Civilization

തബ്‌രിസ്: ഇറാന്റെ സംസ്‌കാരം കൊത്തിവച്ച പ്രാചീന നഗരം

വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ അസര്‍ബൈജാനോട് കിഴക്കു ചേര്‍ന്നു നില്‍ക്കുന്ന നഗരമായ തബ്‌രിസ് ഇപ്പോള്‍ ഉത്സവഛായയിലാണ്. കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയുടെ തലസ്ഥാനം കൂടിയായ ഇവിടെ ഇപ്പോള്‍ വര്‍ണ്ണശഭളമായ ഉത്സവകാലത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

fhty

2018ല്‍ മുസ്ലിം രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ ടൂറിസം ഫെസ്റ്റിവല്‍ ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍. യൂറോപ്പിലേക്കും കിഴക്കന്‍ ഏഷ്യയിലേക്കുമുള്ള പ്രവേശനകവാടം കൂടിയായ തബ്‌രിസിനെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ (ഒ.ഐ.സി) ഇസ്ലാമിക രാജ്യങ്ങളുടെ 2018ലെ ടൂറിസം തലസ്ഥാനമായി നാമകരണം ചെയ്തിരിക്കുകയാണ്.

നിരവധി ഇസ്ലാമിക നാഗരികതകളുടെയും സംസ്‌കാരങ്ങളുടെയും നയതന്ത്രവും രാഷ്ട്രീയപരവും അന്താരാഷ്ട്ര ദൗത്യങ്ങളുടെയും കേന്ദ്രം എന്ന നിലയിലാണ് തബ്‌രിസിന് ഈ പദവി നല്‍കിയത്. ചരിത്ര പ്രാധാന്യമുള്ള ഏഥന്‍ തോട്ടമുള്ള നഗരം കൂടിയാണിത്. 4000 വര്‍ഷം പഴക്കമുള്ള ഇറാനിലെ ഏറ്റവും പുരാതനവും വലുതുമായ നഗരമാണ് തബ്‌രിസ്.

sdcsg

13ാം നൂറ്റാണ്ടിലെ ലോക സാഹസിക സഞ്ചാരിയും വെനീസിലെ കച്ചവടക്കാരനുമായ മാര്‍കോ പോളോയുടെ യാത്രാ വിവരണങ്ങളില്‍ തബ്‌രിസിനെക്കുറിച്ച് പറയുന്നുണ്ട്. ഇന്ത്യ,ഇറാഖ്,പേര്‍ഷ്യ,ഗള്‍ഫ് തുടങ്ങി വിവിധ രാജ്യങ്ങളിലെ വ്യാപാരികളെ ആകര്‍ഷിച്ച മണ്ണു കൂടിയാണ് ഇവിടുത്തേത്. ഈജിപ്തില്‍ നിന്നും മധ്യേഷ്യയിലേക്കും ഇന്ത്യന്‍ മഹാസമുദ്രം വഴി അര്‍മേനിയയിലേക്കും നീണ്ടുകിടക്കുന്ന തബ്‌രിസ് പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു.

19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പേര്‍ഷ്യയുടെ പടിഞ്ഞാറു തുറന്നുകൊടുത്തതോടെ തബ്‌രിസ് യൂറോപ്പിലെ വ്യാവസായിക വളര്‍ച്ചയുടെ ഭാഗമായി. സിമന്റ്,ഭക്ഷ്യ വസ്തുക്കളുടെ നിര്‍മാണം,ടെക്‌സ്റ്റൈല്‍സ്,കാര്‍പെറ്റ്,ഫൂട്‌വേര്‍ എന്നിവയായിരുന്നു പ്രധാന വ്യവസായങ്ങള്‍. ഇറാനിലെ സാമ്പത്തിക അടിത്തറ പാകുന്നതില്‍ നിര്‍ണ്ണായകമായ ഇവ ഇപ്പോഴും ഇറാനിലെ പ്രധാന ഘടകങ്ങളാണ്.

ആധുനിക വത്കരണത്തെ ആദ്യം തന്നെ സ്വീകരിച്ച നഗരം കൂടിയാണിത്. ഇറാന്റെ ചരിത്രത്തിലെ പല സംഭവ വികാസങ്ങള്‍ക്കും തുടക്കമിട്ടതും തബ്രിസിലാണ്. പ്രിന്റ് ഷോപ്,പൊതു സിനിമ തിയേറ്റര്‍,മുനിസിപ്പാലിറ്റി,കിന്റര്‍ഗാര്‍ട്ടന്‍,അന്ധ-ബധിര വിദ്യാലയം,ന്യൂസ് പേപ്പര്‍ തുടങ്ങി എല്ലാ സംരഭങ്ങള്‍ക്കും തുടക്കമിട്ടത് ഈ നഗരത്തില്‍ നിന്നാണ്.

fdhd

എന്നാല്‍ ഇന്നത്തെ തബ്‌രിസിന് ഇറാന്റെ സാമ്പത്തിക നഗരമെന്ന പദവിയൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട്. എങ്കിലും ഇറാനിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഏറ്റവും വലിയ മെട്രോപൊളിറ്റിന്‍ പ്രദേശമെന്ന പേരിലാണ് ഇന്നും തബ്‌രിസ് അറിയപ്പെടുന്നത്. ഇസ്ഫഹാന്‍,ഷിറാസ്,യസ്ദ്,മഷ്ഹദ് തുടങ്ങിയവും പുരാതന പൈതൃക നഗരങ്ങളാണ്. ഇവിടെ ഭക്ഷാടനക്കാര്‍ ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത.

cxvbgfdh

കണ്ണഞ്ചിപ്പിക്കുന്ന റോഡുകളും പാലങ്ങളും മാനംമുട്ടി നില്‍ക്കുന്ന കെട്ടിടങ്ങളും നഗരത്തെ വേറിട്ടു നിര്‍ത്തുന്നു. പഴയ പച്ചപ്പും തടാകവും പ്രകൃതി രമണീയമായ കുന്നുകളും മഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന മലകളും വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരു പോലെ കണ്‍കുളിരേകുന്നു. ലോക ടൂറിസം ഭൂപടത്തിലേക്ക് കടന്നു കയറാനുള്ള ശ്രമത്തിന്റെ പാതയിലാണ് ഇന്ന് ഈ നഗരം. വികസനത്തിന്റെ കുതിച്ചു ചാട്ടത്തിലും അതീവ മനോഹരവും വൃത്തിയുമുള്ള നഗരമായി ഇറാനിലെ ഭൂപടത്തില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുകയാണ് തബ്‌രിസ്.

 

അവലംബം: പ്രസ് ടി.വി

 

 

Facebook Comments
Related Articles
Close
Close