Current Date

Search
Close this search box.
Search
Close this search box.

ഏറ്റവും നീളംകൂടിയ പകല്‍

നാം നിവസിക്കുന്ന ഈ ഭൂഗോളം അതിന്റെ സാങ്കല്‍പിക അച്ചുതണ്ടില്‍ ഇരുപത്തിനാല് ഡിഗ്രി ചരിഞാണുള്ളത്. ഭൂഗോളത്തിന്റെ ഈ ചരിവ്കാരണം സൂര്യന്‍ എല്ലായ്‌പോഴും ഭൂമദ്ധ്യരേഖക്ക് ഒത്ത മുകളില്‍ പതിക്കുന്നില്ല. ഈ രേഖക്ക് തെക്കും വടക്കുമുള്ള പ്രദേശങ്ങളില്‍ ഈ വ്യത്യാസം കൂടുതല്‍ അനുഭവപ്പെടുന്നു. ധ്രുവപ്രദേശത്തുള്ള ഫിന്‍ലാന്റ്, സ്വീഡന്‍, ഗ്രീന്‍ലാന്റ്, അലാസ്‌ക, എന്നീ നാടുകളും നോര്‍വെയുടെ വടക്കന്‍ പ്രദേശവും, കനഡയും, റഷ്യയിലെ സൈബീരിയയുമാണ് ഇതില്‍പെട്ട രാജ്യങ്ങള്‍. ഇവിയെ വര്‍ഷം മുഴുവന്‍ കഠിനമായ ശൈത്യവും ഐസ്‌കെട്ടിനില്‍ക്കുന്ന കാലാവസ്ഥയുമാണ്. ഇവ ആര്‍ക്ക്ടിക്ക് പ്രദേശം എന്നറിയപ്പെടുന്നു.

ഭൂമി സ്വയം ഒരു സാങ്കല്‍പിക അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ട് സൂര്യനെ ദീര്‍ഘവൃത്താകൃതിയിലുള്ള ഒരു ഭ്രമണപഥത്തിലൂടെയാണ് ചുറ്റുന്നത്. ഇതുകാരണമാണ് വര്‍ഷത്തില്‍ ഗ്രീഷ്മം (സമ്മര്‍), ശരല്‍കാലം (ഓട്ടം), ഹേമന്തം (വിന്റര്‍), വസന്തം (സ്പ്രിംഗ്) എന്നിങ്ങനെ വ്യത്യസ്തമായ നന്നാലുമാസങ്ങളുള്ള നാല് ഋതുക്കള്‍ ഉണ്ടാകുന്നത്. ഭൂമിയുടെ ദീര്‍ഘവൃത്തത്തിലുള്ള ഭ്രമണപഥത്തില്‍ ജൂണ്‍ 21 മുതല്‍ ഡിസമ്പര്‍ 22 വരേയുള്ള കാലത്തെ ദക്ഷിണായനമെന്നും, ഡിസമ്പര്‍ 22 മുതല്‍ ജൂണ്‍ 21 വരേയുള്ള കാലത്തെ ഉത്തരായനമെന്നും പറയപ്പെടുന്നു. ഭൂഗോളം ദക്ഷിണായനത്തില്‍ പ്രവേശിക്കുന്ന ജൂണ്‍ 21-ന് ആര്‍ക്ക്ടിക്ക് രാജ്യങ്ങളില്‍ സൂര്യാസ്തമയം സംഭവിക്കുന്നില്ല. ധ്രുപ്രദേശം മുഴുവന്‍ ആറുമാസത്തോളം തുടര്‍ച്ചയായ പകലായിരിക്കും. തെക്കോട്ടാ ഓരോ പത്ത് ഡിഗ്രി അക്ഷാംശരേഖ ദൂരത്തിലും മാസങ്ങള്‍ ദിവസങ്ങളായും. ദിവസങ്ങള്‍ മണിക്കൂറുകളായും ഈ പ്രതിഭാസം കുറഞ്ഞുവരുന്നു. ഭൂമദ്ധ്യരേഖക്കടുത്ത് കേരളത്തില്‍ അന്ന് നാല്‍പത്തിഅഞ്ച് മിനുട്ട് കൂടുതലുള്ള പകല്‍ മാത്രമായാണ് അനുഭവപ്പെടുക. ഭൂഗോളം ഉത്തരായനത്തില്‍ പ്രവേശിക്കുന്ന ഡിസമ്പര്‍ 22 മുതല്‍ ഈ പ്രദേശങ്ങളില്‍ നേരെമറിച്ച് ആറുമാസം തുടര്‍ച്ചയായ രാത്രിയും ഭൂമദ്ധ്യരേഖക്കടുത്തെത്തുന്തോറും കുറഞ്ഞ് കുറഞ്ഞ് നമുക്ക് ആ ദിവസം നാല്‍പത്തിയെട്ട് മിനുട്ട് കൂടുതുലുള്ള രാത്രി ലഭിക്കുന്നു. ഈ ദിനങ്ങളെ പഞ്ചാംഗമനുസരിച്ച് കര്‍ക്കിടക സംക്രാന്തി എന്നും മകരസംക്രാന്തി എന്നും പേരിട്ട് ആചരിച്ചുവരുന്നു.

സൂര്യപ്രകാശം ഭൂമദ്ധ്യരേഖയില്‍ ലംബമായിപതിക്കുന്നത് വര്‍ഷത്തില്‍ മാര്‍ച്ച് 21-നും സെപ്തമ്പര്‍ 22-നും മാത്രമാണ്. ഈ രണ്ട് ദിവസങ്ങള്‍ മാത്രമാണ് നമുക്ക് സമാന ദൈര്‍ഘ്യ ദിനങ്ങള്‍. അന്ന് ഭ്രമണ പഥത്തില്‍ ഭൂമി സൂര്യന്ന് ഏറ്റവുമടുത്തായി നീങ്ങിക്കൊണ്ടിരുക്കും.

ഗോളശാസ്ത്രത്തിലെ ഈ പ്രതിഭാസം ഒമ്പതാം നൂറ്റാണ്ടില്‍ ഖലീഫ അല്‍ മഅ്മൂന്‍ (എ. ഡി. 786-83 സ്ഥാപിച്ച ബൈതുല്‍ ഹിക്മ (വീജ്ഞാന ഭവനം)യിലെ ഗോളശാസ്ത്രജ്ഞ പണ്ഡിതനും ഗണിതശാസ്ത്രജ്ഞനുമായിരുന്ന ഖവാരിസ്മി എന്നറിയപ്പെടുന്ന മുഹമ്മദ് ബിന്‍ മൂസ അല്‍ ഖവാരിസ്മിയാണ് ആദ്യമായി കണ്ടെത്തിയത്. ഇദ്ദേഹവും ശിഷ്യഗണങ്ങളും ഗണിതശാസ്ത്രത്തിനും, ജ്യോതിശാസ്ത്രത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയതായി ചരിത്രം വെളിപ്പെടുത്തുന്നു

                

Related Articles