Current Date

Search
Close this search box.
Search
Close this search box.

അര്‍നോള്‍ഡ് ടോയന്‍ബി കണ്ട മതവും സംസ്‌കാരവും-3

മതവും നാഗരികതയും
മതവിശ്വാസങ്ങള്‍ ചരിത്രത്തില്‍ വലിയ പങ്ക് വഹിക്കുന്നണ്ടെന്ന് ടോയന്‍ബി വിശ്വിസിക്കുന്നു. നിലനില്‍ക്കുന്ന ഏത് മനുഷ്യ നാഗരികതയെടുത്താലും അതിനുപിന്നില്‍ മതത്തിന്റെ സാന്നിധ്യമുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മതങ്ങുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് നാഗരികത ജനിക്കുന്നത്. നാഗരികതകളായ പാശ്ചാത്യന്‍ ക്രൈസ്തവതയും ഓര്‍ത്തഡോക്‌സ് ക്രൈസ്തവതയും ജന്മമെടുത്തത് ക്രസ്തുമതത്തില്‍ നിന്നും, അറേബ്യന്‍ നാഗരികതയും ഇറാന്‍ നാഗരികതയും രൂപം കൊണ്ടത് ഇസ്‌ലാമില്‍ നിന്നും, വിദൂര പൗരസ്ത്യന്‍ നാഗരിത രൂപമെടുത്തത് ബുദ്ധമതത്തില്‍ നിന്നും, ഇന്ത്യന്‍ നാഗരികത രൂപമെടുത്തത് ഹിന്ദുമതത്തില്‍ നിന്നുമാണ്. അതിനാല്‍, ചരിത്രത്തെ സമഗ്രമായി സമീപിക്കണമെന്നും, മത ചരിത്രത്തെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തണമെന്നും രാഷ്ട്രീയ സാമ്പത്തിക ചരിത്രത്തെ രണ്ടാം സ്ഥാനത്തേക്ക് പരിഗണിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. കാരണം, മതമെന്നത് മനുഷ്യകുലത്തെ ഒന്നാകെ പിടികൂടുന്ന അപകടകാരിയാണ് എന്നാണല്ലോ ചിലയാളുകള്‍ കുരുതുന്നത്.

ലോകത്തെ ഏറ്റവും വലിയ മതങ്ങളായ ജൂതമതം, ഇസ്‌ലാംമതം, ബുദ്ധമതം, ഹിന്ദുമതം എന്നിവക്കിടിയില്‍ ശക്തമായ ബന്ധമുണ്ടെന്ന് ടോയന്‍ബി കരുതുന്നു. അവരുടെ ദൈവിക വിശ്വാസത്തിലും, മനുഷ്യന് സ്വയം അര്‍പ്പിതമാവുന്ന ദൈവത്തിലും, ചരിത്രപരമായ സാമ്യതയിലും ഈ ബന്ധം പ്രകടമാണ്. രാഷ്ട്രീയപരവും മതപരവുമായ ക്രിസ്തുമത സ്വാധീനം പ്രകടമാകുന്നത് മൂന്ന് നൂറ്റാണ്ടുകള്‍ക്കപ്പുറമാണ്. കോണ്‍സ്റ്റന്റൈന്‍ ഭരണാധികാരി ക്രസ്തുമത വിശ്വാസത്തിലേക്ക് പ്രവേശിക്കുന്നതോടുകൂടിയാണത് സംഭവിക്കുന്നത്. ഇതിനു സമാനമാണ് ബുദ്ധമതവും. ബുദ്ധന്റെ മരണത്തിന് ശേഷം രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം അശോക ചക്രവര്‍ത്തി വിശ്വസിക്കുന്നത് മുഖേനയാണ് സ്വാധീനമുളള മതമായി മാറുന്നത്. എന്നാല്‍, ഇസ്‌ലാം പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്തുതന്നെ സ്വാധീനമുളള മതമായി മാറുകയുണ്ടായി. ഈ മതങ്ങളില്‍ ഇസ്‌ലാമും ഹിന്ദുമതവുമാണ് ദൈവത്തെ കുറിച്ച ആഴമേറിയ കാഴ്ച്ചപ്പാട് ഉള്‍കൊള്ളുന്നത്.

ക്രസ്തുമതത്തില്‍ നിന്ന് നഷ്ടപ്പെട്ടുപോയ ഏകദൈവ വിശ്വാസത്തെ തിരിച്ചുകൊണ്ടുവന്ന് ബലപ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്തതെന്ന് ടോയന്‍ബി അഭിപ്രായപ്പെടുന്നു. ഇസ്‌ലാമിന്റ അടിസ്ഥാന കാഴ്ച്ചപ്പാട് രൂപപ്പെടുന്നത് ഇതില്‍ നിന്നാണെന്ന് ടോയന്‍ബി വിശ്വിസിക്കുകയും ചെയ്യുന്നു. അഥവാ, പ്രവാചകന്‍ മുഹമ്മദ് വഹിച്ച ആദര്‍ശം ‘ദൈവം ഏകനാകുന്നു’ എന്നതാണ്. ഭൗതിക ശക്തി ഉപയോഗിച്ചുകൊണ്ടല്ല, മറിച്ച് അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷത കൊണ്ടാണ് ലോകം മുഴുവന്‍ അദ്ദേഹം വ്യാപിച്ചത്. പ്രവാചകന്‍ ഹിജ്‌റ ചെയ്യാതിരിക്കുകയും തുടര്‍ന്ന് മദീന രാഷ്ട്ര നിര്‍മാണത്തിന് വേണ്ടി തയ്യാറാവാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിന് കൂടുതല്‍ ആത്മീയമായി മുന്നേറാമായിരുന്നു. ഇവിടെ നിന്നാണ് പ്രവാചകന്‍ മുഹമ്മദിന്റെ തകര്‍ച്ചക്ക് സമാരംഭം കുറിക്കുന്നത്. അദ്ദേഹത്തെപോലുളള ഒരു ചരിത്രകാരന്‍ ഇത്തരത്തിലുളള വീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്നത് ആശ്ചര്യമുളവാക്കുന്നതാണ്. ഇതില്‍ അദ്ദേഹത്തിന്റെ ക്രസതുമത വിശ്വാസ സ്വാധീനം പ്രകടമാവുകയും, ഇസ്‌ലാമിനെ അതിനനുസൃതമായി വായിക്കാനുളള ശ്രമവും വ്യക്തമാണ്.

അത് അദ്ദേഹം മറച്ചുവെക്കുന്നില്ല. മത വിശ്വാസങ്ങളാണ് അദ്ദേഹത്തെ നയിക്കുന്നതെന്ന് കൃത്യമാണ്. അദ്ദേഹത്തിന്റെ ‘ചരിത്രത്തിന് ഒരു പഠനം’ (A Study of History) എന്ന ഗ്രന്ഥം പുതിയ- പഴയ നിയമങ്ങളിലെ വാക്യങ്ങളാലും ഉപമകളാലും നിറഞ്ഞുനില്‍ക്കുന്നുവെന്ന് ചില ഗവേഷകര്‍ നിരീക്ഷിക്കുന്നു. മതപരമായ പഠനങ്ങള്‍ക്ക് ടോയന്‍ബിക്ക് തന്റേതായ പ്രത്യേക പരിഗണനയുണ്ട്. എന്നിരുന്നാലും, ടോയന്‍ബി അറിയപ്പെടുന്ന പാശ്ചാത്യന്‍ ചരിത്രകാരന്മാരുടെ പട്ടികയില്‍ ഇടംപിടിക്കുന്നു. ശക്തമായ മാനുഷികൈക്യത്തില്‍നിന്നും, അവയുടെ നാഗരിക അനുഭവങ്ങിളില്‍നിന്നും, ലോകമതങ്ങളെ പരസ്പരം കൂട്ടിചേര്‍ക്കുന്ന ബന്ധങ്ങിളില്‍നിന്നുമാണ് ടോയന്‍ബി അഭിപ്രായങ്ങള്‍ രുപപ്പെടുത്തുന്നത്. ഈ ഗ്രന്ഥം രചിക്കുന്നതിനു പിന്നിലുളള ലക്ഷ്യമായി അദ്ദേഹം പറഞ്ഞുവെക്കുന്നത്, സമൂഹങ്ങള്‍ പരസ്പരം അറിയുകയും, രാഷ്ട്രീയവും നാഗരികവുമായി പരസ്പരം മനസ്സിലാക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് എന്നാണ്. ഇങ്ങനെ പരസ്പരം മനസ്സിലാക്കപ്പെടുന്നത് മനുഷ്യര്‍ക്കിടയിലെ വിദ്വേഷത്തെ കുറക്കുകയും തുടര്‍ന്ന് പരസ്പരം സ്‌നേഹിക്കപ്പെടുന്നതിനുളള വാതില്‍ തുറക്കുന്നതിനും കാരണമാകുന്നു.

അവലംബം: islamonline.net
വിവ: അര്‍ശദ് കാരക്കാട്

Related Articles