Current Date

Search
Close this search box.
Search
Close this search box.

ഉമര്‍(റ)വിന്റെ കാലത്തെ നാഗരികമായ ചുവടുവെപ്പുകള്‍-3

ഫുസ്ത്വാത്ത് നഗരം:

കൂഫയുടെ സ്ഥാപകനായി സഅദ് ബിന്‍ അബീവഖാസിനെ കാണുന്നതുപോലെ, അംറ് ബിന്‍ ആസ്വിനെയാണ് ഫുസ്ത്വാതിന്റെ സ്ഥാപകനായി കാണുന്നത്. അലക്‌സാണ്ട്രിയ വിജയിച്ചടക്കികൊണ്ടുള്ള നടപടികള്‍ക്ക് ശേഷം അവിടെ സ്ഥിരതമാസമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഉമര്‍(റ) അദ്ദേഹത്തിന് കത്തെഴുതി: ‘ഞാന്‍ താങ്കളിലേക്ക് വരുമ്പോള്‍ തനിക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ വെള്ളം (തടസ്സമുണ്ടാവരുത്) വേര്‍പ്പെടുത്തരുത്.’ അപ്രകാരം അദ്ദേഹം അലക്‌സാണ്ട്രിയയില്‍ നിന്ന് ഫുസ്ത്വാതിലേക്ക് നീങ്ങി. അംറ് ബിന്‍ ആസ്വ് അലക്‌സാണ്ട്രിയയില്‍ ആദ്യമായി നിര്‍മിച്ചത് പള്ളിയാണ്. ആ പള്ളി അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. പിന്നീട് ഉമര്‍(റ)വിന് അവിടെ ഒരു കേന്ദ്രം നിര്‍മിച്ചു. ഒരുപക്ഷേ, അതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ഭരണം നടത്തുതിനുളള ഒരു കേന്ദ്രമായിരിക്കും. ഉമര്‍(റ) അദ്ദേഹത്തിന് എഴുതി; ‘അത് അങ്ങാടിയായി മാറ്റുക.’

പള്ളിക്ക് സമീപത്തായി അംറ് ബിന്‍ ആസ്വ് തനിക്ക് വേണ്ടി രണ്ട് കേന്ദ്രങ്ങള്‍ പണികഴിച്ചു. ഇബ്‌നു അബ്ദുല്‍ ഹകം അറിയിക്കുന്നു: ഇന്ന് കാണുന്ന മസ്ജിദിന്റെ വാതിലിന്റെ ഭാഗത്തായി അംറ് ബിന്‍ ആസ്വ് ഒരു കുടില്‍ നിര്‍മിക്കുന്നതിന് രൂപരേഖ തയാറാക്കി. മറ്റൊന്ന് അതിനോട് ചേര്‍ന്ന് തന്നെ നിര്‍മിച്ചു. ചിലപ്പോള്‍ അതിലൊന്ന് അദ്ദേഹത്തിന് വേണ്ടി നിര്‍മിച്ചതാവാം. രണ്ടാമത്തേത് ഭരണാധികാരിക്ക് നേതൃത്വം നല്‍കുന്നതിന് വേണ്ടി നിര്‍മിച്ച കേന്ദ്രമായിരുന്നു. അത് ഉമര്‍(റ) പൊളിച്ച് കളയാന്‍ പറഞ്ഞത് മുമ്പ് സൂചിപ്പിച്ചുവല്ലോ. വിവധങ്ങളായ ഗോത്രങ്ങളെ വേര്‍തിരിക്കുന്നതനായി തന്റെ സഹചാരികളായ സ്വഹാബികളുടെ ഒരു കൂട്ടത്തെ അംറ് ബിന്‍ ആസ്വ് ഏല്‍പിച്ചു. ഓരോ ഗോത്രത്തിനും അവരുടെതായ സ്ഥലം നിശ്ചയിക്കുകയും ചെയ്തു. അവ അറിയപ്പെടുന്നത് അതിന്റെ കലാവാസ്തുവിദ്യ കൊണ്ടാണ്. നമ്മള്‍ ജിവീക്കുന്ന പുതിയ കാലത്ത് ജീവശാസ്ത്രം അറിയപ്പെടുന്നതുപോലെ അന്ന് അത് അറിയപ്പെട്ടിരുന്നു. എന്നാല്‍ ഗോത്രത്തിനും റോഡുകള്‍ക്കുമിടയില്‍ വലിയ വശാലതയുണ്ടായിരുന്നില്ല. ചിലപ്പോള്‍ ഇന്ന് നാം മനസ്സിലാക്കുന്ന രീതിയിലായിരിക്കുകയില്ല അന്നത്തെ റോഡ്. അത് ഓരോ ഇടനാഴികക്കും മറ്റൊരിടനാഴികക്കും ഇടയിലുള്ള പാതകളാണ്.

