Current Date

Search
Close this search box.
Search
Close this search box.

സിങ്കപ്പൂര്‍ വിശേഷം

singapore.jpg

ഒരു കൊച്ചു ദ്വീപ് രാഷ്ട്രമായ സിങ്കപ്പൂരിലെ ഭരണസംവിധാനവും സാമൂഹ്യ ജീവിതവും വളരെ മാതൃകാപരമാണെന്ന് പ്രശംസിക്കപ്പെട്ടുവരുന്നു. ജനസംഖ്യയില്‍ പതിനേഴ് ശതമാനം ഇന്ത്യന്‍ വംശജരുള്ളതില്‍ 15 ശതമാനം മുസ്‌ലിംകളാണ്.  ചൈനീസ് വംശജരാണ് ഭൂരിപക്ഷവും. ഇവര്‍ ജനസംഖ്യയുടെ എഴുപത്തിനാല് ശതമാനത്തോളം വരും. ഇവിടെ മലായ, ചൈനീസ്, തമിഴ്, ഇംഗ്ലീഷ് എന്നിവ ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. സാമൂഹ്യക്ഷേമത്തിനും, വിട്ടുവീഴ്ചയില്ലാത്ത നിയമപരിപാലത്തിനും അച്ചടക്കത്തിനും സിങ്കപ്പൂര്‍ പല കാര്യങ്ങളിലും അനുകരണീയ മാതൃകയാണെങ്കിലും ഇവിടെ മിഷ്യനറി പ്രവര്‍ത്തനങ്ങള്‍ തീരെ അനുവദിക്കുന്നില്ല. ഇത് സാമുദായിക സൗഹാര്‍ദ്ദത്തിന് ഭീഷണിയാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

1960 ലെ നബിദിനത്തില്‍ ചൈനക്കാരും മുസ്‌ലിംകളും തമ്മില്‍ വര്‍ഗീയ സംഘട്ടനമുണ്ടായതിനെ തുടര്‍ന്നാണ് ഭരണകൂടം കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കിയത്. സമുദായ ഭിന്നത യും പ്രകോപനങ്ങളും തടയുകയായിരുന്നു ഈ നയംകൊണ്ട് ഉദ്ദേശിച്ചത്. അഹമദ് ദീദാത്തിന് സിങ്കപ്പൂരില്‍ പ്രഭാഷണ നരോധനമേര്‍പ്പെടുത്തിയത് ഈ നിയമത്തിന്റെ വെളിച്ചത്തിലായിരുന്നു. സാക്കിര്‍നായിക്കിന് സന്ദര്‍ശനാനുമതി നല്‍കുന്നുണ്ടെങ്കിലും പ്രഭാഷണനിരോധനം നിലവിലുണ്ട്. മസ്ജീദുകളിലും മതസൗഹാര്‍്ദ്ദത്തിന് ഭീഷണിയായതോ വിഭാഗീയത വളര്‍ത്തുന്നതോ ആയ ഒന്നും പ്രസംഗിക്കാന്‍ പാടില്ല. സുന്നി മസ്ജിദ്, തബ്‌ലീഗ് മസ്ജിദ്, സലഫി മസ്ജിദ് എന്നീ കക്ഷിത്വം പ്രകടിപ്പിക്കുന്ന ആരാധനാലയങ്ങള്‍ ഇവിടെയില്ല. സിങ്കപ്പൂരിലെ 72 മസ്ജിദുകളും 6 മുഴുസമയ മദ്‌റസ്സകളും പരിപാലിച്ച നിയന്ത്രിക്കുന്നത് സര്‍ക്കാറിന് കീഴിലുള്ള സിങ്കപ്പൂര്‍ ഇസ്‌ലാമിക് കൗണ്‍സിലാണ്. ഖാസിമാരേയും ഇമാമുമാരേയും  നിയമിക്കുന്നതും  ഈ കൗണ്‍സിലാണ്.  ഭൂരിപക്ഷം മുസ്‌ലിംകളും ശാഫി കര്‍മരീതി പിന്തുടരുന്നവരാണ്.. ഭൂരിഭഗം സര്‍ക്കാര്‍ വകുപ്പുകളും ഇതരസ്ഥാപനങ്ങളും മുസ്‌ലിം ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച ജുമുഅയില്‍ പങ്കെടുക്കാന്‍ സൗകര്യം അനുവദിക്കുന്നുണ്ട്.

സ്ത്രീ സ്വാതന്ത്ര്യത്തിന് പ്രോല്‍സാഹനം നല്‍കുന്ന ഈ നാട്ടിലെ പാര്‍ലിമെന്റില്‍ പ്രസിഡന്റ് ശ്രീമതി ഹലീമായാക്കൂബാണ്. ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതിന് ഇവിടെ ഒരു വിവേചനവുമില്ല. ബഹുഭര്യത്വം അനുവദനീയമാണെങ്കിലും മതിയായ സാമ്പത്തിക രേഖകളും ആദ്യഭാര്യയുടെ സമ്മതിപത്രവും സമര്‍പ്പിക്കുന്നവര്‍ക്കുമാത്രമാണ് കൗണ്‍സില്‍ രണ്ടാം വിവാഹത്തിന് അനുമതി നല്‍കുന്നത്. സിങ്കപ്പൂരില്‍ സ്ത്രീകള്‍ക്കും വിവാഹമോചനം അനുവദിക്കുന്നുണ്ട്. സ്ത്രധനസമ്പ്രദായം ഇല്ലെന്ന് മാത്രമല്ല വധുവിന്ന് മഹര് (വിവാഹമൂല്യം) നല്‍കണ്ടതുണ്ട്.  വിവാഹമോചനം നേടിയ സ്ത്രീക്കുള്ള ജീവനാംശം സിങ്കപ്പൂര്‍ മുസ്‌ലിം കൗണ്‍സിലും ചേര്ന്നാണ് നല്‍കിവരുന്നത്. ഭിന്ന ഭാഷകളിലാണെങ്കിലും വെള്ളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണം സിങ്കപ്പൂരില്‍ എല്ലാ പള്ളികളിലും ഒരേരീതിയിലാണ്.  ഭരണസംവിധാനം മതേതര ജനാധിപത്യമാണെങ്കിലും റോഡുകളിലെ പ്രകടനങ്ങളും ഘോഷയാത്രകളും നിരോധിക്കപ്പെട്ടിരുക്കുന്നു. കുറ്റവാളികളോടുള്ള ഭരണാധികാരികളുടെ സമീപനം സഹതാപത്തോടെയും നീതിപൂര്‍വ്വകവുമാണ്. അവരെ കൗണ്‍സിലിങ്ങിന്ന് വിധേയമാക്കി പുനരധിവപസിപ്പിക്കുവാനുള്ള എല്ലാ ശ്രമവും ചെയ്തുവരുന്നു.
അവലമ്പം – ഇസ്‌ലാമിക് വോയിസ്

Related Articles