ആ പ്രദേശം കീഴടക്കിയ ഭരണാധികാരിയായിട്ടായിരുന്നില്ല, ഉമര്‍ ഖുദ്‌സില്‍ എത്തിയത്. പ്രവാചക തിരുമേനി ഇസ്രാഅും മിഅ്‌റാജും നടത്തിയ പുണ്യഭൂമി എന്നതായിരുന്നു ആ പ്രദേശത്തിന് അദ്ദേഹം കണ്ട സവിശേഷത. ക്രിസ്ത്യാനികളുടെ അധീനതയിലായിരുന്ന പ്രദേശത്ത് അന്ന് ജൂതര്‍ക്ക് പ്രവേശമുണ്ടായിരുന്നില്ല. റോമന്‍ ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നു പോയിരുന്ന മസ്ജിദിന് ക്രിസ്ത്യാനികള്‍ മതപരമായ ഒരു പ്രത്യേകതയും കണ്ടിരുന്നില്ല. ഖുദ്‌സിന്റെ കൈകാര്യകര്‍ത്താക്കളാല്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന നബി നമസ്‌കരിച്ച പള്ളിയും പ്രദേശവും കണ്ട് ഉമര്‍ പറഞ്ഞു. ‘അല്ലാഹു അക്ബര്‍. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ സത്യം. ഇസ്‌റാഅ് യാത്രക്ക് ശേഷം നബി തിരുമേനി ഞങ്ങള്‍ക്കു വിവരിച്ചു തന്ന ദാവൂദ് നബിയുടെ പള്ളിയാണിത്.
നമസ്‌കാര സമയമടുത്തപ്പോല്‍ ഖുദ്‌സിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നമസ്‌ക്കരിക്കാനുള്ള പള്ളി പുരോഹിതന്‍മാരുടെ ക്ഷണം, സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു ഉമര്‍. തന്റെ പിന്‍ഗാമികള്‍, പിന്നീട് അതൊരു മുസ്‌ലിം പള്ളിയാക്കുമോ എന്ന ഭയത്താലായിരുന്നു അത്. ക്രിസ്ത്യന്‍ പള്ളിക്കു പുറത്ത് ഉമര്‍ നമസ്‌ക്കരിച്ച പ്രദേശത്ത് പിന്നീട് മസ്ജിദ് ഉമര്‍ എന്ന പേരില്‍ ഒരു പള്ളി നിര്‍മ്മിക്കപ്പെട്ടു. ഇപ്പോള്‍ ക്രിസ്ത്യന്‍ പള്ളിയുടെ തെക്കുഭാഗത്തെ വരാന്തക്ക് അഭിമുഖമായാണ് ഈ പള്ളിയുടെ സ്ഥാനം. തുടര്‍ന്ന് കൂടെ അനുഗമിച്ച കഅ്ബ് ബിന്‍ അഹ്ബാറിനൊപ്പം (ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ് ജൂതനായിരുന്നു) ഉമര്‍ ഖുദ്‌സില്‍ നിന്ന് നബി ആകാശാരോഹണം നടത്തിയ പാറയില്‍ വരികയും തന്റെ വസ്ത്രങ്ങള്‍ കൊണ്ട് അവിടത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് ഉമവി ഭരണകാലത്താണ് അവിടെ ഖുബ്ബതു സ്സഖ്‌റ പള്ളി നിര്‍മ്മിച്ചത്. ഉമറിന്റെ നിര്‍ദേശപ്രകാരം പള്ളിയും പരിസര പ്രദേശങ്ങളും ശുദ്ധീകരിക്കുകയും പവിത്രമായ ആ പ്രദേശത്തെ വേലികെട്ടി തിരിക്കുകയും ചെയ്തു മുസ്‌ലിംകള്‍.
ജറുസലേം എന്ന പുണ്യഭൂമി മുസ്‌ലിംകളുടെ അധീനതയിലാവുന്നത് രക്തരഹിതമായ ഈ കൈമാറ്റപ്രക്രിയയിലൂടെയായിരുന്നു. ക്രിസ്ത്യാനികള്‍ നിര്‍മ്മിച്ച എല്ലാ പള്ളികളും ഒരു പോറലുമേല്‍ക്കാതെ അവിടെ നിലനിര്‍ത്തുകയും അവര്‍ക്ക് അവിടെ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കപ്പെടുകയും ചെയ്തു പോന്നു. മുസ്‌ലിംകള്‍ക്ക് കീഴടങ്ങിയ ക്രിസ്ത്യാനികളുടെ അഭ്യര്‍ത്ഥന മാനിച്ച്, ഉമര്‍, ജൂത കുടിയേറ്റം അനുവദിച്ചില്ലെങ്കിലും ഈ പുണ്യഭൂമി സന്ദര്‍ശിക്കാനുള്ള അവകാശം അവര്‍ക്ക് വകവെച്ചുകൊടുത്തു. പിന്നീട് വന്ന മുസ്‌ലിം ഭരണാധികാരികള്‍ കുറേ കൂടി ഉദാരമായ സമീപനം സ്വീകരിക്കുകയും ജൂതകുടിയേറ്റം ആരംഭിക്കുകയുമായിരുന്നു. അങ്ങനെ ഇസ്‌ലാമിക ഖിലാഫത്തിന്റെ തണലില്‍ ദീര്‍ഘകാലം ജൂതരും ക്രിസ്ത്യാനികളുമടങ്ങുന്ന ന്യൂനപക്ഷങ്ങള്‍ പുര്‍ണ്ണ സുരക്ഷിതരായും നിര്‍ഭയരായും കഴിഞ്ഞു പോന്നു. കുരിശുയുദ്ധത്തിനു ഏതാനും പതിറ്റാണ്ടുകള്‍ മുമ്പ് ഫാത്തിമീ ഭരണകൂടത്തില്‍ നിന്ന് ഭൂരിപക്ഷം വരുന്ന മുസ്‌ലിംകള്‍ക്കൊപ്പം ന്യൂനപക്ഷങ്ങള്‍ക്കും അനുഭവിക്കേണ്ടി വന്ന അക്രമങ്ങള്‍ മാത്രമാണ് ഇതിന്നൊരപവാദം.
പിന്നീട് രണ്ട് നൂറ്റാണ്ടുകളിലായി തുടരെ തുടരെയുണ്ടായ കുരിശുയുദ്ധങ്ങളില്‍ മസ്ജിദുല്‍ അഖ്‌സാ ക്രിസ്ത്യന്‍ അധീനതയിലാവുകയും ലക്ഷക്കണക്കിനു മുസ് ലിംകള്‍ കുരിശുയോദ്ധാക്കളാല്‍ വധിക്കപ്പെടുകയും ചെയ്തു. 1187 ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി കുരിശുപടയെ തോല്‍പ്പിച്ച് ഖുദ്‌സിനെ വിമോചിപ്പിച്ചു. മസ്ജിദുല്‍ അഖ് സയും പ്രദേശങ്ങളും കൈവശം വച്ചിരുന്ന ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ക്കും പ്രദേശവാസികളായ ക്രിസ്ത്യനികള്‍ക്കും സുരക്ഷിതരായി പുണ്യഭൂമി വിട്ടു പോകാന്‍ കാണിച്ച ദയാവായ്പിനും മഹാമനസ്‌കതയ്ക്കും ചരിത്രത്തില്‍ തുല്യതയല്ല. മുസ്‌ലിംകളോടു കുരിശുയോദ്ധാക്കള്‍ കാണിച്ച ക്രൂരതകള്‍ക്ക് പകരം ചെയ്യുന്നതിനു പകരം, പരിക്കേറ്റവരെയും പുരോഹിതന്‍മാരെയും സിവിലിയന്‍മാരെയും സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ വരെ അയ്യൂബി ചെയ്യുകയുണ്ടായി.
ഖുദ്‌സിന്റെ വര്‍ത്തമാനം
എന്നാല്‍ കഴിഞ്ഞ കുറെ കാലങ്ങളായി ബൈതുല്‍ മഖ്ദിസില്‍ നിന്നു കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല. ഇസ്രയേല്‍ അധിനിവേശം ചെയ്ത ഫലസ്തീന്റെ ഹൃദയഭാഗങ്ങളധികവും ജൂതപട്ടാളത്തിന്റെ ക്രൂരതകളാല്‍ അശാന്തമാണ്. ഭാഗികമായി മാത്രം മുസ്‌ലിംകള്‍ക്കു പ്രവേശാനാനുമതിയുള്ള മസ്ജിദുല്‍ അഖ്‌സയില്‍ നിന്നും പതിറ്റാണ്ടുകളായി ദുഖകരമായ വാര്‍ത്തകള്‍ മാത്രം വന്നുകൊണ്ടിരിക്കുന്നു. ജൂതസേനയുടെ അക്രമങ്ങള്‍ക്കു പുറമേ, തീവ്രവാദികളായ ജൂതസിവലിയന്‍മാരും പള്ളി സന്ദര്‍ശിക്കുന്ന മുസ്‌ലിംകള്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു. ഒന്നാം ലോകമഹായുദ്ധാനന്തരം ബ്രിട്ടീഷ് ആധിപത്യത്തില്‍ വന്ന ജറുസലേം തദ്ദേശീയരായ ജൂതര്‍ക്കു പുറമേ ജൂതകുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. സയണിസ്റ്റ് രാഷ്ട്രത്തിന്റെ രൂപീകരണത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളായിരുന്നു അണിയറയില്‍ നടന്നുകൊണ്ടിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജൂതരോടുള്ള ഹിറ്റ്‌ലറിന്റെ ക്രൂരതകള്‍, ലോകമനസ്സാക്ഷിയില്‍ ഉണ്ടാക്കിയ ജൂത സഹതാപത്തെ ഫലപ്രദമായി ഉപയോഗിക്കുയായിരുന്നു ബ്രിട്ടനും റഷ്യയും അമേരിക്കയും. 1948 ല്‍ ഫലസ്തീനില്‍ ഇസ്രയേല്‍ ജൂതരാഷ്ട്രം സ്ഥാപിക്കുമ്പോഴും ജറുസലേം പൂര്‍ണ്ണമായും ജൂതഅധീനതയില്‍ വന്നിരുന്നില്ല. എന്നാല്‍ 1967 ലെ ഇസ്രയേല്‍-അറബ് യുദ്ധത്തില്‍, ഫലസ്തീന്റെയും അയല്‍ രാജ്യങ്ങളുടെയും ഭൂപ്രദേശങ്ങള്‍ വെട്ടിപ്പിടിക്കുകയും ജറുസലേം പൂര്‍ണ്ണമായും ജൂതനിയന്ത്രണത്തിലാവുകയും ചെയ്തു. ബൈതുല്‍ മഖ്ദിസിലും പരിസര പ്രദേശങ്ങളിലും മൂന്ന് മതവിഭാഗങ്ങള്‍ക്കും ആരാധനാസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട് എന്നാണ് ഇസ്രയേലിന്റെ ഔദ്യോഗിക വാദമെങ്കിലും ഫലത്തില്‍ അങ്ങനെയല്ല. സന്ദര്‍ശകരായെത്തുന്ന മുസ്‌ലിംകള്‍ക്കും മറ്റും പലപ്പോഴും പ്രവേശാനനുമതി നിഷേധിക്കുന്ന ജൂതസേന, പ്രദേശ വാസികള്‍ക്കു നേരെ ക്രൂരമായ കൈയ്യേറ്റങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. യുവാക്കള്‍ക്ക് പ്രവേശനം നിഷേധിച്ചും കുട്ടികളെയും സ്ത്രീകളെയും പരിശോധനയുടെ പേരില്‍ അപമാനിച്ചും മുസ്‌ലിംകളുടെ പള്ളിയിലേക്കുള്ള ആഗമനം കുറക്കുവാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. പര്യവേഷണത്തിന്റെ മറവില്‍ പള്ളിയെ ക്രമേണ നിലംപരിശാക്കാനുള്ള ശ്രമമാണ് ജൂതര്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് അല്‍ അഖ്‌സാ ഇസ്‌ലാമിക പൈതൃക സംരക്ഷണ സമിതി അധ്യക്ഷനായ ശൈഖ് റഈദ് സലാഹിനെ (Head of Al Aqsa Foundation for Reconstruction of Islamci Sanctities) പോലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. പള്ളിയിലെത്തുന്ന മുസ്‌ലിംകളെ പ്രകോപിക്കുന്ന രീതിയിലാണ് പലപ്പോഴും സര്‍വായുധസജ്ജരായി നില്‍ക്കുന്ന ജൂതസേനയുടെ പെരുമാറ്റങ്ങള്‍. ചില വലതുപക്ഷ ജൂതതീവ്രവാദികളുടെ സന്ദര്‍ശനം സുഖമമാക്കാന്‍ മുസ്‌ലിംകള്‍ക്കു നേരെ ആയുധ പ്രയോഗം നടത്തുന്നത് സ്ഥിരം കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്നു. സ്ത്രീകളെയും വൃദ്ധന്‍മാരെയും നിഷ്‌ക്കരുണം ആക്രമിക്കുന്ന ജൂതസൈനികര്‍ക്കു മുമ്പില്‍ തങ്ങളുടെ അവകാശങ്ങള്‍ സധൈര്യം ചോദിക്കുകയും ഉമ്മമാരും സഹോദരിമാരും സത്യവിശ്വാസം ഉള്ളില്‍ കനല്‍ തീര്‍ത്ത പോരാട്ടവീര്യത്തിന്റെ പ്രതീകങ്ങളാണ്.
ഏതു പ്രതിസന്ധിയെയും അതിജയിച്ച ചരിത്രമാണ് ഈ വിശ്വാസത്തെ നെഞ്ചേറ്റിയവരില്‍ നിന്ന് എന്നും ലോകം കണ്ടിട്ടുള്ളൂ. ഇനിയും അതങ്ങനെയോ വരൂ. ഏതു വിപത്തിലും ഞങ്ങള്‍ക്ക് അല്ലാഹു മതി. അവന്റെ മഹത്വത്തെ കുറിച്ച് നിരായുധരായ വിശ്വാസികളുടെ കണ്ഡങ്ങളില്‍ നിന്നുയരുന്ന പ്രക്ഷോഷണങ്ങളാണ് സയണിസത്തിന്റെ ഉറക്കം കെടുത്തുന്നത്. ഖുദ്‌സിനെ കുറിച്ച് നമ്മുടെ ചിന്താമണ്ഡലത്തെ കുളിരണിയിക്കുന്ന ശോഭനമായ ഭാവി നാം നമ്മേക്കാള്‍ സ്‌നേഹിക്കുന്ന നബി തിരുമേനി പ്രവചിച്ചിട്ടുണ്ട്. ‘മുസ്‌ലിംകള്‍ ജൂതരുമായി യുദ്ധത്തിലേര്‍പ്പെട്ടിട്ടല്ലാതെ, അന്ത്യനാള്‍ ആഗതമാവുകയില്ല. മരങ്ങള്‍ക്കും പാറകള്‍ക്കും പിന്നില്‍ ജൂതര്‍ മറഞ്ഞിരിക്കുവോളം, അന്നാളില്‍ മുസ്‌ലിംകള്‍ അവരെ വധിക്കും. കല്ലുകളും മരങ്ങളും അന്നാളില്‍ പറയും; അല്ലയോ മുസ്‌ലിം, അല്ലാഹുവിന്റെ ദാസാ, എന്റെ പിന്നിലിതാ ഒരു ജൂതനിരിക്കുന്നു. അവനെ വധിച്ചുകളയൂ. (ബുഖാരി, മുസ്‌ലിം)
ഖുദ്‌സ്: ചരിത്രവും വര്‍ത്തമാനവും