Current Date

Search
Close this search box.
Search
Close this search box.

റെഡ് ഇന്ത്യക്കാരുടെ ‘വർണ്ണം’

അമേരിക്കൻ ഇന്ത്യക്കാർ, ആദിമ അമേരിക്കക്കാർ, തദ്ദേശീയ അമേരിക്കക്കാർ, എന്നൊക്കെ അറിയപ്പെടുന്ന റെഡ് ഇന്ത്യക്കാർ അമേരിക്കൻ ഐക്യനാടുകളിലെ തദ്ദേശവാസികളാണ്; ഹവായിയും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രദേശങ്ങളും ഉൾപ്പെടെയുള്ള 574 ഫെഡറൽ അംഗീകൃത ഗോത്രങ്ങളുടെ ശേഷിപ്പുകൾ യുഎസിനുള്ളിൽ ഇന്നും കാണാം. അവരിൽ പകുതിയോളവും ഉപരിസൂചിത റെഡ് ഇന്ത്യൻ ജനതതികളാണ്.

രാജ്യത്തിന്റെ വടക്കു-പടിഞ്ഞാറെ അറ്റത്തായി ഭൂവിസ്തൃതിയനുസരിച്ച് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ സംസ്ഥാനമായ അലാസ്കയോട് ചേർന്ന് ജീവിച്ചിരുന്ന തദ്ദേശീയ ഗോത്രങ്ങളാണ് റെഡ് ഇന്ത്യക്കാർ .യൂറോപ്പിന്‌ പടിഞ്ഞാറുള്ള ഭൂവിഭാഗങ്ങളെ, പ്രത്യേകിച്ച് അമേരിക്കൻ ഭൂഖണ്ഡങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച സാഹസികനായ ഇറ്റാലിയൻ കടൽ സഞ്ചാരിയാണ്‌ ക്രിസ്റ്റഫർ കൊളംബസ് (1451-1506 ) . ഇന്ത്യകണ്ടെത്താനായി പുറപ്പെട്ട് ആകസ്മികമായി അമേരിക്ക കണ്ടെത്തുകയായിരുന്നു. താൻ എത്തിയത് ഇന്ത്യയിലല്ലെന്നും യൂറോപ്യന്മാർക്ക് അറിവില്ലാതിരുന്ന ഒരു പുതിയ ഭൂഖണ്ഡത്തിലാണെന്നും കൊളംബസ് മനസ്സിലാക്കിയിരുന്നില്ല എന്നതാണ് വാസ്തവം.

കാനഡ മുതൽ ചിലിയുടെ തെക്കൻ അറ്റം വരെ ഏഷ്യയിൽ നിന്നും ബെറിംഗിയയിലൂടെയും ഭക്ഷണവും താമസവും തേടിയെത്തിയ കുടിയേറ്റക്കാരെ വിശേഷിപ്പിക്കാനാണ് റെഡ് ഇന്ത്യക്കാർ എന്ന പേര് പറഞ്ഞു പോരുന്നത്.

ചരിത്രപുസ്തകങ്ങളും കൗബോയ് സിനിമകളും റെഡ് ഇന്ത്യക്കാരെ ചിത്രീകരിച്ചിരിക്കുന്നത് വിചിത്രമായ ത്വക്കുള്ള , പച്ചമാംസം തിന്നുന്ന, തൂവലും തൊലിയും മാത്രം ധരിക്കുന്ന കരുണയോ സ്നേഹമോ ഇല്ലാത്ത തനി കാടന്മാരായാണ് . അത്തരം ചിത്രങ്ങളല്ലാതെ റെഡ് ഇന്ത്യക്കാരെ സംബന്ധിച്ചുള്ള പാതിവെന്ത ധാരണകളാണ് പാഠ പുസ്തകങ്ങൾ നമുക്ക് നല്കിയിട്ടുള്ളൂ.ഇന്നും അവരെ കുറിച്ചുള്ള വിവരങ്ങൾ പൂർണാർഥത്തിൽ നമുക്ക് ലഭ്യമാവുന്നില്ല. അവരിൽ ഭൂരിഭാഗത്തേയും 11 – 13 നൂറ്റാണ്ടുകളിൽ കുരിശുയുദ്ധക്കാരും അതിനു ശേഷം യൂറോപ്യൻ ആക്രമണകാരികളും ആസൂത്രിതമായി കടന്നു കയറി കൊല്ലുകയും മനുഷ്യരാശിയുടെ ചരിത്രത്തിലെ മുൻമാതൃകയില്ലാത്ത കൂട്ടക്കൊലകൾക്കിരയാക്കുകയുമായിരുന്നു.
ദശലക്ഷക്കണക്കിന് വരുന്ന ആ വംശജർ അമേരിക്കൻ നാടുകളിൽ നൂറ്റാണ്ടുകളോളം സമാധാനത്തോടെ ജീവിച്ചു .

