Current Date

Search
Close this search box.
Search
Close this search box.

ലോകദ്രോഹികളില്‍ ഒന്നാമന്‍

ഒന്നാം ലോകമഹായുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടതോടെ അതുവരെ നാമമാത്രമയെങ്കിലും നിലനിന്നിരുന്ന ഉസ്മാനിയാ ഖിലാഫത്ത് എന്ന ഭരണസംവിധാനത്തിന് അന്ത്യം കുറിച്ചു. ഖിലാഫത്ത് ഭരണത്തിലായിരുന്ന അറബ് പ്രദേശങ്ങള്‍ ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും ചേര്‍ന്ന് വീതിച്ചെടുത്തു. തുര്‍ക്കിയുടെ ആസ്ഥാനമായിരുന്ന ഇസ്തംബൂള്‍ ആദ്യമായി അമുസ്‌ലിം ആധിപത്യത്തിലായി. ജേതാക്കളുമായുള്ള ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ ഉസ്മാനിയ ഭരണകൂടം നിര്‍ബന്ധിതരായി.

ക്രിസ്തുവര്‍ഷം രണ്ടാം നൂറ്റാണ്ടില്‍ റോമക്കാര്‍ ഫലസ്തീനിലുണ്ടായിരുന്ന മുഴുവന്‍ ജൂതന്മാരേയും നാടുകടത്തി. അവര്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് കുടിയേറി. ഇസ്‌ലാമിക രാഷ്ട്രങ്ങളിലല്ലാതെ അവര്‍ക്ക് സ്വസ്ഥത ലഭിച്ചില്ല. യൂറോപ്പ് അവരെ നീചന്മാരായാണ് കണ്ടത്. അവരുടെ താമസത്തിന് പട്ടണങ്ങളിലെ ഏറ്റവും മോശമായ ചാളപ്രദേശം പ്രത്യേകം നീക്കിവെച്ചു. അവര്‍ക്ക് ഏറ്റവും ക്രൂരമായ പീഡനങ്ങളും ദുരിതങ്ങളും നേരിടേണ്ടിവന്നത് ജര്‍മ്മനിയിലായിരുന്നു. ഈ അക്രമങ്ങല്‍ക്കും പീഡനങ്ങള്‍ക്കും ഒരു അറുതിവരുത്താന്‍ ജൂതര്‍ക്ക് സ്വന്തമായ ഒരു രാഷ്ട്രം സ്ഥാപിക്കുക മാത്രമേ പരിഹാരമുള്ളു എന്നുതീരുമാനിച്ച, 1820 മേയി  2 ന്ന് ഒരു ജൂതകുടുംബത്തില്‍ ജനിച്ച, ഹംഗേറിയന്‍ പത്രപ്രവര്‍ത്തകനായ തിയോഡര്‍ ഹെര്‍സലാണ് ‘സയണിസം’ എന്ന അക്രമോല്‍സുകമായ തീവ്രജൂത ദേശീയവാദത്തിന് രൂപം നല്‍കിയത്.

ദാവൂദ് നബി തന്റെ പ്രാര്‍ഥനാലയം സ്ഥാപിച്ച ഫലസ്തീനിലെ പര്‍വ്വതത്തിന്റെ തെക്കുഭാഗമാണ് ‘സിയോണ്‍’ എന്നറിയപ്പെട്ടിരുന്നത്. പിന്നീട് ആപര്‍വ്വതം മാത്രമല്ല ജറൂസലേം പട്ടണപ്രദേശം മുഴുവന്‍ ആ പേരില്‍ അറിയപ്പെട്ടു.

ഒരു ജൂതരാഷ്ട്രം എവിടെസ്ഥാപിക്കുന്നതിനും ഹെര്‍സലിന് സമ്മതമായിരുന്നു. പിന്നീട് ആ തീരുമാനം മാറ്റി ഉസ്മാനിയാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഫലസ്തീനില്‍ ഒരു രാഷ്ട്രം സ്ഥാപിക്കാനായി സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യം നടന്നില്ല. ഒന്നാം ലോകമഹായുദ്ധം പൊട്ടിയപ്പോള്‍ സമ്പന്നരായിരുന്ന യഹൂദികളുടേയും അവരുടെ സ്ഥാപനങ്ങളുടേയും പിന്തുണയും സഹകരണവും ആവശ്യമായിവന്ന ബ്രിട്ടിഷുകാര്‍ ഫലസ്തീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള ഹെര്‍സലിന്റെ ശ്രമങ്ങല്‍ക്ക് പിന്തുണ ഉറപ്പുനല്‍കിയതോടെ ചരിത്രത്തില്‍ വഞ്ചനയുടെ മറ്റൊരദ്ധ്യായംആരംഭിച്ചു.

1914 നവമ്പറില്‍ ബ്രിട്ടന്‍ യഹൂദികളുമായി ഒരു രഹസ്യകരാറില്‍ ഒപ്പുവെച്ചു. ആര്‍തര്‍ ജയിംസ് ബാല്‍ഫോര്‍ എന്ന ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയായിരുന്നു ഇതിന്റെ സൂത്രധാരന്‍. ബാല്‍ഫോര്‍ ഡിക്ലറേഷന്‍ എന്നറിയപ്പെട്ടു ഈ ഉടമ്പടി 1920 വരെ  ബ്രിട്ടന്‍ അറബീകളില്‍നിന്ന് ഒളിച്ചുവെച്ചു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം രണ്ടുവര്‍ഷത്തോളം ഫലസ്തീന്‍ ബ്രിട്ടീഷ് അധീനത്തിലായിരുന്നു. സഹതാപവും, അനുഭാവവും നേടാന്‍ ജൂതന്മാര്‍ ജര്‍മ്മനിയില്‍ നേരിട്ട പീഡനങ്ങളെ പര്‍വ്വതീകരിച്ചുകാട്ടിക്കൊണ്ട് വന്‍ പ്രചാരവേല തുടങ്ങി. അവര്‍ അമേരിക്കയില്‍ ഒരു ലോകസമ്മേളനം വിളിച്ചുചേര്‍ത്തു. ഫലസ്തീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുകയല്ലാതെ മറ്റൊരു രക്ഷാമാര്‍ഗവുമില്ലെന്ന് പ്രഖ്യാപിച്ചു. 1948 ആഗസ്ത് ഒന്നാം തിയ്യതിയോടെ ബ്രിട്ടീഷ്‌സേന ഫലസ്തീനില്‍നിന്ന് പിന്മാറണമെന്നും തീരുമാനിക്കപ്പെട്ടു. ബ്രിട്ടീഷ് സേന പിന്മാറാന്‍ തുടങ്ങിയതോടെ അറബികളും ജൂതന്മാരും തമ്മില്‍ ഏറ്റുമുട്ടിത്തുടങ്ങി. ആ പ്രദേശത്തുള്ള അറബ്‌ന്യൂനപക്ഷങ്ങളെ കഠിനപീഡനങ്ങള്‍ക്കിരയാക്കി. കുടിയൊഴിപ്പിക്കപ്പെട്ട് അഭയാര്‍ത്ഥികളായി പാലായനം ചെയ്യേണ്ടിവന്ന അറബികളുടെ സംഖ്യ പത്തുലക്ഷം കവിഞ്ഞു. 1948 മേയി 16 ന്ന് യഹൂദികള്‍  തെല്‍അവീവ് ആസ്ഥാനമാക്കി ഇസ്രായേല്‍ രാഷ്ട്രരൂപീകരണം പ്രഖ്യാപിച്ചു. ജൂത സ്വാധീനമുള്ള രാഷ്ട്രങ്ങള്‍ ഇസ്രായേലിനെ അംഗീകരിക്കാന്‍ മടിച്ചില്ല. ഇതോടെ  ബ്രിട്ടനും അമേരിക്കയും ജൂതര്‍ക്ക് നിര്‍ലോഭം സായുധസഹായങ്ങളും തീവ്രസൈനികപരിശീലനവും നല്‍കാന്‍ തുടങ്ങി. യഹൂദര്‍ അക്രമവും കയ്യേറ്റവും തുടര്‍ന്നു. ഗസ്സ, സീനായ് പ്രദേശങ്ങളില്‍ കൂട്ടക്കൊലകള്‍ നിത്യസംഭവമായി. ലോകത്തിന്റെ വിവിധകോണുകളില്‍ നിന്ന് ഇസ്രായീലിലേക്കുള്ള ജൂതകുടിയേറ്റം  വര്‍ധിച്ചുകൊണ്ടിരുന്നു. നിസ്സഹായരായ ഫലസ്തീന്‍ ജനത അല്‍ ഫത്ഹ്, പി.എല്‍.ഒ. തുടങ്ങിയ വിമോചന പ്രസ്ഥാനങ്ങള്‍ രൂപീകരിക്കുകയും ചാവേര്‍ ആക്രമങ്ങളും, വിമാനറാഞ്ചലുകളും പോലുള്ള സമരമുറകളിലേര്‍പ്പെട്ടു രക്തസാക്ഷത്വ്യം വരിച്ചുകൊണ്ട് ലോകമനസ്സാക്ഷിയെ ഞെട്ടിച്ചു

നൂറുകണക്കില്‍ പണ്ഡിതന്മാരും നേതാക്കളും ജീവന്‍ സമര്‍പ്പിച്ചിട്ടും ശാശ്വത പരിഹാരമില്ലാതെ അറുപത്തിഅഞ്ചു വര്‍ഷമായി    ആളിക്കത്തിക്കൊണ്ടിരിക്കുന്ന ഫലസ്തീന്‍പ്രശ്‌നത്തിന്നും, ലക്ഷക്കണക്കില്‍ നിസ്സഹായരും നിര്‍ദോഷികളുമായ ഒരു സമൂഹത്തോട് മാത്രമല്ല ലോകത്തോട് തന്നെ  ചെയ്ത മഹാദ്രോഹത്തിനും,  കാരണക്കാരനായ ഒരേഒരു വ്യക്തിയായാണ് തിയോഡര്‍ ഹെര്‍സല്‍ ഇന്നും ലോകത്ത് അറിയപ്പെടുന്നത്.

Related Articles