Current Date

Search
Close this search box.
Search
Close this search box.

ഔറംഗസേബ്; മദ്യവും വ്യഭിചാരവും നിരോധിച്ച ഭരണാധികാരി

Aurangzeb.jpg

അതിസമര്‍ത്ഥരായ മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഒരാളായിരുന്നു ഔറംഗസീബ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് ലോകത്തെ അതിസമ്പന്ന രാഷ്ട്രങ്ങളില്‍ ഒന്നായിരുന്നു നമ്മുടെ ഇന്ത്യ. തന്നെ ആക്രമിച്ച ഒരു ആനയെ ഒറ്റക്ക് നേരിട്ട് കീഴടക്കിയത്, കുടുംബാംഗങ്ങള്‍ക്കിടയിലും, മുഗള്‍ രാജസദസ്സിലും അദ്ദേഹത്തോടുള്ള മതിപ്പും ബഹുമാനവും വര്‍ധിപ്പിക്കുന്നതിന് ഇടയാക്കി. ഈ സംഭവത്തിന് ശേഷമാണ് അദ്ദേഹത്തെ ബഹാദൂര്‍ എന്ന് ബഹുമാനപുരസ്‌കരം വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. 1618 നവംബര്‍ 4-ന് ഔറംഗസീബ് ജനിച്ചത്.

ഔറേഗസീബിന്റെ 397-ാം ജന്മദിനം കൊണ്ടാടുന്ന ഈ അവസരത്തില്‍, ഇന്ത്യ കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരി എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹത്തെ കുറിച്ച് നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട മറ്റു ചില വസ്തുതകളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

അബുല്‍ മുസ്സഫര്‍ മുഹിയുദ്ദീന്‍ മുഹമ്മദ് ഔറംഗസീബ് എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ഔറംഗസീബ് ആലംഗീര്‍ എന്ന പേരിലാണ് അദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. മദമിളകി വന്ന ആനയെ ഒറ്റക്ക് നേരിട്ട് കീഴടക്കിയതിലൂടെയാണ് അദ്ദേഹത്തിന് ബഹാദൂര്‍ എന്ന പേര് വന്നതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റ പിതാവ് ഷാ ജഹാന്‍ ഔറംഗസീബിനെ സ്വര്‍ണ്ണം കൊണ്ട് തുലാഭാരം നടത്തുകയുണ്ടായി. കൂടാതെ 2 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളും നല്‍കി. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഔറംഗസീബിന് കേവലം 15 വയസ്സ് മാത്രമായിരുന്നു പ്രായം.

ഒരു വര്‍ഷത്തിന് ശേഷം അഥവാ 16-ാം വയസ്സില്‍, 10000 കുതിരകളുടെയും, 4000 കുതിരപ്പടയാളികളുടെയും ചുമതല ഔറേഗസീബിന് നല്‍കപ്പെട്ടു. 18-ാമത്തെ വയസ്സില്‍ ഡക്കാന്റെ വൈസ്രോയിയായി അദ്ദേഹം ചുമതലയേറ്റു.

ഭരണകാലത്ത് സംഗീതം, നൃത്തം, സംഗീതോപകരണങ്ങള്‍ തുടങ്ങിയ തന്റെ സാമ്രാജ്യത്തില്‍ അദ്ദേഹം നിരോധിക്കുകയുണ്ടായി. ഒരുപാട് ഹിന്ദു ക്ഷേത്രങ്ങള്‍ അദ്ദേഹം തകര്‍ത്തു. എന്നുവെച്ച് അദ്ദേഹമൊരു ഹിന്ദു വിരുദ്ധനായിരുന്നില്ലെന്ന് നാം മനസ്സിലാക്കണം. സാഹചര്യത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് അനുസരിച്ചാണ് തന്റെ നയങ്ങളില്‍ അദ്ദേഹം മാറ്റങ്ങള്‍ വരുത്തിയിരുന്നത്. തന്റെ ഹിന്ദു പ്രജകളുടെ സ്‌നേഹവും പിന്തുണയും കരസ്ഥമാക്കുക ഉദ്ദേശത്തോടെ, ക്ഷേത്രങ്ങള്‍ക്കും മറ്റും അദ്ദേഹം കൈയയ്യച്ച് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നു എന്ന് കാണാം.

ധാര്‍മിക പാലനം ഉറപ്പുവരുത്താന്‍ ഔറംഗസീബ് ഉദ്യോഗസ്ഥരെ നിയമിച്ചു, കൂടാതെ വ്യഭിചാരം, ചൂതാട്ടം, മദ്യപാനം, മയക്കുമരുന്ന എന്നിവക്കെതിരെ നിയമം പാസാക്കുകയും ചെയ്തു.

അക്കാദമിക വിഷയങ്ങളിലും, മതപഠനത്തിലും വളരെയധികം താല്‍പര്യമുള്ളയാളായിരുന്നു ഔറംഗസീബ്. തന്റെ ദൈനംദിന അലവന്‍സായ 500 രൂപ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് അദ്ദേഹം ചെലവഴിച്ചിരുന്നത്. നികുതികള്‍ ചുമത്തിയാണ് അദ്ദേഹം ഖജനാവ് നിറച്ചിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ സമയത്ത് ലോകത്തിലെ ഏറ്റവും സമ്പന്നരാഷ്ട്രങ്ങളില്‍ ഒന്നായിരുന്നു അദ്ദേഹത്തിന്റെ സാമ്രാജ്യം.

അനാവശ്യ കാര്യങ്ങള്‍ക്ക് ഖജനാവിലെ സമ്പത്ത് ചെലവഴിക്കുന്നതില്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ എടുത്തുപറയാന്‍ തക്കവിധത്തിലുള്ള എന്തെങ്കിലും സ്മാരകങ്ങള്‍ അദ്ദേഹം നിര്‍മിക്കുകയും ചെയ്തില്ല.

മോട്ടി മസ്ജിദ്, ഡല്‍ഹി ചെങ്കോട്ടയുടെ വലിയ രണ്ട് പുറം മതിലുകള്‍, ഔറംഗാബാദിലെ ‘ബീബി കാ മഖ്ബറ’ തുടങ്ങിയവയാണ് ഭരണകാലത്ത് അദ്ദേഹം നിര്‍മിച്ചതെന്ന് പറയാവുന്ന സ്മാരകങ്ങള്‍.

വിവ:  ഇര്‍ഷാദ് കാളാച്ചാല്‍

 

ഔറംഗസീബും ഇന്ത്യയിലെ ഇസ്‌ലാമിക ഭരണവും
ക്‌ഷേത്രം പൊളിച്ച ചക്രവര്‍ത്തി; അറിഞ്ഞതും അറിയേണ്ടതും

Related Articles