Current Date

Search
Close this search box.
Search
Close this search box.

ആട്ടിടയനായ ഇമാം

നബി (സ) യുടെ ജീവിതത്തിൽ ചെറുപ്പകാലത്ത് ആടുകളെ മേച്ചിരുന്ന ചരിത്രം പ്രസിദ്ധമാണ്. പല പ്രവാചകന്മാരും അവരുടെ പ്രവാചകത്വത്തിന് മുമ്പ് ആട്ടിടയന്മാരായിരുന്നുവെന്നും നാം കേട്ടിട്ടുണ്ട്. എന്നാൽ ഒരാട്ടിടയൻ സർവ്വ വിജ്ഞാനങ്ങളുടേയും ഭണ്ഡാരമായി മാറിയ ചരിത്രം നാം കേട്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ ഈ ചരിത്രം നിർബന്ധമായും വായിക്കണം. കൂഫയിലെ ബനൂ അസദ് ഗോത്രത്തിന്റെ മോചിതനായ അടിമയായിരുന്ന അലി കസാഈ എന്ന ചെറുപ്പക്കാരൻ നാല്പത് വയസ്സു വരെ കേവലം ആട്ടിടയനായാണ് ജീവിച്ചത്; ഒരു തരം ആടുജീവിതം , അഥവാ ആടുകൾക്ക് വേണ്ടി മാത്രമുള്ള ജീവിതം . അവക്ക് കൊടുക്കുന്ന ഭക്ഷണത്തെ കുറിച്ച് ചിന്തിച്ചും അവയെ കുളിപ്പിച്ചും മാത്രം യുവത്വം കഴിച്ചു കൂട്ടിയ ആ മനുഷ്യൻ പിന്നീട് ഖുർആൻ പാരായണത്തിന്റെ ആധികാരിക ഗുരുവും അറബി വ്യാകരണത്തിലെ ആധികാരിക കൂഫീ ചിന്താധാരയുടെ സ്ഥാപകനായി മാറിയതിനുമെല്ലാം പിന്നിൽ പ്രവർത്തിച്ച ഒരു സംഭവം ദാ ഇതായിരുന്നു.

ഒരു ദിവസം അലി തന്റെ ആടുകൾക്ക് തീറ്റതേടി നടക്കുമ്പോൾ, ഒരു ഉമ്മ തന്റെ മകനെ ഖുർആൻ മന:പാഠമാക്കുന്ന മദ്രസയിലേക്ക് വിടാൻ പ്രേരിപ്പിക്കുന്നത് പുറത്തു നിന്നും ആകസ്മികമായി കണ്ടു. ആ കുട്ടിയാണെങ്കിൽ ഉമ്മയെ വിട്ട് എവിടെക്കും പോകാൻ ആഗ്രഹിക്കുന്നില്ല എന്ന് അവന്റെ പെരുമാറ്റത്തിൽ നിന്നും പ്രകടമായിരുന്നു. ആ ഉമ്മ മകനോട് പറഞ്ഞു:
“മോനേ, ഒന്നുകിൽ നീ ഖുർആൻ പഠിക്കാൻ മദ്റസയിലേക്കു പോവുക , ഇല്ലെങ്കിൽ ആ പോവുന്ന ഇടയനെപ്പോലെയായിക്കോ”.
ഇത് അലിയുടെ മനസ്സിൽ ഇടിത്തീ പോലെ ചെന്ന്പതിച്ചു. അദ്ദേഹം ഒന്നുറപ്പിച്ചു; ഇനിയുള്ള കാലം പഠിക്കുക തന്നെ.അങ്ങനെ തന്റെ ആടുകളെ മുഴുവൻ വിറ്റ് ഖുർആൻ പഠിക്കാൻ പോയ ആ ആട്ടിടയനാണ് ചരിത്രത്തിലെ ഇമാം കസാഈ (119 – 189 AH/737-805 CE) ആയി മാറിയത്.

അബ്ദുല്ലാഹ് ബിൻ കഥീർ ദാരി മക്കി , അബ്ദുല്ലാഹ് ബിൻ ആമിർ യഹ്സബി ശാമി, ആസ്വിം ബിൻ അബി ന്നജൂദ് അസദി കൂഫി, അബൂ അംർ ബിൻ അലാ ബസ്വരി, ഹംസ ബിൻ ഹബീബ് സയ്യാത് കൂഫി, നാഫിഅ് ബിൻ അബ്ദിർ റഹ്മാൻ മദനി, എന്നിവരുടെ ലിസ്റ്റിലെ ഏഴാമൻ നമ്മുടെ കഥാ നായകൻ അലി കസാഈ എന്ന അബുൽ ഹസൻ അലി ബിൻ ഹംസ കസാഈ ആണ് .

സപ്ത പാഠകരിൽ (ഖുർറാഉ സ്സബ്അ: ) അഞ്ചാമനായി അറിയപ്പെടുന്ന ശൈഖ് ഹംസ കൂഫിയിൽ നിന്നും ഖിറാഅതിൽ ഇജാസ (സർട്ടിഫിക്കറ്റ്) ലഭിച്ചതിന് ശേഷം നാലു തവണ ഖുർആൻ മുഴുവൻ പാരായണം ചെയ്തു കൊടുക്കാനും അതോടൊപ്പം മുഹമ്മദ് അബൂ ലൈലാ , ഈസാ ഹമദാനി തുടങ്ങിയ ഗുരുക്കളിൽ നിന്നും അറബി ഭാഷ പഠിക്കുകയും ചെയ്തു. വ്യാകരണത്തിൽ വ്യത്യസ്തമായ ലാളിത്യത്തിന്റെ രീതിശാസ്ത്രം അവലംബിക്കുകയും ചെയ്ത മഹാത്ഭുതമാണ് ഇമാം കസാഈ . അബൂ ഉമർ ദ്ദൗരി, ലൈഥ് ബിൻ ഖാലിദ് തുടങ്ങിയ നിരവധി ലോക പ്രസിദ്ധരായ ശിഷ്യ ഗണങ്ങളും ഇമാം കസാഈക്കുണ്ട്. ഖുർആനും ഖിറാഅതും , വ്യാകരണവുമായും ബന്ധപ്പെട്ട ഒരുപാട് ഗ്രന്ഥങ്ങളും വയോജന വിദ്യാഭ്യാസ പരീക്ഷണത്തിൽ നിന്നും പുറത്തുവന്ന ഇമാം കസാഈ രചിച്ചിട്ടുണ്ട്. നാല്പതു വയസ്സിന് ശേഷം പഠിക്കാൻ പോവുന്നവരെ കുറിച്ച് ‘കസാഈക്ക് പഠിക്കുന്ന’ എന്ന ഭാഷാ ശൈലി തന്നെ അറബിയിൽ പിന്നീട് രൂപപ്പെടുകയുണ്ടായി.

റഫറൻസ്
1- غاية النهاية في طبقات القراء لابن الجزري.
2- تهذيب التهذيب لابن حجر.
3 – വിക്കിപ്പീഡിയ

Related Articles