Current Date

Search
Close this search box.
Search
Close this search box.

ഹാറൂന്‍ റഷീദും ഇമാം മാലികും

ഹാറൂന്‍ റഷീദ് പ്രശസ്തനായ ഭരണാധികാരിയാണ്. അദ്ദേഹത്തിന്റെ സമകാലികനായിരുന്നു വിഖ്യാത പണ്ഡിതനായ ഇമാം മാലിക്. തന്റെ മക്കളായ അമീനെയും മഅ്മൂനെയും പഠിപ്പിക്കാന്‍ കൊട്ടാരത്തിലെത്താന്‍ ഹാറൂന്‍ റഷീദ് അദ്ദേഹത്തോടാവശ്യപ്പെട്ടു. ഇമാം മാലിക് അതംഗീകരിച്ചു. പഠിക്കാന്‍ താല്‍പര്യമുള്ളവരെല്ലാം തന്റെ അടുത്ത് വരാറാണ് പതിവെന്നും അത് ലംഘിക്കാനാവില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഈ തന്റേടം ഹാറൂന്‍ റഷീദിനെ അമ്പരപ്പിച്ചു. മക്കളെയും കൂട്ടി അദ്ദേഹം മാലിക്കിന്റെ പാഠശാലയിലെത്തി. അവിടെ ധാരാളം വിദ്യാര്‍ഥികള്‍ ഒരുമിച്ചിരുന്നു പഠിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. തന്റെ കുട്ടികള്‍ക്ക് മറ്റു കുട്ടികളോട് ഒന്നിച്ചിരിക്കാന്‍ സാധ്യമല്ലെന്നും അതിനാല്‍ പ്രത്യേകം  സൗകര്യമേര്‍പ്പെടുത്തണമെന്നും അദ്ദേഹം ഇമാം മാലികിനോട് ആവശ്യപ്പെട്ടു. പക്ഷേ ആ പണ്ഡിതശ്രേഷഠന്‍ അതിനു വഴങ്ങിയില്ല. മറ്റു വിദ്യാര്‍ഥികളോടൊന്നിച്ചിരുന്ന് പഠിക്കാന്‍ സന്നദ്ധമാണെങ്കില്‍ മാത്രം മക്കളെ തന്റെ അടുത്തയച്ചാല്‍ മതിയെന്നും അറിവിന്റെ കാര്യത്തില്‍ എല്ലാവരും സമന്മാരാണെന്നും അദ്ദേഹം ഹാറൂന്‍ റഷീദിനെ അറിയിക്കുകയും ചെയ്തു. ആ ഭരണാധികാരിക്ക് അതംഗീകരിക്കുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല.

സമ്പാദനം: അബൂഅയ് മന്‍

Related Articles