Also read: വൈവാഹിക ജീവിതം, ഇതും അറിയണം

ലിബിയയിലെ സിര്‍ത് നഗരം:

പടിഞ്ഞാറന്‍ ഈജിപ്തിലെ ഇസ്‌ലാമിന്റെ പ്രധാന താവളമായി ‘ബുര്‍ഖ’ മാറിയപ്പോള്‍ അവിടെ നിന്ന് അംറ് ബിന്‍ ആസ്വും സൈന്യവും ട്രിപളയിലേക്ക് നീങ്ങി. ട്രിപളിക്കും ബുര്‍ഖമിടയിലായി കിടന്നുരുന്ന സ്ഥലം ഏറ്റെടുത്ത് അവിടെ സിര്‍ത് നഗര നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. ഹിജ്‌റ 22 മുതല്‍ മുസ്‌ലിംകള്‍ പടിഞ്ഞാറിലേക്ക് പോകുന്നതിനായി ആ താവളം ഏറ്റെടുത്തു. അത് മുസ്‌ലിം സൈന്യത്തിന്റെ താവളമായും, ഉഖ്ബത് ബിന്‍ നാഫിഇന്റെ കേന്ദ്രമായും അവശേഷിച്ചു. അത്
സുഡാന്‍, സവീല, വദ്ദാന്‍, ഫസ്സാന്‍ തുടങ്ങിയ സ്ഥലങ്ങളുടെ അടുത്തായുള്ള മരുപ്പച്ചയില്‍ ഇസ്‌ലാമിക പ്രബോധനത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള ഉഖ്ബത് ബിന്‍ നാഫിഇന്റെ കേന്ദ്രമായിരുന്നു.

വിജയിച്ചടക്കിയ പ്രദേശങ്ങളിലെ പ്രതിരോധ കോട്ടകള്‍:

വിജയിച്ചടക്കിയ രാഷ്ട്രങ്ങളുടെ എല്ലാ വശങ്ങളിലുള്ള നഗരങ്ങളിലായി സൈന്യത്തിന്റെ പേരില്‍ പ്രതിരോധ കോട്ടകള്‍ ഉമര്‍(റ) സംവിധാനിച്ചു. സിറയിയില്‍ പ്രത്യേകിച്ചും. അവിടെ സൈന്യത്തെ നിലനിര്‍ത്തുന്നതിനായി സൈനിക താവളുമുണ്ടായിരുന്നു. എല്ലാ സൈനിക താവളങ്ങളിലും കുതിരകളെ നിര്‍ത്തുന്നതിനുള്ള സ്ഥലങ്ങളുണ്ടായിരുന്നു. അവയില്‍ എല്ലാത്തിനും സന്നദ്ധമായി നില്‍ക്കുന്ന നാലായരത്തില്‍ കുറയാത്ത കുതിരകളുമുണ്ടായിരുന്നു. അവയെല്ലാം യുദ്ധത്തിന് തയാറാക്കപ്പെട്ടതാണ്. ആവശ്യം വരുന്ന സമയത്ത് നേതൃത്വത്തിന് യുദ്ധ പോരാട്ട ഭൂമിയിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒറ്റിയിരുപ്പില്‍ 36000 കുതിരകളെ സിറയില്‍ മാത്രമായി ഉപയോഗപ്പെടുത്താന്‍ കഴിയുമായിരുന്നു. എല്ലാ സൈനിക കേന്ദ്രങ്ങൡലും കുതിരകള്‍ക്കായി വിശാലമായ മേച്ചില്‍പുറങ്ങളുണ്ടായിരുന്നു. ഓരോ കുതിരയും അവയുടെ തുടയെല്ല് കൊണ്ട് സവിശേഷമായിരുന്നു. അത് വിശുദ്ധ ഖുര്‍ആനിന്റെ ആഹ്വാനത്തെ സാക്ഷാത്കൃതമാക്കിയ കാലഘട്ടമായിരുന്നു. ‘അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍പ്പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തിയ കുതരകളെയും നിങ്ങള്‍ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും, അവര്‍ക്ക് പുറമെ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്താന്‍ വേണ്ടി.’ (അന്‍ഫാല്‍: 60).

Also read: ഖുര്‍ആനില്‍ ലിംഗ വ്യത്യാസമില്ല: അമന്‍ദാ ഫിഗറസ്

ഇപ്രകാരം ഖലീഫ ഉമര്‍(റ)വിന്റെ ഭരണകാലം മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനും അനുഗ്രഹപൂര്‍ണമായ കാലമായിരുന്നു. ഈ കാലത്ത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വളര്‍ച്ചയും പുരോഗതിയും അതിന്റ കൊടുമിടിയിലെത്തി. പ്രത്യേകിച്ച്, നാഗരികത നിര്‍മാണത്തിന്റെ ഉത്തുംഗതയില്‍. ഉമര്‍(റ) കാലത്ത് നിര്‍മിക്കപ്പെട്ട ധാരാളം നഗരങ്ങളും പള്ളികളും മുസ്‌ലിം സമൂഹത്തിന്റെ മഹത്തായ ചരിത്ര പുരോഗതിയുടെയും വളര്‍ച്ചയുടെയും കേന്ദ്രമായിരുന്നു. അവയില്‍ പലതും ഉമര്‍(റ)വിന്റെ കാലത്ത് സാക്ഷാത്കൃതമായ നാഗരികവത്കരണത്തിന്റെയും നാഗരിക വിപ്ലവത്തിന്റെയും സാക്ഷ്യമായി ഇന്നും അവശേഷിക്കുന്നു.

(കഴിഞ്ഞു)

അവലംബം: mugtama.com
വിവ: അര്‍ശദ് കാരക്കാട്

Related Articles