Wednesday, March 3, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Culture Civilization

ഇസ്‌ലാം സ്വീകരിക്കണമെന്നുണ്ട്, പക്ഷെ…

വലീദ് അഹ്മദ് നജ്മുദ്ദീന്‍ by വലീദ് അഹ്മദ് നജ്മുദ്ദീന്‍
20/10/2013
in Civilization
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

യഹൂദ് ഗോള്‍ഡ്‌സ്മിത്ത് എന്നൊരാള്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു: യഥാര്‍ത്ഥത്തില്‍, ഇസ്‌ലാമില്‍ വരാന്‍ ഞാനാഗ്രഹിക്കുന്നു. പക്ഷെ, അതിന്നു മുമ്പായി ചില ചോദ്യങ്ങള്‍ താങ്കളോട് ചോദിക്കേണ്ടതുണ്ട്. താങ്കളുടെ ഉപദേശം ഞാന്‍ ഇഷ്ടപ്പെടുന്നു.

ഞാനെന്തിന്ന് ഇസ്‌ലാമില്‍ വരണം? (എനിക്ക് ഇസ്‌ലാം വാഗ്ദാനം ചെയ്യുന്നതെന്താണെന്നര്‍ത്ഥം). ഇസ്‌ലാം സ്വീകരിക്കുന്നതോടെ, പരലോകത്ത് എനിക്ക് രക്ഷ കിട്ടുമെന്ന് ഉറപ്പ് നല്‍കാന്‍ താങ്കള്‍ക്കാകുമോ? ജൂതമതത്തേക്കാളും ക്രിസ്തുമതത്തേക്കാളും എന്ത് സവിശേഷതയാണ് ഇസ്‌ലാമിന്നുള്ളത്? അതെ, ഇസ്‌ലാമിക വിശ്വാസം എനിക്ക് ഗുണകരമാകുന്നതെങ്ങനെ?

You might also like

സാമൂഹ്യ പരിവർത്തനം, സാധ്യമാവാൻ

‘എർതുറുൽ’ മുസ്‌ലിം ഭാവനയെ പുനരുജ്ജീവിപ്പിച്ച വിധം

സൈനികവത്കരണത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ

മദീന ചാർട്ടർ; ഒരു സമകാലിക വായന

മറ്റേത് മതങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഇസ്‌ലാം. കാരണം, കേവലമൊരു വിശ്വാസം മാത്രമല്ല അത്. പ്രത്യുത, സമ്പൂര്‍ണമായൊരു ജീവിത പദ്ധതിയാണ്. മുസ്‌ലിംകള്‍ തങ്ങളുടെ വിശ്വാസം ദിനംപ്രതി പ്രയോഗവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു. ജീവിതത്തിന്‍ എല്ലാ മണ്ഡലങ്ങളിലും അത് മാര്‍ഗ ദര്‍ശനം നല്‍കുന്നു. മാത്രമല്ല, ഒരു പ്രത്യേക വ്യക്തിയുടെയോ, ഗോത്രത്തിന്റെയോ, സംസ്‌കാരത്തിന്റെയോ പേരില്‍ അതറിയപ്പെടുന്നില്ലെന്നത് കൊണ്ട് തന്നെ, അത് അതുല്യമാണ്. അല്ലാഹു എന്ന ഏകദൈവ വിശ്വാസത്തിന്റെ, അവന്റെ ഇച്ഛക്കു മുമ്പില്‍ കീഴടങ്ങുന്നതിന്റെ പേരാണ് ഇസ്‌ലാം. അതെ, തങ്ങളുടെ സകല ഇച്ഛകളേക്കാളും മുസ്‌ലിംകള്‍ പ്രാധാന്യം കല്‍പിക്കുന്നത് ദൈവേച്ഛക്കാണ്.

