതോടൊപ്പം തെക്കു കിഴക്കൻ യൂറോപ്പിലെ ബോസ്നിയയിലെ മുസ്ലിങ്ങൾക്കിടയിലും ഈ പദ്ധതിക്ക് സ്വീകാര്യത ലഭിച്ചു. 1878 ലെ ബെർലിൻ കോൺഗ്രസ്സ് മുതൽ അവർ ആസ്ട്രോ – ഹംഗേറിയൻ ഭരണത്തിന് കീഴിലാണ് ജീവിച്ചതെങ്കിൽ പോലും അവർ ഈ റെയിൽവേ പദ്ധതിയെ പിന്തുണച്ചു. ആത്മീയവും പ്രതീകാത്മകവുമായ ബന്ധം അവർക്ക് ഇസ്തംബൂളുമായി ഉണ്ടായിരുന്നതിന്റെ സൂചനകളിലേക്കാണിത് വിരൽ ചൂണ്ടുന്നത്.

1900 ൽ റെയിൽവേ പദ്ധതി തുടങ്ങി. വൈകാതെ തന്നെ ബോസ്നിയൻ പ്രസിദ്ധീകരണങ്ങളായ ബെഹർ, ബോസ്നാക്ക് എന്നിവ ഹിജാസ് റെയിൽവേ പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് ഫീച്ചറുകൾ ചെയ്യാൻ തുടങ്ങി. ഈ രണ്ട് പ്രസിദ്ധീകരണങ്ങളും ഹിജാസ് റെയിൽവേ കേവലം ഉസ്മാനിയ ഖിലാഫത്തിന് മാത്രമല്ല കുറച്ച് കൂടി സൗകര്യപ്രദമായി ഹജ്ജ് ചെയ്യാൻ ലോക മുസ്ലീങ്ങൾക്ക് ലഭിച്ച വലിയൊരു അവസരം കൂടിയാണെന്ന് ഉദ്ഘോഷിക്കുകയുണ്ടായി. അക്കാലത്തെ പത്രവാർത്തകൾ ബോസ്നിയൻ മുസ്ലീങ്ങൾ ഈ പദ്ധതിക്ക് ധനസഹായം നൽകിയതായി സൂചിപ്പിക്കുന്നു.

1905 – ൽ ഈ പദ്ധതിക്ക് വേണ്ടി ഒരു കമ്മിറ്റി രൂപീകരിച്ചതോടെയാണ് ഹിജാസ് റെയിൽവേക്ക് വേണ്ടിയുള്ള സംഭാവനകൾ സംഘടിതമായ രീതിയിൽ ശേഖരിക്കാൻ തുടങ്ങിയത്, കമ്മിറ്റിയുടെ രൂപീകരണമാകട്ടെ വിശുദ്ധ റമദാൻ മാസത്തിന്റെ ആരംഭത്തിലായിരുന്നു. സരെജാവോയിലെ സെൻട്രൽ ബഗോവാ മസ്ജിദിലാണ് സംഭാവനകൾ സ്വീകരിച്ചിരുന്നത്
1905 ലെ നവംമ്പറിൽ ബോസ്നാക്ക് മാഗസിൻ ഹിജാസ് റെയിൽവേയുടെ സംഭാവനകൾ നൽകുന്നവരുടെ വിവരങ്ങൾ പുറത്തു വിട്ടിരുന്നു. ഇത്തരം വിവരങ്ങൾ സുതാര്യതയും മറ്റുള്ളവർക്ക് പ്രേരണയും ആവാൻ വേണ്ടിയായിരുന്നു.

Also read: പകർച്ചവ്യാധിയും, ചില പ്രവാചക പാഠങ്ങളും

അതിൽ സെര ജാവോ മേയർ ആയിരുന്ന എസാദ് കുലോവിച്ച്, ബോസ്നിയയിലെ മുഫ്തി ആയിരുന്ന മുഹമ്മദ് തൗഫീഖ് തുടങ്ങി പ്രമുഖരായ ചരിത്ര വ്യക്തിത്വങ്ങളും ഉണ്ടായിരുന്നു. അതിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ത്വാഹിറ തുസ്ലിച്ച് എന്ന വനിതയായിരുന്നു. ഇത് ഹിജാസ് റെയിൽവേ പദ്ധതിക്ക് സംഭാവന നൽകിയ മറ്റു മുസ്ലിം സ്ത്രീകളിലേക്കുമുള്ള സൂചനകളാണ്. 1905 നവംമ്പർ പകുതിയിൽ ആരംഭിച്ച സംഭാവന സ്വീകരിക്കാനുള്ള ശ്രമം പിറ്റേ വർഷം മാർച്ച് വരെ തുടർന്നു. 900 ത്തിലധികം ആളുകളാണ് ഈ നാല് മാസത്തിനകം ഈ പദ്ധതിയിലേക്ക് സംഭാവന ചെയ്തത്. സരജാവോയിൽ മാത്രമല്ല മറ്റു പട്ടണങ്ങളിലും ഇതിനായി സൗകര്യം ഏർപ്പെടുത്തിയിരുന്നു.

1908 -ൽ എട്ടു വർഷങ്ങൾക്ക് ശേഷം മദീനയിലേക്കുള്ള ഒരു പാത പൂർത്തിയായി.
മിഡിൽ ഈസ്റ്റ് മേഖലയിൽ ഒന്നാം ലോക മഹായുദ്ധം നടക്കുന്നത് വരെ ഈ റെയിൽവേ പ്രവർത്തിച്ചിരുന്നു. 1916 – ലെ അറബ് കലാപത്തിൽ TE ലോറൻസും അറബ് സൈന്യവും റെയിൽവേ അക്രമിക്കുകയുണ്ടായി ഇത് 1962-ൽ ഇറങ്ങിയ ലോറൻസ് ഓഫ് അറേബ്യ എന്ന സിനിമയിൽ ഈ രംഗം കാണാം.

Also read: കൂട്ടിന് കർമങ്ങൾ മാത്രമേ ഉണ്ടാകു

1905 മുതൽ 1906 വരെ ബോസ്നിയയിൽ ഹിജാസ് റെയിൽവേ പദ്ധതിക്ക് പണം സമാഹരിക്കാനുള്ള ശ്രമം തെക്ക് കിഴക്കൻ യൂറോപ്പിന്റെ ഭാഗങ്ങളിൽ ഈ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചതായി കാണിക്കുന്നു.ഹജ്ജ് യാത്രക്കാർക്ക് യാത്ര കൂടുതൽ സുഗകരമാവുന്നതിന് വേണ്ടിയുള്ള ഒരു വഖ്ഫായിരുന്നു ഈ പദ്ധതി എന്നുള്ളതാണ് ഇതിലേക്ക് സംഭാവന നൽകാനുള്ള അവരുടെ പ്രധാന പ്രചോദനം . ഓസ്ട്രിയ – ഹംഗറിയിൽ താമസിച്ചിട്ടും, ഒട്ടോമൻ ഖിലാഫത്തിന്റെ അവസാന ദശകങ്ങളിലെ വളരെ പ്രധാനപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ ബോസ്നിയൻ മുസ്ലീങ്ങൾ സാമ്പത്തികമായി സഹായിച്ചിരുന്നു.

വിവ. മുബശ്ശിർ മാട്ടൂൽ

Related Articles