Tuesday, August 16, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Culture Civilization

‘എർതുറുൽ’ മുസ്‌ലിം ഭാവനയെ പുനരുജ്ജീവിപ്പിച്ച വിധം

ആസാദ് എസ്സ by ആസാദ് എസ്സ
23/11/2020
in Civilization
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇറ്റാലിയൻ കൊളോണിയലിസത്തിനെതിരെ പോരാടിയ ഐതിഹാസിക ലിബിയൻ സനൂസി വിപ്ലവകാരി ഒമർ മുഖ്താറിന്റെ കഥ പറയുന്ന ചിത്രമാണ് ലയൺ ഓഫ് ദി ഡിസേർട്ട് (മരുഭൂമിയിലെ സിംഹം). ലിബിയൻ സ്വേച്ഛാധിപതിയായിരുന്ന കേണൽ മുഅമ്മർ ഗദ്ദാഫിയുടെ ധനസഹായത്തോടെ മുസ്തഫ അക്കാദാണ് ചിത്രം സംവിധാനം ചെയ്തത്. 1981 ൽ ഈ ചിത്രം ലോകമെമ്പാടുമുള്ള സിനിമാശാലകളിലേക്ക് കടന്നുവന്നപ്പോൾ, ഫലസ്തീൻ മുതൽ കാശ്മീർ വരെയുള്ള ചെറുത്ത്‌നിൽപ് പ്രസ്ഥാനങ്ങൾക്ക് അത് വലിയതോതിൽ ആത്മവിശ്വാസം നൽകി. വൃദ്ധനായ ഉമർ മുഖ്താർ അധ്യാപകനാവുന്നതോടൊപ്പം വിമത കമാൻഡറാവുകയും ഫാസിറ്റ് ഇറ്റലിയെ സധൈര്യം നേരിടുകയും ചെയ്യുന്ന കാഴ്ച വാക്കുകൾക്കതീതമായ ഊർജ്ജം പ്രേക്ഷകർക്ക് സമ്മാനിക്കുകയുണ്ടായി. (ആന്റണി ക്വിൻ ആയിരുന്നു ഉമർ മുഖ്താർ ആയി വേഷമിട്ടിരുന്നത്).

”ഞങ്ങൾ 20 വർഷമായി നിങ്ങൾക്ക് എതിരായി നിൽക്കുന്നു. പടച്ചവന്റെ സഹായത്തോടെ നിങ്ങളുടെ അവസാനം വരെ ഞങ്ങൾ നിങ്ങൾക്കെതിരെ പോരാടും’-ഉമർ മുഖ്താർ ഇറ്റലിക്കാരോട് പറയുന്ന ഒരു വാചകമാണിത്. മുഖ്താറും സംഘവും കുതിരപ്പുറത്ത് കയറി, ടാങ്കുകളും മെഷീൻ ഗണുകളും ഉൾപ്പെടെ ആയുധങ്ങളുള്ള ആധുനിക ഇറ്റാലിയൻ സൈന്യത്തെയായിരുന്നു നേരിടുന്നത്. വിളകളും വയലുകളും കത്തിച്ച്, തടങ്കൽ പാളയങ്ങൾ പണിത് പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി വടക്കൻ ആഫ്രിക്കക്കാരോട് കടുത്ത ക്രൂരത കാണിച്ചവരായിരുന്നു ഇറ്റാലിയൻ പട്ടാളം. എന്നാൽ ഉമർ മുഖ്താർ അവർക്ക് കീഴ്‌പ്പെടാൻ സമ്മതിച്ചില്ല. ഇസ്‌ലാമിക യുദ്ധ നൈതികത പൂർണമായും പാലിച്ചുകൊണ്ടുതന്നെ മുഖ്താർ ഇറ്റലിക്കെതിരെ പ്രതികരിച്ചു. ഇറ്റലിയിൽ പ്രസ്തുത ചിത്രം റിലീസ് ചെയ്യുന്നത് നിരോധിച്ചിരുന്നു. 2009 വരെ ടെലിവിഷനിൽ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നില്ല. പണ്ഡിതനും സൂഫിയും പോരാളിയുമായിരുന്ന ഉമർ മുഖ്താർ തന്റെ ധീരത കാരണം ”മരുഭൂമിയിലെ സിംഹം” എന്നായിരുന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അലി(റ)വിനെ ഇസ്ലാമിക ചരിത്രത്തിൽ അസദുല്ലാഹ് (അല്ലാഹുവിന്റെ സിംഹം) എന്നായിരുന്നു വിളിക്കപ്പെട്ടിരുന്നത്.

You might also like

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 2- 2 )

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 1- 2 )

ഇബ്നു ഖൽദൂൻ: ലോകം ആ മഹാമനീഷിയെ ഓർത്തുകൊണ്ടേയിരിക്കും

ഖത്ത്-അൽ അന്ദലൂസി

ന്യൂയോർക്ക് ടൈംസിൽ അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഒരു അവലോകനത്തിൽ നിരൂപകനായ ഡ്രൂ മിഡിൽടൺ, ചിത്രത്തിൽ ഇറ്റാലിക്കാരെ കൂറച്ച് കൂടി കഠിനരായാണ് അവതരിപ്പിക്കുന്നതെന്ന് നിരീക്ഷിക്കുന്നുണ്ട്. ലിബിയയിലെ ഇറ്റാലിയൻ അധിനിവേശം അനിയന്ത്രിതമായ സാമ്രാജ്യത്വത്തിന്റെ ഉദാഹരണമായി നിൽക്കുമ്പോഴും ഈ ചിത്രം അറബ് ലക്ഷ്യത്തിനായുള്ള പ്രചാരണത്തിന്റെ ഭാഗമായിരുന്നു എന്ന് ചില സിനിമാനിരീക്ഷകർ ചിന്തിക്കുന്നുണ്ട്. അക്കാദ് ഒരു അറബിയാണ് താനും. സിനിമാസ്‌ക്രീനുകളിൽ ലയൺ ഓഫ് ദി ഡെസേർട്ട് കാണാൻ സാധിക്കാത്തവർക്കായി, ചിത്രം വി.എച്ച്.എസ് ടേപ്പുകളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുകയുണ്ടായി. ലോകമെമ്പാടുമുള്ള ചെറുത്ത്‌നിൽപ് പോരാളികൾക്കിടയിൽ ചിത്രം ആവേശത്തോടെ പ്രദർശിപ്പിക്കപ്പെട്ടു.

Villification of Arabs and Muslims in western culture includes (from left) Executive Decision, Homeland and Call of Duty (Silver Pictures, Showtime, Activision).

ഇറ്റാലിയൻ ഭരണകൂടവുമായി സഹകരിച്ച്, അധിനിവേശക്കാരെ അനുസരിക്കാൻ മുഖ്താറിനോട് ഒരു ലിബിയക്കാരൻ അഭ്യർഥിക്കുന്നു. അയാൾ പറഞ്ഞു: അവരാണ് ഈ രാജ്യത്തെ സർക്കാർ, അവരെ അനുസരിക്കണം.

‘ഇല്ല’, മുഖ്താർ മറപടി പറയുന്നു. ‘അവർ പകലിൽ ഈ ദേശത്തെ പിടിച്ചെടുക്കുന്നു, എന്നാൽ, പടച്ചവന്റെ അനുഗ്രഹത്തോടെ ഞങ്ങൾ അത് രാത്രി തിരിച്ചെടുക്കുന്നു.

