Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി നമ്മെ പഠിപ്പിക്കുന്നത്

1960 ല്‍ തുര്‍ക്കി പ്രധാനമന്ത്രി ആയിരുന്ന അദ്‌നാന്‍ മുന്ദരീസിനെ അതാതുര്‍ക്കിന്റെ നേതൃത്തത്തിലുള്ള സെക്കുലര്‍ പട്ടാള ഭരണകൂടം തൂക്കിക്കൊന്നു. അദ്ദേഹം ചെയ്ത മഹാ അപരാധം എന്തായിരുന്നുവെന്നോ. അറബി ഭാഷയില്‍ ബാങ്ക് വിളി നിരോധിച്ചു കൊണ്ടുള്ള ഭരണകൂടത്തിന്റെ നിയമത്തില്‍ ചെറിയ ഒരു ഇളവിന് ശ്രമം നടത്തി എന്നതാണ്. അദ്‌നാന്‍ മുന്ദരീസ് ഒരു ശുദ്ധ സെക്കുലരിസ്റ്റ് ആയിരുന്നു. ഇസ്‌ലാമിക മൂല്യങ്ങളോട് അദേഹത്തിന് യാതൊരു പ്രതിപത്തിയും ഇല്ലായിരുന്നു. പക്ഷെ ഇസ്‌ലാമിക ചിഹ്നങ്ങളോടുള്ള ചെറിയൊരു ആദരവു പോലും അവിടുത്തെ സെക്കുലരിസ്റ്റുകള്‍ക്ക് അസഹനീയമായിരുന്നു.

1950 ജൂണ്‍ 16നു ശേഷം 18 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തുര്‍ക്കി ജനത അറബി ഭാഷയില്‍ പിന്നീട ബാങ്ക് വിളി കേട്ടത്. ഇങ്ങനെ ഇസ്‌ലാമിക ചിഹ്നങ്ങള്‍ ഒരാന്നായി കുഴിച്ചു മൂടപ്പെട്ട തുര്‍ക്കിയില്‍ ജീവിച്ച അന്നത്തെ മുസ്‌ലിംകളെ കുറിച്ച് പറയപ്പെട്ട ഒരു കഥയുണ്ട്. രാപ്പകല്‍ ഭേദമന്യേ അവര്‍ കരഞ്ഞു കൊണ്ടിരുന്നു. എത്രയെന്നാല്‍ കരഞ്ഞ് കരഞ്ഞ് കണ്ണീര്‍ വറ്റി ചിലര്‍ അന്ധരായിപ്പോയത്രേ. പക്ഷെ ചരിത്രം മാറി. തുര്‍ക്കിയില്‍ എന്നെന്നേക്കുമായി ചരമമടഞ്ഞു എന്ന് പലരും നിരീക്ഷിച്ച ഇസ്‌ലാം ഉജ്വലമായി തിരിച്ചു വരന്നു. നിരോധിക്കപ്പെട്ട ചിന്ഹങ്ങള്‍ മടങ്ങി വന്നു. ബാങ്ക് വിളി, ഹിജാബ് തുടങ്ങിയ പല സെക്കുലര്‍ അലര്‍ജികളും പതിന്മടങ്ങ് ശക്തിയോടെ അവിടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. അവിടെ നന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത നൊക്കൂ. തുര്‍ക്കിയിലെ ഏറ്റവും നല്ല ബാങ്ക് വിളിക്കാരനെ കണ്ടെത്താന്‍ രാജ്യത്തുടനീളം ഒരു മത്സരം തന്നെ സംഘടിപ്പിക്കുകയാണ്.

ഖുര്‍ആന്‍ പറഞ്ഞതെത്ര ശരിയാണ്. ‘അവര്‍ അല്ലാഹുവിന്റെ വെളിച്ചത്തെ ഊതിക്കെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ അല്ലാഹു അവന്റെ വെളിച്ചം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും. സത്യ നിഷേധികള്‍ക്ക് അത് എത്ര വെറുപ്പുള്ളതാണെങ്കിലും ശരി.’ (സ്വഫ്ഫ് – 8).

Related Articles