Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹിയിലെ തലയോട്ടി നഗരം

ഏഴ് നഗരങ്ങള്‍ ചേര്‍ന്ന ഡല്‍ഹിയില്‍ അത്ഭുതകരമായ ചരിത്രം നിമിഷങ്ങള്‍ തളംകെട്ടി നില്‍കുന്ന രണ്ടാമത്തെ പ്രധാന നഗര ഭാഗമാണ് സീരി/ സീറി നഗരവും ചുറ്റുമുള്ള കോട്ട കൊത്തളങ്ങളും. ഒരിക്കലും പിടിച്ചടുക്കാന്‍ കഴിയാത്ത നഗരം (The City that was never conquered) എന്ന ഖ്യാതി ചരിത്രത്തില്‍ ഡല്‍ഹിയിലെ ഈ നഗരത്തിനവകാശപ്പെട്ടതാണ്. ഇന്നത്തെ ഡല്‍ഹിയുടെ ഹൗസ് ഖാസിന്‍റെയും ഖുതുബ് മിനാര്‍ നിലനില്‍ക്കുന്ന മഹറോലിയുടെയും ഇടയില്‍ നിലനില്‍ക്കുന്ന നഗരമാണ് അലവിധീന്‍ ഖില്‍ജി പണികഴിപ്പിച്ച സീരി നഗരം. ഡല്‍ഹിയില് ഭരണം ചക്രം തിരിച്ച മുസ്ലിം ഭരണാധികാരികളില്‍ ആദ്യമായി ഡല്‍ഹിയില്‍ ഒരു നഗരം സ്ഥാപിച്ചത് അലാവുധീന്‍ ഖില്‍ജിയാണ്.

അലാവുദ്ധീന്‍ ഖില്‍ജിയുടെ വ്യക്തിത്വത്തെ കുറിച്ച് വിവധ തലങ്ങളില്‍ നിന്നുള്ള വിശകലനങ്ങള്‍ സ്വതന്ത്രാനന്ത ഇന്ത്യയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ വ്യക്തിതല സംസാരത്തേക്കാള്‍ അലാവുദ്ധീന്‍ നിര്‍മ്മിച്ച, ഡല്‍ഹി സന്ദര്‍ശന വേളകളില്‍ പോലും അധികമാരും അന്വേഷിക്കാത്ത സീരി/ സീറി നഗരത്തിന്‍റെ അപൂര്‍വ കാഴച്ചകളിലേക്ക് നമ്മുക്ക് സഞ്ചരിക്കാം. ഡല്‍ഹിയില്‍ അതിമനോഹരങ്ങളായ സൗധങ്ങള്‍ പടുത്തുയര്‍‍ത്തപ്പെട്ടത് മുസ്ലിം ഭരണ കാലഘട്ടത്തിലായിരുന്നു. അവയില്‍ തന്നെ ഓരോ മുസ്ലിം ഭരണകൂടങ്ങളും വ്യത്യസ്ത വാസ്തു വിദ്യാ ശൈലി പിന്തുടര്‍ന്ന് ചരിത്രത്തെ അത്ഭുതപ്പെടുത്തിയിരുന്നു. തുക്ലക്കാബാദ് കോട്ട, കുതുബ് മിനാര്‍, ജമ മസ്ജിദ്, ചെങ്കോട്ട, ഹുമയൂണ്‍ ടോംബ്, പുരാന ഖിലാ, ഫിറോസ്‌ ഷാ കോട്ട, ലോധി ഗാര്‍ഡന്‍ തുടങ്ങി നിരവധിയായ മുസ്ലിം അവശേഷിപ്പുകളില്‍ വൈരുധ്യസ്വഭാവത്ത്തിലുള്ള നിര്‍മ്മാണ രീതികളെ സന്ദര്‍ശകര്‍ക് ആസ്വദിക്കാം. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇന്ന് പേരെടുത്തു പറയാന്‍ പോലും ഒന്നും അവശേഷിക്കാത്ത നഗരമാണ് സീരി. നഗരത്തെ ചുറ്റിയുള്ള കൊട്ടഭാഗങ്ങളില്‍ ഏതാണ്ടെല്ലാ വശങ്ങളും തകര്‍ന്നു കഴിഞ്ഞിരിക്കുന്നു. ചരിത്രത്തിലെ മുസ്ലിം ഭരണാധികാരികളില്‍ ഭരണ നേട്ടം കൊണ്ട് ചരിത്രത്തെ അമ്പരിപ്പിച്ച അലാവുദീന്‍ ഖില്‍ജിയുടെ പ്രതാപം വിളിച്ചോതുന്ന പ്രധാന ആകര്‍ഷണമായ കോട്ടകൊത്തളങ്ങള്‍ കാലഹരനപ്പെട്ടുപോയിരിക്കുന്നു. തകര്‍ന്നടിഞ്ഞ കൊട്ടയില് സന്ദര്‍ശകര്‍ക്ക് ഇന്ന് അലാവുദ്ധീന്‍ ഖില്‍ജിയുടെ പ്രതാപകാലത്തിന്‍റെ നിഴല്‍ പോലും കാണാന്‍ കഴിയില്ല. ആയിരം തൂണുകളാല്‍ (Hall of a thousand pillars) പടത്തുയര്ത്ത്പ്പെട്ട പാലസ് (palace) കൊട്ടയുടെ പ്രധാന നിര്‍മ്മിതിയാണ്‌. അതിന്‍റെയും എഴുതപ്പെട്ട ചരിത്ര രേഖകളല്ലാതെ ഒന്നും തന്നെ നിലവില്‍ കൊട്ടക്കകത്ത് കാണാന്‍ കഴിയില്ല.