ഹോളിവുഡും മുസ്‌ലിംകളും
പാശ്ചാത്യ ആധുനികത സ്വീകരിച്ച നാഗരികതയെ ചവിട്ടിമെതിക്കുന്നതായിരുന്നു ലയൺ ഓഫ് ദി ഡെസേർട്ട്. ഇരുപതാം നൂറ്റാണ്ടിലെ കൊളോണിയലിസത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ വേറിട്ട ഒരു സിനിമാറ്റിക് ആവിഷ്‌കാരമായിരുന്നു അത്. ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം ഉമർ മുഖ്താർ കേവലം ലിബിയയുടെ നായകൻ മാത്രമായിരുന്നില്ല, മറിച്ച് പാൻ-അറബ് ആശയങ്ങളുടെ പ്രതീകമായിരുന്നു. നീതിക്ക് വേണ്ടി നിലകൊള്ളുകയും 20 വർഷത്തോളം നീതിക്ക് വേണ്ടി സധൈര്യം പോരാടുകയും ചെയ്ത സാമ്രാജ്യത്വ വിരുദ്ധനായ മുസ്‌ലിം നായകൻ കൂടിയായിരുന്നു ഉമർ മുഖ്താർ.

‘ഞങ്ങളെ വീടുകളിൽനിന്ന് പുറത്താക്കിയവർക്കെതിരെ സ്വയം പ്രതിരോധിക്കേണ്ടത് പടച്ചവനോടുള്ള കടമയാണെന്ന് ‘ മുഖ്താർ പറഞ്ഞുവെക്കുന്നു.

Also read: വ്യക്തിത്വവും ശുചിത്വപരിപാലനവും

ആഗോളതലത്തിൽ ടെലിവിഷൻ പ്രേക്ഷകർ വർദ്ധിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ചിത്രം പുറത്തിറങ്ങുന്നത്. എന്തൊക്കെയായാലും, മുസ്‌ലിം സമൂഹങ്ങൾക്കോ നേതാക്കൾക്കോ എതിരായ സാമ്രാജ്യത്വ കുറ്റകൃത്യങ്ങളുടെ തോത് വിവരിക്കാൻ ധൈര്യപ്പെട്ട മുഖ്യധാരാസിനിമകളുടെ എണ്ണം വളരെ കുറവാണ്. 1980കളുടെ അവസാനത്തിൽ ലോകം ശീതയുദ്ധത്തിന്റെ അന്ത്യത്തിലേക്ക് പ്രവേശിക്കുകയുണ്ടായി. അതോടെ മറ്റൊരു ലോകക്രമം തുടങ്ങുകയായിരുന്നു. ക്രമേണെ ഹോളിവുഡിലെ വില്ലന്മാർ സോവിയറ്റ് ക്രൂരരിൽനിന്നും മെല്ലെ തവിട്ട് നിറമുള്ള തലമറച്ച മുസ്ലിം പുരുഷന്മാരിലേക്ക് നീങ്ങുകയുണ്ടായി. അത്രയൊന്നും അപകടകരമല്ലാത്ത, ജനപ്രിയമായ ബാക്ക് റ്റു ദി ഫ്യൂച്ചർ (1985) പോലും മുസ്‌ലിം അറബ് തീവ്രവാദികളെ ചിത്രീകരിക്കുകയുണ്ടായി. 1980കളുടെ അവസാനത്തിലും 1990കളിലുമായി ഇത്തരം ചിത്രങ്ങൾ ധാരാളമായി പുറത്തുവന്നു. റാംബോ മൂന്നാമൻ(1988), ട്രൂ ലൈസ് (1994), എക്‌സിക്യൂട്ടീവ് ഡിസിഷൻ (1998) തുടങ്ങിയവയൊക്കെ കൂടുതൽ ആഴത്തിൽ അത് ചിത്രീകരിച്ചു. അക്കാലത്ത് നല്ല ഗുണങ്ങളുള്ള മുസ്ലിം കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്ന സിനിമ മാൽക്കം എക്‌സ് (1992), അലി (2001) പോലുള്ള സൂപ്പർസ്റ്റാറുകളുടെ ജീവചരിത്രങ്ങൾ മാത്രമായിരുന്നു. അപ്പോഴും അവ അമേരിക്കക്കാരുടെ ജീവചരിത്രങ്ങളായിരുന്നു, അവരുടെ മതപരമായ ഐഡന്റിറ്റികൾ അമേരിക്കയെ സംബന്ധിച്ചെടുത്തോളം ആകസ്മികമോ അത്രയേറെ മൂല്യമില്ലാത്തതോ ആയിരുന്നു.

Illustration by Mohamad Elaasar

സെപ്തംബർ 11 ശേഷമുള്ള ടിവി ഷോകളിലും, വീഡിയോ ഗെയിമുകളായ 24, ഹോംലാൻഡ്, കോൾ ഓഫ് ഡ്യൂട്ടി ഫ്രാഞ്ചൈസി എന്നിവയിലും ആക്ഷേപം കൂടുതൽ തീവ്രമായി. വെറുപ്പും പ്രതികാരവും നിറഞ്ഞ പാശ്ചാത്യഭാവനയുടെ ചെരുപ്പ് നക്കികളായി മുസ്‌ലിംകളെ അവർ മാറ്റുകയായിരുന്നു. അതേസമയം, പശ്ചിമേഷ്യയിലെയും അഫ്ഗാനിസ്ഥാനിലെയും പാശ്ചാത്യ നേതൃത്വത്തിലുള്ള ആക്രമണങ്ങൾ കൂടുതൽ രൂക്ഷമായി. ഒന്നിലധികം പ്രദേശങ്ങളിൽ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളെ അവർ നശിപ്പിക്കുകയുണ്ടായി. ഒരുകാലത്ത് അയൽ രാജ്യത്തെ വീഡിയോ ഗെയിമിലൂടെ വിർച്വൽ പ്രതീകങ്ങൾ ഉപയോഗിച്ച് തകർത്തിരുന്ന കൗമാരക്കാർ വരെ യു.എസ് എയർഫോഴ്‌സ് ഡ്രോണുകൾ പ്രവർത്തിപ്പിച്ച് യമൻ, പാക്കിസ്ഥാൻ, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലെ മുസ്ലിം ജീവിതങ്ങൾ കവർന്നെടുത്തു.

യഥാർത്ഥ ജീവിതത്തിലെന്നെ പോലെ, ഉമർ മുഖ്താർ ബിഗ് സ്‌ക്രീനിലും ശത്രുക്കളെ പേടിപ്പെടുത്തുകയുണ്ടായി. ‘ ഞങ്ങൾ ഒരിക്കലും കീഴടങ്ങുകയില്ല, ഞങ്ങൾ ഒന്നുകിൽ വിജയിക്കും, അല്ലെങ്കിൽ ധീരമായി മരണം വരിക്കും, ഞങ്ങൾ ഇവിടം നിർത്തുമെന്ന് നിങ്ങൾ കരുതരുത്, നിങ്ങളോട് യുദ്ധം ചെയ്യാൻ ഞങ്ങളുടെ അടുത്ത തലമുറ ഉണ്ടാകും, അവർക്ക് ശേഷം അവരുടെ അടുത്ത തലമുറ’- മുഖ്താർ ഇറ്റാലിയൻ ജനറലിനോട് തന്നെ അറസ്റ്റ് ചെയ്യുന്ന സമയത്ത് പറയുന്ന വാക്കുകളാണിത്. 1931 സെപ്റ്റംബർ 16ന് സുലുഖിലെ തടങ്കൽപ്പാളയത്തിൽ മുഖ്താറിനെ 20,000 പേർക്ക് മുന്നിൽ ഇറ്റാലിയൻ സൈന്യം തൂക്കിലേറ്റുകയുണ്ടായി.

