Current Date

Search
Close this search box.
Search
Close this search box.

ഹമാസും മുസ്‌ലിം രാഷ്ട്രങ്ങളും

മുസ്‌ലിം രാഷ്ട്രങ്ങളുമായി നല്ല നയതന്ത്രബന്ധമാണ് ഹമാസ് കാത്തുസൂക്ഷിക്കുന്നത്. എന്നാല്‍ ഇസ്‌ലാമിക ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങളുമായി അവര്‍ വെച്ച്പുലര്‍ത്തുന്ന സമീപനങ്ങള്‍ക്കനുസരിച്ച് ഈ ബന്ധത്തില്‍ ഏറ്റക്കുറച്ചിലുകള്‍ കാണാന്‍ സാധിക്കും. അറബ് മേഖലയില്‍ ഇസ്‌റായീലിനോട് കടുത്ത നിലപാട് സ്വീകരിക്കുന്ന രാഷ്ട്രങ്ങള്‍ ഹമാസുമായി നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. ഇറാന്‍, സിറിയ,സുഡാന്‍, ലബനാന്‍, തുടങ്ങിയ രാഷ്ടങ്ങള്‍ ഇസ്രയേലിനെതിരായ പോരാട്ടത്തില്‍ ഹമാസിനൊപ്പം നില്‍ക്കുന്നവയാണ്. ഇതില്‍ ഇറാനാണ് ധൈര്യപൂര്‍വ്വം ഹമാസിന് രാഷ്ട്രീയ പിന്തുണ പ്രഖ്യാപിക്കുകയും സാമ്പത്തിക സഹായം വാഗ്ദാനം നല്‍കുകയും ചെയ്ത ആദ്യരാജ്യം. മറ്റ് രാഷ്ട്രങ്ങളില്‍ ഹമാസിന് ഓഫീസുകളും രാഷ്ടീയ പ്രതിനിധികളുമുണ്ട്. എന്നാല്‍ ഗള്‍ഫ് രാഷ്ട്രങ്ങളാകട്ടെ, തങ്ങളുടെ സാമ്രാജ്യത്വ സേവയുടെ ഭാഗമായി ഹമാസിനോട് പ്രശ്‌നാധിഷ്ടിത സമീപനമാണ് വെച്ച് പുലര്‍ത്തുന്നത്.

അറബ് രാഷ്ട്രങ്ങള്‍ക്ക് പുറത്തുള്ള രാഷ്ട്രങ്ങളുമായും ഹമാസ് നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. പാക്കിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് ഹമാസ് രാഷ്ട്രീയ പ്രതിനിധികളെ അയക്കുകയും ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ ലോകത്തുടനീളമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഏകീകരിക്കുന്നതിലും ഹമാസ് വിജയിച്ചിട്ടുണ്ട്. മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യുദ്ധവിരുദ്ധ സംഘടനകളുമായി വളരെ നല്ല ബന്ധമാണ് ഹമാസ് വെച്ചുപുലര്‍ത്തുന്നത്. ഫലസ്തീന്‍ പ്രശ്‌നത്തെ മനുഷ്യാവകാശ സംഘടനകളുടെ അജണ്ടകളുടെ ഭാഗമാക്കുന്നതില്‍ ഇത് സഹായകമായിട്ടുണ്ട്. ഇസ്രയേല്‍ അധിനിവേശം രൂക്ഷമാകുമ്പോള്‍ മുമ്പത്തേക്കാള്‍ കൂടുതലായി അന്താരാഷ്ട്ര സഹായം ഫലസ്തീനിലേക്കൊഴുകുന്നതിന്റെ മുഖ്യകാരണവും ഇതാണ്.

ഒരു ഇസ്‌ലാമിസ്റ്റ് ചെറുത്തുനില്‍പ്പ് പ്രസ്ഥാനം എന്ന ലേബലാണ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഹമാസിന് സ്വാധീനം വര്‍ധിപ്പിക്കുന്നത്. പടിഞ്ഞാറിലെ മുസ്‌ലിംകളുടെ അവസ്ഥയും ഭിന്നമല്ല. ഫലസ്തീനും ഹമാസും അവരെ സംബന്ധിച്ചിടത്തോളം വൈകാരികാവേശമാണ്. പ്രത്യയശാസ്ത്രപരമായി സെക്യുലര്‍ കാഴ്ച്ചപ്പാട് വെച്ച്പുലര്‍ത്തുന്ന ഫതഹിനേക്കാള്‍ കൂടുതല്‍ ഹമാസിനോടാണ് അവര്‍ ചായ്‌വ് വെച്ചുപുലര്‍ത്തുന്നത്.  മാത്രമല്ല, 1987-ലെ ഒന്നാം ഇന്‍തിഫാദയോട് കൂടി ഹമാസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ധാരാളം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുസ്‌ലിം രാഷ്ട്രങ്ങളില്‍ രൂപം കൊണ്ടിട്ടുണ്ട്. അതോടൊപ്പം തന്നെ ഹമാസ് രൂപീകരിച്ചിട്ടുള്ള ചാരിറ്റി സംഘടനകളിലും ഈ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ തന്നെ വ്യാപകമായ തോതില്‍ ഫലസ്തീനിലേക്ക് സാമ്പത്തിക സഹായം ഉറപ്പിക്കാന്‍ ഹമാസിന് കഴിഞ്ഞിട്ടുണ്ട്. ഫ്രീഡം ഫോട്ടില എന്ന പേരില്‍ തുര്‍ക്കിയില്‍ നിന്ന് സഹായങ്ങളുമായി ഒരു കപ്പല്‍ ഫലസ്തീനിലേക്ക് പോയതും ഹമാസ് വളര്‍ത്തിയെടുത്ത നയതന്ത്രബന്ധത്തിന്റെ ഭാഗമായായിരുന്നു.

പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ ഹമാസ് തന്ത്രപൂര്‍വ്വമാണ് പ്രവര്‍ത്തിക്കുന്നത്. വളരെ സമാധാനപരമായി രാഷ്ട്രീയവും സാമ്പത്തികവുമരായ പിന്തുണ ഉറപ്പുവരുത്തുക എന്ന ലക്ഷ്യമാണ് ഹമാസിനുള്ളത്. അതിനാല്‍ തന്നെ പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലെ ഹമാസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഇസ്‌ലാമിക സംഘടനകളോട്  അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കരുതെന്ന് ഹമാസ് ഊന്നിപ്പറഞ്ഞിട്ടുണ്ട്. വര്‍ധിച്ച് വരുന്ന ലോകപിന്തുണ നഷ്ടപ്പെടരുത് എന്നതിനാലാണ് ഹമാസ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അതിന്റെ ഫലമായി ഭീകരപ്പട്ടികയില്‍ പെടുത്തി അന്താരാഷ്ട്ര തലത്തില്‍ ഹമാസിനെ നിരോധിക്കാനുള്ള അമേരീക്കയുടെയും ഇസ്‌റായേലിന്റെയും ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ നിന്ന് ഫലസ്തീനിലേക്കൊഴുകുന്ന സാമ്പത്തിക സഹായങ്ങളെല്ലാം തടയാനുള്ള അവരുടെ ശ്രമങ്ങളെല്ലാം അന്താരാഷ്ട്ര സമ്മര്‍ദത്താല്‍ ആവിയായിപ്പോയി.

പടിഞ്ഞാറില്‍ ഹമാസിന് പ്രത്യേകമായ സംഘടനാ ചട്ടങ്ങൊളുന്നുമില്ല. കേഡര്‍ സ്വഭാവത്തിലുള്ള ഒരു സംഘടനയുടെ നിലനില്‍പ്പ് വിപരീതഫലമാണുണ്ടാക്കുക എന്നാണ് ഹമാസ് കരുതുന്നത്. അവിടങ്ങളില്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകള്‍ തന്നെ ഫലസ്തീന്‍ പ്രശ്‌നം ഉന്നയിക്കാന്‍ ധാരാളമാണ് എന്നാണ് ഹമാസ് വിശ്വസിക്കുന്നത്. മാത്രമല്ല, ഇത്തരം സംഘടനകളുമായി കേഡര്‍ സ്വഭാവത്തിലുള്ള ബന്ധമാണ് ഹമാസ് വളര്‍ത്തിയെടുത്തിരിക്കുന്നത്. എന്നാലതു പോലും 2006ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് വികസിച്ചിരിക്കുന്നത്. അത് വരെ ഹമാസിന് പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ രാഷ്ട്രീയ പ്രധിനിതികള്‍ പോലും ഉണ്ടായിരുന്നില്ല. ലോകശ്രദ്ധ ഹമാസ് എന്ന ‘ഭീഷണി’യിലേക്ക് തിരിച്ചുകൊണ്ട് ഫലസ്തീനികളുടെ വിമോചന പോരാട്ടത്തെ കരിവാരിത്തേക്കാനുള്ള ഇസ്‌റായേലിന്റെ ശ്രമങ്ങളെ തടയുന്നതിന്റെ ഭാഗമായായിരുന്നു ഇത്. കാലക്രമേണ ഹമാസിനെ ഒരു ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായി അംഗീകരിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ നിര്‍ബന്ധിതരാവുകയും ഇസ്‌റായേലിന്റെ കുതന്ത്രങ്ങളെല്ലാം പൊളിയുകയും ചെയ്തു.

വിവ : സഅദ് സല്‍മി

ഹമാസിന്റെ മിലിട്ടറി മുന്നേറ്റങ്ങള്‍

Related Articles