Current Date

Search
Close this search box.
Search
Close this search box.

സയണിസവും ജൂതമതവും

ജൂതമതത്തോടുള്ള അറബികളുടേയും ഫലസ്തീനികളുടെയും സമീപനങ്ങളെ വിശദീകരിക്കാന്‍ സെമിറ്റിക് വിരുദ്ധത എന്ന പദം ഉപയോഗിക്കുന്നത് യഥാര്‍ത്ഥത്തില്‍ ചരിത്രത്തെക്കുറിച്ച അജ്ഞതയാണ്. കാരണം ഫലസ്തീനികളും അറബികളും സെമിറ്റിക് വംശജരാണ്. ചരിത്രത്തിലുടനീളം മുസ്‌ലിംകളും ജൂതരും സഹവര്‍ത്തിത്വത്തോടെയും സമാധാനത്തോടെയുമാണ് ജീവിച്ചതെന്ന് മിഡിലീസ്റ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും. അതേസമയം ക്രിസ്ത്യാനിറ്റിക്ക് മേധാവിത്വമുണ്ടായിരുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ വംശീയമായ ആക്രമണങ്ങളായിരുന്നു മുസ്‌ലിംകള്‍ക്കും ജൂതര്‍ക്കും നേരിടേണ്ടി വന്നത്. മുസ്‌ലിംകളുടെ ഭരണകാലം മിഡിലീസ്റ്റിലെയും നോര്‍ത്താഫ്രിക്കയിലെയും ജൂതന്‍മാര്‍ക്ക് സുവര്‍ണ്ണകാലമായിരുന്നു. അതിനാല്‍ തന്നെ യൂറോപ്പിലുണ്ടായിരുന്ന സെമിറ്റിക് വിരുദ്ധത മുസ്‌ലിം രാഷ്ട്രങ്ങളിലുണ്ടായിരുന്നില്ല എന്നത് ഒരു ചരിത്രസാക്ഷ്യമാണ്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂക്ഷമായ ജൂത പ്രശ്‌നം പരിഹരിക്കാന്‍ യൂറോപ്യന്‍ സയണിസവും കൊളോണിയല്‍ രാഷ്ട്രങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയ ഒരു രാഷ്ടീയ തന്ത്രമായിരുന്നു ഫലസ്തീനിലേക്കുള്ള ജൂതപലായനം. കാലക്രമേണ ഒരു ജൂതരാഷ്ടം സ്ഥാപിക്കുക്കുകയും മുസ്‌ലിംകളെ മിഡിലീസ്റ്റില്‍ നിന്ന് വംശീയമായി തുടച്ച്‌നീക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ജൂതരാഷ്ട്രത്തിന്റെ സ്ഥാപനത്തോടെ ജൂതമതവും സയണിസവും തമ്മിലുള്ള വിടവ് നേര്‍ത്ത് വന്നു. അങ്ങനെ ജൂതരും മുസ്‌ലിംകളും കാലങ്ങളായി സമാധാനത്തോടെ ജീവിച്ചിരുന്ന ഫലസ്തീനില്‍ സിയോണിസ്റ്റ് പ്രത്യയശാസ്ത്രം വിദ്വേഷത്തിന്റെ വിത്ത്പാകി. സങ്കീര്‍ണ്ണമായ ഈ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാതെ ഹമാസിന്റെ ജൂതരോടുള്ള സമീപനം വിലയിരുത്തുക അസാധ്യമാണ്.

ഹമാസ് ഒരിക്കല്‍ പോലും ജൂതവിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ല. മാത്രമല്ല, ജൂതര്‍ക്ക് കൂടി പൗരത്വമുള്ള ഒരു സിവില്‍ സ്റ്റേറ്റ് എന്ന ആശയമാണ് ഹമാസ് മുന്നോട്ട് വെക്കുന്നത്. ജൂതായിസത്തെ ഒരു മതമായും സയണിസത്തെ വംശീയ പദ്ധതിയായിട്ടുമാണ് ഹമാസ് മനസ്സിലാക്കുന്നത്. തങ്ങളുടെ പോരാട്ടം സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരാണെന്നും ജൂതമതത്തിനെതിരല്ലെന്നും ഹമാസ് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. ”സയണിസ്റ്റ് വിരുദ്ധനായ ജൂതന്‍ ജൂത പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നവനാണ്. ഞങ്ങളുടെ രാഷ്ട്രത്തിനെതിരായ കൊളോണിയല്‍ അധിനിവേശത്തില്‍ അവന്‍ പങ്കാളിയല്ല.” ഹമാസിന്റെ ഒരു മുതിര്‍ന്ന നേതാവ് പറയുന്നു. ”ഒരാള്‍ ജൂതനാണെന്നതോ ഇസ്രായേലിയാണെന്നതോ ഞങ്ങള്‍ക്ക് വിഷയമല്ല. സയണിസ്റ്റ് പ്രത്യയശാസ്ത്രം നെഞ്ചിലേറ്റുന്ന കൊളോണിയലിസ്റ്റുകളാണ് ഞങ്ങളുടെ ശത്രുക്കള്‍.” ഇതോടൊപ്പം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അതായത് ഫലസ്തീനികള്‍ക്കിടയില്‍ ജൂതവിരുദ്ധ മനസ്സ് നിലനില്‍ക്കുന്നുണ്ട്. കാലങ്ങളായി തുടരുന്ന കൊളോണിയല്‍ അധിനിവേശത്തിന്റെ സ്വാഭാവികഫലമാണത്.  തികച്ചും രാഷ്ട്രീയപരമായ പ്രതിഫലനങ്ങളാണത്. ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ക്കെതിരെയുള്ള ഹമാസിന്റെ ആക്രമണങ്ങള്‍ അതിന്റെ ഭാഗമാണ്.

ജൂതരെ ഫലസ്തീനികളായിത്തന്നെയാണ് ഹമാസ് കണക്കാക്കുന്നത്. ഹമാസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രസന്കല്‍പ്പത്തിനകത്ത് തുല്യപൗരത്വമാണ് ജൂതര്‍ക്ക് അവര്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ അതേസമയം യൂറോപ്പില്‍ നിന്ന് ഫലസ്തീനിലേക്ക് കുടിയേറിയ ജൂതന്‍മാര്‍ തിരിച്ചുപോകണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. ഈ ആശയമാണ് ഫലസ്തീനികളും മുഴുവന്‍ അറബികളും പങ്കു വെക്കുന്നത്. അതോടൊപ്പം അറബ്-മുസ്‌ലിം പ്രദേശങ്ങളുടെ ഐക്യരൂപമായ ഫലസ്തീന്‍ എന്ന സ്വപ്‌നവും ഹമാസിനുണ്ട്. കൂടാതെ പരസ്പര സഹവര്‍ത്തിത്വത്തിലൂന്നിയ ഒരു ഏകരാഷ്ട്രം എന്ന ആശയവും ഹമാസ് മുന്നോട്ട് വെക്കുന്നുണ്ട്. സിയോണിസവും ജൂതമതവും തമ്മിലുള്ള വമ്പിച്ച അന്തരത്തെ ക്രിത്യമായി അവതരിപ്പിച്ചുകൊണ്ടാണ് ഹമാസ് രാഷ്ട്രത്തെക്കുറിച്ച തങ്ങളുടെ നിലപാട് വിശദീകരിക്കുന്നത്. അതിനാല്‍ തന്നെ സെമിറ്റിക് വിരുദ്ധ പ്രസ്ഥാനമാണ് ഹമാസ് എന്നത് സിയോണിസ്റ്റുകളുടെ വിലകുറഞ്ഞ ഒരാരോപണം മാത്രമാണ്.
 
ഇസ്‌റായീലിനോടുള്ള ഹമാസിന്റെ സമീപനം തികച്ചും രാഷ്ട്രീയപരമാണ്. വെസ്റ്റേണ്‍ മീഡിയയുടെ സ്ഥിരമായ ഒരാരോപണമാണ് ഇസ്രയേലിന്റെ സമ്പൂര്‍ണ്ണമായ ഉന്‍മൂലനമാണ് ഹമാസ് ലക്ഷ്യം വെക്കുന്നത് എന്നത്. എന്നാല്‍ ഹമാസ് ഒരിക്കല്‍ പോലും അത് തങ്ങളുടെ ലക്ഷ്യമായി സ്വീകരിച്ചിട്ടില്ല. ഫലസ്തീനിന്റെ സമ്പൂര്‍ണ്ണമായ വിമോചനമാണ് ഹമാസിന്റെ പരമമായ ലക്ഷ്യം. അതേ സമയം തന്നെ ഇസ്‌റായീല്‍ എന്ന രാഷ്ട്രത്തിന്റെ നിലനില്‍പ്പ് ഹമാസ് അംഗീകരിച്ചിട്ടില്ല. ധീരവും വിട്ടുവീഴ്ച്ചയില്ലാത്തതുമായ നിലപാടാണ് ഈ വിഷയത്തില്‍ ഹമാസ് സ്വീകരിക്കുന്നത്. ഫലസ്തീനിലെ മുതിര്‍ന്ന ദേശീയപ്രസ്ഥാനങ്ങള്‍ പോലും തങ്ങളുടെ നിലപാട് അടിയറവെച്ച വിഷയമാണിത്.ഇസ്‌റയേല്‍ തങ്ങളുടെ കൊളോണിയല്‍ അധിനിവേശം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നത് വരെ ഹമാസ് നിലപാട് മാറ്റുകയില്ല എന്നത് തീര്‍ച്ചയാണ്.

വിവ : സഅദ് സല്‍മി

ഹമാസും മുസ്‌ലിം ബ്രദര്‍ഹുഡും
ഹമാസിന്റെ മിലിട്ടറി മുന്നേറ്റങ്ങള്‍

Related Articles