Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക വസ്ത്രധാരണത്തിന് കുട്ടികളെ പ്രോത്സാഹിപ്പിക്കുക

മിക്ക സംസ്‌കാരങ്ങളിലും വിശ്വാസങ്ങളിലും അവരുടേതായ സ്വത്തമുണ്ട്. ഇസ്‌ലാം എന്നും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാവാന്‍ പ്രോത്സാഹിപ്പിക്കുന്ന മതമാണ്.
നബി(സ) മന:പൂര്‍വം ജൂതന്മാരില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും വ്യത്യസ്തമാവാന്‍ വേണ്ടി വേറിട്ട രീതിയില്‍ മുടി ചീകാറുണ്ടായിരുന്നു. അതുപോലെ നമ്മള്‍ നമ്മുടെ മക്കളില്‍ നല്ല രീതിയില്‍ ഉള്ള ഇസ്‌ലാമിക വസ്ത്രധാരണ വളര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിക്കണം, പുറമേ മുസ്‌ലിം നാമധാരി  ആയത് കൊണ്ട് മാത്രമായില്ല അവരെ ഇസ്‌ലാമിക വസ്ത്രധാരണ രീതി ശീലിപ്പിക്കുകയും വേണം.

അവരുടെ സാംസ്‌കാരികവും വംശീയവുമായ പ്രത്യേകതകള്‍ക്കനുസരിച്ച് അവര്‍ക്ക് വസ്ത്രധാരണത്തിന് സ്വാതന്ത്യം നല്‍കുന്നതോടൊപ്പം ഇസ്‌ലാമികമായ വസ്ത്രധാരണം കൂടെ ശീലിപ്പിക്കാന്‍ നാം അവരെ ഓര്‍മ്മിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. വസ്ത്രധാരണത്തിന്റെ ഒരു രീതി നിര്‍ദേശിക്കുന്നതിനപ്പുറം പ്രത്യേകമായ ഒരു വസ്ത്രത്തിന്റെ കോലവും അത് മുന്നോട്ട് വെച്ചിട്ടില്ല. ഉദാഹരണത്തിന്, നിങ്ങളുടെ ടീനേജ് മകന് ടീ ഷര്‍ട്ടും ഷോട്ട്‌സും ധരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, അത് ഇസ്‌ലാമിക മൂല്യങ്ങളെ മാനിക്കുന്നുവെങ്കില്‍, നിങ്ങള്‍ അതിനു അനുവദിക്കണം. ആ വസ്ത്രം വൃത്തി കൂടി ഉള്ളതാണെങ്കില്‍, നിഴലടിക്കാത്തതും ശിര്‍ക്കിന്റെ അടയാളങ്ങള്‍ ഇല്ലാത്തതും, അത് പോലെ അവന്റെ നെരിയാണി മറക്കുന്നതുമാണെങ്കില്‍, അവന്റെ വസ്ത്രം ഇസ്‌ലാമികമാണ്. അത് പോലെ തന്നെ നിങ്ങളുടെ മകള്‍ നിഴലടിക്കാത്ത, ഇടുങ്ങാത്ത, അവളുടെ ശരീരം മറക്കുന്ന, അധികം എടുത്തു കാണിക്കാത്ത വിധത്തിലുള്ള  വസ്ത്രങ്ങള്‍ ധരിക്കുകയാണെങ്കില്‍ അത് ഇസ്‌ലാമികമാണ്.

ഇസ്‌ലാമിക വസ്ത്രധാരണം എപ്പോഴും അഭിമാനിക്കാവുന്നത് ആവണം. ഇത് മാന്യതക്ക് വേണ്ടി മത്രമല്ല, മറിച്ച് ഒരാളുടെ സംരക്ഷണത്തിന് കൂടിയാണ്. ഇസ്‌ലാമിക വസ്ത്രധാരണം മക്കളെ ശീലിപ്പിക്കുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ അവരെ നിരന്തരം ഓര്‍മ്മിപ്പിക്കണം. നിങ്ങള്‍ അവരോട് പറയണം…”മാഷാ അല്ലാഹ്.. വളരെ ഭംഗിയായിരിക്കുന്നു. ഈ വസ്ത്രത്തിനുള്ളില്‍ നിനക്ക് നന്നായി കളിക്കാം.” ഇങ്ങനെ നിങ്ങളുടെ മക്കളില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കാം. ”മാഷാ അല്ലാഹ്, വളരെ ഭംഗിയായിരിക്കുന്നു, സഹാബികളെ പോലെ…..അല്ലാഹ് നിങ്ങടെ വസ്ത്രധാരണത്തില്‍ തൃപ്തനായിരിക്കും, ഇന്‍ശാഅല്ലാഹ്.”

ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ ഇത് പോലെ മക്കളില്‍ ആത്മവിശ്വാസം പകരാന്‍ നമുക്ക് സാധിക്കണം. നിങ്ങളുടെ മക്കളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ നിങ്ങള്‍ അവരെ സ്തുതിച്ചു കൊണ്ടിരിക്കുകയും അത് പോലെ തന്നെ എന്ത് പ്രതിസന്ധിയിലും അല്ലാഹു അവരുടെ കൂടെ ഉണ്ടെന്നു അവരെ ബോധ്യപ്പെടുത്തുകയും ചെയ്യണം. ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങളോട് തദാത്മ്യം പ്രാപിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് അവരുടെ വസ്ത്രധാരണ രീതിയില്‍ നിയന്ത്രണം ആവാം. എന്നിരുന്നാലും  അവരുടെ വസ്ത്രത്തിന്റെ നിറങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരം എങ്കിലും അവര്‍ക്ക് വിട്ടു കൊടുക്കണം. ഇത് അവര്‍ക്ക് തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യം ഉണ്ടെന്നു അവരെ തോന്നിപ്പിക്കും.!

മക്കളെ പ്രതിസന്ധികള്‍ നേരിടാന്‍ എങ്ങനെ സഹായിക്കാം?
ഇസ്‌ലാമിക വസ്ത്രധാരണം നിങ്ങളുടെ മക്കളെ വ്യത്യസ്തമായി അവതരിപ്പിക്കുന്നു എന്നതിന്റെ  പേരില്‍ ഒരു പക്ഷേ നിങ്ങളുടെ മക്കള്‍ ഒരുപാട് മോശം അഭിപ്രായം കേട്ടു എന്നിരിക്കാം, അങ്ങനെ വന്നാല്‍ പൊതുസമൂഹം തങ്ങള്‍ക്ക് ഇഷ്‌പെടാത്തതിനെ വിലയിരുത്തി കൊണ്ടേ ഇരിക്കുമെന്നും,അതിനെ കാര്യമാക്കേണ്ടതില്ല അതിനപ്പുറം അവരുടെ വസ്ത്രം മികച്ചതാണെന്നും അവര്‍ക്ക് ഉറപ്പുകൊടുക്കണം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ”ഇസ്‌ലാം തുടക്കം കുറിച്ചത് വ്യത്യസ്ഥമായാണ്. അത് അതിന്റെ വ്യത്യസ്ഥമായ സ്ഥാനത്തിലേക്ക് തിരിച്ച് വരികയും ചെയ്യും. അത് കൊണ്ട് വ്യത്യസ്ഥരായിരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത”(മുസ്‌ലിം)

പ്രവാചകനും സ്വഹാബികളും അടങ്ങുന്ന മഹത്വുക്കള്‍ ധരിച്ചിരുന്ന അതേ രീതിയില്‍ ആണ്  നിങ്ങളുടെ മക്കളും വസ്ത്രം ധരിക്കുന്നതെന്ന് അവരെ ഓര്‍മ്മിപ്പിച്ചുകൊണ്ടേ ഇരിക്കണം. നിങ്ങളുടെ കുട്ടി അവന്റെ കുടംബത്തേയും സമപ്രായക്കാരേയും ഇസ്‌ലാമിക വസ്ത്രരീതിയില്‍ വസ്ത്രം ധരിച്ചു കാണുമ്പോള്‍ അവന്‍ അഭിമാനം കൊള്ളുകയും അത് അവന് സ്വാഭാവികമായി തോന്നുകയും ചെയ്യും.

