Civilization

നവോത്ഥാന വഴിയില്‍ വെളിച്ചം വിതറിയ സ്ത്രീ രത്നങ്ങള്‍

ഉമ്മ, ഉമ്മത്ത്, ഇമാമത്ത്, സമൂഹ പുരോഗതിയുടെ വാതായനങ്ങളില്‍ സ്ത്രീ സാനിധ്യം കേവല യാദൃശ്ചികതയല്ല.  ഖൈറു ഉമ്മത്ത് രൂപപ്പെടുന്നത് പുരുഷ കരുത്തില്‍ മാത്രമല്ല മറിച്ച് കുടുംബ ജീവിതത്തിലെ നല്ല പാതിയുടെ കരുതലും ജാഗ്രതയും സമ്മേളളിക്കുന്നിടത്താണ്. ലോക ചരിത്രത്തില്‍ സ്നേഹവും സമാധാനവും പ്രസരിപ്പിച്ച് യുഗാന്തരങ്ങളെ അതി ജയിച്ച മഹാ വനിതകള്‍ ഏറെയുണ്ട്. അധികാരം, ഉന്മത്തത, നായകത്വം, വിജ്ഞാനം, തുടങ്ങി പുരുഷന്‍ കൈ വെച്ച ഇടങ്ങളിലൊക്കെ പെണ്ണുടലുകളും സജീവ സാന്നിധ്യമായിട്ടുണ്ട്. അധികാരത്തിന്‍റെ ചഷകം സേവിച്ച എലിസബത്ത്, വിക്ടോറിയ, ശജറതുദുര്‍, ഇസബല്ലെ മുതല്‍ സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും അധീനതയുടെയും അനശ്വര സ്മരണകള് ബാക്കി വെച്ച തെരേസ വരെ നീണ്ട് നില്ക്കുന്ന മഹതികളുടെ നിറഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍. അല്‍ ഉമ്മു മദ്റസതുന്‍, മാതാവ് തന്നെയാണ് നഴ്സറിയെന്ന അഹ്മദ് ശൌഖിയുടെ ഉജ്വല വരികള്‍ക്ക് ജീവന്‍ നല്‍കിയ വലിയ നിര തന്നെയുണ്ട് മുസ്ലിം ലോക നിര്‍മിതിയില്‍. പുരുഷാരം ദൌത്യം മറന്ന ഇടങ്ങളില്‍ ജാഗ്രത കാണിച്ച് ഉമ്മത്തിന്‍റെ നിര്‍മിതിയില്‍ കരുത്തുറ്റ പാഠങ്ങള്‍ പകര്‍ന്ന മഹിളാരത്നങ്ങളാണവര്‍, അധ്യാത്മികതുയം പരിവ്രാജ വഴിയും തിരഞ്ഞെടുത്ത് തര്‍ബിയത്തിന്‍റെ വഴിയെ നീങ്ങിയ വനിതകളും ഏറെ ഉണ്ട്. ആത്മാവിന്‍റെ സംഗീതങ്ങള്‍ക്ക് തന്ത്രികള്‍ മീട്ടിയ റാബിഅതുല്‍ അദവിയ്യയും നഫീസതുല്‍ മിസിരിയ്യയും ഇതിനുള്ള ഉത്തമ ഉദാഹരണങ്ങള്‍ മാത്രമല്ല, സ്ത്രീയാണ് കുടുംബ നാഥയെന്ന പ്രവാചക വചന സാക്ഷാത്കാരമെന്നോളം ഇതിഹാസങ്ങള്‍ തീര്‍ത്ത ചരിത്ര പുരഷന്മാര്‍ക്ക് ജന്മം നല്‍കിയ വനിതകളും ഏറെയുണ്ട്. അതിലുപരി തലമുറകളെ സത്യ സരണിയില്‍ പിടിച്ച് നിര്‍ത്തിയ സര്‍വകലാശാലകള്‍ക്ക് പിറവി നല്‍കിയ മാതൃകാ വനിതകളും ഉമ്മത്തിന്‍റെ ചരിത്ര വഴികളിലുണ്ട്. വിശിഷ്യ ലോക ചരിത്രത്തില്‍ തന്നെ പ്രഥമ യൂനിവേഴ്സിറ്റി സ്ഥാപിച്ചത് ഒരു മുസ്ലിം സാത്വികയാണെന്ന് നമ്മളില്‍ എത്ര പേര്‍ക്കറിയാം. മുസ്ലിം ലോക ശില്‍പികളിലെ പെണ്‍ ശബ്ദങ്ങളെ നമുക്ക് പരിചയപ്പെടാം.