അന്ദുലുസിയരിലൂടെ ഇസ്ലാമിന്റെ ശാദ്വല തീരത്തെത്തിയ അല്ലാഹുവിന്റെ വർണ്ണം ( സ്വിബ്ഗതുല്ലാഹ്) സ്വീകരിച്ച യഥാർത്ഥ സത്യവിശ്വാസികളായിരുന്നു റെഡ് ഇന്ത്യക്കാരിൽ വൻ ഭൂരിപക്ഷവുമെന്ന ചരിത്ര സത്യങ്ങൾ അന്വേഷിച്ചു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. ആദിമ നിവാസികളായ ആ പാവങ്ങളുടെ സമ്പത്തും വീടുകളും കൊള്ളയടിച്ചു കൊണ്ടാണ് അധിനിവേശ – ആംഗലേയ ശക്തികൾ അവിടെ എത്തിയത്. പിന്നീടവിടം ഓട്ടക്കലമാക്കിയ വെള്ളക്കാരായ അധിനിവേശകർ ജേതാക്കളായതാണ് ആധുനിക ‘ഐക്യ ‘ അമേരിക്കയുടെ ചരിത്രം . വിശ്വാസത്തിലും മതത്തിലും പീഡിതരായ റെഡ് ഇന്ത്യൻസ് തങ്ങളുടെ ആദർശ സഹോദരന്മാരാണെന്ന വിവരം ലോകത്തെ
വലിയ വിദ്യാസമ്പന്നരായ മുസ്ലിംകൾക്ക് പോലുമില്ല .

ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ലിയോൺ വെർണൽ തന്റെ പുസ്തകമായ ആഫ്രിക്ക ആന്റ് ഡിസ്കവറി ഓഫ് അമേരിക്കയിൽ പറയുന്നു:
“ക്രിസ്റ്റഫർ കൊളംബസ് താൻ കണ്ടെത്തിയ പ്രദേശത്തിന്റെ ഇസ്ലാമിക അസ്തിത്വത്തെക്കുറിച്ച് ബോധവാനായിരുന്നു,”
“റെഡ് ഇന്ത്യക്കാർ ഗ്രാനഡയിലെ മുസ്ലീം സ്ത്രീകൾ ധരിക്കുന്നതിന് സമാനമായ പരുത്തി വസ്ത്രമാണ് ധരിക്കുന്നത് ”

ക്യൂബയിലും മെക്സിക്കോയിലും മുസ്ലിം പള്ളികൾ കണ്ടെത്തിയ സംഭവവും പ്രസ്തുത ഗ്രന്ഥത്തിലുണ്ട്. കൊളംബസ് യാത്ര ചെയ്തിരുന്ന കപ്പലിന്റെ ക്യാപ്റ്റൻ ഒരു മുസ്ലീം നാവികനായിരുന്നുവെന്നും ലിയോൺ വ്യക്തമാക്കുന്നു.ക്രിസ്റ്റഫർ കൊളംബസും റെഡ് ഇന്ത്യക്കാരും തമ്മിലുള്ള ആദ്യത്തെ സന്ധിയിൽ മുഹമ്മദ് എന്ന മനുഷ്യൻ ഒപ്പിട്ടുണ്ട് എന്നും അറബിക് അക്ഷരങ്ങളിലാണ് പ്രസ്തുത മുഹമ്മദ് ഒപ്പിട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മെക്സിക്കോയിലെ ഏറ്റവും പഴയ ചർച്ചുകൾ യഥാർത്ഥത്തിൽ അവിടെയുണ്ടായിരുന്ന റെഡ് ഇന്ത്യൻ മുസ്ലിംകളുടെ മസ്ജിദുകളായിരുന്നുവെന്നും അവയുടെ ഖുബ്ബകളും മിനാരങ്ങളും പരമ്പരാഗത അന്ദുലുസിയൻ മാതൃകയിലായിരുന്നുവെന്നും ഉപരിസൂചിത ചരിത്ര പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അബൂബക്ർ അൽ-ഖല്ലാലിന്റേയും ഇദ്‌രീസിയുടെയും ലിഖിതങ്ങളിലും ലിസ്ബൺ നഗരത്തിലുണ്ടായിരുന്ന ഒരു കൂട്ടം മുസ്ലിം സ്പെയിൻ വംശജരെ കുറിച്ചും അവരുടെ പ്രബോധനങ്ങളിലൂടെ തദ്ദേശീയർ ഇസ്ലാം മനസ്സിലാക്കിയതിനെ കുറിച്ചുമുള്ള വെളിച്ചം ലഭ്യമാണ്.

 

References :
المظلومون في التاريخ : ” شاكر مصطفى ”
مائة من عظماء الإسلام ” جهاد الترباني ” .
أمريكا والإبادات : ” منير العكش ”
Hozztech media YouTube channel

Related Articles