Current Date

Search
Close this search box.
Search
Close this search box.

ഭരണസംവിധാനവും നികുതികളും ഇസ്‌ലാമില്‍

islamic-finance.jpg

പ്രവാചകന്‍ മദീനയിലെത്തിയ ആദ്യമായി ചെയ്തത് ജനങ്ങള്‍ക്ക് നമസ്‌കരിക്കുന്നതിനും പ്രശ്‌നങ്ങള്‍ പരസ്പരം കൂടിയാലോചിക്കുന്നതിനും മറ്റുമായി ഒരു പള്ളി നിര്മിക്കുകയാണ്. ഈ പള്ളിതന്നെയായിരുന്നു രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ തിരുമേനിയുടെ ഓഫീസും. ഇതര രാഷ്ട്രങ്ങളില്‍ നിന്ന് വരുന്ന ദൗത്യസംഘങ്ങളെ സ്വീകരിച്ചിരുന്നതും സൈന്യത്തെ ഒരുക്കി അയച്ചിരുന്നന്നതുമെല്ലാം ഇവിടെവെച്ചുതന്നെയായിരുന്നു. പിന്നീട് ഇരു വിഭാഗത്തിന്റേയും അവകാശങ്ങളും ബാധ്യതകളും വിവരിച്ചുതൊണ്ട് മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമിടയില്‍ പ്രവാചകന്‍  ഒരു കരാറുണ്ടാക്കി. പിന്നീട് അറേബ്യന്‍ അര്‍ധദ്വീപ് മുഴുവന്‍ തിരുമേനിയുടെ കീഴിലായപ്പോള്‍ അതിനെ സ്റ്റേറ്റ്കളാക്കി ഭാഗിച്ചു. ഓരോ സ്റ്റേറ്റിനും ഓരോ ഗവര്‍ണറേയും അവിടന്ന് നിയമിച്ചു. മക്ക, ത്വാഇഫ്, ബഹ്‌റൈന്‍, ഹദറമൗത്ത്, സന്‍ആ എന്നിവയായിരുന്നു ആദ്യത്തെ സ്റ്റേറ്റുകള്‍. അബുബക്കറി(റ)ന്റെകാലത്ത് സ്റ്റേറ്റുകള്‍ പത്തായി വര്‍ദ്ധിച്ചു. ഉമറി(റ)ന്റെ ഭരണത്തില്‍ കൂടുതല്‍ പ്രദേശങ്ങള്‍ രാഷ്ട്രത്തോട് ചേര്‍ന്നപ്പോള്‍ അദ്ദേഹം സ്റ്റേറ്റുകളുടെ ഘടനയില്‍ മാറ്റം വരുത്തി. കാലഗണനക്ക് ഹിജ്‌റ അടിസ്ഥാനമാക്കിയതും പരിമിതമായ തോതില്‍ തപാല്‍ സൗകര്യം ഏര്‍പ്പെടുത്തിയതും ഖലീഫ ഉമറിന്റെ കാലത്തായിരുന്നു. രാഷ്ട്രവും ഇസ്‌ലാമും വികസിക്കുന്നതിനുമുമ്പുള്ള പ്രഥമിക ഘട്ടത്തിലെ ഏര്‍പ്പാടുകളാണിതെല്ലാം. പിന്നീട് അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമാവാതെ പ്രവാചക ശിഷ്യന്മാരും ഭരണാധികാരികളുമായിരുന്ന ഖലീഫമാര്‍ ഈ നിയമങ്ങള്‍ക്ക് കാലോചിതമായ വ്യാഖ്യാനങ്ങളും മാറ്റങ്ങളും വരുത്തുകയുണ്ടായി.

സകാത്ത്, ജിസിയ, ഗനീമത്,  ഉശ്‌റ് എന്നിങ്ങനെ വിവിധ ഇനങ്ങളിലായാണ് പ്രവാചകന്റെ പിന്‍ഗാമികളും ഖലീഫമാരുമായിരുന്ന ഭരണാധികാരികളുടെ കാലത്ത് രാഷ്ട്രത്തിന് നികുതി വരുമാനമുണ്ടായിരുന്നത്.