നിങ്ങളുടെ മക്കളെ ഇസ്‌ലാമിക വസ്ത്രം ശീലിപ്പിക്കാന്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ സ്വീകരിക്കാവുന്നതാണ്:
മക്കള്‍ക്ക് സ്വഹാബിമാരുടെ കഥകള്‍ പറഞ്ഞു കൊടുക്കുകയും അവര്‍ എങ്ങനെയാണ് വസ്ത്രം ധരിച്ചതെന്നും, ഇസ്‌ലാമിന് വേണ്ടി അവര്‍ നടത്തിയ ത്യാഗ പരിശ്രമങ്ങളെക്കുറിച്ചും പഠിപ്പിച്ചു കൊടുക്കുക.

ഇസ്‌ലാമിക വസ്ത്രധാരണം സ്വീകരിക്കുന്നതില്‍ അഭിമാനിക്കുകയും അവ വൃത്തിയും വെടിപ്പോടും കൂടി കൊണ്ട് നടക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.

സുഹൃത്തുകള്‍ക്കും കുടുംബക്കാര്‍ക്കുമിടയില്‍ ആയിരിക്കുമ്പോള്‍ ഇസ്‌ലാമികമായ വസ്ത്രധാരണം സ്വീകരിക്കുന്നതില്‍ ശ്രദ്ധിക്കുകയും നിങ്ങളുടെ മക്കള്‍ അത് കാണുന്നതില്‍ സന്തോഷിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

വെള്ളിയാഴ്ചകളില്‍ ഇസ്‌ലാമിക വസ്ത്രം ധരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പറ്റുമെങ്കില്‍ പള്ളിയില്‍ കൊണ്ട് പോയി മറ്റുള്ളവരും അവരെ പോലെ ഇസ്‌ലാമിക വസ്ത്രം ധരിച്ചു നടക്കുന്നത് ് കാണിച്ചു കൊടുക്കുക.

നബിചര്യ അനുസരിച്ച് വസ്ത്രം ധരിക്കുന്നതിനു നിങ്ങള്‍ അവരെ സ്തുതിക്കുകയും സമ്മാനിക്കുകയും ചെയ്യുക.

”മാശാ അല്ലാഹ്, ശുഭ്ര വസ്ത്രത്തില്‍ നീ എന്ത് സുന്ദരനായിരിക്കുന്നു.” കുഞ്ഞു മക്കളെ അവരുടെ വസ്ത്രങ്ങളില്‍ കാണാന്‍ നല്ല ഭംഗി ഉണ്ടെന്നു ഇടക്കിടക്ക് ഓര്‍മ്മിപ്പിക്കുക. നിങ്ങളുടെ മക്കള്‍ക്ക് ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം  നല്‍കുക. ഇസ്‌ലാമിക വസ്ത്രം ആണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മുസ്‌ലി വസ്ത്രധാരണ രീതികള്‍ (തൊപ്പി, അബായ) ശീലിക്കാന്‍ കുട്ടികള്‍ മടിച്ചാല്‍ വിഷമിക്കാതിരിക്കുക.  പകരം, മറ്റു ഇസ്‌ലാമിക വസ്ത്രങ്ങള്‍ ധരിക്കാന്‍ അവരെ പ്രേരിപ്പിക്കുക.
ഇസ്‌ലാമിക വസ്ത്രധാരണം പിന്‍പറ്റുമ്പോള്‍ അവര്‍ക്ക് ലഭിക്കാവുന്ന പ്രതിഫലങ്ങളെ അവരെ ഓര്‍മിപ്പിക്കുക.
വസ്ത്രധാരണം നിങ്ങളുടെ മക്കള്‍ക്ക് ഒരു രസമാക്കി മാറ്റുകയും ഇതിലേക്ക് ഇസ്‌ലാമിക വസ്ത്രധാരണ രീതിയെ ചേര്‍ത്തു വെക്കുകയും ചെയ്യുക.

വിവ: സംറ അബ്ദുറസാഖ്

Related Articles