Current Date

Search
Close this search box.
Search
Close this search box.

ജര്‍മനിയില്‍ ഇസ്‌ലാം പ്രകാശിക്കുമ്പോള്‍

മൂന്നു ജര്‍മന്‍ സ്റ്റേറ്റുകള്‍ മുസ്‌ലിം ഗ്രൂപ്പുകളെ ഔദ്യോഗിക മതവിഭാഗങ്ങളായി അംഗീകരിച്ചിരിക്കുകയാണ്. സ്‌കൂളുകളില്‍ മതപഠന ക്ലാസ്സുകള്‍ നടത്താനും, യൂറോപ്യന്‍ നാടുകളില്‍ വ്യാപകമായ അംഗീകാരം നേടാനും മുസ്‌ലിംകള്‍ക്ക് വഴിയൊരുക്കുന്ന മഹത്തായ നേട്ടമാണിത്. ‘ഇസ്‌ലാം ജര്‍മനിയുടെ സ്വന്തമാണെന്നതിന്റെ വ്യക്തമായ ഒരു സൂചനയാണിതെന്നാണ് ജര്‍മന്‍ മുസ്‌ലിം കോര്‍ഡിനേഷന്‍ കൗണ്‍സില്‍ വക്താവ് എറോള്‍ പുര്‍ലു Deutsche Welle യോട് ഇതു സംബന്ധിച്ച് പ്രതികരിച്ചത്. വടക്കുപടിഞ്ഞാറന്‍ സ്‌റ്റേറ്റായ ബ്രെമെനാണ്, ഏറ്റവും അവസാനം മുസ്‌ലിം സംഘടനാ പ്രതിനിധികളുമായി ഉടമ്പടിയില്‍ ഒപ്പ് വെച്ചത്. ഉടമ്പടി പ്രകാരം ഈദുല്‍ ഫിത്ര്‍, ഈദുല്‍ അദ്ഹാ എന്നീ മുസ്‌ലിം വിശേഷ ദിനങ്ങള്‍ ഔദ്യോഗിക അവധി ദിനങ്ങളായി അംഗീകരിക്കപ്പെട്ടു.

ബ്രെമെന്‍ സ്‌റ്റേറ്റുമായി ഉടമ്പടി ചെയ്ത ദിവസത്തെ ‘ആഹ്ലാദ ദിന’മായാണ് എറോള്‍ പുര്‍ലു വിശേഷിപ്പിച്ചത്. ഹാംബര്‍ഗും ഹെസ്സെയുമാണ് മുസ്‌ലിം സംഘടനകളെ ഔദ്യോഗികമായി അംഗീകരിക്കുന്ന ഉടമ്പടിയില്‍ ഒപ്പുവെച്ച മറ്റ് സറ്റേറ്റുകള്‍. ഈ അംഗീകാരം വഴി കാരാഗ്രഹങ്ങള്‍, ആശുപത്രികള്‍, മറ്റു പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മുസ്‌ലിംകളെ സഹായിക്കാന്‍ മുസ്‌ലിംകള്‍ അനുവദിക്കപ്പെടുന്നു. ചില നിയമ പരിധികളോടെയാണെങ്കിലും പള്ളി നിര്‍മാണം, മതാചാരമനുസരിച്ചുള്ള മയ്യിത്ത് സംസ്‌കരണം എന്നിവക്കും മുസ്‌ലിംകള്‍ക്ക് അനുവാദമുണ്ട്. ജര്‍മന്‍ സ്‌റ്റേറ്റുകളും മുസ്‌ലിം സംഘടനകളും തമ്മിലുള്ള ബന്ധത്തിലെ ഒരു നാഴികക്കല്ലായാണ് ഈ ഉടമ്പടി വിലയിരുത്തപ്പെടുന്നത്. ടര്‍ക്കിഷ് ഇസ്‌ലാമിക് യൂനിയന്‍ ഫോര്‍ റിലീജിയസ് അഫേഴ്‌സ് (DITIB), അസോസിയേഷന്‍ ഓഫ് ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റേഴ്‌സ് (VIKZ) തുടങ്ങിയ സംഘടനകള്‍ ഈ അംഗീകാരത്തിന്നായി കുറെ കാലമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 3.8 – 4.3 മില്യണ്‍ ആണ് ജര്‍മനിയിലെ മുസ്‌ലിം ജനസംഖ്യ. മൊത്തം 82 മില്യണ്‍ വരുന്ന ജനസംഖ്യയുടെ 5 ശതമാനമാണിത്. ഗവണ്‍മെന്റ് അംഗീകരിച്ച ഒരു പഠനമനുസരിച്ചുള്ള കണക്കാണിത്.

അംഗീകാരം
ന്യൂനപക്ഷങ്ങള്‍ക്ക് പുതിയ സ്വാതന്ത്ര്യം ലഭ്യമാക്കുന്ന മുന്നേറ്റമായാണ് മുസ്‌ലിംകള്‍ ഈ ഉടമ്പടിയെ കാണുന്നത്. മുസ്‌ലിം വിശേഷ ദിവസങ്ങള്‍ ഔദ്യോഗിക അവധി ദിനങ്ങളായി അംഗീകരിക്കപ്പെട്ടത് അതിന്റെ അടയാളമാണ്. ഇനി അധികാരികളുടെയോ, സ്‌കൂളിന്റെയോ, ജോലിക്കാരുടെയോ തീരുമാനത്തിന്ന് കാത്തിരിക്കേണ്ടതില്ല.’ പുര്‍ലു പറഞ്ഞു. മുസ്‌ലിംകള്‍ക്കിപ്പോള്‍ നിയമപരമായി വിശേഷ ദിനത്തിന്നവകാശമുണ്ട്.
സ്വന്തം വിശ്വാസം നിവേശിപ്പിക്കുന്നതിന്നുള്ള മതക്ലാസ്സുകള്‍ സംഘടിപ്പിക്കാന്‍, ഹെസ്സെയിലെ DITIB പോലുള്ള സംഘടനകള്‍ക്കിത് അവകാശം നല്‍കുന്നു.
ഇതര സ്‌റ്റേറ്റുകളും, ഈ രീതിയില്‍ മുസ്‌ലിം സംഘടനകളെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് മുസ്‌ലിംകള്‍. റൈന്‍ലാന്റ് പലാറ്റിനറ്റ്, സാര്‍ലാന്റ്, ബേദന്‍ വുര്‍റ്റംബര്‍ഗ്, ലോവര്‍ സാക്‌സോണി എന്നിവിടങ്ങളിലും സമാന ഉടമ്പടികളുണ്ടാകുമെന്നാണ് DITIB വക്താവ് അല്‍ബോഗാ വിശ്വസിക്കുന്നത്.
ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള വടക്കന്‍  റൈന്‍ വെസ്റ്റ് ഫാലിയയിലാണിപ്പോള്‍ മുസ്‌ലിംകള്‍ കണ്ണുവെക്കുന്നത്. ഇപ്പോള്‍, ഏകദേശം 1.3 മില്യന്‍ മുസ്‌ലിംകളാണവിടെ താമസിക്കുന്നത്. അവിടെ നിലവില്‍ തന്നെ ഒരു ഇസ്‌ലാമിക മതപഠന ക്ലാസ്സ് നടക്കുന്നുണ്ട്. 2012-ല്‍ ആരംഭം കുറിച്ച ഈ ക്ലാസ്സ്, ഇപ്പോഴും ഒരു അഡൈ്വസറി കമ്മിറ്റിയുടെ ചെലവിലാണ് നടക്കുന്നത്. ഇതൊരു താല്‍ക്കാലിക പരിഹാരമായാണ് മുസ്‌ലിംകള്‍ കാണുന്നതെന്നും,  NRW സ്‌റ്റേറ്റ് ഗവണ്‍മെന്റ് തങ്ങളെ ഔദ്യോഗിക മതഭാഗമായി അംഗീകരിക്കുകയും തദ്വാരാ, സ്‌റ്റേറ്റിന്റെ ഇടപെടലില്ലാതെ മത ക്ലാസ്സുകള്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുര്‍ലു പറയുന്നു. ഇത് സാധ്യമാണെന്നാണ് നിയമ വിദഗ്ദ്ധനായ Heinrich de Wall അഭിപ്രായപ്പെടുന്നത്. ബ്രെമെനും ഹാംബര്‍ഗും, DITIB യെ ഔദ്യോഗിക മതവിഭാഗമായി കാണുന്നുവെങ്കില്‍, അല്ലെന്നു പറയാന്‍ NRW സ്‌റ്റേറ്റ് ഗവണ്‍മെന്റിന് പ്രയാസമായിരിക്കും.
സംഭാവനകള്‍ വഴി പ്രവര്‍ത്തനത്തിന്നു ശക്തിപകരാനുതകും വിധം ഈ ഉടമ്പടി അനുമതി നല്‍കുമെന്ന പ്രതീക്ഷയാണ് അല്‍ബോഗക്കുള്ളത്.
‘തീര്‍ച്ചയായും നല്ല പ്രവര്‍ത്തനം നടത്തും.’ അല്‍ബോഗ പറയുന്നു. ‘പക്ഷെ, പിന്തുണയും ഉറപ്പും ആവശ്യമാണ്’ മെംബര്‍ഷിപ്പ് അടിസ്ഥാനത്തിലായിരിക്കരുത് അത്.

വിവ: കെ എ ഖാദര്‍ ഫൈസി

കടപ്പാട് : Onislam.net

Related Articles