ഉമ്മുല്‍ ബനീന്‍ ഫാത്വിമ ഫിഹ് രിയ്യ, പ്രഥമ സര്‍വകലാശാല ശില്‍പി
തുനീസ്യയിലെ ഖൈറുവാന്‍ യൂണിവേഴ്സിറ്റിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്, പോയ കാല പ്രൌഢ സ്മരണകളുടെ നിഴലായി ഇന്നും മുസ്ലും ചരിത്ര താളുകളെ ഇളക്കമുള്ളതാക്കുന്നുണ്ട് ഈ പ്രഥമ സര്‍വകലാലയത്തിന്‍റെ വിശേഷങ്ങള്‍. മഗ് രിബില്‍ ഇസ്ലാമിന്‍റെ വെളിച്ചം പകര്‍ന്ന ഉഖ്ബതു ബ്ന് നാഫിഇന്‍റെ പരമ്പരയിലാണ് മഹതിയുടെ ജനനം. അറിവിന്‍റെ മഹാവെളിച്ചം പകര്‍ന്ന ഈ ജ്ഞ്ന സൌധം പണിയുന്നതില്‍ കൂടെ ഉറ്റ സഹോദരി മര്‍യം ഫിഹ്റിയ്യയുമുണ്ട. തുനീസ്യയുടെ ജ്ഞാന പുരോഗതിയില്‍ നിര്‍ണായക ദൌത്യം നിര്‍വഹിച്ച ഈ കലാലയം അനേകം പേരുകേട്ട ധിഷണാവിശാരദര്‍ക്കും ചിന്തകര്‍ക്കും ജന്മം കൊടുത്തിട്ടുമുണ്ട്. കാല പ്രവാഹങ്ങളുടെ കുതിച്ചോട്ടത്തില്‍ ഏറെ ശോഷണം സംഭവിച്ചെങ്കിലും മുസ്ലിം പൈതൃകത്തിന്‍റെ തനിമയുമായി ഇപ്പോഴും കാലങ്ങളോട് സംവദിക്കുന്നുണ്ട് ഈ യൂനിവേഴ്സിറ്റി. ഈ പെണ്‍ കരുത്തിനെ ഇബ്ന് ഖല്ദൂന് വിശേഷിപ്പിച്ചത് തന്‍റെ ശേഷമുള്ള ഭരണാധികാരികളുടെ സാമൂഹ്യബോധം തൊട്ടുണര്‍ത്തിയവള്‍ എന്നാണ്.

Also read: വേഷങ്ങളുടെ ഭാഷകൾ

ശാമില്‍ ജ്ഞാന വസന്തം തീര്‍ത്ത ഫാത്ത്വിമ ഖാതൂന്‍
ഖുദ്സ് വിമോചകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ സഹോദരിയാണ് പ്രസുതുത വനിതാ രത്നം. സ്വകുടുംബം ആയുധമേന്തി ഇരുള്‍ പടര്‍ന്ന ഇടങ്ങളില്‍ ഇസ്ലാമിന്‍റെ അജയ്യ ശബ്ദം പ്രസരിപ്പിക്കാന് പരശ്രമിക്കുബോള്‍ അറിവിന്‍റെ മാലാഖയായി മറ്റൊരു ഉന്നത ദൌത്യം നിര്‍വഹിക്കുന്ന തിരക്കിലായിരുന്ന മഹതി, ജനസേവനവും സംസകരണവും മുഖമുദ്രയാക്കിയ മഹതി അല്‍ മദ്റസതുല്‍ ജവാനിയ്യ, അല്‍ മദ്റസതുല്‍ ബറാനിയ്യ എന്ന പേരില്‍ ഉന്നത നിലവാരത്തിലുള്ല രണ്ട് മത വിദ്യാലയങ്ങള്‍ സംസ്ഥാപിക്കുകയുണ്ടായി, സ്വന്തം വീട് പോലും മത സേവനത്തിന് മാറ്റി വെച്ചാണ് ഈ മഹാ ദൌത്യം മഹതി സാക്ഷാത്കരിച്ചത്. അക്കാലത്തെ കഴിവുറ്റ അധ്യാപകരെ തിരഞ്ഞ്പിടിച്ച് തന്‍റെ മദ്റസയില്‍ സേവനം അനുഷ്ഠിക്കാനായി മഹതി ഏറെ പരിശ്രമിച്ചിരുന്നു.

ഈജിപ്തില്‍ അറിവൊഴിക്കിയവരില്‍ പ്രധാനികളാണ് അയ്യൂബി ഖാതൂനുമാര്‍, മദ്റസകളും പള്ളിക്കൂടങ്ങളും സ്ഥാപിച്ച് അവര്‍ സമൂഹത്തെ സംസകരിക്കുന്നതില്‍ കൃത്യമായ പങ്ക് വഹിച്ചു. മദ്റസ ഖാതൂനിയ്യ സ്ഥാപിച്ച ഉമ്മു ശംസുല്‍ മുലൂക് ഇതില്‍ പ്രധാനിയാണ്. ദമസ്കസിലെ പ്രധാന ജനവാസ കേദ്രങ്ങളായ ഹലബ്, ഹമാ, തുടങ്ങിയ സ്ഥലങ്ങമളില്‍ മദ്റസകള്‍ക്കായി സ്ഥലം വഖ്ഫ് ചെയ്യാനും ഈ ഖാതൂനുമാര്‍ ശ്രമിച്ചിരുന്നു.

Also read: മധ്യായുസ്സ് പ്രതിസന്ധി എല്ലാവരിലുമുണ്ടാകുമോ?

സുല്താന റസിയ
ഡല്‍ഹി സല്ത്തനത്തില്‍ അധികാരത്തിലെത്തിയ പ്രഥമ മുസ്ലും വനിത എന്നതില്‍ ഉപരി സുല്താന റസിയ പ്രശസ്തയായത് വിജ്ഞാന പ്രസരണത്തിനായി അവര്‍ ചെയ്ത സേവനങ്ങളിലൂടെയായിരുന്നു, ഡല്‍ഹിയുടെ വിവിധ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മദ്റസകള്‍ സ്ഥാപിക്കാനും പരിപാലിക്കാനും അവര്‍ മുന്നില്‍ നിന്നു, തുര്‍ക്കിഷ് വേരുകളുള്ള റസിയയില്‍ ഇസ്ലാമിക ബോധം താരതമേന്യ കൂടുതലായിരുന്നു.

തതര്‍ ഹിജാസി
സുല്താന് ഖലാവൂന്‍റെ മകളായ തതര്‍ ഹിജാസിയാണ് അനാഥ സന്തതികള്‍ക്ക് വേണ്ടിയുള്ള ഹിജാസി മദ്റസ സ്ഥാപിച്ചത്. പഠനത്തിനുള്ള സര്‍വ സൌകര്യവും ഇവിടെ ഉണ്ടായിരുന്നു. ഓരോ കാലാവസ്ഥക്ക് അനുസൃതമായ വസ്ത്രങ്ങളും ചിലവിനുള്ള സ്കോളര്‍ഷിപ്പും ഇവിടെ വിതരണം ചെയ്തിരുന്നു.