സകാത്ത് ചിലര്‍ ധരിക്കുന്നതുപോലെ ധനികര്‍ ഏതാനും പാവങ്ങള്‍ക്ക് റമദാനില്‍ എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകളല്ല. മറിച്ച് നിഷ്ചിതതോതില്‍ ഷേഖരിച്ച് വ്യവസ്ഥയോടെ അര്‍ഹരായ ദരിദ്രക്കിടയില്‍ വിതരണം ചെയ്യുന്ന ഏര്‍പ്പാടാണ്. ജനക്ഷേമകരമായി പദ്ധതികള്‍ ഇതുവഴി നടപ്പാക്കവുന്നതാണ്. മനപൂര്‍വ്വം സക്കാത്ത്‌നിഷേധിക്കുന്നത് രാജ്യദോഹമായിട്ടാണ് ഇസ്‌ലാം കണക്കാക്കുന്നത്. ഇസ്‌ലാമികരാഷ്ട്രം അവരോട് യുദ്ധം പ്രഖ്യാപിച്ച ചരിത്രമാണുള്ളത്. ഖലീഫ അബുബക്കര്‍ ഇങ്ങനെ യുദ്ധം നയിച്ചിട്ടുണ്ട്. സക്കാത്ത് വ്യവസ്ഥ ചിട്ടയോടെ പാലിച്ചാല്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ അതു തന്നെ മതിയാകുമെന്നാണ് ചരിത്രം.

വ്യപാരം, കൃഷി, സ്വര്‍ണ്ണം, വെള്ളി, കന്നുകാലികള്‍ എന്നിങ്ങനെയുള്ള വരുമാനങ്ങളിലെല്ലാം സക്കാത്ത് നിര്‍ബന്ധമാണ്. സകാത്ത് ചെലവഴിക്കേണ്ട ഇനങ്ങള്‍ ഖുര്‍ആന്‍ തന്നെ വിശദീകരിക്കുന്നുണ്ട്.

സഊദിഅറേബ്യയില്‍ സഊദി പൗരന്മാര്‍ക്ക് സര്‍ക്കാറില്‍നിന്ന് കച്ചവടം, കെട്ടിടനിര്‍മാണം, വ്യവസായം, പാസ്‌പോര്‍ട്ട്, വിദേശജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള വിസ എന്നിവക്കുള്ള അനുവാദപത്രങ്ങളോ മറ്റുരേഖകളോ ലഭിക്കണമെങ്കില്‍ ആദ്യം ട്രഷറിയില്‍നിന്ന് ‘സക്കാത്ത് കുടിശ്ശിക ഇല്ല’ എന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷകന്‍  ഹാജരാക്കണമെന്നാണ് നിയമം.

ഇസ്‌ലാമിക രാഷ്ട്രത്തിനു കീഴില്‍ മുസ്‌ലിംകള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും സ്വീകരിച്ചുകൊണ്ട് ജീവിക്കുന്ന അമുസ്‌ലിം പ്രജ (ഇവരെ ‘ദിമ്മി’ കള്‍ എന്നാണ് പറയുന്നത്) കളില്‍നിന്ന് ഈടാക്കുന്ന നികുതിയാണ് ‘ജിസ്‌യ’. സ്ത്രീകളേയും, കുട്ടികളേയും, വൃദ്ധന്മാരേയും, ദുര്‍ബലരേയും, ദരിദ്രരേയും ഇതില്‍നിന്ന് ഒഴിവാക്കുമ്പോള്‍് അവരെ സംരക്ഷിക്കുന്ന ചുമതല കൂടി രാഷ്ട്രം ഏറ്റെടുത്തിരുന്നു. സാമ്പത്തിക നിലയനുസരിച്ച്  അവരില്‍നിന്ന് വാങ്ങിയിരുന്ന സംഖ്യ ഒരേ തോതിലായിരുന്നില്ല. ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നപോലെ  ഇത് ഒരു മത നികുതിയായിരുന്നില്ല. സക്കാത്തിന് ശേഖരിക്കുന്നതിന് പകരമുള്ള ഒരു സംവിധാനമായിരുന്നു

ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ശത്രുക്കളുമായുള്ള യുദ്ധത്തില്‍ കൈവരുന്ന സമ്പത്താണ് ‘ഗനീമത്ത്’ ഇതില്‍ 80 ശതമാനം യോദ്ധാക്കള്‍ക്ക് വിതരണം ചെയ്യുകയും ബാക്കി പൊതു ഖജനാവില്‍ ചേര്‍ക്കുകയുമാണ് ചെയ്തിരുന്നത്.

രാഷ്ട്രത്തിന് പുറത്തുള്ളവര്‍ പട്ടണങ്ങളില്‍ വന്ന് വ്യാപാരത്തിലേര്‍പ്പെടുമ്പോള്‍ അവര്‍ക്ക് ഖലീഫാ ഉമറിന്റെ കാലം മുതല്‍ ചുമത്തിത്തുടങ്ങിയ നികുതിയാണ് ‘ഉശ്ര്‍’. അവരുടെ മൂലധനത്തിന്റെ ഒരു ശതമാനം മാത്രമായിരുന്നു ഈ ടാക്‌സ്.

Related Articles