Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിലെ അറബ് പൗരന്മാര്‍

gg.jpg

അഞ്ച് ഇസ്രായേല്‍ പൗരന്മാരില്‍ ഒരാള്‍ ഫലസ്തീന്‍കാരനായിരുന്നുവെന്ന കാര്യം എത്ര പേര്‍ക്കറിയാം. ഇസ്രായേലി പൗരന്മാര്‍ക്കിടയിലും ഫലസ്തീനികളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ‘ഇസ്രായേലി അറബ്‌സ്’ എന്നാണ് ഇവരെ ഇസ്രായേല്‍ വിളിക്കാറുള്ളത്. ഇത്തരക്കാര്‍ സാംസ്‌കാരികമായും ഭാഷാപരമായും പൈതൃകമായുമെല്ലാം അറബികളോട് സാമ്യമുള്ളവരാണ്.

1948ല്‍ ആയിരക്കണക്കിന് ഫലസ്തീനികളെയാണ് ഇന്നത്തെ ഇസ്രായേല്‍ സ്ഥിതി ചെയ്യുന്ന ഫലസ്തീനില്‍ നിന്നും പുറത്താക്കിയത്. ഇസ്രായേല്‍ ഫലസ്തീന്‍ കൈയേറി ആധിപത്യം സ്ഥാപിച്ചെടുക്കുന്ന സമയത്തുണ്ടായിരുന്ന അറബ് പൗരന്മാരാണിവര്‍. ഈ സമയം അവിടെ അവശേഷിച്ചവരാണ് ഇസ്രായേലി അറബ്‌സ് എന്നറിയപ്പെടുന്നത്. ഇസ്രായേല്‍ എന്ന രാജ്യം വന്നതിനു ശേഷം പിന്നീട് അവര്‍ ഇസ്രായേല്‍ പൗരന്മാരാവുകയായിരുന്നു. 1966ല്‍ സൈനിക മേധാവിത്വത്തിലൂടെ അവര്‍ ഫലസ്തീന്റെ ഭൂമി കൈയടക്കുകയായിരുന്നു. ഇങ്ങനെ രാഷ്ട്രീയമായി അടിച്ചമര്‍ത്തി നിര്‍മിച്ചെടുത്തതാണ് ഇന്നത്തെ ഇസ്രായേല്‍.

അന്നു ഇസ്രായേല്‍ ജൂത രാഷ്ട്രം സ്ഥാപിക്കുമ്പോള്‍ ജനസംഖ്യയിലെ 80 ശതമാനം ആളുകളെയും കൊലപ്പെടുത്തുകയും നാടുകടത്തുകയും ചെയ്തു. അന്ന് ഇസ്രായേലില്‍ അവശേഷിച്ച മുസ്‌ലിംകളും, ഡ്രൂസ് വംശജരും, ക്രിസ്ത്യാനികളുമടക്കം ഇന്ന് ഏകദേശം 20 ശതമാനത്തോളം വരും. ഇവരും ഇവരുടെ പിന്‍ഗാമികളുമാണ് യഥാര്‍ത്ഥത്തില്‍ അവിടുത്തെ സ്വദേശി ഫലസ്തീനികള്‍. എന്നാല്‍ കാലക്രമേണ ഇവരുടെ മേല്‍ ഇസ്രായേല്‍ പൗരത്വം അടിച്ചേല്‍പ്പിക്കുകയായിരുന്നു.

ഇസ്രായേലിലെ 21 ശതമാനം ജനസംഖ്യയില്‍ എട്ടു മില്യണ്‍ പൗരന്മാരും ഇത്തരത്തില്‍ അറബ് പൗരന്മാരാണ്. ഇതില്‍ തന്നെ 81 ശതമാനം പേരും മുസ്‌ലിംകളാണെന്നുമാണ് കണക്കുകള്‍ പറയുന്നത്. കിഴക്കന്‍ ജറൂസലേമില്‍ രണ്ടര ലക്ഷത്തോളം അറബ് പൗരന്മാരുണ്ട്. ഇതില്‍ കൂടുതല്‍ പേരും ഇസ്രായേല്‍ പൗരത്വം നിഷേധിച്ചവരാണ്. അതിനാല്‍ തന്നെ അവരെ ഇസ്രായേലി അറബികളായി കണക്കാക്കിയിട്ടില്ല. എന്നാല്‍ അവര്‍ ഇസ്രായേല്‍ മണ്ണില്‍ ജീവിക്കുന്നവരുമാണ്. ഈ അറബികളില്‍ ഭൂരിഭാഗം പേരും വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികളുമായി ബന്ധമുള്ളവരാണ്. ഇവര്‍ 1948ല്‍ ഫലസ്തീനികളെന്നറിയപ്പെട്ടലവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇസ്രായേലി അറബികള്‍ എന്ന പേരില്‍ ഇവിടെ നിന്നും രക്ഷപ്പെടാനാവാതെ ഇസ്രായേലിന്റെ മണ്ണില്‍ അകപ്പെട്ടു കിടക്കുകയാണ്. എങ്കിലും ഇവരുടെ മനസ്സും പ്രാര്‍ത്ഥനയും എന്നും ഫലസ്തീനൊപ്പം തന്നെയാണ്.

 

Related Articles