Current Date

Search
Close this search box.
Search
Close this search box.

ആ രണ്ട് സിംഹങ്ങളുള്ളപ്പോൾ ഞാനെങ്ങനെ ഉറങ്ങും ?

1229 CE മുതൽ 1574 CE വരെ ആഫ്രിക്ക ഭരിച്ച ബർബർ വംശജരായ സുന്നി രാജവംശമായിരുന്നു ഹഫ്സിയാ ഭരണകൂടം . ആ കാലഘട്ടത്തിൽ സുൽത്താൻ അബു ഫിറാസ് അബ്ദുൽ അസീസിന്റെ (1394-1434) ന്റെ കാലത്ത് ജീവിച്ച മഹാനായ ഹദീസ് പണ്ഡിതനായിരുന്നു ഇമാം അബി. ജനിച്ച തുനീഷ്യൻ ഗ്രാമമായ ആബയിലേക്ക് ചേർത്താണ് അബി എന്ന വിളിപ്പേര് ലഭിക്കുന്നത്. (AH 828 /CE 1425).  മുഴുവൻ പേര്أ بو عبد الله محمد بن خلفة بن عمر التونسي الوشتاني الأبّي المالكي.

അദ്ദേഹത്തിന്റെ 9 വാള്യങ്ങളുള്ള ഇക്മാൽ സ്വഹീഹു മുസ്ലിമിന്റെ വ്യാഖ്യാനമെന്ന നിലക്ക് പ്രസിദ്ധമാണ്. മാസ്രി, ഇയാദ്, ഖുർത്വുബി, നവവി എന്നീ ഇമാമുമാരുടെ വിശദീകരികരണങ്ങൾ സംഗ്രഹിച്ച് തന്റെ ഗുരുവായ ഇബ്നു അറഫയുടെ തഅ്ലീഖുകൾ കൂടി ഉൾപ്പെടുത്തി സമ്പൂർണ്ണകൃതിയായി പ്രസിദ്ധീകരിച്ച സീരീസാണ് ഇക്മാലു ഇക്മാലിൽ മുഅ്ലിം.അദ്ദേഹമെഴുതിയ പ്രസ്തുത ഗ്രന്ഥത്തിന്റെ കയ്യെഴുത്തുപ്രതികൾ ടുണീഷ്യയിലെ നാഷണൽ ലൈബ്രറിയിൽ ലഭ്യമാണ്. ഇമാം അബിക്ക് ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ കുറിച്ചും അവയുടെ നിദാന ശാസ്ത്രങ്ങൾ സംബന്ധിച്ചും അഗാധമായ ജ്ഞാനമായിരുന്നു.

തൗഫീഖിയ്യ മദ്രസയിൽ എപ്പോഴും അധ്യാപകരുടെ പ്രശംസ പിടിച്ചു പറ്റുന്ന സംവാദകനും നിരൂപകനുമായിരുന്ന വിദ്യാർഥിയായിരുന്നു അബി .പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ശൈഖ് ഇബ്നു അറഫ [716 AH-803 AH] ഈ വിദ്യാർഥിയിൽ പ്രത്യേക സ്വാധീനം നേടി. ഇബ്നു അറഫയുടെ പ്രസിദ്ധമായ ഒരു വാചകമാണ് നമ്മുടെ കുറിപ്പിന്റെ തലവാചകം. ഉറക്കമൊഴിച്ച് പിറ്റന്നേക്കുള്ള വിഷയം റിഫർ ചെയ്യുമ്പോൾ സഹമുറിയർ കാരണം ചോദിച്ചപ്പോൾ ഇബ്നു അറഫ പ്രതികരിച്ചതാണത്: “വിവേകവും യുക്തിയുമുള്ള അബിയും മന പാഠമാക്കാനും അങ്ങനെത്തന്നെ ചൊല്ലിത്തരാനും കഴിയുന്ന ബർസലിയേയും പോലെയുള്ള രണ്ടു സിംഹങ്ങൾ ക്ലാസിലുള്ളപ്പോൾ ഞാനെങ്ങനെ രാത്രി ഉറങ്ങാനാണ് ” .

അബി തന്റെ ശൈഖ് ഇബ്നു അറഫയോടൊപ്പം പഠനോദ്ദേശ്യാർഥം എപ്പോഴും കൂടെ കൂടി . പഠനമനനങ്ങൾക്കായി തന്റെ ജീവിതം സ്വയമർപ്പിച്ചു . അവധികളിൽ പോലും തൗഫീഖിയ്യയിൽ തന്നെ വായനയുമായി കൂടി . വൈജ്ഞാനിക വ്യുൽപത്തി കാരണം മദ്രസയിലെ ചില ക്ലാസുകൾ അധ്യാപകർ ലീവിന് പോവുമ്പോൾ അദ്ദേഹത്തെയാണ് ഏല്പിച്ചിരുന്നത്. സീനിയർ വിദ്യാർഥിയായപ്പോൾ ജൂനിയർ ക്ലാസുകളുടെ അധ്യാപനവും മേൽനോട്ടവുമദ്ദേഹത്തിനായി .

( കുട്ടിത്തേവാങ്കുകൾ വാഴുന്ന കുറ്റിക്കാടായിരുന്നില്ല അന്നത്തെ കലാലയങ്ങൾ)

 

Related Articles