എർതുറുൽ; ഒരു ഇതിഹാസം ഉയർത്തെഴുന്നേൽക്കപ്പെടുന്നു

2014 ഡിസംബർ 10-നാണ് തുർക്കി ടി.ആർ.ടി ചാനലിൽ ദിരിലിസ് എന്ന് പേരുള്ള പുതിയ ടെലിവിഷൻ ഷോ ആദ്യമായി സംപ്രേഷണം ചെയ്യുന്നത്. മെഹ്മത് ബോസ്ദാഗ് നിർമിച്ച ദിരിലിസ് എർതുറുൽ, പതിമൂന്നാം നൂറ്റാണ്ടിലെ അനാറ്റോലിയയിലെ ഒരു യുവ യോദ്ധാവിന്റെ കഥയാണ് പറയുന്നത്. മധ്യേഷ്യയിൽ ജീവിച്ച നാടോടികളായ കായ് ഗോത്രത്തിന് സ്ഥിരമയ ഒരു ഭവനം കണ്ടെത്തുവാനുള്ള ദൗത്യമാണ് സീരീസ് ചിത്രീകരിക്കുന്നത്. വിവിധങ്ങളായ പ്രവിശ്യകളിൽ അഭയം പ്രാപിക്കൽ, കഠിനമായ ശൈത്യകാലത്തുള്ള ഭക്ഷണക്ഷാമം, ക്രിസ്ത്യൻ കുരിശുയുദ്ധക്കാരുമായും മംഗോളികളുമായുള്ള യുദ്ധങ്ങൾ തുടങ്ങിയവ സീരീസിലെ പ്രധാന പ്രമേയങ്ങളായി വരുന്നു.

ഇസ്‌ലാമിക ലോകം അക്കാലത്ത് വലിയ ഭീഷണികൾ നേരിട്ട സമയമായിരുന്നു. അയ്യൂബികളും സെൽജൂക്കികളും തകർച്ചയുടെ വക്കിലെത്തിയിരുന്നു. ആ സാമ്രാജ്യങ്ങൾ മുൻകാലക്കാരുടെ നിഴലിലായ ജീവിച്ച സമയമായിരുന്നു അത്. അവിടെയാണ്, സുലൈമാൻ ഷായുടെ മകൻ എർതുറുൽ (എൻജിൻ അൽതാൻ ദുസൈതാനാണ് എർതുറുൽ ആയി വേഷമിട്ടിരിക്കുന്നത്) മുസ്‌ലിംകളെ ഒന്നിപ്പിക്കാനും തുർക്ക് ഗോത്രങ്ങൾക്ക് ഒരു ഭവനം ഉറപ്പാക്കാനുമുള്ള സ്വപ്‌നം പിന്തുടർന്ന് മുന്നോട്ട്‌പോവുന്നത്.

The portrayal of Ibn Arabi in the show reignited interest into one of Islam’s most beloved Sufi shaykhs.

തന്റെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനായി അദ്ദേഹം പടിഞ്ഞാറ് അനാറ്റോലിയയിലേക്ക് നീങ്ങുന്നു. ഇന്നത്തെ തുർക്കിയുടെ വലിയൊരു ഭാഗമാണ് അനാറ്റോലിയ. ആ സമയം, 1037നും 1194നും ഇടയിൽ വലിയ സാമ്രാജ്യമായി കണക്കാക്കപ്പെട്ടിരുന്ന സെൽജൂക്ക് സാമ്രാജ്യം ബൈസന്റിയക്കാരുടെയും മംഗോളുകളുടേയും അധിനിവേശവും നുഴഞ്ഞുകയറ്റവും കാരണം വലിയ പ്രയാസത്തിലായിരുന്നു. 1077ൽ ഗ്രേറ്റ് സെൽജൂക്ക് സാമ്രാജ്യത്തിൽ നിന്നും വേർപെട്ട റോം സെൽജുക്ക് സുൽത്താനേറ്റിലാണ് ദിരിലിസ് എർതുറുലിന്റെ അധികഭാഗങ്ങളും സംഭവിക്കുന്നത്.

എർതുറുലും ആൽപ്‌സ് എന്നറിയപ്പെടുന്ന പ്രധാന യോദ്ധാക്കളുടെ യൂനിറ്റും കുരിശുയുദ്ധക്കാർ, ടെംപ്ലേർസ്, ബൈസന്റൈൻസ്, മംഗോളിയക്കാർ എന്നിവരുമായും സ്വന്തം ക്യാമ്പിലെത്തന്നെ നിരവധി ഒറ്റുകാരുമായും പോരാട്ടത്തിലേർപ്പെടുന്നു. എല്ലാം, അനാറ്റോലിയയിൽ സ്വന്തമായി ഒരു ഭവനം നിർമിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ക്രമേണെ, എർതുറുൽ ഒരു പ്രധാന കമാന്ററായി ഉയർന്നുവരികയും തുർക്ക് ഗോത്രങ്ങളെ ഏകീകരിക്കുകയും ചെയ്യുന്നു. താമസിയാതെ, അദ്ദേഹത്തിന്റെ വിജയങ്ങളും പ്രചോദനാത്മക നേതൃത്വവും ഒടുവിൽ ഒരു പുതിയ സാമ്രാജ്യത്തിന്റെ രൂപീകരണത്തിന് വഴിയൊരുക്കുന്നു. എർതുറുലിന്റെ പിൻഗാമി ഉസ്മാൻ ആണ് പിന്നീട് ഓട്ടോമൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായി വരുന്നത്.

5 സീസണുകൾക്ക് ശേഷം 2019 മെയ് മാസത്തിലാണ് ദിരിലിസ് എർതുറുൽ അവസാനിക്കുന്നത്. ഓരോ സീസണിലും രണ്ട് മണിക്കൂറുകൾ വീതമുള്ള 30-ഓളം എപ്പിസോഡുകൾ ഉൾക്കൊള്ളുന്നു. മൊത്തത്തിൽ ഏകദേശം 150 ഓളം എപ്പിസോഡുകളുണ്ട് സീരീസ്. അത് നെറ്റ്ഫ്‌ളിക്‌സിൽ പുറത്തിറക്കയിപ്പോൾ ഓരോ സീസണിലും 40 മിനുട്ടുകളുള്ള 80-ഓളം എപ്പിസോഡുകളായി ക്രമീകരിക്കപ്പെട്ടു.

Also read: ഒരു വ്യക്തി തന്നെ 60 വ്യത്യസ്ത ഖത്തുകളിൽ ഖുർആൻ എഴുതിയ നാടാണ് ഞങ്ങളുടേത്

ദിരിലിസ് എർതുറുൽ പൂർണമായും കാണുന്നത് ഒരു മാരത്തോൺ ശ്രമം തന്നെയാണ്. ധർമസങ്കടം, രക്തരൂക്ഷിതമായ യുദ്ധങ്ങൾ തുടങ്ങി ഉദ്വേഗജനകമായ നിമിഷങ്ങൾ കാണിച്ചുകൊണ്ടാണ് ഓരോ രണ്ട് മണിക്കൂറും അവസാനിക്കുന്നത്. വലിയ ദൈർഘ്യമുള്ളതാണെങ്കിൽ പോലും സീരീസ് അവസാനിച്ച് ഒരു വർഷം കഴിയുന്നതിനുള്ളിൽ തന്നെ വലിയ പ്രശ്‌സ്തിയും ജനപ്രീതിയും ഇതിനകം നേടിക്കഴിഞ്ഞു. ലയൺ ഓഫ് ദി ഡെസേർട്ട് പോലെത്തന്നെ ഷോ മുസ്ലിം ചരിത്രം, ഇസ്ലാമിക മൂല്യങ്ങൾ, സ്വേച്ഛാധിപത്യത്തിനെതിരെയുള്ള ചെറുത്തുനിൽപ് തുടങ്ങിയവ തന്നെയാണ് കാണിക്കുന്നത്. എന്നാൽ ലയൺ ഓഫ് ദി ഡിസേർട്ടിൽ നിന്നും വ്യത്യസ്തമാകുന്നത് ദിരിലിസ് എർതുറുൽ ചെറുത്തുനിൽപ്പിനപ്പുറം പ്രതിബന്ധങ്ങൾ മറികടക്കുന്നതിനെക്കുറിച്ചും വിജയിക്കുന്നതിനെക്കുറിച്ചുമുള്ള കഥയാണ് എന്നുള്ളിടത്താണ്.

