Civilization

ഇസ്‌ലാമിക നാഗരികതയുടെ മഹത്വത്തിന്റെ രഹസ്യം; ഒരു ക്രിസ്ത്യൻ കാഴ്ചപ്പാട്

ഇസ്‌ലാമിക-അറേബ്യൻ മേഖലിയിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിലെ വെല്ലുവിളിയുയർത്തുന്ന വിഭിന്നതയും വ്യത്യസ്തതയും വളരെ പ്രാധാന്യത്തോടെ ഞാൻ നരീക്ഷിക്കാറുണ്ട്.  വൈജ്ഞാനിക വെളിച്ചം തേടികൊണ്ടുള്ള സാംസ്കാരിക യാത്രയിൽ ഈജിപ്ഷ്യൻ ചിന്തകനായ ഡോ. റഫീഖ് ഹബീബിന്റെ (ഈജിപ്തിലെ ഇവാഞ്ചലിക്കൽ വിഭാഗത്തിന്റെ തലവനായിരുന്ന അന്തരിച്ച പാസ്റ്റർ സാമുവേൽ ഹബീബിന്റെ പുത്രൻ) പഠനങ്ങളിലേക്ക് തിരിഞ്ഞു. ആ ഫയലുകൾ ഇസ്‌ലാമിക-അറേബ്യൻ സമൂഹത്തിന്റെ ചുമലിൽ ഭാരിച്ച ഉത്തരവാദിത്തമാണ് ഏൽപിക്കുന്നത്. അതുപോലെ, ലബനാൻ, തുർക്കി, ഇറാൻ, പാകിസ്താൻ, സോമാലിയ, യമൻ, സുഡാൻ, ഇറാഖ് തുടങ്ങിയ പ്രദേശങ്ങളിലെ നിരന്തരമായ ആഭ്യന്തര കലാപങ്ങളുടെ ഇരുണ്ട ഗർത്തത്തിലേക്ക് അത് കൊണ്ടുപോകുന്നു. ഇസ്രായേലുമായുള്ള യുദ്ധത്തിൽ മരിക്കുന്ന അറബികളെക്കാൾ കൂടുതൽ ആഭ്യന്തര കലാപത്തിൽ (വിഭാഗീയ, വംശീയ, ദേശീയ പോരാട്ടത്തിൽ) അറബികൾ മരിക്കുന്നത് വർധിച്ചിരിക്കുന്നു. ഏകദേശം പത്തിരട്ടിയോളമാണ് അറേബ്യൻ ഇരകളുടെ കണക്ക്.

ഡോ. റഫീഖ് ഹബീബ് ചൂണ്ടികാണിക്കുന്ന സുപ്രധാനമായ അഞ്ച് നിർദേശങ്ങളാണ് താഴെ വിശദീകരിക്കുന്നത്. ഒരുപക്ഷേ, അത് കലാപത്തിന് പകരം നവോന്ഥാനത്തിലേക്കും, ഉന്നതിയിലേക്കും പ്രേരിപ്പിക്കുന്നതിന് മുസ്‌ലിം സമൂഹത്തിലെ വ്യത്യസ്ത ദേശീയ-വംശീയ-ഭാഷാ വിഭാഗങ്ങളിൽ പരിഷ്കരണം സാധ്യമാക്കുന്നതിന് സഹായിക്കുന്ന പുതിയ തിരിച്ചറിവിന്റെ ചക്രവാളങ്ങൾ തുറന്നുകൊടുത്തേക്കാം!

Also read: സ്ത്രീകൾ പുരുഷന്മാര്‍ക്ക് ഇമാമാകാമോ?

