Current Date

Search
Close this search box.
Search
Close this search box.

അന്ദലുസ് നാഗരികത; ശാസ്ത്രവും വിജ്ഞാനവും

വിജയിച്ചടക്കിയ അന്ദലുസ്(സ്‌പെയിന്‍) ഇസ്‌ലാമിന്റെ നിലക്കാത്ത പരിമളമാണ്. വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാത്തില്‍ രൂപീകൃതമായ ഈ സമൂഹം ലോകത്തിന് സൗരഭ്യം പരത്തി, ഇസ്‌ലാമിക ചരിത്രത്തെ അവിസ്മരണീയമാക്കുകയാണ്. എല്ലാവര്‍ക്കും വിജ്ഞാനം സുലഭമായി ലഭിക്കുന്നതിന് വേണ്ടി വിജ്ഞാനത്തെ പൊതുവത്കരിക്കുകയും, സമൂഹത്തിലെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും മുന്നോട്ടുവരികയും ചെയ്ത പുരോഗതിയുടെ ചരിത്രമാണ് അന്ദലുസിന്റേത്. തുടക്കത്തില്‍ പൊതുവായ രീതിയിലുളള പഠനവും തുടര്‍ന്ന് വിഷയകേന്ദ്രീകൃതമായ പഠനരീതിയും ആവിഷ്‌കരിച്ച് മുന്നേറിയ സമൂഹം, വിജ്ഞാന സമ്പാദനത്തെ ഈമാനിക വികാരമായി മനസ്സിലാക്കുകയും അതില്‍ മുന്നേറുകയും ചെയ്തവരാണ്. ഔദ്യോഗികമായ രീതിയിലുളള വിദ്യാഭ്യാസ വ്യവസ്ഥ ഇല്ലാതിരുന്നട്ട് പോലും അവിടങ്ങളില്‍ നിരക്ഷരനായ ഒരു മനുഷ്യനേയും കാണാന്‍ കഴിഞ്ഞിരുന്നില്ല.

അന്ദലുസിലെ ശാസ്ത്രജ്ഞര്‍ അറിയപ്പെട്ട എല്ലാ മേഖലകളിലും കഴിവ് തെളിയിക്കുകയും, അതില്‍ പുരോഗമിക്കുകയും, മുമ്പുളള സമൂഹത്തിന് സംഭവിച്ച അബദ്ധങ്ങളെ തിരുത്തി അവയില്‍ പരിഷ്‌കരണങ്ങള്‍ വരുത്തുകയും ചെയ്ത് മുന്നേറിയ പ്രതിഭകളായിരുന്നു. എട്ടാം നൂറ്റാണ്ടിനിടയില്‍ കാലം ഇത്തരത്തിലുള്ള ഒരുപാട് ശാസ്ത്ര പ്രതിഭകള്‍ക്ക് സാക്ഷിയാവുകയും, ശാസ്ത്രം അതിന്റെ ഉത്തുംഗതയിലെത്തി പുരോഗതിയെ ദര്‍ശിക്കുകയും ചെയ്ത സുവര്‍ണ കാലമായിരുന്നു അത്. യൂറോപ്യര്‍ അവകാശപ്പെടുന്ന കണ്ടുപിടുത്തങ്ങള്‍ക്ക് മുമ്പ് തന്നെ അന്ദലുസിലെ ശാസ്ത്രജ്ഞര്‍ അതെല്ലാം കണ്ടെത്തിയിരുന്നു. ശാസ്ത്രം പുരോഗിമിച്ച സമൃദ്ധമായ ജീവിതങ്ങളിലൂടെയാണ് അവര്‍ കഴിഞ്ഞുപോയിരുന്നത്.

നിരന്തര പരീക്ഷണങ്ങളിലൂടെ തങ്ങള്‍ കണ്ടെത്തിയ ശാസ്ത്ര വശങ്ങള്‍ എന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞനും തത്വചിന്തകനുമായ റോഗര്‍ ബേക്കന്‍ വാദിക്കുന്നത്. അഥവാ, ഇതര രാഷ്ട്രങ്ങളില്‍ നിന്ന് നേടിയടുത്തതല്ല, സ്വന്തം പരിശ്രമത്തിലൂടേ തങ്ങള്‍ കണ്ടെത്തിയ ശാസ്ത്ര പുരോഗതിയാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. ബേക്കന്‍ കൊര്‍ദോവയില്‍ വന്ന് അറബി ഭാഷ പഠിച്ചെടുക്കുകയും ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ മനസ്സിലാക്കുകയും ചെയ്ത ശേഷം സ്വന്തം നാട്ടിലേക്ക് അതിന്റെ രൂപരേഖയുണ്ടാക്കി മടങ്ങിയെന്നാണ് അദ്ദേഹത്തെ കുറിച്ച പറയപ്പെടുന്നത്. ഇസ്‌ലാമിക വിജ്ഞാനീയ പഠിതാക്കളുടെ കൂട്ടത്തില്‍ അധികമൊന്നും ഇല്ലാതിരുന്നിട്ട് പോലും, അറബിയും ആ ഭാഷയിലുളള വിജ്ഞാനീയങ്ങളുമാണ് ശരിയായ ജ്ഞാനത്തിലേക്കുളള ഏക വഴിയെന്ന് പറഞ്ഞുവെക്കുന്നതില്‍ അദ്ദേഹത്തിന് ഒരു വൈമനസ്യവുമുണ്ടായില്ല.

വിജ്ഞാനം തേടുന്നവരുടെ ലക്ഷ്യസ്ഥാനമാണ് അന്ദലുസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ അുന്ദലുസിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. അത് ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ നിന്ന് മാത്രമായിരുന്നില്ല, യൂറോപില്‍ നിന്നുപോലും ആളുകള്‍ അന്ദലുസിന്റെ വിജ്ഞാന ശേഖരത്തെ നുകരാന്‍ ഒഴുകിയെത്തി. ലോകത്തിന് മുന്നില്‍ എപ്പോഴും തുറന്നുവെക്കപ്പെട്ട വിജ്ഞാനത്തിന്റെ ഒരേയൊരു കവാടമായരുന്നു അന്ദലുസ്. ഫ്രഞ്ച് പുരോഹിതനായിരുന്ന ഗര്‍ബര്‍ട്ട് അന്ദലുസില്‍ വരികയും തുടര്‍ന്ന് അറബി ഭാഷയും, ഗണിതവും, ജ്യോതിശാസ്ത്രവും, രസതന്ത്രവും തുടങ്ങിയ വിജ്ഞാനീയങ്ങള്‍ ആറ് വര്‍ഷങ്ങള്‍ കൊണ്ട് പഠിച്ചെടുത്തു. തിരച്ച് ചെന്നപ്പോള്‍ അദ്ദേഹത്തിന് സില്‍വെസ്റ്റര്‍ രണ്ടാമന്‍ എന്ന നാമകരണം ചെയ്യപ്പെട്ട് വത്തിക്കാനിലെ പോപായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ധാരാളം വിജ്ഞാനീയങ്ങള്‍ അന്ദലുസില്‍ നിന്ന്് കരസ്ഥമാക്കിയിരുന്നു. അദ്ദേഹം വല്ല മാന്ത്രികവിദ്യ പഠിച്ചെടുത്തോ എന്നുപോലും നാട്ടിലെ പൊതുജനം സംശയിക്കുകയുണ്ടായി.

അന്ദലുസിലെ കുടുംബങ്ങള്‍ക്ക് അവരുടേതായ പഠന രീതിയുണ്ടായിരുന്നു. അതിന് അവര്‍ക്ക് അധ്യാപകരായി മാതാപിതാക്കളും, സന്ദര്‍ശകരായ ജ്ഞാനികളുമുണ്ടായിരുന്നു. അവരെല്ലാം നന്നായി പരിശ്രമിക്കുകയും അതിന്റെ ഫലം അവരില്‍ പ്രകടമാവുകയും ചെയ്തു. ഈ കുടുംബങ്ങള്‍ അവരുടെ കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കുകയും ശേഷം വഷയകേന്ദ്രീകൃതമായി പഠനങ്ങള്‍ക്ക് അവസരം ഒരുക്കികൊടുക്കുകയും ചെയ്തിരുന്നു. നമുക്ക് ഇത്തരത്തിലുളള ഒരുപാട് കുടുംബങ്ങളെ അറിവിന്റെ വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്നതായി കണ്ടെത്താന്‍ കഴിയുന്നു. ഇവരില്‍ നിന്ന് ഒരുപാട് പണ്ഡിതന്മാരെ സമൂഹത്തിന് പ്രദാനം ചെയ്യാന്‍ കഴിഞ്ഞു. വൈദ്യശാസ്ത്രത്തില്‍ ബനൂ സുഹ്‌റും, ഭരണകാര്യത്തില്‍ ബനൂ ജഹാഫും, കര്‍മശാസ്ത്രത്തില്‍ ബനൂ റുഷ്ദും, കര്‍മശാസ്ത്രത്തിലും സാഹിത്യത്തിലും ബനൂ ഹസ്മും, ഹദീസിലും തഫ്‌സീറിലും കര്‍മശാസ്ത്രത്തിലും സാഹിത്യത്തിലുമായി ബനൂ അത്വിയ്യയും പോലെയുളള കുടുംബങ്ങളുടെ സാന്നിധ്യം ഇവിടെ പ്രസക്തമാവുകയാണ്.

ഇസ്‌ലാം ഉപകാരപ്രദമായ അറിവ് പകര്‍ന്ന് സമൂഹത്തെ രൂപപ്പെടുത്തുകയാണ് ചെയ്തത്. ഈ അറിവ് എല്ലാവര്‍ക്കും ഉപകാരപ്രദമാവുകയും ആസ്വാദകരമാവുകയുമാണ്. അറിവ് ആഗ്രഹിക്കുന്നവര്‍ക്ക് എപ്പോഴും തുറക്കപ്പെട്ട കവാടമായി നിലകൊണ്ടിരുന്ന അന്ദലുസ് ഉപകാരപ്രദമല്ലാത്ത അറിവ് സമ്പാദിക്കുന്നതില്‍ നിന്ന് അകന്നുനിന്നിരുന്നു. ഈ സമൂഹത്തിന്റെ പ്രത്യേകത അത് ദൈവിക പ്രത്യയശാസ്ത്രം അടിസ്ഥാനപ്പെടുത്തി മുന്നോട്ടുപോകുന്നു എന്നതാണ്. പ്രവാചക ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജീവിതത്തെ ചിട്ടപ്പെടുത്തിയ ഈ സമൂഹം അതിന്റെ എല്ലാ പ്രവര്‍ത്തനമികവും പ്രകടമാവുകയുണ്ടായി. ഈ സമൂഹത്തെ കുറിച്ച് മനസ്സിലാക്കുക എന്നത് പുരോഗതിയെ പുല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാവുകയാണ്. അല്ലാമ അബൂബക്കര്‍ ത്വര്‍ത്വൂശിന്റെ ഗ്രന്ഥങ്ങളില്‍ കൂടുതല്‍ പ്രസിദ്ധമായ സിറാജുല്‍ മുലൂക്കും, ഇബ്‌നു ഖല്‍ദൂന്‍ വളരെ മുമ്പുതന്നെ എഴിതി തയ്യാറാക്കിയ ഗ്രന്ഥവും, ഗര്‍നാത്വയിലെ ന്യായിധപന്‍ അബൂ അബ്ദുല്ല മുഹമ്മദ്ബ്‌നു അലിബ്‌നു മുഹമ്മദ് ബ്‌നു അസ്‌റഖ് എഴുതിയ ‘ബദാഇഅ് സലക് ഫി ത്വബാഇഅ് മുല്‍കും’ തുടങ്ങിയ ഗ്രന്ഥങ്ങള്‍ ആ കാലഘട്ടത്തിന്റെ വിജയരഹസ്യങ്ങള്‍ അടയാളപ്പെടുത്തുന്നതാണ്.

അവലംബം: mugtama.com
വിവ: അര്‍ശദ് കാരക്കാട്

Related Articles