തുർക്കിയിൽ ഈ സീരീസ് പുതിയ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാനെയും അദ്ദേഹത്തിന്റെ പാർട്ടിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്റ് പാർട്ടി (എ.കെ പാർട്ടി) യേയും സീരീസ് വ്യത്യസ്തരായ അഭിനേതാക്കൾ, സംഗീതം, ഇമേജുകൾ തുടങ്ങിയവ ഉപയോഗിച്ച് പലവിധേനെ പ്രതീകവത്കരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പലരും ചൂണ്ടിക്കാട്ടുന്നു. ബോധപൂർവമോ അല്ലാതെയോ ദിരിലിസ് രാജ്യത്തെ കലാ-സാംസ്‌കാരിക ഇടങ്ങളുടെ ഇസ്ലാമികവത്കരണമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് തുർക്കിയിലെ മതേതരവാദികൾ അഭിപ്രായപ്പെടുന്നു. ഇസ്ലാമിക ആചാരങ്ങളേയും മൂല്യങ്ങളേയും തുർക്കിക്ക് ഇൻഹെറന്റ് ആയി ചിത്രീകരിക്കുന്നത് കാരണം ഷോ യെ എർദോഗാന്റെ പല രാഷ്ട്രീയ എതിരാളികളും വിമർശനവിധേയമാക്കുന്നണ്ട്. സീരീസിന്റെ നിർമാതാക്കളും അതിന്റെ അഭിനേതാക്കൾ പോലും തുർക്കി ഭരണകൂടം ഈ സീരീസിനെ അവരുടെ പൊതുഭാവന രൂപപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നതിൽ നിന്നും വേർപെടുത്താനുള്ള ശ്രമം നടത്തിയിട്ടുണ്ട്. നിരൂപകരിൽ ചിലർ സീരീസിലെ പ്രത്യേകമായ ചില പ്ലോട്ടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ദിരിലിസ് എ.കെ. പാർട്ടി രൂപകൽപന ചെയ്യുന്ന ഒരു നിയോ-ഓട്ടോമൻ പുർനർജന്മ സങ്കൽപ്പത്തിന്റെ പ്രതീകമാണെന്ന് നിരീക്ഷിക്കുന്നു. എതിരാളികൾക്ക് മുന്നിൽ പരാജയപ്പെടാത്ത എർതുറുൽ എർദോഗാന്റെ പ്രതീകമാണെന്നും അവർ വിലയിരുത്തുന്നു. എന്നാൽ സൗത്ത് ഏഷ്യയിലേയും മിഡൽ ഈസ്റ്റിലേയും ഒപ്പം തെക്കേ അമേരിക്കയിലെയും ദക്ഷിണാഫ്രിക്കയിലെയും മുസ്ലിംകൾക്കിടയിലാണ് ദിരിലിസ് എർതുറുൽ വലിയ പ്രതിധ്വനി സൃഷ്ടിച്ചത്.

തുർക്കിഷ് ഷോകൾ പലതും അവരുടെ രാജ്യത്തിന്റെ അതിർത്തികൾ ഭേദിച്ച് പ്രേക്ഷകരെ ആകർഷിക്കാറുണ്ട്. കുറഞ്ഞത് അര ഡസനോളം ഭാഷകളിൽ തുർക്കി ഷോകൾക്ക് വിവർത്തനങ്ങൾ ലഭ്യമാകുന്നു. ടി.ആർ.ടി യിലെ ഡിജിറ്റൽ ഡയറക്ടർ റിയാദ് മിന്റി പറയുന്നതിനനുസരിച്ച്, 72 രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്യുന്നതിന് ലൈസൻസുള്ളതും ഇംഗ്ലീഷ്, റഷ്യൻ, സ്പാനിഷ്, അറബിക് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതുമാണ് ദിരിലിസ് എർതുറുൽ. ഇത് കേവലം റീച്ചിന്റെ കാര്യം മാത്രമല്ല, എത്തിയേടെത്തെല്ലാം സീരീസിന് വലിയതോതിലുള്ള സ്വീകാര്യത കൂടി നേടിയിരിക്കുന്നു.

ഗാസയിൽ ചെറുപ്പക്കാരും പ്രായമായവരുമൊക്കെ അവരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ പേരുകൾ പറഞ്ഞ് ഷോയുടെ തീം സംഗീതം പാടിക്കൊണ്ടിരിക്കുന്നു. പാക്കിസ്ഥാനിൽ, ദമ്പതികൾ സീരീസിലുള്ള വിവാഹചടങ്ങുകളുടെ മാതൃകയിൽ വിവാഹചടങ്ങുകൾ സംഘടിപ്പിക്കുന്നു. കാശ്മീരിൽ ദമ്പതികൾ അവരുടെ നവജാത ശിശുവിന് എർതുറുൽ എന്ന് പേരിടുന്നു. യു.എസിൽ രണ്ട് ആരാധകർ സീരീസിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും ശേഖരിക്കുന്നതിനായി ബേവാച്ച് എന്ന പോഡ്കാസ്റ്റ് ആരംഭിക്കുന്നു. ആദ്യത്തെ ഓട്ടോമൻ തലസ്ഥാനം എന്നറിയപ്പെടുന്ന സോഗുതിനെ സീരീസ് പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകർഷണ കേന്ദ്രമാക്കി പുനരുജ്ജീവിപ്പിച്ചുകഴിഞ്ഞു.

ന്യൂസിലാന്റിൽ, 2019ൽ ക്രൈസ്റ്റ് ചർച്ച് പള്ളി അക്രമണത്തിൽ കൊല്ലപ്പെട്ട 51 പേരിൽ ഒരാളായ സക്കരിയ്യയുടെ ഭാര്യ കോടതിയിൽ തന്റെ ഭർത്താവിനെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തുന്നു ‘ അദ്ദേഹമായിരുന്നു എന്റെ ഇമാം, അദ്ദേഹമായിരുന്നു എന്റെ അംഗരക്ഷകൻ, അദ്ദേഹം എന്റെ എർതുറുൽ ആയിരുന്നു’.

Also read: ജി-20 ഉച്ചകോടിയും പ്രതീക്ഷകളും

ടർക്കിഷ് ഷോകളുടെ ജനപ്രീതി ലോകമെമ്പാടും വർദ്ധിച്ചതിനെക്കുറിച്ച് ഫാത്തിമ ഭൂട്ടോ ന്യൂ കിംഗ്‌സ് ഓഫ് ദി വേൾഡിൽ എഴുതുന്നുണ്ട്. ലോകമെമ്പാടുമുള്ള അനേകമാളുകൾക്ക്, ഒരു ഇസ്ലാമിക പുനരുജ്ജീവനത്തിന്റെ സ്വഭാവം ക്രമത്തിലേക്ക് മടങ്ങുക എന്നത് അവർ ആഗ്രഹിച്ച ഒരു കാര്യമാണ്. മിന്റി പറയുന്നു: ദിരിലിസിന് മുസ്ലിം ലോകത്തിനപ്പുറം പ്രതിധ്വനിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് കാണിക്കുന്നത്, നമ്മുടെ സ്വന്തം കഥകൾ പറയാനുള്ള അവസരങ്ങൾ ഉണ്ടായാൽ മനുഷ്യരാശിയെന്ന നിലയിൽ നമ്മളെക്കുറിച്ചുള്ള പൊതുബോധം മികച്ചതാക്കാൻ നമുക്ക് സാധിക്കും.