Also read: ബറാഅത്ത് രാവ് ശ്രേഷ്ഠ രാവ് തന്നെ

മുസ്ലിം ഉമ്മത്തിന്‍റെ നവോത്ഥാന വഴികളില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തി നടന്ന് അകന്ന പോയവരില്‍ ഇനിയുമുണ്ട് സ്ത്രീലിംകള്‍. പുരുഷനേക്കാളും ഒരുപടി മുന്നില്‍ നടന്ന് ഉയിര്‍പ്പിന്‍റെ ഉജ്വല ശബ്ദം ഉറക്കെ മുഴക്കിയവര്‍, ഉത്തരാഫ്രിക്കയുടെ മണ്ണില്‍ വിജ്ഞാനം പ്രസരിപ്പിച്ച നാനാ അസ്മാ, ബഗ്ദാദില് മുറാദി മദ്റസ സ്ഥാപിച്ച നാഇല ഖാതൂന്‍, മദ്റസതു ഉമ്മു സുല്താന്‍ സ്ഥാപക ഖൂന്ദ് ബറക, മാത്രമല്ല വിശ്വ പ്രസിദ്ധ കൈറോ യൂനിവേഴ്സിറ്റിയുടെ വേരുകളിലും മയാതെ കിടപ്പുണ്ട് കരുത്തുറ്റ സ്ത്രീയുടെ നാമം. തനിക്ക് കിട്ടിയ ഏറെ വിലപിടിപ്പുള്ള ആഭരണങ്ങളും അതിലേറെ മൂല്യമുള്ള അപൂര്‍വ കയ്യെഴുത്ത് പ്രതികളും പ്രവിശാലമായ ഏക്കറുകളും ദാനം ചെയ്ത് അമീറ ഫാത്വിമ ഖിദൈവി, ആധുനിക കാലത്ത് സ്ത്രീ വിദ്യാഭാസത്തിനും സാക്ഷരത വ്യാപനത്തിനും ഏറെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ അനുഷ്ഠിച്ചവരാണ് സഊദിയിലെ ഇഫ്ഫത്ത് രാജ്ഞി, വിമര്‍ശനങ്ങളെ മറികടന്ന് സ്ത്രി വിദ്യാഭ്യാസത്തിന് കരുത്ത് പകരുകയും മദ്റസുതുല്‍ ഹനാന്‍ എന്ന പേരില്‍ രാജ്യത്ത് ഒട്ടാകെ മദ്റസകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇതിലൂടെ വലിയ ശതമാനം സ്ത്രീകളില്‍ അറിവിലൂടെ മോചനം സാധ്യമാക്കുകയും മാറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

Facebook Comments

സിബ്ഗത്തുല്ല ഹുദവി

1994 ജൂലൈ 29 ന് മലപ്പുറം ജില്ലയിലെ ഇരുമ്പുഴിയില്‍ ജനനം, പറപ്പൂര്‍ സബീലുൽ ഹിദായ, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം, കാലിക്കറ്റ് യൂനിവേഴ്സിറ്റിയില് അറബിക് സാഹിത്യത്തില്‍ പിജി പൂർത്തിയാക്കി, കൂവൈത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മുജ്തമഅ്, മുസ്ലിം വേൾഡ് ലീഗിന്റെ റാബിത്വ, കൈറോവില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഹിറാ, കലിമതുൽ ഹഖ്, അല്‍ജസീറ ഓൺലൈൻ പോർട്ടല്‍ തുടങ്ങിയവയില്‍ അറബിക് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു എ ഇ ആസ്ഥാനമാക്കിയള്ള ദാറുല്‍ യാസ്മീന്‍ ഇന്ത്യന്‍ കവികൾക്ക് നടത്തിയ അറബിക് കവിതാ മത്സരത്തില്‍ രണ്ട് പ്രാവശ്യം ജേതാവ്, നിലവിൽ ഈജ്പിതിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റയിൽ അറബിക് വിഭാഗത്തിൽ ഗവേഷണം നടത്തുന്നു. അന്നഹദ് അറബിക് മാഗസിന്റെ എഡിറ്റർ കൂടിയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker