Current Date

Search
Close this search box.
Search
Close this search box.

നാഗരിക വളര്‍ച്ചയും പ്രകൃതി ദുരന്തങ്ങളും; ഇബ്നു ഖല്‍ദൂന്‍റെ വീക്ഷണം

മനുഷ്യന്‍റെ കണ്ടെത്തലുകള്‍ക്കനുസരിച്ചാണ് ദേശാടനത്തെക്കുറിച്ചും നാഗിരകവല്‍കരണത്തെക്കുറിച്ചുമുള്ള സംവാദങ്ങള്‍ നിലനില്‍ക്കുന്നത്. കാരണം, മനുഷ്യ നിര്‍മ്മിതിയുടെ ഏറ്റവും മികച്ച രൂപമാണ് ഇപ്പോഴത്തേത്. മനുഷ്യന്‍റെ നാഗരിക ചിന്തകള്‍ എവിടെയെത്തിയെന്ന് വ്യക്തമാക്കിത്തരുന്നതാണ് നമുക്ക് ചുറ്റുമുള്ള പട്ടണങ്ങളെല്ലാം.
ഒരു പട്ടണം രൂപകല്‍പന ചെയ്യുമ്പോള്‍ തീര്‍ച്ചയായും ആ രാജ്യത്തിന്‍റെ സാംസ്കാരവും നാഗരികതയും പൈതൃകവുമെല്ലാം നാം പരിഗണക്കേണ്ടി വരുന്നതോടൊപ്പം അവര്‍ നമ്മുടെ ചിന്താരീതിയെ ഉള്‍കൊള്ളുന്നുണ്ടോ ഇല്ലെയോ എന്നുകൂടി അന്വേഷിക്കണം. കാരണം, നാഗരികാസ്ഥിത്വത്തിന് യഥാര്‍ത്ഥത്തില്‍ നൊമാഡിക്കുകളുമായി നൈസര്‍ഗിക ബന്ധമുണ്ട്. അതാണ് ഒരു പട്ടണത്തിന്‍റെ കാര്‍ഷിക നേട്ടത്തിനും അസംസ്കൃതപദാര്‍ത്ഥത്തിനുമുള്ള അടിത്തറയും ഉറവിടവും.

കാര്‍ഷിക ലോകത്തുനിന്നും ആഢംബരത്തിന്‍റെയും വൈചാത്യങ്ങളുടെയും ലോകത്തേക്ക് നൊമാഡിക്കുകള്‍ പ്രവേശിക്കുന്നതോടെ അവരുടെ സംസ്കാരം കെട്ടിടത്തിലേക്കും അപ്പാര്‍ട്ടുമെന്‍റുകളിലേക്കും മാറും. വ്യത്യസ്തമായ വിഭാഗങ്ങള്‍, സംസ്കാരങ്ങള്‍, ആചാരങ്ങള്‍ എന്നിവയോടൊപ്പം അടുത്തടുത്തായുള്ള കെട്ടിട നിര്‍മ്മാണങ്ങളും അവിടെത്തന്നെയുള്ള താമസവും വികസിക്കുന്നതോടെ അതൊരു പ്രവിശാലവും സുരക്ഷിതവുമായ പട്ടണമായി മാറും.

Also read: മസ്ജിദുകളുടെ അദൃശ്യമാകുന്ന ഉത്തരവാദിത്തങ്ങള്‍

ഇസ്ലാമിക ചരിത്രത്തിലെ നാഗരികവല്‍കരണവും സാമൂഹിക, സാമ്പത്തിക, ജ്യാമിതീയ രീതിയില്‍ ഒരു നഗരത്തെ ഉണ്ടാക്കിയെടുക്കാന്‍ സ്വീകരിച്ച മാനദണ്ഡങ്ങളും നമ്മുടെ ഗവേഷണങ്ങളിലും പഠനങ്ങളിലും പലപ്പോഴും ഇടംപിടിക്കാതെ പോകുന്ന കാര്യങ്ങളാണ്. നഗരത്തിന്‍റെ പാരിസ്ഥിതിക സ്ഥിതിയും സമഗ്രമായ പ്ലാനിങ്ങുകളോടുകൂടെ ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം ഉറപ്പുനല്‍കുന്നതായിരുന്നു നഗരവല്‍കരണത്തിലെ ഇസ്ലാമിന്‍റെ സമഗ്ര പദ്ധതി.

