Current Date

Search
Close this search box.
Search
Close this search box.

അറിയപ്പെടാത്ത ഇറാന്‍

ഇസ്രായീല്‍ ഏറ്റവും വലിയ ശത്രുവായിക്കരുതുന്നത് ഇറാനെയാണെങ്കിലും ഏഷ്യയില്‍ ഇസ്രായീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജൂതന്മാര്‍ വസിക്കുന്ന രാഷ്ട്രം ഇറാനാണെന്നത് പലര്‍ക്കും അജ്ഞാതമാണ്.  അവിടെ ഇസ്‌ലാമിക വിപ്ലവം നടന്നതിനുശേഷവും ഇതില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ ഇറാനില്‍ കാല്‍ ലക്ഷത്തോളം ജൂതന്മാരുണ്ട്. അവര്‍ക്ക് സ്വന്തമായി ആരാധനാലയങ്ങളുമുണ്ട്. ഇമാം ഖുമൈനി അവരെ ഒരു മതന്യൂനപക്ഷമായി പ്രഖ്യാപിക്കുകയും അവരുടെ സംരക്ഷണം ഉറപ്പുവരുത്തുകയുമുണ്ടായി. സയണിസ്റ്റുകളെയും ജൂതന്മാരെയും ഖുമൈനി വെവ്വേറെയായാണ് കണ്ടത്.

ഇറാനിയന്‍ ജൂതന്മാരില്‍ ഭൂരിപക്ഷത്തിനും തൗറാത്തിന്റെ ഭാഷയായ ഹീബ്രു അറിയില്ല. അവര്‍ പാര്‍സിയാണ് സംസാരിക്കുന്നത്. വിവിധ രാഷ്ട്രങ്ങളിലെ ജൂതസമൂഹങ്ങളുടെ സംഭാവനകൊണ്ട് നടത്തപ്പെടുന്ന് നാല് വലിയ ആശുപതികളില്‍ ഒന്ന് ഇറാനിലാണുള്ളത്. ഈ ആതുരാലയങ്ങല്‍ക്ക് ഭരണകൂടം പ്രത്യേക പരിഗണനയും സാമ്പത്തിക സഹായവും നല്‍കിവരുന്നു. ഇറാനില്‍നിന്ന് ഇസ്രായീലിലേക്കുള്ള കുടിയേറ്റം ഇപ്പോള്‍ നിലച്ചമട്ടാണ്. ഇറാനില്‍ ജൂതസമൂഹത്തിന്ന് യൂറോപ്പിലുണ്ടായതുപോലുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്നിരുന്നില്ലെന്നതാണ് ഇതിന്നുകാരണമായി ശിമാഖ് മോര്‍സെത്തേഗ് എന്ന ഡോക്ടര്‍ പറഞ്ഞത്. യൂറോപ്യന്‍ നിര്‍മ്മിതിയായ സെമിറ്റിക്ക് വിരുദ്ധതക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ല അതിന്ന് ഇറാനില്‍ വേരുകളുമില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടരുന്ന ഭീഷണികളും ഉപരോധവും കാരണം വിദേശരാഷ്ട്രങ്ങളെ വളരെകുറച്ചേ ആശ്രയിക്കുന്നുള്ളുവെന്നതിനാലും, സ്വയം പര്യാപ്തതക്ക് മുന്‍ഗണന നല്‍കുന്നതിനാലും ഇറാന്‍ ഇന്ന് ലോക രാഷ്ട്രങ്ങളില്‍ 17-ാം സ്ഥാനത്താണ്. സാമ്പത്തികമാന്ദ്യം അവരെ കാര്യമായി ബാധിച്ചിട്ടില്ല. ഓട്ടോമോബൈല്‍ വ്യവസായത്തിന്ന് ലോകത്തൊട്ടാകെ മാന്ദ്യം നേരിട്ടപ്പോള്‍ ഇറാനില്‍ ഒന്നും സംഭവിച്ചില്ല. ഇറാന്‍ ഒരു എണ്ണ ഉല്‍പാദക രാഷ്ട്രമായതിനാല്‍ എണ്ണവില അവിടെ വളരെകുറവാണ്. പക്ഷെ പെട്രോള്‍ തങ്ങളെ എന്നും സംരക്ഷിച്ചുകൊള്ളുമെന്ന് വിശ്വസിക്കുന്ന സമൂഹം ഉപഭോഗത്തിന്റെ കാര്യത്തില്‍ വലിയ നിയന്ത്രണം പാലിക്കുന്നില്ല. 75 ശതമാനം നാട്ടുകാര്‍ക്കും സ്വന്തമായി വീടുണ്ട്.