In his lessons about leadership, Ibn Arabi repeatedly stresses the need to discern between bravery and chauvinism

2020 ഏപ്രിലിൽ പാക്കിസ്ഥാനിലലെ പ്രൈംടൈം ടി.വിയിൽ ദിരിലിസ് എർതുറുലിന്റെ ഉർദു പതിപ്പ് പ്രദർശം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞതിങ്ങനെയാണ് ‘സീരീസ് ഇസ്ലാമിക മൂല്യങ്ങൾ പ്രദർശിപ്പിക്കുകയും ഹോളിവുഡിനേക്കാളും ബോളിവുഡിനേക്കാളും സാംസ്‌കാരികവും ചരിത്രപരവുമായ പ്രധാനമുള്ളതുമാണ്’ എന്നാണ്. മെയ് പകുതിയോടെ, ഉറുദ് ഡബ്ബ് ചെയ്ത പതിപ്പ് യൂട്യൂബിലെ സബ്‌സ്‌ക്രിപ്ഷൻ റെക്കോർഡുകൾ തകർക്കുകയുണ്ടായി. സെപ്തംബറോടെ, ദക്ഷിണേഷ്യയിൽ അതിന്റെ സ്വാധീനം വലിയതോതിൽ അനുഭവപ്പെട്ടു. എന്ത്‌കൊണ്ടാണ് ഈ സീരീസ് പാക്കിസ്ഥാനിൽ ഇത്തരമൊരു പ്രതിഭാസമായി മാറിയതെന്നതിനെക്കുറിച്ച് ഇമ്രാൻ സുൽത്താൻ എഴുതുന്നു: ‘പാക്കിസ്ഥാനികളെ സംബന്ധിച്ചെടുത്തോളം, താഴ്ന്ന നിലവാരമുള്ള ടെലിവിഷൻ പരമ്പരകളുടെ ഭൂമികയിൽ, ഉന്നതമായ ദൃശ്യാനുഭവമായിരുന്നു എർതുറുൽ. അവിടെ പല കാരണങ്ങൾകൊണ്ടും ഗുണനിലവാരമുള്ള പ്രൊഡക്ഷൻസ് വളരെ വിരളമായിരുന്നു. അതിനാൽ മികച്ച പ്രൊഡക്ഷനായ ദിരിലിസ് വന്നതോടെ അവർ അത് ഏറ്റെടുത്തു. അതേസമയം, അയൽരാജ്യമായ ഇന്ത്യയിൽ പോപ്പുലർ ഫിലിം സ്റ്റാർ ആയ ഷാറുഖ് ഖാനെക്കാളും പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാളും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട പദം എർതുറുൽ ആണ്. 2014ൽ തുർക്കി ചരിത്രത്തിലെ കേവലം ഒരു കഥാപാത്രമായിരുന്നു എർതുറുൽ. എന്നാൽ, 2020 ആകുമ്പോഴേക്കും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകൾക്ക് അദ്ദേഹമില്ലാത്ത ഒരു ലോകം സങ്കൽപ്പിക്കാനാവാത്ത വിധം ജനപ്രിയനായി മാറുകയുണ്ടായി.

ഒരു സാമ്രാജ്യത്തിന്റെ നിർമാണം
എർതുറുൽ ഗാസി, അദ്ദേഹത്തിന്റെ ഗോത്രം, ഉസ്മാൻ ഗാസി തുടങ്ങിയവരെക്കുറിച്ചുള്ള വിശദാംശങ്ങൾ ചരിത്രത്തിൽ വിരളമാണ്. അതിന്റെ പ്രധാനകാരണം, ഓട്ടോമൻസിന്റെ ഒഫീഷ്യൽ ഡോക്യുമെന്റേഷൻ ആരംഭിക്കുന്നത് ഒരു നൂറ്റാണ്ടിന് ശേഷമാണ്. അതുകൊണ്ടുതന്നെ സെൽജൂക്കിന്റെ അന്ത്യത്തിന് ശേഷം പുതിയ സാമ്രാജ്യം ആരംഭിക്കുന്നത് വരെയുള്ള വിവരങ്ങൾ ചരിത്രത്തിൽ വിശദമായി ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, ദിരിലിസ് എർതുറുൽ യഥാർഥ ചരിത്രത്തെ വലിയതോതിൽ പരിഗണിച്ചിട്ടേ ഇല്ല. മറിച്ച് പതിമൂന്നാം നൂറ്റാണ്ടിലെ തുർക്കി ജനതയുടെ അതിജീവനത്തിന്റെ ദിനരാത്രങ്ങൾ വ്യത്യസ്തമായ എലമെന്റുകൾ കൊണ്ടുവന്ന് ദിരിലിസ് അവതരിപ്പിക്കുന്നു.

പതിമൂന്നാം നൂറ്റാണ്ടിലെ അനാറ്റോലിയയെക്കുറിച്ച് എഴുതിയ ചരിത്രകാരൻ പെറി ആൻഡേഴ്‌സൺ പറയുന്നത് ബോസ്ഫറസിനേക്കാൾ സെൽജൂക് സാമ്രാജ്യത്തിന് നൈൽ നദിയിൽ താത്പര്യമുണ്ടായിരുന്നു എന്നാണ്. സീരീസിൽ കാണിക്കുന്നത് പോലെ, അതിർത്തിയിൽ സ്ഥിരതാമസമാക്കിയ തുർക്ക് ഗോത്രങ്ങൾ പടിഞ്ഞാറ് ബൈസന്റെയ്ൻസിനോടും കിഴക്ക് മംഗോളിയക്കാർക്കും നേരെ പോരാടുകയുണ്ടായി. സെമാൽ കഫാദറിനെപ്പോലുള്ള മറ്റു ചരിത്രകാരന്മാർ വാദിക്കുന്നത്, അതിർത്തി പ്രദേശങ്ങൾ വ്യാപാരത്തിനും യാത്രക്കും മറ്റും കൂടുതൽ ആശ്വാസകരമായിരുന്നു. തുർക്കികൾക്കായി ഒരു സ്റ്റേറ്റ് സ്ഥാപിക്കുന്നതിനുള്ള പോരാട്ടത്തിനിടയിലാണ് ഓമ്മോൻ സാമ്രാജ്യം ഉയർന്നുവരുന്നത്.

സീരീസിലെ ചരിത്രവസ്തുതകളുടെ ആധികാരികതയെ നിരവധി ചരിത്രകാരന്മാർ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ഇസ്താംബൂളിലെ ഇബ്‌നു ഖൽദൂൻ സർവകലാശാലയിലെ കംപേരിറ്റീവ് ലിറ്ററേച്ചർ ഡിപ്പാർട്‌മെന്റിലെ ലക്ചറർ നാഗിഹാൻ ഹാലിലോഗ്ലു പറയുന്നു. തുടർന്ന് അദ്ദേഹം പറയുന്നു: ഇസ്ലാമികമായ ധാർമികതയാണ് സീരീസ് കാണിക്കുന്നത്. അത് തുർക്കി ഭരണകൂടം ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാനപരമായ മൂല്യങ്ങൾ തന്നെയാണ്. ഈ ഒരർഥത്തിൽ, സീരീസ് ഒരു ഓട്ടോമൻ ഭൂതകാലത്തെ കണ്ടുപിടിക്കുകയും അത് പ്രോജക്ട് ചെയ്യുകയും ചെയ്യുന്നുണ്ട്.

Also read: ഫറോക്കിലെ ടിപ്പു കോട്ടക്ക് പുതുജീവൻ നൽകുമ്പോൾ

എർതുറുലിന്റെ ആത്മീയ വഴികാട്ടിയായി മാറുന്ന അറബ് ആൻഡലൂഷ്യൻ മുസ്ലിം പണ്ഡിതനും സ്വൂഫിയുമായ ഇബ്‌നു അറബിയുടെ (1165-1240) സ്വഭാവവും ഇടപെടലുകളുമാണ്, വസ്തുതയേക്കാൾ ധാർമികതയോടുള്ള സീരീസിന്റെ സാമീപ്യത്തെ മികച്ച രീതിയിൽ ചിത്രീകരിക്കുന്നത്.