ഫ്രഞ്ച് എഴുത്തുകാരന്‍ മൗറിസ് ലംബാര്‍ഡ് തന്‍റെ ‘Islam at the Dawn of His Greatness’ എന്ന പുസ്തകത്തില്‍ ഇസ്ലാമിക ലോകത്തെ നാഗരിക ചരിത്രത്തിന്‍റെ യഥാര്‍ത്ഥ്യത്തെക്കുറിച്ച്, പ്രത്യേകിച്ചും അബ്ബാസി കാലഘട്ടത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്: ‘ബഗ്ദാദിനെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? 762-800 വര്‍ഷക്കാലയളവില്‍ ആയിരത്തിനു താഴെയായിരുന്നു അവിടുത്തെ ജനസംഖ്യാ നിരക്ക്. നമ്മുടെ കാലം വരെയെത്തി നില്‍ക്കുമ്പോള്‍ ബഗ്ദാദും ഇന്ന് ലോകത്തിലെ പ്രധാന സിറ്റികളില്‍ പെട്ടൊരു സിറ്റിയായി മാറിയിട്ടുണ്ട്. അവിടുത്തെ പല നഗര കേന്ദ്രങ്ങളും വീണ്ടും സജീവമായിട്ടുണ്ട്. നാഗരിക വികാസത്തോടൊപ്പം എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്ത രീതിയില്‍ പിന്നീട് അവിടുത്തെ ജനസംഖ്യാ നിരക്കും വര്‍ദ്ധിച്ചു'(പേ.100).

അക്കാലത്ത് നിലനിന്നിരുന്ന പരമ്പരാഗത കഴിവുകള്‍ ഉണ്ടായിരിക്കെത്തന്നെ അതിമഹത്തായ ഈ പരിവര്‍ത്തനം ബഗദാദിനെ സുസ്ഥിരവും സാംസ്കാരികവും ശാസ്ത്രീയവും വാണിജ്യപരവും കാര്‍ഷികപരവുമായ വൈവിധ്യങ്ങളില്‍ ചരിത്രത്തില്‍ സമാനതകളില്ലാത്തതാക്കി മാറ്റി. അതേസമയംതന്നെ ശുദ്ധമായ വെള്ളവും അന്തരീക്ഷവുമുള്ള മഹാമാരികളുമൊന്നുമില്ലാത്ത പട്ടണമായിരുന്നു ബഗ്ദാദ്.
തത്വചിന്തകനും നാഗരിക നിരീക്ഷകനുമായ ഇബ്നു ഖല്‍ദൂനാണ് ആദ്യമായി ശാസ്ത്രീയ രീതിയില്‍ സോഷ്യോളജിയെന്ന പഠനശാഖ സ്ഥാപിക്കുന്നത്. മനുഷ്യ നാഗരികത, കുടിയേറ്റ ആവിര്‍ഭാവങ്ങള്‍, നിയമങ്ങള്‍, ആചാരങ്ങള്‍ എന്നിവയോടൊപ്പം നാഗരികതയെക്കുറിച്ചും നൊമാഡിക്കുകളെക്കുറിച്ചുമുള്ള സംവാദങ്ങളും ഒരു സ്റ്റേറ്റിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങളും അതിലദ്ദേഹം ചര്‍ച്ച ചെയ്തു. പക്ഷേ, നാഗരിക സങ്കല്‍പത്തില്‍ ആരോഗ്യം, പാരിസ്ഥിതിക സ്ഥാപനങ്ങള്‍, സാമൂഹിക സുരക്ഷ എന്നിവയാണ് ഒരു സ്റ്റേറ്റിന്‍റെ വികസനത്തിനും സുസ്ഥിരതക്കും അനിവാര്യമായ ഘടകമെന്നിരിക്കെ അക്കാര്യങ്ങളൊന്നും അദ്ദേഹം കാര്യമായി ചര്‍ച്ചക്കെടുത്തിട്ടില്ലെന്ന അനാവശ്യ സംവാദങ്ങളുണ്ടായിട്ടുണ്ട്.

Also read: ശഹീന്‍ ബാഗ് സമരമുഖം ഇന്ത്യയെ ഏകോപിപ്പിക്കുന്ന വിധം

മാനസികവും ആരോഗ്യപരവുമായ നിര്‍ദ്ദേശങ്ങള്‍
മുഖദ്ദിമയുടെ അഞ്ചാം അധ്യായത്തില്‍ ഇബ്നു ഖല്‍ദൂന്‍ വളരെ ഗൗരവകരവും സുപ്രധാനവുമായ ഒരു വിഷയത്തെക്കുറിച്ച് പറയുന്നുണ്ട്. ഗ്രാമപ്രദേശങ്ങളെ സംബന്ധിച്ചെടുത്തോളം നഗരങ്ങളിലെന്തുകൊണ്ടാണ് ക്ഷാമം ഉണ്ടാകുന്നതും മരണസംഖ്യ അധികരിക്കുന്നതും എന്നതാണതിലെ ചര്‍ച്ചാ വിഷയം. കാര്‍ഷിക ഉല്‍പന്നങ്ങള്‍ നിര്‍ത്തലാക്കുന്നതും പിടിച്ചുവെക്കുന്നതുമാണ് നഗരങ്ങളില്‍ ക്ഷാമം സംഭവിക്കാന്‍ കാരണം. ധാന്യ വിളകളിലെ സ്റ്റേറ്റിന്‍റെ കുത്തകക്കു പുറമെ പൊതുജനങ്ങള്‍ക്കിടയിലുള്ളവരും കുത്തകാവകാശം കയ്യടക്കുന്നതും ഇതിന് കാരണാകുന്നുണ്ട്. മരണനിരക്ക് കൂടാനുള്ള കാരണം ക്ഷാമമോ അല്ലെങ്കില്‍ അതിനോട് തുടര്‍ന്നുവരുന്ന അസുഖങ്ങളോ ആയിരിക്കും. ആദ്യത്തേത് കാര്‍ഷികവും രണ്ടാമത്തേത് ആരോഗ്യപരവുമാണ്. രണ്ടാമത്തേത് ഒന്നാമത്തേതിനെയും ബാധിച്ചെന്ന് വരാം. കാരണം, പാരിസ്ഥിതികവും ആരോഗ്യപരവുമായ ഘടകങ്ങള്‍ കുത്തകയേക്കാള്‍ അപകടകരമാണ്.

Also read: മുസ്‌ലിം ഉമ്മത്തിന്റെ വജ്രായുധം

ഇബ്നു ഖല്‍ദൂന്‍ പറയുന്നു: ‘ക്ഷാമം മരണനിരക്ക് കൂടാന്‍ കാരണമാകുന്നത് പോലെ രാജ്യത്തെ അരക്ഷിതാവസ്ഥയും അതിന് കാരണമാകും. അരക്ഷിതാവസ്ഥ കൂടുതല്‍ അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കുമാണ് നയിക്കുക. മറ്റൊരു കാരണം പകര്‍ച്ചാവ്യാധിയാണ്. മോശമായ ജീര്‍ണ്ണതക്കും ഈര്‍പ്പത്തിനുമിടയിലെ ജനസംഖ്യാ വര്‍ദ്ധനവ് അന്തരീക്ഷത്തെയും മോശമാക്കും. അന്തരീക്ഷ ജീര്‍ണ്ണത ശക്തമാകുകയാണെങ്കില്‍ അത് മനുഷ്യന്‍റെ ശ്വാസകോശത്തെ സാരമായി ബാധിക്കും. അങ്ങനെയാണ് മഹാനാശം വിതക്കുന്ന പ്ലേഗ് പോലെയുള്ള പകര്‍ച്ചാവ്യാധികളുണ്ടാകുന്നത്’.
കെട്ടിട നിര്‍മ്മാണങ്ങള്‍ക്കുള്ള പ്ലാനുകള്‍, തൊഴിലവസരങ്ങളുടെ ആസൂത്രണം, ടൂറിസം, സര്‍ക്കാറിനു കീഴിലുള്ള പൊതുസ്ഥാപന നിര്‍മ്മാണം എന്നിവക്കെല്ലാം മുമ്പ് നഗരത്തിന്‍റെ സുപ്രധാന ഘടകത്തിലേക്ക് ഇബ്നു ഖല്‍ദൂന്‍ വിരല്‍ ചൂണ്ടുന്നുണ്ട്. പരിസ്ഥിതി സൗഹാര്‍ദ്ദമില്ലാത്ത പട്ടണങ്ങളില്‍ ആസ്ത്മയും ക്ഷയരോഗവും പെട്ടെന്ന് തന്നെ വളരാം. മാത്രമല്ല, അത്തരത്തിലുള്ള പട്ടണങ്ങള്‍ സൂര്യപ്രകാശത്തിനും ഓക്സിജനും തടസ്സമാവുകയും അത് ശ്വാസകോശ രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. സ്വച്ഛന്ദവായുവിന്‍റെ അഭാവം പൗരډാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. ശ്വാസ തടസ്സം മനസ്സിനെയും ചിന്തയെയും തടസ്സപ്പെടുത്തുക വഴി ശരീരത്തെയത് ക്ഷീണിപ്പിക്കുകയും ക്ഷയിപ്പിക്കുകയും ചെയ്യും. വൈദ്യശാസ്ത്രം പറയുന്നത് പോലെ ശുദ്ധവായുവാണ് ബുദ്ധിയെ വളര്‍ത്തുന്നത്.

Also read: ഒരു ഫലസ്ഥീന്‍ വസന്തത്തിന് സമയമായിരിക്കുന്നു

നഗരത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ മാത്രം പറഞ്ഞ് ഇബ്നു ഖല്‍ദൂന്‍ തന്‍റെ നാഗരിക ചര്‍ച്ച നിര്‍ത്തിയില്ല. അതിന്‍റെ എഞ്ചിനീയറിംഗ് വര്‍ക്കിലേക്കുകൂടി ഖല്‍ദൂന്‍ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. നഗരത്തെയും അവിടുത്തെ ജനങ്ങളെയും ജീവനുള്ളതാക്കി നിര്‍ത്താനാവശ്യമായ വായുവും സൂര്യപ്രകാശവും ഓക്സിജനുമെല്ലാം ലഭിക്കുന്ന രീതിയായിരിക്കണം നഗര നിര്‍മ്മാണം എന്നാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. പുരാതന ഫെസിലെ ജനങ്ങള്‍ ദുരിതങ്ങളിലേക്കും അതിജീവനത്തെക്കുറിച്ചുള്ള ഉത്കണ്ഠയിലേക്കും എത്തിപ്പെടാനുള്ള കാരണത്തെക്കുറിച്ച് ഖല്‍ദൂന്‍ വിശദീകരിക്കുന്നുണ്ട്. സ്പെയ്ന്‍ മാതൃകയിലുള്ള ചില കെട്ടിടങ്ങളൊഴികെ അവരുടെ കെട്ടിടങ്ങളിലെ മോശമായ വായു സഞ്ചാരവും സൂര്യപ്രകാശത്തിന്‍റെ അഭാവവുമായിരുന്നു അവരുടെ നാശത്തിന് കാരണം. ഖല്‍ദൂന്‍ വിവരിച്ചത് പോലെ അവരുടെ ചില കെട്ടിടങ്ങള്‍ ഖബറുകള്‍ക്ക് സമാനമായിരുന്നു.
ഇത്തരം പകര്‍ച്ചാവ്യാധികളെ ഉൻമൂലനം ചെയ്യാനുള്ള മാര്‍ഗമായി ഇബ്നു ഖല്‍ദൂന്‍ പറയുന്നു: നഗര നിര്‍മ്മിതിയില്‍ ഒഴിഞ്ഞയിടങ്ങളും മരുഭൂമി പോലെ നീണ്ടു കിടക്കുന്ന സ്ഥലങ്ങളും അത്യാവശ്യമാണെന്ന് പറയുന്നത് അതുകൊണ്ടാണ്. അത് അന്തരീക്ഷത്തില്‍ ശക്തമായ വായു സഞ്ചാരം ഉണ്ടാക്കും. അതുവഴി അന്തരീക്ഷം ശുദ്ധമാവുകയും ജീര്‍ണ്ണതയില്‍ നിന്ന് മുക്തമാവുകയും ചെയ്യും. ഇതര ഗ്രാമപ്രദേശങ്ങളെക്കാള്‍ മരണസംഖ്യ നഗരിങ്ങളില്‍ തന്നെയാണ് അധികവും സംഭവിക്കുക. ഈജിപ്ത്, ലെവന്ത്, മൊറോക്കോയിലെ ഫെസ് തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.

 

വിവ. മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles