Current Date

Search
Close this search box.
Search
Close this search box.

ക്ഷമ സൗന്ദര്യമാണ്

ക്ഷമ കൊണ്ട് മോഡിപിടിപ്പിക്കാൻ കഴിയുക എന്നത് സമർത്ഥരായ ആളുകളുടെ സവിശേഷ ഗുണമാണ്. ദുരിതങ്ങളെ അവർ ക്ഷമയിലൂടെയും നിശ്ചയദാർഡ്യത്തിലൂടെയും നേരിടുന്നു. നമ്മൾ ക്ഷമയുള്ളവരല്ലങ്കിൽ, ഞാനും നിങ്ങളും എന്ത് ചെയ്യും? ദുരിതങ്ങളിൽ നിന്ന് പുറത്ത് കടക്കാൻ ക്ഷമയല്ലാതെ നമുക്ക് വേറെ വല്ല വഴിയുണ്ടൊ? ക്ഷമയല്ലാതെ അതിന് മറ്റു വല്ല ഏർപ്പാടും നിങ്ങൾക്ക് അറിയുമൊ?

അല്ലാഹുവിൻറെ തിരുദൂതർ പറഞ്ഞു: വിശ്വാസികളുടെ കാര്യം അൽഭുതകരം തന്നെ. എല്ലാ കാര്യത്തിലും നന്മയാണ് അവർക്കുള്ളത്. അത് വിശ്വാസികൾക്കല്ലാതെ മറ്റാർക്കും ലഭിക്കുകയില്ല. അവന് സന്തോഷവാനാണെങ്കിൽ, നന്ദി കാണിക്കുന്നു. അത് അവന് ഗുണകരം. ഇനി അവൻ ദുരിതമനുഭവിക്കുകയാണെങ്കിലൊ, അവൻ ക്ഷമ കൈകൊള്ളുന്നു. അതും അവന് ഗുണകരം തന്നെ.

ബുദ്ധിയുള്ള ദൈവത്തിൻറെ അടിമകളെ, ക്ഷമ കൈകൊള്ളുന്നവനാകുക.
ഒരുപക്ഷെ, നിങ്ങളുടെ ക്ഷമക്ക് ശേഷം, നിങ്ങൾ നിരാശപ്പെടുകയില്ല.
ഓരോ ദുരിതങ്ങൾക്ക് ശേഷവും ആശ്വാസമാണ്.
അതാകട്ടെ സമീപസ്ഥവും.

ഇതാണ് ഉന്നത സ്വഭാവ ഗുണങ്ങളുള്ളവരുടെ സമീപനം. അവർ ദുരിതങ്ങളെ നേരിട്ടു. എന്നിട്ടും അവർ വിജയികളാവുന്നു. ഇസ്ലാമിലെ പ്രഥമ ഉത്തരാധികാരി, അബൂബക്കർ (റ) രോഗിയായിരിക്കെ, ചിലർ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു: താങ്ങളെ ചികിൽസിക്കാൻ ഡോക്ടറെ വിളിക്കണൊ?
അബൂബക്കർ (റ) പറഞ്ഞു: ‘ഡോക്ടർ’ എന്നെ ചികിൽസിച്ചല്ലോ?
എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞു? ആഗതർ ആരാഞ്ഞു.
ഞാൻ ആഗ്രഹിക്കുന്നത് ചെയ്ത്കൊള്ളാൻ പറഞ്ഞു. അബൂബക്കർ (റ) മറുപടി.

ഭയഭക്തനായ ഒരാൾ രോഗിയായി. അദ്ദേഹത്തോട് ചോദിച്ചു: താങ്കളെ എന്താണ് വേദനിപ്പിക്കുന്നത്? ആ ഭക്തൻ പറഞ്ഞു:

“ആളുകൾ അവരുടെ രോഗത്താൽ മരണപ്പെടുന്നു
അവരെ സന്ദർശിക്കുന്നവർ ഉണ്ടൊ
രോഗികൾ അനുഭവിക്കുന്ന വേദന അറിയുന്നു!
സ്നേഹഭാജനങ്ങളോടൊഴിച്ച്
രോഗത്തെ അന്യരോട് പഴി പറയുന്ന ഹൃദയം ഹൃദ്യമല്ല ”

നിങ്ങൾ തീർച്ചയായും ക്ഷമിച്ചേ പറ്റു. നിങ്ങളുടെ ക്ഷമ മറ്റെവിടെ നിന്നുമല്ല. അത് അല്ലാഹുവിങ്കൽ നിന്ന് മാത്രം. ക്ഷമിക്കുക. പ്രതീക്ഷയുള്ളവനാവുക. മോചനം സമീപത്തണെന്നും നല്ലൊരു പര്യവസാനം ഉണ്ടാവുമെന്നും, പ്രതിഫലം കാംക്ഷിച്ചും പാപത്തിൽ നിന്ന് പ്രാശ്ചാതപിച്ചും ജീവിക്കുക. സാഹചര്യം എത്ര ദുരിതപൂർണ്ണമായാലും, മുമ്പിലുള്ള പാത എത്ര ഇരുണ്ടതായാലും സഹായം ക്ഷമയോടൊപ്പമാണ് വരുക. പ്രയാസത്തോടൊപ്പമാണ് എളുപ്പമുണ്ടാവുക. ദുരിതത്തിന് ശേഷമാണ് ആശ്വാസമുണ്ടാവുക.

കഴിഞ്ഞ കാലത്ത് ഈ ഭൂമിയിൽ ജീവിച്ചിരുന്ന വലിയ മഹാന്മാരുടെ ജീവ ചരിത്ര കൃതികൾ ഞാൻ വായിച്ചിട്ടുണ്ട്. അവരുടെ മഹത്തായ ക്ഷമയും സഹിക്കാനുള്ള ശക്തിയും കണ്ട് ഞാൻ അൽഭുതപരതന്ത്രനായിട്ടുണ്ട്. ദുരിതങ്ങൾ അവരുടെ ശിരസ്സുകളിൽ തണുത്ത ജലകണങ്ങൾ പോലെയാണ് പതിച്ചിരുന്നത്. പക്ഷെ അവർ പാറ പോലെ സത്യത്തിൽ ഉറച്ച് നിന്നു. ആ ദുരിതമകാട്ടെ കുറഞ്ഞ നാളുകൾ മാത്രം. ആശ്വാസത്തിൻറെ പ്രഭാതം വിടരുമ്പോൾ, വിജയത്തിൻറെ ആഹ്ലാദം അവരുടെ മുഖത്ത് പ്രശോഭിതമാവുന്നു.

ഇനി ദുരിതങ്ങളെ ക്ഷമയിലൂടെ മാത്രം നേരിടാതെ, മുഖാമുഖം നേരിടേണ്ടി വന്നപ്പോൾ, അയാൾ ഉറക്കെ നിലവിളിച്ച് പറയുന്നു:

“കാലമേ പറയുക
നിൻറെ കൈവശം ഇപ്പോഴും
വിശ്രുതർ നാണപ്പെടുത്തപ്പെട്ട വല്ലതുമുണ്ടെങ്കിൽ
അത് എനിക്ക് ഏകുക. ”

മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles