Current Date

Search
Close this search box.
Search
Close this search box.

രണ്ടു തരം ശഹാദത്ത് കലിമകള്‍

1966 ആഗസ്റ്റ് 29-നായിരുന്ന സയ്യിദ് ഖുതുബ് തൂക്കിലേറ്റപ്പെട്ടത്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ഉന്നത സൈനികോദ്യോഗസ്ഥന്‍ അദ്ദേഹത്തോട് മാപ്പപേക്ഷിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇരുപതാം നൂറ്റാണ്ടിലെ അസമാനമായ ഇസ്‌ലാമിക ധിഷണയുടെ ഉടമയായ സയ്യിദിന്റെ പ്രതികരണം ; ‘അല്ലാഹുവിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ പേരില്‍ ഞാന്‍ മാപ്പപേക്ഷിക്കുന്ന പ്രശ്‌നമേയില്ല. നമസ്‌കാരത്തില്‍ അല്ലാഹുവിന്റെ ഏകത്വം വിളംബരം ചെയ്യുന്ന ഈ ചൂണ്ടുവിരല്‍ കൊണ്ട് മര്‍ദകനായ ഭരണാധികാരിയുടെ അന്യായമായ വിധിയെ അംഗീകരിക്കുന്ന ഒരക്ഷരം പോലും എഴുതില്ല.’

‘എങ്കില്‍ പ്രസിഡന്റിന് ഒരു ദയാഹരജി നല്‍കിക്കൂടേ,’ എന്ന ചോദ്യത്തിന് സയ്യിദ് ഖുതുബിന്റെ മറുപടി ; ‘ഞാന്‍ എന്തിനു ദയക്ക് യാചിക്കണം? ഈ വിധി ന്യായമാണെങ്കില്‍ ഞാന്‍ ശിക്ഷാര്‍ഹനാണ്. ഞാനതില്‍ സംതൃപ്തനാണ്. ഇത് കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെങ്കില്‍ അസത്യ വ്യവസ്ഥയോട് കരുണ കേഴാന്‍ മാത്രം കൊച്ചല്ല ഞാന്‍.’

തൂക്കിലേറ്റുന്നതിന് മുമ്പ് ശഹാദത് കലിമ ചൊല്ലിക്കൊടുക്കാന്‍ വന്ന ഉദ്യോഗസ്ഥന്‍ സയ്യിദ് ഖുതുബിനോട് അത് ചൊല്ലാനാവശ്യപ്പെട്ടു. പെട്ടന്നായിരുന്ന ആ ധീര വിപ്ലവകാരിയുടെ പ്രതികരണം ; ‘ ഈ നാടകം അഭിനയിക്കാന്‍ നിങ്ങളുമെത്തി അല്ലേ? പ്രിയ സഹോദരാ, നിങ്ങള്‍ എന്നോട് ചൊല്ലാനാവശ്യപ്പെട്ട ‘ലാ ഇലാഹ ഇല്ലല്ലാഹു’വിന് വേണ്ടി നിലകൊണ്ടതിനാലാണ് ഞങ്ങള്‍ തൂക്കിലേറ്റപ്പെടുന്നത്, അതേ ലാ ഇലാഹ ഇല്ലല്ലാഹു നിങ്ങള്‍ക്ക് ആഹാരത്തിനുള്ള മാര്‍ഗവും.

Related Articles