സീസൺ രണ്ടിൽ, എർതുറുലിനെ മംഗോളിയൻ കമാന്ററായ നോയൻ പിടികൂടി ഉരൂക്ക് തൂണിൽ ബന്ധിച്ചിരിക്കുന്നു, നിഷ്‌കരുണം പീഡനം സഹിച്ചതിന് ശേഷം പുറത്ത് വരുന്നു. അപ്പോഴാണ് ഒരു പാത്രത്തിൽ വെള്ളവുമായി എത്തുന്ന ഇബ്‌നു അറബിയെ സ്വപ്‌നത്തിൽ ദർശിക്കുന്നത്. എർതുറുൽ ഒരു മുറുക്ക് വെള്ളം കുടിച്ചതിന് ശേഷം, കഅ്ബ നശിപ്പിക്കാൻ വന്ന ആനകളുടെ സൈന്യത്തെ ഒരുകൂട്ടം പക്ഷികൾ തടഞ്ഞതെങ്ങനെയാണെന്നുള്ള ഖുർആനിൽ നിന്നുള്ള കഥ ഇബ്‌നു അറബി വിവരിക്കുന്നു. ‘നിങ്ങൾ ബലഹീനരായിരിക്കുമ്പോൾ എപ്പോഴും ഓർമിക്കേണ്ടത്, ശക്തനല്ല എല്ലായിപ്പോഴും ജയിക്കുന്നത്, ആരാണ് ജയിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് അല്ലാഹുവാണ് എന്ന സന്ദേശം ഇബ്‌നു അറബി കൈമാറുന്നു.

Aliyar Bey’s Zulfiqar sword is an everlasting allusion to wisdom and justice

പിന്നീട്, സീരീസിൽ ബൈസന്റൈൻ കോട്ട പിടിച്ചെടുക്കുമ്പോൾ, എർതുറുൽ തന്റെ ആദ്യ നിമിഷങ്ങളിൽ മുട്ടുകുത്തി ഇരുന്ന് ഒരു അറയിൽ ഏകാന്തനായി പ്രാർഥിക്കുന്നുണ്ട്. ഉടനെ ഇബ്‌നു അറബി കോട്ട സന്ദർശിക്കുകയും എർതുറുലിന് ചില നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. സ്‌റ്റേറ്റ് ദീർഘകാലം നിലനിൽക്കണമെങ്കിൽ യോഗ്യതയുള്ളവരെ വളർത്തിക്കൊണ്ടുവരണമെന്നും നീതിയോടെ ഭരണം നടത്തണമെന്നും എല്ലായിടത്തും നീതി പൂർണമായും പുലരണമെന്നും ഇബ്‌നു അറബി ഓർമിപ്പിക്കുന്നു.

സീരീസിൽ അമുസ്‌ലിംകളോട് കാണിക്കുന്ന സമഭാവനയും നീതിബോധവും ഇസ്‌ലാമിക ഭരണം എങ്ങനെയായിരക്കണമെന്നതിന്റെ ഉദാഹരണമാണ്. ഹാലിലോഗ്ലു പറയുന്നു: ‘നൂറ്റാണ്ടുകളായി ഞങ്ങൾ സ്വാംശീകരിച്ചതായി തുർക്കികൾ അവകാശപ്പെടുന്ന സൂഫീ പാരമ്പര്യത്തിന്റെ ആൾരൂപമാണ് ഇബ്‌നു അറബി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇബ്‌നു അറബിയുടെ സാന്നിധ്യം സൂഫീ പണ്ഡിത- യോദ്ധാവ് ചേർന്നുനിൽക്കുന്നതിന്റെ പ്രതീകമാണ്. ഇബ്‌നു അറബിയുടെ സാന്നിധ്യം എർതുറുലിന് ഇസ്ലാമിക നൈതികതയെക്കുറിച്ച് മനസ്സിലാക്കുന്നതിനും സ്റ്റേറ്റിന് ആത്മീയ അടിത്തറ ഉണ്ടാവേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. അതുകൊണ്ടുതന്നെ ചരിത്രത്തിൽ അവർ കണ്ടുമുട്ടിയിരിന്നോ എന്ന ചർച്ചക്ക് പ്രാധാന്യം കുറവാണ്.

പടവാളും ചാരുതയും
ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നിന്നുള്ള ആയോധനകലയും ആത്മീയതയും അഭ്യസിക്കുന്ന വിദ്യാർഥിയായ തഹ്മിദ് ക്വാസി ദിരിലിസ് എർതുറുലിന്റെ ആരാധകനാണ്. ആദ്യ എപ്പിസോഡിലെ തുടക്കത്തിലെ ദൃശ്യം തന്നെ എങ്ങനെയാണ് സ്വാധീനിച്ചത് എന്ന് അദ്ദേഹം ഓർക്കുന്നു. സ്റ്റീലിനെ മനോഹരമായ ആയുധങ്ങളാക്കി മാറ്റുന്ന ദിലിദ് ദെമീറുമായി എർതുറുൽ സംസാരിക്കുന്ന ദൃശ്യം കാണിച്ചുകൊണ്ടാണ് സീരീസ് ആരംഭിക്കുന്നത്. അല്ലാഹുവാണ് സത്യം എന്ന് ആവർത്തിച്ചുപറഞ്ഞുകൊണ്ടാണ് അവർ ഉരുക്കിയെടുത്ത സ്റ്റീലിൽ അടിച്ചുകൊണ്ടിരിക്കുന്നത്. സുൽഫിക്കറിനേക്കാൾ മികച്ച മറ്റൊരു വാളില്ല, അലിയേക്കാൾ മികച്ചൊരു ധീരനില്ല എന്നും എർതുറുൽ തുടർന്ന് പറയുന്നുണ്ട്.

അലി(റ)വിനെക്കുറിച്ചുള്ള പരാമർശം ആകസ്മികമല്ല, ധീരനായ യോദ്ധാവ് എന്നാണ് അലി(റ) അറിയപ്പെട്ടിരുന്നത്. ഒരു പോരാളിയും രാഷ്ട്രീയ നേതാവും എന്ന നിലയിൽ സമഗ്രമായ നീതിക്കായി അദ്ദേഹം നിരന്തരം പരിശ്രമിച്ചതാണ് പിൽക്കാലത്ത് പന്ത്രണ്ടാം നൂറ്റാണ്ടിൽ ജറുസലേം കീഴടക്കിയ സുൽത്താൻ സലാഹുദ്ദീനെപ്പോലുള്ളവർക്കും, എട്ട് നൂറ്റാണ്ടിന് ശേഷം വന്ന ഒമർ മുഖ്താറിനെപ്പോള്ളുവർക്കും വലിയ പ്രചോദനമായത്. (ലയൺ ഓഫ് ദി ഡെസേർട്ടിൽ, അലി എന്ന അനാഥനായ കുട്ടി മുഖ്താറിന്റെ വധശിക്ഷയ്ക്ക ശേഷം കണ്ണട എടുത്തുവെക്കുന്നുണ്ട്). ഹസ്രത്ത് അലി(റ)വിനെക്കുറിച്ചുള്ള നിരന്തരമായ പരാമർശങ്ങൾ സീരീസിലുടനീളം വരുന്നുണ്ട്.

ലോകമെമ്പാടുമുള്ള നിരവധി മുസ്ലിം സമുദായങ്ങൾ വംശഹത്യ, വംശീയ ഉന്മൂലനം, ഇസ്ലാമോഫോബിയ തുടങ്ങിയവ ക്രമാതീതമായി നേരിടുന്ന സമയത്ത് ദിരിലിസ് എർതുറുൽ തീർച്ചയായും വലിയ ഉത്തേജകമാണ്.

Also read: ഒഴിവ് സമയം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിറയട്ടെ

സീരീസിന്റെ ജനപ്രീതി മനസ്സിലാക്കാൻ ഒരാൾ അധികം തിരിഞ്ഞുനോക്കേണ്ടതില്ലെന്ന് ലെലിക് പറയുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഓട്ടോമൻ സാമ്രാജ്യം ലോകമെമ്പാടുമുള്ള നിരവധി മുസ്ലിംകൾക്കായി പാശ്ചാത്യ-കൊളോണിയൽ ആധിപത്യത്തിന് രാഷ്ട്രീയവും ആത്മീയവുമായ ഒരു ബദൽ അവതരിപ്പിക്കുകയുണ്ടായി. ആധുനിക തുർക്കിയുടെ സ്ഥാപകൻ എന്നറിയപ്പെടുന്ന മുസ്ഥഫ കെമാൽ അതാതുർക്കിന് 1924ൽ കാലിഫേറ്റ് നിർത്തലാക്കരുതെന്ന് അഭ്യർഥിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയക്കപ്പെട്ട കത്തുകൾ നോക്കിയാൽ മതി, പ്രത്യേകിച്ച് ദക്ഷിണേഷ്യൻ മുസ്ലിംകളിൽ നിന്ന്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാഷ്ട്രീയമായി തകർന്നതും കീഴടങ്ങിയതുമായ മുസ്ലിം ലോകം ചുരുങ്ങിയത് ആത്മീയമായെങ്കിലും കാലിഫേറ്റിന്റെ രൂപത്തിൽ ഐക്യപ്പെടുന്നത് അന്ന് മുതൽ ആഗ്രഹിക്കുന്നതും ഇപ്പോഴും തുടരുന്നതുമായ ഒന്നാണ്. ഇക്കാരണത്താൽ, മറ്റു തുർക്കി ഷോകൾ പോലെത്തന്നെ ദിരിലിസും ഇതിനകം ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിരോധിച്ചിട്ടുണ്ട്. മുസ്ലിം ലോകം എന്തായിരിക്കണമെന്നതിന്റെ മൂർത്തീഭാവമായിട്ടാണ് എർതുറുലിനെ പ്രേക്ഷകർ വീക്ഷിക്കുന്നത്. ഓട്ടോമൻ സാമ്രാജ്യം ആരംഭിക്കുന്നതിന് മുമ്പും സെൽജൂക്ക് സാമ്രാജ്യം അവസാനിച്ചതിന് ശേഷവുമുള്ള കാലമാണ് സീരീസ് ചിത്രീകരിക്കുന്നത്. അതുകൊണ്ട്തന്നെയാണ് ഓട്ടോമൻമാരുമായി ബന്ധപ്പെട്ട സമൃദ്ധിയും കൊട്ടാരങ്ങളുമൊന്നും ചിത്രീകരണത്തിൽ വരാതിരുന്നത് ഹാലിലോഗ്ലു പറയുന്നു.

Halime Sultan, Ertugrul’s wife, is presented as a source of strength and leadership throughout the show.

ദിരിലിസ് എർതുറുലിന്റെ വിജയമാണ് അവേക്കിനിംഗ്; ദി ഗ്രേറ്റ് സെൽജുക്ക്‌സ് പോലുള്ള പുതിയ സീരീസുകൾക്ക് തുടക്കമിടാൻ കാരണമായത്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ മഹാനായ നാവിക കമാന്ററായിരുന്ന ഖെയ്‌റുദ്ദീൻ പാശയെക്കുറിച്ച് വരാനിരിക്കുന്ന ബാർബറോസും ദിരിലിസിന്റെ ചുവടുപിടിച്ചാണ് വരുന്നത്. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ച ഖെയ്‌റുദ്ദീൻ പാശയെ ലോകത്തെ വിറപ്പിച്ച ഏറ്റവും വലിയ കടൽക്കൊള്ളക്കാരൻ എന്നാണ് പടിഞ്ഞാറ് വിശേഷിപ്പിക്കുന്നത്.

എർതുറുൽ, പ്രത്യാശ, കശ്മീർ

ന്യൂഡൽഹിയും ഇസ്ലാമാബാദും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പോരാട്ടത്തിന്റെ കാരണമായ കശ്മീരിന്റെ അർദ്ധ സ്വയം ഭരണ നിയമം 2019 ഓഗസ്റ്റിൽ ഇന്ത്യൻ സർക്കാർ നീക്കം ചെയ്തിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലും തുടർന്നുള്ള മാസങ്ങളിലും ഇന്ത്യ ഈ പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് പല നേതാക്കളെയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. സാധാരണയായി ന്യൂഡൽഹിയുമായി സഹകരിക്കുന്ന കശ്മീരിലെ അധികാരികൾ പോലും അറസ്റ്റ് ചെയ്യപ്പെട്ടു.

ഇന്റർനെറ്റ് വിച്ഛേദിക്കുകയും സ്‌കൂളുകൾ അടച്ചിടുകയും ചെയ്തത് കാരണം കശ്മീരികൾകളും ഇരുണ്ട ദിനങ്ങളായിരുന്നു അത്. ജില്ലകൾ പരസ്പരം വേർപെടുത്തിയതിനാൽ വാർത്തകൾ പരസ്പരം അറിയാതായി. അസോസിയേറ്റഡ് പ്രസ്സ് ഫോട്ടോ ജേണലിസ്റ്റുകൾ മെമ്മറി സ്റ്റിക്കുകളിലൂടെ അവരുടെ ജോലി ചെയ്തു. അതിനിടെയാണ്, വിനോദവും പ്രത്യാശയും സമ്മാനിക്കുന്ന ദിരിലിസ് എർതുറുൽ ഫ്‌ളാഷ് ഡ്രൈവുകളിൽ അവർക്കിടയിൽ കടന്നുപോകുന്നത്. കശ്മീരീ മുസ്ലിംകളെ സംബന്ധിച്ചെടുത്തോളം അദ്ദേഹത്തിന്റെ കഥ വലിയ പ്രത്യാശ നൽകുന്നതായിരുന്നു. ബോളിവുഡ് ഉൾപ്പെടെയുള്ള മിക്ക മാധ്യമങ്ങളും മുസ്ലിംകളെ പൈശാചികവത്കരിക്കുന്ന ഇന്ത്യയിൽ, പതിവായി ആക്രമണത്തിനിരയായ ഒരു കമ്യൂണിറ്റിക്ക് ആത്മവിശ്വാസവും അഭിമാനവും സമ്മാനിക്കുന്നതായിരുന്നു ദിരിലിസ്.

എർതുറുലിനെ ശത്രുക്കൾ പിടികൂടി വധിച്ചുകളഞ്ഞതായി കരുതപ്പെടുന്ന ഓരോ തവണയും ഗോത്രം എങ്ങനെ വിഘടിക്കുന്നുവെന്ന് സീരീസ് നിരന്തരം കാണിക്കുന്നുണ്ട്. ശക്തനായ ഒരു നേതാവിന്റെ സാന്നിധ്യം സമൂഹത്തിന് ഏത് രീതിയിലുള്ള പ്രത്യാശയും ആത്മവിശ്വാസവുമാണ് നൽകുന്നതെന്ന് ഷോയിലൂടെ തെളിയിക്കുകയാണ്. അടിച്ചമർത്തുന്നവരുമായി സഹകരിക്കുന്നതിനുപകരം ”രക്തസാക്ഷിത്വത്തിന്റെ ഷെർബത് ‘ കുടിക്കുന്നതിനെക്കുറിച്ച് എർതുറുൽ ആവർത്തിച്ച് സംസാരിക്കുന്നു. ലയൺ ഓഫ് ദി ഡിസേർട്ട്, ദിരിലിസ് എർതുറുൽ തുടങ്ങിയ ഷോകൾ മുസ്ലിംകളെ കീഴടക്കി നിലനിർത്തുന്നതിൽ സമുദായത്തിൽ നിന്ന് തന്നെയുള്ള വഞ്ചകരുടെയും സഹകാരികളുടേയും പങ്ക് എത്രത്തോളമാണെന്ന് മനസ്സിലാക്കുന്നതിനുള്ള ഒരു റഫറൻസ് കൂടിയാണ്.