ഒന്ന്: ഇസ്‌ലാമിക ഭരണത്തിന് കീഴിലെ മത വിശ്വാസികൾക്കും, ഇതര വിഭാഗങ്ങൾക്കുമിടയിലെ വിഭിന്നതയും വ്യത്യസ്തതയും മികച്ച രീതിയിൽ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞുവെന്നതാണ് ഇസ്‌ലാമിക നാഗരികതയുടെ മഹത്വത്തിന് പിന്നിലെ രഹസ്യമെന്ന് ഡോ. റഫീഖ് ഹബീബ് നിരീക്ഷിക്കുന്നു. ഐക്യത്തോടെ നിലയുറപ്പിച്ച് ഭിന്നതകളെ നിയന്ത്രണ വിധേയമാക്കികൊണ്ട് വ്യത്യസ്ത വിഭാഗങ്ങൾക്കിടിയിൽ രാഷ്ട്രീയ-സാമൂഹിക സുസ്ഥിരതയോടുകൂടിയ സുന്ദരമായ കാലത്തിന് ഇസ്‌ലാമിക രാഷ്ട്രം സാക്ഷ്യംവഹിച്ചു. പക്ഷേ, ഈ വിഭിന്നത പിൽക്കാലത്ത് ഉൾകൊള്ളാൻ ഇസ്‌ലാമിക വ്യവസ്ഥക്ക് കഴിയാതെ വന്നപ്പോൾ എല്ലാം രുചിച്ച് ദുർബലതിയിലേക്കും, പരാജയത്തിലേക്കും ആപതിക്കുകയാണുണ്ടായതെന്ന് ഡോ. റഫീഖ് ഹബീബ് നിരീക്ഷിക്കുന്നു.

രണ്ട്: ഇസ്‌ലാമിക പ്രദേശങ്ങളിലെ വെല്ലുവിളിയുയർത്തുന്ന വിയോജിപ്പിനും, അഭിപ്രായ വ്യത്യാസങ്ങൾക്കും ഉചിതമായ പരിഹാരം നിർദേശിച്ച് ഇസ്‌ലാമിക നാഗരികതക്കകത്ത് നിന്നുതന്നെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾ തീർപ്പ് കൽപിക്കപ്പെട്ടിരുന്നു. ഇത് പാശ്ചാത്യൻ മതേതരത്വത്തിൽ നിന്നും, സങ്കുചിത വംശീയതയിൽ നിന്നും തികച്ചും ഭിന്നമായ പരിഹാര രീതിയായിരുന്നു. കാരണം ഭിന്നതയും, അഭിപ്രായ വ്യത്യാസവും പരിഹൃതമാക്കുന്നതിന് പാശ്ചാത്യരെക്കാൾ മുന്നിൽ നിൽക്കുന്നത് ഇസ്‌ലാമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. പാശ്ചാത്യർ പ്രശ്നങ്ങളെ വംശീയ-ദേശീയാടിത്തറയിൽ മാത്രം പരിഗണിക്കുമ്പോൾ ഇസ്‌ലാമിന്റെ പ്രകൃതം വംശീയ-ദേശീയ ബോധത്തെ വെടിഞ്ഞുകൊണ്ടുള്ളതായിരുന്നു. കുർദുകളും, തുർക്കികളും, അറബികളും പരസ്പര സൗഹാർദത്തിൽ ഒരു കുടക്ക് കീഴിലെന്ന പോലെ കഴിഞ്ഞതിന് ഇസ്‌ലാമിക ചരിത്രം സാക്ഷിയാണ്.

Also read: പട്ടിണി പരിഹരിച്ച് പ്രാർത്ഥിക്കാൻ വരൂ

മൂന്ന്: തെറ്റ് ചെയ്യുന്നതിനെയും, പക്ഷപാതിത്വം കാണിക്കുന്നതിനയെും പ്രത്യയശാസത്രമായി അവതരിപ്പിക്കുമായിരുന്നില്ല. കാരണം, തെറ്റ് ചെയ്തവന് അതേ അളവിലോ അതിനേക്കാൾ കഠിനമായ ശിക്ഷയോ ലഭിക്കുന്നു. തെറ്റ് ചെയ്യുകയെന്നത് തുടർന്ന് അത് സംഭവിക്കാതിരിക്കാനുള്ള സാമൂഹിക പ്രതികരണം എന്ന നിലക്കായിരുന്നു. ഉദാഹരമായി, താങ്കളെ ഒരാൾ അടിക്കുകയാണെങ്കിൽ, അതേ പോലെ അവനെയും തിരിച്ചടിക്കുന്നു. ഇത് ഭാവനാത്മകമായ ഒന്നല്ല. സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്ന യാഥാർഥ്യത്തെ മുന്നിൽ വെച്ച് കൊണ്ടുള്ള പ്രായോഗിക രീതിയാണ്.

നാല്: രാഷ്ട്രങ്ങളിൽ പ്രശ്നങ്ങളുണ്ടാകുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ ഞാൻ മൊത്തത്തിൽ വിലയിരുത്തി. സൗഹാർദ അന്തരീക്ഷം നിലനിൽക്കുന്ന അവസ്ഥയും, തുടർന്ന് പൊട്ടിപുറപ്പെടുന്ന വിഘടനാപരമായ അവസ്ഥയും പഠിച്ചതിന് ശേഷമാണ് ഏതൊരു സമൂഹവും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൾ നിയമങ്ങൾ നടപ്പിലാക്കുന്നതെന്ന് ഡോ. റഫീഖ് ഹബീബ് വീക്ഷിക്കുന്നു. ആകയാൽ, രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്കുള്ള വഴി അടക്കുന്നതിന് ഈ നിയമം ശരിയായ വിധത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.

Also read: കൊറോണ കാലത്ത് വേഗത്തിലാക്കേണ്ട സകാത്ത്

അഞ്ച്: വളർന്നുകൊണ്ടിരിക്കുന്ന തുർക്കിയും, തുർക്കിയുടെ ഭാവി കാഴ്ചപ്പാടും നാഗരികമായ പങ്കുമെല്ലാം ഡോ. റഫീഖ് ഹബീബ് അനുബന്ധമായി പറഞ്ഞുവെക്കുന്നു. തുർക്കി ഭാവിയിലേക്ക് മുന്നേറികൊണ്ടിരിക്കുകയാണ്. എന്നാൽ, തുർക്കിയെ മുന്നോട്ട് കൊണ്ടുപോകേണ്ടത് വംശീയ-ദേശീയ ബോധമായിരിക്കരുതെന്ന നിബന്ധനയുണ്ട്. മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം പ്രതിനിധീകരിക്കുന്ന സമഗ്ര ബോധമാണ് ഉൾകൊള്ളേണ്ടത്. കാരണം, തുർക്കി രാഷ്ട്രീയം തുർക്കി വംശ-ദേശീയ ബോധത്തോടെ മാത്രമായിരിക്കും മുന്നോട്ടുപോവുക. അത് തുർക്കി രാഷ്ട്രീയത്തിൽ പ്രകടവുമായിരിക്കും. തുടർന്ന്, ഇറാനിലെ പേർഷ്യൻ ദേശീയതുമായി പോരാട്ട സംഘട്ടനത്തിലേർപ്പെടുക എന്നതാണ് സംഭവിക്കുക. തുർക്കിക്കും ഇറാനുമിടയിലെ ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നതിന് ഇരു രാഷ്ട്രങ്ങളും സങ്കുചിത വംശീയ-ദേശീയ ബോധത്തിൽ നിന്ന് അകന്ന് ഇസ്‌ലാമിക നാഗരികതിയുലൂന്നിയ മനോഗതിയിലേക്ക് വരികയാണ് വേണ്ടത്. അതാണ് ഇരു രാഷ്ട്രങ്ങൾക്കിടയിലെ സംഘട്ടനവും പോരാട്ടവും അവസാനിപ്പിക്കുന്നതിനുള്ള പരിഹാരമെന്ന് ഡോ. റഫീഖ് ഹബീബ് നിരീക്ഷിക്കുന്നു.

പ്രക്ഷുബ്ധമാവുകയാണെങ്കിൽ സമൂഹത്തിന്റെ ഭാവിയും വർത്തമാനവും തകർത്തുകളയുന്ന വംശീയ-ദേശീയ-ഭാഷാ ബോധത്തെ അതിജയിച്ച് ഇസ്‌ലാമിക നാഗരികതയുടെ ഭാവിയിലേക്ക് മുറിച്ചുകടക്കുന്നതിനുള്ള പ്രധാന പാലമാണ് ഈ അഞ്ച് നിർദേശങ്ങൾ പ്രതിനിധീകരിക്കുന്നത്.

വിവ: അർശദ് കാരക്കാട്

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker