Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക സംസ്‌കൃതി തൊട്ടറിഞ്ഞ കാനഡയിലെ ഉദ്യാനം

'[';.jpg

ആയിരം വര്‍ഷങ്ങള്‍ പഴക്കമുള്ള സംസ്‌കാരങ്ങള്‍ എങ്ങനെയാണ് ഇന്നത്തെ ആളുകള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഇങ്ങിനെ ഒരു സംസ്‌കാരത്തെ പരിജയപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം ആര്‍ക്കിടെക്റ്റുകളും ഹോര്‍ട്ടി കള്‍ച്ചറലിസ്റ്റുകളും ഡിസൈനര്‍മാരും. 12 ഏക്കറയില്‍ ഒരു മനഹോര പൂന്തോട്ടമാണ് അവര്‍ ഒരുക്കിയിരിക്കുന്നത്. ഇവിടെ പരിജയപ്പെടുത്തുന്നത് മഹത്തായ ഇസ്‌ലാമിക സംസ്‌കാരത്തെയും പാരമ്പര്യത്തെയുമാണ്.

നയനമനോഹരമായ ഉദ്യാനം നിര്‍മിച്ചിരിക്കുന്നത് അപ്രതീക്ഷിതമായ ഒരു സ്ഥലത്താണ് എന്നതാണ് മറ്റൊരു സവിശേഷത. പടിഞ്ഞാറന്‍ കാനഡയിലെ എഡ്മണ്ടോനില്‍ അല്‍ബെര്‍ട്ട സര്‍വകലാശാലയിലെ ബൊട്ടാണിക് ഗാര്‍ഡനിലാണ് ഇസ്‌ലാമിക സംസ്‌കാരത്തെ പരിചയപ്പെടുത്തുന്നത്. മുഗള്‍ വാസ്തുവിദ്യാ മാതൃക കടമെടുത്ത് നിര്‍മിച്ചതിനാലാണ് ഇതിനെ ഇസ്ലാമിക ഉദ്യാനം എന്നു പേരിട്ടു വിളിക്കുന്നത്.

xrt

നിരവധി വര്‍ഷത്തെ ചര്‍ച്ചകള്‍ക്കും ആസൂത്രണങ്ങള്‍ക്കും ശേഷം 18 മാസത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ശേഷമാണ് ഈ ഉദ്യാനം ഇന്ന് കാനഡയില്‍ ഹരിത ഭംഗി പടര്‍ത്തുന്നത്. ലോകത്തെ ഏറ്റവും വടക്ക് സ്ഥിതി ചെയ്യുന്ന ഏക ഇസ്‌ലാമിക് ഗാര്‍ഡന്‍ കൂടിയാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉദ്യാനം ആദ്യമായി പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയത്.

ഇസ്‌ലാമിന്റെ സഹിഷ്ണുത മറ്റുള്ളവര്‍ക്ക് മനസ്സിലാക്കികൊടുക്കാനും ഇസ്‌ലാമിനെ പരിജയപ്പെടാനും ഉദ്യാനത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഉദ്യാനം നിര്‍മിക്കാന്‍ ഇന്ത്യയും ഈജിപ്തുമടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തിയും ഇവിടങ്ങളിലെ മാതൃകകള്‍ സ്വീകരിച്ചുമാണ് പൂന്തോട്ടം നിര്‍മിച്ചതെന്ന് മുഖ്യ വാസ്തുശില്‍പിയായ തോമസ് വോള്‍ട്‌സ് പറഞ്ഞു. ഒരു വര്‍ഷത്തിലധികമായി ഗവേഷണങ്ങളും യാത്രകളും നടത്തി അദ്ദേഹം കണ്ട അടിസ്ഥാന ജ്യാമിതികളും മനസ്സിലാക്കിയും വിവിധ സംസ്‌കാരങ്ങളും പരിസ്ഥിതിയും പ്രചോദനമായവ കടമെടുത്തുമാണ് ഇവിടെ പൂന്തോട്ടം നിര്‍മിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്ത് നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയ മുസ്‌ലിംകളുടെ ചരിത്രമെല്ലാം ഇവിടെ അനാവരണം ചെയ്തിട്ടുണ്ട്.

ഇസ്‌ലാമിക് ഗാര്‍ഡന്റെ സവിശേഷതകള്‍:

15ാം നൂറ്റാണ്ടില്‍ നിര്‍മിച്ച് ഇന്ന് ഇന്ത്യയിലും പാകിസ്ഥാനിലുമായി സ്ഥിതി ചെയ്യുന്ന മുഗള്‍ ഉദ്യാനങ്ങളെയാണ് പ്രധാനമായും കാനഡയിലെ ഇസ്‌ലാമിക് ഗാര്‍ഡന്‍ മാതൃകയായി സ്വീകരിച്ചത്. പൂന്തോട്ടത്തിന്റെ സൗന്ദര്യശാസ്ത്രം ഭൂരിഭാഗവും ഇവിടങ്ങളില്‍ നിന്നും കടമെടുത്തതാണ്.

hgkl

25 മില്യണ്‍ ഡോളര്‍ ആണ് നിര്‍മാണത്തിനായി ആകെ ചിലവഴിച്ചത്. കാനഡയിലെ ഇസ്മായിലി മുസ്‌ലിം വിഭാഗത്തിലെ നേതാവായ അഗ ഖാന്‍ ആണ് ഇതിനായുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കിയത്. പൂന്തോട്ടം നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയതും പരിപാലിക്കുന്നതുമെല്ലാം അഗ ഖാന്‍ സാംസ്‌കാരിക ട്രസ്റ്റ് ആണ്. ഇതിനായി അല്‍ബര്‍ട്ട സര്‍വകലാശാലയുമായും അഗ ഖാന്‍ സര്‍വകലാശാലയും തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.

കാനഡയിലെ എഡ്മണ്ടോണിലെ മനോഹര കാലാവസ്ഥയെത്തുടര്‍ന്ന് ഈ നഗരം അറിയപ്പെടുന്നത് ഗേറ്റ് വേ ഓഫ് നോര്‍ത്ത് എന്ന പേരിലാണ്. വേനല്‍ക്കാലത്ത് 30 ഡിഗ്രി വരെയും ശൈത്യകാലത്ത് മൈനസ് 30 ഡിഗ്രി വരെയുമാകും ഇവിടുത്തെ കാലാവസ്ഥ. അതിനാല്‍ തന്ന് ഇവിടുത്തെ കഠിനമായ കാലാവസ്ഥയെത്തുടര്‍ന്ന് ഇവിടെ ഒലീവ്,മാതളം,ഈത്ത മരങ്ങള്‍ ഒന്നും ഉണ്ടാവുകയില്ല.

അവലംബം: www.middleeasteye.net
മൊഴിമാറ്റം: പി.കെ സഹീര്‍ അഹ്മദ്

 

 

 

 

Related Articles