”ഇറാന്‍ ഒരു ഭീഷണിക്കും വഴങ്ങില്ല. ശത്രുരാജ്യങ്ങള്‍ ഇരുട്ടില്‍ തപ്പുകയാണ്. ഭീഷണിയുടെ ഭാഷ കാലഹരണപ്പെട്ടുപോയി. കഴിഞ്ഞ മുപ്പത്തിരണ്ടുവര്‍ഷമായി ഞങ്ങള്‍ ഉപരോധംകൊണ്ടും ഭീഷണികൊണ്ടും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ഇറാന്‍ അവഗണിക്കാന്‍ വയ്യാത്ത് ഒരു ശക്തിയായി വളര്‍ന്നു. ഊര്‍ജ്ജാവശ്യത്തിനായുള്ള 35 ശതമാനം യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള കഴിവ് ഇറാന്‍ നേടിക്കഴിഞ്ഞു. ഔഷധനിര്‍മ്മാണത്തിനായി 20 ശതമാനം യുറേനിയം സമ്പുഷ്ടീകരിക്കാനും ഇന്ന് ഇറാന്ന് സാധിക്കും ലോകസമൂഹത്തിന്റെ വിശ്വാസം നേടാന്‍ യുറേനിയം ഉല്‍പാദനത്തില്‍ ഇതര രാഷ്ട്രങ്ങളുുമായിസഹകരിക്കാനും ഇറാന്‍ ഇന്ന് സന്നദ്ധമാണ്.” പ്രസിഡണ്ട് അഹമ്മദിനിജാദ് പ്രസ്താവിച്ചു.

ശഹ്‌റാം അമീരി എന്ന പ്രശസ്ത ഇറാനിയന്‍ ശാസ്ത്രജ്ഞന്‍ സഊദിയില്‍ ഉംറ നിര്‍വ്വഹിച്ചതോടെയാണ് അപ്രത്യക്ഷനായത്. ഇങ്ങിനെ ദുരൂഹസാഹചര്യത്തില്‍ നാല് ഇറാനിയന്‍ ശാസത്രജ്ഞന്മാര്‍ അപ്രത്യക്ഷരാവുകയാണുണ്ടായത്. ഇവരെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിക്കാര്‍ റാഞ്ചിയതാണെന്നും ഇതുസംബന്ധിച്ച തെളിവുകള്‍ ഇറാന്റെപക്കലുണ്ടെന്നും അഹ്മദി നജാദ് വെളിപ്പെടുത്തിയിരുന്നു. ആണവശാസ്ത്രജ്ഞന്‍ മുസ്തഫ അഹ്മദ് റോഷന്റ മരണത്തിനിടയാക്കിയ ജനുവരി 11-ലെ സ്‌ഫോടനത്തിനുപിന്നിലും മൊസാദും സി.ഐ..എ യുമാണെന്ന് തെളിഞ്ഞുകഴിഞ്ഞതായും അന്വേഷണവും അറസ്റ്റും തുടരുന്നതായും ഇറാന്‍ പാര്‍ലിമെന്റ് സ്പീക്കര്‍ അലിലാരിജാനി പ്രസ്താവിച്ചിട്ടുണ്ട്.

രണ്ടാം ലോകയുദ്ധത്തിനുശേഷം ആരംഭിച്ച പരിമിതമായ ഏതാനും രാഷ്ട്രങ്ങള്‍ ലോകകാര്യങ്ങള്‍ നിയന്ത്രിക്കുന്ന നിലപാട് മാറണമെന്നും ആധുനിക മാറ്റങ്ങള്‍ക്കനുസരിച്ച് അന്താരാഷ്ട്രവേദികളില്‍ ഭൂമിശാസ്ത്രം പ്രതിഫലിക്കും വിധം പ്രാതിനിധ്യവും വോട്ടവകാശവും ലഭിക്കണംമെന്നും ഉച്ചകോടിസമ്മേളനങ്ങളില്‍ ഇറാന്‍ നിര്‍ദ്ദേശം സമര്‍പ്പിക്കുകയുണ്ടായി.

ഇറാനും അയല്‍രാജ്യങ്ങളുമായുള്ള ബന്ധം തകര്‍ക്കാനാണ് പാശ്ചാത്യ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഒരിക്കലും ഒരു ഭീഷണിയല്ല. ഇറാന്‍ സന്ദര്‍ശിച്ച ഗള്‍ഫ്‌രാഷ്ട്രങ്ങളിലെ ഉത്തരവാധപ്പെട്ട നേതാക്കള്‍തന്നെ ഈകാര്യം പ്രസ്താവിച്ചിട്ടുണ്ട്. ”ഞാന്‍ അഹ്മദി നജാദിനെ സന്ദര്‍ശിച്ചപ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. ആറുമാസം മുമ്പ് അദ്ദേഹത്തെ കണ്ടപ്പോള്‍ ധരിച്ചിരുന്ന ചാര നിറമുള്ള അതേ കോട്ടുതന്നെയാണ് ഇപ്പോഴും അദ്ദേഹം ധരിച്ചിരിക്കുന്നത്. ” ഫഹ്മിഹുവൈദി.
അവലംബം : റേഡിയന്‍സ് വാരിക

വിവ : മുനഫര്‍ കൊയിലാണ്ടി

Related Articles