ഇസ്ലാമിലെ സ്ത്രീ നേതൃത്വവും സാഹോദര്യബോധവും മനോഹരമായി ചിത്രീകരിക്കുന്നതാണ് സീരീസിന്റെ വിജയമെന്ന് ക്വാസി പറയുന്നു. ദിരിലിസിലെ സ്ത്രീകൾ കേവലം കുടുംബപരമായ ദൗത്യങ്ങൾ മാത്രമല്ല നിർവ്വഹിക്കുന്നത്, മറിച്ച് ഗാർഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതോടൊപ്പം തങ്ങളുടെ പുരുഷന്മാരുടെ പ്രചോദനത്തിന്റെ ഉറവിടമാകാനും ആവശ്യസമയങ്ങളിൽ ബുദ്ധിപരമായ നീക്കങ്ങൾ നടത്താനും അവർ മുന്നോട്ടുവരുന്നു. സാധാരണ തുർക്കിഷ് ഡ്രാമകളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾക്ക് കൃത്യമായ സോഷ്യൽ പ്രിവിലേജ് നൽകുന്നതിൽ ദിരിലിസ് മാതൃകയാണെന്ന് ഹാലിലോഗ്ലു നിരീക്ഷിക്കുന്നു.

Also read: ഇന്ത്യയില്‍ ഇസ്‌ലാമിന്റെ പ്രചാരണം സാധ്യമാക്കിയത്

എർതുറുലിന്റെ മാതാവ് ഹെയ്മ ഹാതൂൻ, ഭാര്യ ഹലീമെ സുൽത്താൻ, സെൽജാൻ, പിന്നീട് അസ്ലഹാൻ, ഇൽബിൽഗെ ഹാതൂൻ തുടങ്ങിയ കഥാപാത്രങ്ങളൊക്കെ സീരീസിലെ പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. അവർ ചർച്ച ചെയ്യുന്നു, ആജ്ഞാപിക്കുന്നു, യുദ്ധം ചെയ്യുന്നു. ഇസ്ലാമിക ചരിത്രത്തിലെ മുസ്ലിം സ്ത്രീകളുടെ പങ്ക് മായ്ച്ചുകളയപ്പെടുന്ന സാഹചര്യത്തിൽ പുതിയൊരു ആഖ്യാനത്തെ രൂപപ്പെടുത്തുകയാണ് സീരീസ്.

Ertugrul’s emphasis on fairness towards non-Muslims in the series appears to show what Islamic rule could look like.

സാമൂഹ്യനീതിക്ക് വേണ്ടിയുള്ള അന്വേഷണവഴിയിൽ ആത്മീയത എത്രമാത്രം പ്രധാനമാണെന്ന് സീരീസ് കാണിച്ചുതരുന്നു. ഇസ്ലാമികമായ ആചാരങ്ങൾ തനതായ ശൈലിയിൽ സീരീസിൽ ചിത്രീകരിക്കുന്നു, വുദു, നിസ്‌ക്കാരം, ജനാസ സംസ്‌കരണം തുടങ്ങിയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സീരീസിൽ കൃത്യമായി കാണിക്കുന്നുണ്ട്. ഒരു പട്ടണമോ ബസാറോ പിടിച്ചടക്കുകയാണെങ്കിൽ ജേതാക്കൾ ബാങ്ക് കൊടുത്തുകൊണ്ടാണ് പ്രസ്തുത പട്ടണത്തിലേക്ക് പ്രവേശിക്കുന്നത്.

കുറഞ്ഞ നികുതി, ദുർബലർക്കും വൃദ്ധർക്കും ദരിദ്രർക്കുമെല്ലാം ആശ്വാസവും പരിചരണവും ഉറപ്പ് വരുത്തുന്ന നീതിപൂർവവും സമതുലിതവുമായ ഒരു സമൂഹത്തിന്റെ നിർമാണം എർതുറുൽ നിർദ്ദേശിക്കുന്നു. ന്യായമായ വ്യാപാര്യം, അമിതമായ സമ്പത്തിനെ നിരുത്സാഹപ്പെടുത്തുക, ദാരിദ്രം ഇല്ലാതാക്കുക തുടങ്ങിയവയൊക്കെ അതിന്റെ ഭാഗമായി വരുന്നു. അദ്ദേഹത്തിന്റെ മകൻ ഗുന്ദുസ് പലിശ ഈടാക്കുന്ന പണമിടപാടുകാർക്ക് ധനസഹായം നൽകുന്നുവെന്ന് കണ്ടെത്തുമ്പോൾ, അത് അടിസ്ഥാനപരമായി ഇസ്ലാമിക നിയമപ്രകാരം നിയമവിരുദ്ധമായ കാര്യമായതിനാൽ എർതുറുൽ മകന്റെ എല്ലാ ആനുകൂല്യങ്ങളും ഒഴിവാക്കി ശിക്ഷിക്കുന്നു.

മതവും മതേതരത്വവും തമ്മിൽ നിലനിൽക്കുന്ന ബൈനറികളെ മറികടന്നുള്ള മറ്റൊരു ലോകക്രമത്തെക്കുറിച്ചുള്ള സങ്കൽപ്പമാണ് ദിരിലിസ് എർതുറുൽ മുസ്ലിം ഭാവനക്ക് നൽകുന്ന വലിയ സംഭാവനെയെന്ന് ഒറ്റവാക്കിൽ പറയാം.

വിവ:അബ്ദുല്ലത്തീഫ് പാലത്തുങ്കര

Facebook Comments
ആസാദ് എസ്സ

ആസാദ് എസ്സ

Related Posts

Civilization

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 2- 2 )

by ബറാഅ് നിസാര്‍ റയ്യാന്‍
23/06/2022
Civilization

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 1- 2 )

by ബറാഅ് നിസാര്‍ റയ്യാന്‍
20/06/2022
Civilization

ഇബ്നു ഖൽദൂൻ: ലോകം ആ മഹാമനീഷിയെ ഓർത്തുകൊണ്ടേയിരിക്കും

by ഉഫുക് നജാത്ത് താശ്ജി
08/06/2022
Civilization

ഖത്ത്-അൽ അന്ദലൂസി

by സബാഹ് ആലുവ
12/04/2022
Civilization

സഫ്ദർജംഗ് ടോംബ്: സ്വർഗത്തിലെ മഖ്ബറ

by സബാഹ് ആലുവ
24/01/2022

Don't miss it

shifa.jpg
Quran

ഖുര്‍ആന്‍ വഴികാട്ടുന്നതാര്‍ക്ക്?

07/08/2015
Culture

പ്രവാചകനും തൊഴിലാളികളുടെ അവകാശവും

10/03/2016
Vazhivilakk

അതുല്യമായ ആശ്വാസ വചനങ്ങൾ

09/02/2021
Your Voice

ഹിജാബിന്റെ ശീലയിൽ

26/02/2022
Views

കുട്ടികള്‍ നമ്മെ വീക്ഷിച്ച് കൊണ്ടേയിരിക്കുന്നു!

26/09/2012
prayermuslim.jpg
Your Voice

പ്രാര്‍ത്ഥന: അണികളുടെ പരിധി വിടലില്‍ സങ്കടപ്പെടുന്നവര്‍

04/12/2018
Politics

ഈ യുവത പ്രതീക്ഷ നൽകുന്നു

16/12/2019
Reading Room

റമദാനെഴുത്തിന്റെ മലയാള വായനകള്‍

13/07/2013

Recent Post

Two stories of betrayal

ദാമ്പത്യ ജീവിതത്തിലെ വിശ്വാസ വഞ്ചനയുടെ രണ്ട് വിവരണങ്ങൾ

16/08/2022

സവര്‍ക്കറിന്റെ പോസ്റ്ററിനെച്ചൊല്ലി സംഘര്‍ഷം: ഷിവമോഗയില്‍ നിരോധനാജ്ഞ

16/08/2022

ഫാറൂഖ് ഉമർ(റ)ന്റെ മകൾ ഹഫ്സ(റ)

16/08/2022
Paleography and Epigraphy in Islamic Studies

ഇസ്ലാമിക് സ്റ്റഡീസിലെ പാലിയോഗ്രാഫിയും എപിഗ്രാഫിയും

16/08/2022

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (2 – 3)

16/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!