ഇന്ത്യാഉപഭൂഖണ്ഡത്തില്‍ മുസ്ലിം ഭരണകൂടങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തലവേദനയുണ്ടാക്കി ഡല്‍ഹിയെ വിറപ്പിച്ചവരായിരുന്നു മംഗോളുകള്‍. അതില്‍ ബാല്‍ബന്‍ കാലത്തിന് ശേഷം മംഗോളുകളുമായി ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടലുകള്‍ നടത്തിയ ഭരണാധികാരിയാണ് അലാവുധീന്‍. പ്രസ്തുത കോട്ടയുടെ ചരിത്രവും ഈ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടാനുള്ളത്. കോട്ടയുടെ പേര് പോലും മംഗോലുകളുമായുള്ള അലാവുധീന്‍ ഖില്‍ജിയുടെ പോരാട്ടങ്ങളുടെ പ്രസിദ്ധി വിളിച്ചോതുന്നതാണ്. ‘സര്‍’ എന്ന ഹിന്ദി/ഉര്‍ദു വാക്കിനര്‍ത്ഥം തല/ശിരസ്സ്‌ എന്നാണ്. യുദ്ധങ്ങളില്‍ ബന്ധികളാക്കപ്പെടുന്ന മംഗോള്‍ യോദ്ധാക്കളെ അലാവുദ്ധീന്‍റെ കൊട്ടയിലെത്തിച്ചു അവരെ ആനകളെ കൊണ്ട് ചവിട്ടി കൊല്ലിച്ചതിനു ശേഷം പടയാളികളുടെ തലകള്‍ വേര്‍പെടുത്തി കോട്ടയുടെ പ്രധാനപ്പെട്ടതും നോട്ടമെത്തുന്നതുമായ ഭാഗത്ത് സ്ഥാപിക്കുകയോ തൂക്കിയിടുകയോ ചെയ്യുന്ന പതിവ് ഉണ്ടായിരിന്നു. എണ്ണായിരം മംഗോള്‍ യോദ്ധാക്കളുടെ ശിരസ്സുകള്‍ കോട്ടയുടെ പ്രധാന ചുവരുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതില്‍ അടക്കം ചെയ്തതായും ചരിത്രത്തില്‍ കാണാന്‍ സാധിക്കും. എഴുപതിനായിരത്തോളം പട്ടാളക്കാര്‍ ചേര്‍ന്ന് നിര്‍മ്മിച്ച കോട്ടയുടെ ഏഴ് പ്രധാന കവാടങ്ങളില്‍ ഒന്ന് മാത്രമാണ് നിലവില്‍ സജീവമായിട്ടുള്ളത്. കോട്ടയുടെ രൂപകല്‍പന നടത്തിയിട്ടുള്ളത് സല്ജൂക് വംശജരായ വസ്തു വിദ്യാ നിര്‍മ്മാതാക്കളാണ്.

Also read: ‘ഈ സര്‍ക്കാരിനു മുന്‍പില്‍ മുട്ടുമടക്കില്ല’

കുതുബ് മിനാറിനെക്കള്‍ വലിയ മിനാരം നിര്‍മ്മിക്കാന്‍ തീരുമാനിച്ച വ്യക്തിയാണ് ചരിത്രത്തിലെ അലാവുധീന്‍ ഖില്‍ജി. പക്ഷെ അതിന്‍റെ പണികള്‍ പൂര്‍ത്തിയാക്കാന്‍ അദേഹത്തിനു കഴിഞ്ഞില്ല. ഇന്നും കുതുബ് മിനാര്‍ നില്‍ നില്‍ക്കുന്ന കോംപ്ലക്സിനകത്ത് അലാവുധീന്‍ പാതി വഴിയില്‍ ഉപേക്ഷിച്ച മിനാരം കാണാം. ഇത്രയും മതി അലാവുധീന്‍ ഖില്‍ജി പണി കഴിപ്പിച്ച പ്രസ്തുത കോട്ടയുടെയും നഗരത്തിന്‍റെയും യഥാര്‍ത്ഥ വ്യാപ്തിയും വലിപ്പവും സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കാന്‍. ഡല്‍ഹി സുല്‍ത്താന്മാരുടെ കാലത്ത് കാശ്മീര്‍ ഒഴികെ ഇന്നത്തെ പാക്കിസ്ഥാനും ഇന്ത്യയും പൂര്‍ണമായും മുസ്ലിം ഭരണത്തിനു കീഴിലായത് അലാവുധീന്‍ ഖില്‍ജിയുടെ കാലത്താണ്.

ഏതൊരു മുസ്ലിം ഭരണകാലത്തെയും പോലെ തന്നെ കൊട്ടക്കകം നിരവധി പള്ളികളും മറ്റനേകം നിര്‍മ്മിതികളും കൊണ്ട് സമ്പന്നമാണ്. ആരാധനലായങ്ങളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ഒരു മുസ്ലിം ഭരണാധികാരിയും പിന്നോട്ടല്ലയിരുന്നെന്നു ചരിത്രം മനസ്സിലാക്കിത്തരുന്നുണ്ട്. മുഹമ്മദ്‌ വാലി മസ്ജിദ്, ദര്‍വേശ് ഷാ മസ്ജിദ്, നീലി മസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങള്‍ കൊട്ടക്കകത്ത് പാതി തകര്‍ന്ന നിലയിലാണുള്ളത്. ഖുര്‍ആനിക ആയത്തുകള്‍ കൊത്തിവെച്ച കലിഗ്രാഫിയുടെ മഹനീയ മുദ്രകള്‍ പ്രസ്തുത പള്ളികളില്‍ സന്ദര്‍ശകര്‍ക്ക് കണ്‍കുളിര്‍മ്മ നല്‍കുമെന്ന് തീര്‍ച്ചയാണ്. കോട്ടയിലെ മറ്റൊരു ആകര്‍ഷണമാണ് ചോര്‍മിനാര്‍ (tower of thieves) എന്ന് വിശേഷിപ്പിക്കുന്ന നിര്‍മ്മിതി. തടവിലക്കപ്പെടുന്നതോ, പിടിക്കപ്പെടുന്നതോ ആയ കുറ്റവാളികളുടെയും കള്ളന്മാരുടേയും വധശിക്ഷ നടപ്പിലാക്കുന്ന സ്ഥലമാണിത്. ഡല്‍ഹിയുടെ പടിഞ്ഞാറ് ഭാഗത്ത് അലാവുധീനുമായി മംഗോളുകള്‍ യുദ്ധത്തിന് തമ്പടിച്ച സ്ഥലമാണ്‌ ഇന്ന് മംഗല്‍പൂരി എന്നറിയപ്പെടുന്ന പ്രദേശം. എന്നാല്‍ പ്രസ്തുത കേന്ദ്രം അലാവുധീന്‍ ഖില്‍ജി ആക്രമിക്കുകയും മംഗോളുകളെ കൊന്നു കളയുകയും ചെയ്തു. കൊന്ന മംഗോള്‍ യോദ്ധാക്കളുടെ ശിരസ്സുകള്‍ തൂക്കി പ്രദര്ഷിപ്പിച്ചതും ചോര്‍ മിനാറിന്‍റെ മുകളിലായിരുന്നു. പല കാല ഘട്ടങ്ങളില്‍ ഡല്‍ഹി ഭരിച്ച ഭരണവര്‍ഗങ്ങളിലൂടെ അലാവുദീന്‍റെ കോട്ട തകര്‍ക്കപ്പെടുകയും ഒടുവില്‍ 1398ലെ തിമൂറുകളുടെ ഡല്‍ഹി പടയോട്ട സമയത്ത് കോട്ട പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടതയും ചരിത്രം പറയുന്നു. കൊട്ടക്കകത്ത് ഇനിയും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയാത്ത നിര്‍മ്മിതികളുടെ രൂപരേഖകള്‍ അങ്ങിങ്ങായി കാണാം. പുരാവസ്തു വകുപ്പിന് കീഴില്‍ തന്നെയാണ് പ്രസ്തുത കോട്ട ഭാഗങ്ങള്‍ നില്‍ നില്‍ക്കുന്നത്. ഇന്ന് ഈ പ്രദേശത്ത് നിരവധിയായ ഓഫീസ് സമുച്ചയങ്ങളും വലിയ കെട്ടിടങ്ങളും ഉയര്‍ന്നു കഴിഞ്ഞു. സീരി/സീറി ഓഡിറ്റൊറിയം അവയില്‍ പ്രസിദ്ധമാണ്.

Also read: ദേശസ്നേഹം ഹൃദയത്തിൽ നിന്നുമുണ്ടാകണം

ഒരു ഇസ്ലാമിക ഭരണാധികാരി എന്നതിനേക്കാള്‍ അലാവുദീന്‍ ഖില്‍ജിയുടെ ഭരണ പാടവം ലോക പ്രശസ്തമാണ്. പ്രശസ്ത ചരിത്രകരന്മാരായ സിയാഉദീന്‍ ഭരണി, ഇബ്നു ബത്തൂത്ത തുടങ്ങിയവര്‍ അലാവുധീന്‍ ഖില്‍ജിയുടെ ഭരണ നേട്ടങ്ങളെ നേരിട്ടനുഭവിച്ച ലോക സഞ്ചാരികളാണ്.

Related Articles