മുഹമ്മദ് നബിയുടെ സന്ദേശം പുത്തനല്ല. പ്രത്യുത, മുന്‍ പ്രവാചകന്മാരുടെ സന്ദേശത്തിന്റെ ഒരു പുനരംഗീകാരമാണ്. ഒരു ദൈവിക ഉത്ഭോധകന്റെ അഭാവത്തില്‍ സ്വന്തം പാട്ടിന്നു പോവുകയാണെങ്കില്‍, മനുഷ്യരെന്ന നിലയില്‍, നാമെപ്പോഴും മാര്‍ഗം പിഴച്ചവരായി തീരും. അതിനാല്‍ നമ്മെ ഉത്ഭോധനം നടത്താനായി കരുണാവാരിധിയായ ദൈവം പ്രവാചകന്മാരെ അയക്കുന്നു. അല്ലാഹു ഏകനാണെന്നും അവനെ മാത്രമേ ആരാധിക്കാവൂ എന്നുമുള്ള പൂര്‍വ പ്രവാചകന്മാരുടെ സന്ദേശം തന്നെയാണ് ഖുര്‍ആനും കാഴ്ചവെക്കുന്നത്.

മാത്രമല്ല, മനുഷ്യ സമുദായം കാലാന്തരത്തില്‍ മാറിക്കൊണ്ടിരിക്കുകയും വികസിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനാല്‍, അല്ലാഹു അവന്റെ നിയമത്തില്‍ തദാനുസാരമുള്ള ചെറിയ മാറ്റങ്ങള്‍ വരുത്തുന്നു. അപ്പോള്‍, ലോകോല്‍പത്തി മുതല്‍ക്കുള്ള ദൈവേകത്വമാണത് പ്രബോധനം നടത്തുന്നത്. എന്നാല്‍ ഓരാ പ്രവാചകന്റെയും ആഗമനത്തോടെ, അവന്റെ വിശുദ്ധ നിയമങ്ങളില്‍ ഭേദഗതിയും റദ്ദും നടക്കുന്നു. അതിനാല്‍, മാനവരാശിക്ക് അന്ത്യനാള്‍ വരെ, ബാധകമായ ദൈവിക നിര്‍ദ്ദേശങ്ങളുടെ അവസാന പതിപ്പാണ് മുഹമ്മദ് നബി(സ)യുടെ നിയമങ്ങള്‍.

നമുക്കും മാനവരാശിക്ക് ഒന്നടങ്കവും പ്രയോജനകരമായ കാര്യത്തിലേക്കാണ് ഇസ്‌ലാം നമ്മെ ക്ഷണിക്കുന്നത്. എല്ലാ ജനങ്ങള്‍ക്കും നന്മ ചെയ്യണമെന്ന് അത് ആജ്ഞാപിക്കുന്നു. വിശ്വാസിയാകട്ടെ അല്ലാതിരിക്കട്ടെ, ഒരു പ്രത്യേക വിഭാഗത്തിന്ന് അത് പ്രാധാന്യം കല്‍പിക്കുന്നില്ല. ഇസ്‌ലാമില്‍, ദൈവികാജ്ഞകളില്‍ നിന്നും നിയമങ്ങളില്‍ നിന്നും ആരും തന്നെ ഒഴിച്ചു നിറുത്തപ്പെടുന്നുമില്ല.

അല്ലാഹുവിന്റെ ആജ്ഞ അനുസരിക്കുന്ന പക്ഷം, സ്വര്‍ഗ്ഗ നൈതികത ഇസ്‌ലാം നമുക്ക് വാഗ്ദാനം ചെയ്യുന്നു. നമ്മുടെ ദൈവിക വിശ്വാസം, ദൈവാനുസരണം, സദ്‌വൃത്തി, തിന്മ വര്‍ജ്ജനം എന്നിവ വഴി അല്ലാഹുവിന്ന് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. പ്രത്യുത, നാമാണ് നേട്ടം കൊയ്യുന്നത്. അത് പോലെ, നമ്മുടെ വിശ്വാസ നിരാസവും ദുരാചരണവും നന്മ വര്‍ജ്ജനവും വഴി, അല്ലാഹുവിന്ന് യാതൊരു ഹാനിയും സംഭവിക്കുന്നുമില്ല. അതിന്റെയെല്ലാം ദുഷ്ഫലമനുഭവിക്കേണ്ടത് നാം തന്നെയാണ്.

അല്ലാഹുവിന്റെ അപ്രീതിയില്‍ നിന്നും ഉഗ്രകോപത്തില്‍ നിന്നും മുക്തി ഉറപ്പ് നല്‍കാന്‍ അവന്നു മാത്രമേ കഴിയുകയുള്ളു. തിരുമേനി(സ)യുടെ മാതൃക, തിരുത്തലിന്ന് വിധേയമല്ലാത്ത വിശുദ്ധ ഖുര്‍ആനിലൂടെയുള്ള അവന്റെ അലംഘനീയ വാഗ്ദാനങ്ങള്‍ എന്നിവയിലൂടെ നമുക്കിത് കാണാവുന്നതാണ്. ഇഹത്തിലും പരത്തിലും, ഒരാളുടെ കാര്യത്തിലും, അല്ലാഹുവിന്ന് അണുമണിത്തൂക്കം പിഴവ് സംഭവിക്കുകയില്ല. നാം വിശ്വസിക്കുകയും സദ്കര്‍മ്മമനുഷ്ടിക്കുകയും ചെയ്യുന്നുവെങ്കില്‍, നമുക്ക് പ്രതിഫലം ലഭിക്കുമെന്നും, ഈ സന്ദേശം നിരസിക്കുകയും തിന്മ പ്രവര്‍ത്തിക്കുകയുമാണെങ്കില്‍, ശിക്ഷിക്കപ്പെടുമെന്നും, അല്ലാഹു ഖുര്‍ആനില്‍ നിരവധി തവണ ആവര്‍ത്തിക്കുന്നുണ്ട്.

ജാതിയോ, സംസ്‌കാരമോ, വിദ്യാഭ്യാസ നിലവാരമോ, ലിംഗമോ, സാമൂഹിക-സാമ്പത്തിക പദവികളോ പരിഗണിക്കാതെ, ഇസ്‌ലാം മാനവരാശിക്ക് ഒന്നടങ്കം മാര്‍ഗ ദര്‍ശനം നല്‍കുന്നു. ഇസ്‌ലാമിലൂടെ, നമ്മില്‍ തന്നെയും അല്ലാഹുവിലും, സഹജീവികളിലും, പരിസ്തിതിയില്‍ പോലും, നാം സമാധാനം ആര്‍ജ്ജിക്കുന്നു. അങ്ങനെ, അല്ലാഹു ഇച്ഛിക്കുന്നത് പോലെ, പ്രപഞ്ചത്തിലാസകലം പൊരുത്തപ്പെട്ടു പോകാന്‍ നമുക്ക് സാധിക്കുന്നു.

ഇനി, എന്തു കൊണ്ട് ഇസ്‌ലാം? ജൂതമതത്തിന്നും ക്രിസ്തുമതത്തിന്നും ഈ സവിശേഷതകളില്ലാത്തതെന്തു കൊണ്ട്? എന്നാണ് പരിശോധിക്കേണ്ടത്.

ഒന്നാമതായി, മാനവരാശിയുടെ അവസാന പ്രവാചകനായ മുഹമ്മദ്(സ)ന്റെ സന്ദേശമാണ് ഇസ്‌ലാം. അദ്ദേഹത്തിന്നു ശേഷം, മറ്റേതെങ്കിലുമൊരു പ്രവാചകനും, ശരിയായ ദൈവിക സന്ദേശമോ, നിയമമോ കൊണ്ടുവന്നിട്ടില്ല. ഇബ്രാഹീം, മൂസ, ഈസ തുടങ്ങിയ പൂര്‍വ പ്രവാചകന്മാരെല്ലാം തന്നെ, തങ്ങളുടെ മുന്‍പ്രവാചകനെ തുടര്‍ന്നു വരികയും, മുന്‍ നിയമം അസാധുവാക്കി പുതിയ നിയമം കൊണ്ടു വന്നവരുമാണ്. എന്നാല്‍, മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം അന്തിമവും സമ്പൂര്‍ണവുമാണ്. ഇനി മറ്റൊരു പ്രവാചകന്‍ വരാനില്ല. സ്ഥല-കാല ഭേദമന്യേ, സാരവത്തായ സന്ദേശമാണ് അദ്ദേഹത്തിന്റെ മാതൃക പ്രദാനം ചെയ്യുന്നത്. ഇസ്‌ലാമാണ് ഏക പ്രാപഞ്ചിക മതം. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ, ഏത് സാംസ്‌കാരിക പശ്ചാത്തലമുള്ളവരുടെയും മുമ്പില്‍ അത് തുറന്നു കിടക്കുകയാണ്. മറ്റു മതപാരമ്പര്യങ്ങളേക്കാള്‍ മാനവികതയുടെ ഏകത്വം പ്രബോധനം ചെയ്യുന്നത് അതാണ്. നാമെല്ലാം ആദാമിന്റെയും ഹവ്വായുടെയും മക്കളാണ്. ഏറ്റവും ദൈവഭക്തിയുള്ളവനെയാണ് അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്നത്. ഒരേ പിതാമഹനില്‍ നിന്നുള്ള സഹോദര-സഹോദരികളാണ് നാം. അവസാനം നാം തിരിച്ചെത്തുന്നതാകട്ടെ, നമ്മുടെ നാഥങ്കലേക്കും.

ഇസ്‌ലാമിക മൂല്യങ്ങളും അതിന്റെ സവിശേഷതകളും മനസ്സിലാക്കാന്‍ ഇത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിരന്തരമായ ഗവേഷണവും ആത്മാര്‍ത്ഥ വിശ്വാസികളുമായുള്ള ബന്ധവും വഴി, ഇസ്‌ലാമിക സൗന്ദര്യം കാണാനും, താങ്കള്‍ക്കും ചുറ്റു പാടുള്ളവര്‍ക്കും അതെങ്ങനെ പ്രയോജനപ്പെടുമെന്നു മനസ്സിലാക്കാനും താങ്കള്‍ക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

വിവ : കെ.എ. ഖാദര്‍ ഫൈസി

Facebook Comments
വലീദ് അഹ്മദ് നജ്മുദ്ദീന്‍

വലീദ് അഹ്മദ് നജ്മുദ്ദീന്‍

Related Posts

Civilization

സാമൂഹ്യ പരിവർത്തനം, സാധ്യമാവാൻ

by ഇബ്‌റാഹിം ശംനാട്
07/12/2020
Civilization

‘എർതുറുൽ’ മുസ്‌ലിം ഭാവനയെ പുനരുജ്ജീവിപ്പിച്ച വിധം

by ആസാദ് എസ്സ
23/11/2020
Civilization

സൈനികവത്കരണത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ

by ജോണ്‍ സ്‌കെയ്ല്‍സ് എവെറി
27/09/2020
Civilization

മദീന ചാർട്ടർ; ഒരു സമകാലിക വായന

by അബ്ദുല്ലത്തീഫ് പാലത്തുങ്കര
29/06/2020
Civilization

രണ്ടാം മനുഷ്യ നാഗരികതയുടെ ധാര്‍മിക വശങ്ങള്‍

by ഡോ. അലി മുഹമ്മദ് സ്വല്ലാബി
10/06/2020

Don't miss it

Interview

‘അനുരാഗ് താക്കൂറിനെയും കപില്‍ മിശ്രയെയും ഞാനായിരുന്നെങ്കില്‍ അറസ്റ്റു ചെയ്യുമായിരുന്നു’

29/02/2020
love2.jpg
Family

ബാധ്യതകളും അവകാശങ്ങളും അറിയാത്തവര്‍

02/12/2015
Views

തീവ്രവലതുപക്ഷത്തെ ഫാസിസം നയിക്കുന്നതെങ്ങനെ

07/09/2019
signal.jpg
Tharbiyya

ദൈവം നമ്മെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്തിനാണിത്ര നിയമങ്ങള്‍?

24/08/2017
parents.jpg
Life

വിജയകരമായ ശിക്ഷണത്തിന്റെ അടിസ്ഥാനങ്ങള്‍

25/04/2012
makka.jpg
History

രാജ്യസ്‌നേഹത്തിന്റെ പ്രവാചക മാതൃക

11/03/2016
Sunset-nature.jpg
Tharbiyya

പാപം ചെയ്യാത്തവരും പാപമോചനം തേടട്ടെ

28/07/2017
Civilization

പ്രളയത്തെ അതിജീവിച്ച അലികാന്റെ നഗരം നമുക്ക് മാതൃകയാണ്

23/11/2019

Recent Post

കോവിഡ്: തുര്‍ക്കി നിയന്ത്രണങ്ങള്‍ നീക്കുന്നു

02/03/2021

ഇസ്രായേലില്‍ ആദ്യ യു.എ.ഇ അംബാസിഡര്‍ ചുമതലയേല്‍ക്കുന്നു

02/03/2021

ഡല്‍ഹി വംശഹത്യ: ഇരകള്‍ക്കായി ബൃഹദ് പദ്ധതിയുമായി ‘വിഷന്‍ 2026’

02/03/2021

ലൗ ജിഹാദിന് പിന്നില്‍ രാഷ്ട്രീയം മാത്രമെന്ന് ക്രൈസ്തവ നേതാവ്

02/03/2021

ഭരണകൂടം നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്നു; ഈജിപ്തിനെതിരെ യു.എസില്‍ പരാതി

02/03/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • നമസ്‌കാരം ശരിയായിത്തീരണമെങ്കില്‍ ഹൃദയത്തില്‍ അല്ലാഹുവിനെക്കുറിച്ച് ഭയവും ഭക്തിയും ഉണ്ടാവണം. മനസ്സില്‍ അല്ലാഹുവിനെ വിചാരിക്കാതെ നമസ്‌കാരത്തിന്റെ കര്‍മങ്ങള്‍ ചെയ്യുന്നതുകൊണ്ട് യാതൊരു ഫലവുമില്ല....Read More data-src=
  • ഒരു മനുഷ്യൻ ഓരോ സാഹചര്യത്തിലും താൻ കടന്നുപോകുന്ന വൈകാരികതയെക്കുറിച്ച് സ്വയം ഒരു വിലയിരുത്തൽ നടത്തിയാൽ മിക്കപ്പോഴും അപ്രതീക്ഷിമായോ പ്രവചനാതീതമായ രീതിയിലോ വികാരാധീനരായതാവാം, ആത്യന്തം വിചിത്രവും വിസ്മയജനകവുമായ പോലെ ചിലപ്പോൾ അതിനിഗൂഢവും പലപ്പോഴും അവനവന് സ്വയം നിജപ്പെടുത്താനോ, ...Read more data-src=
  • ജമാഅത്ത് വിമർശന പുസ്തകത്തിൽ കുഞ്ഞിക്കണ്ണൻ എഴുതുന്നു:”ഇസ്ലാമിനെ ക്രോധത്തിൻറെയും ആക്രമണത്തിൻറെയും യുദ്ധ പദ്ധതിയായി സൈദ്ധാന്തീകരിക്കുന്ന ഓറിയൻറലിസ്റ്റ് പണ്ഡിതന്മാരാണ് ആധുനിക ജിഹാദിസത്തിൻറെ പ്രത്യയശാസ്ത്രകാരന്മാർ....Read More data-src=
  • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീരനായകരാണ് ആലി മുസലിയാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ. സാമ്രാജ്യത്വ വിരുദ്ധ സമരത്തിൽ വാരിയം കുന്നൻ ‘മലപ്പുറം ചെഗുവരെ’ തന്നെയാണ് സന്യാസി കലാപവും ഫക്കീർ കലാപവും മാപ്പിള കലാപവും ബ്രിട്ടീഷ് കോളനിവാഴ്ച്ചയ്ക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളാണ്....Read More data-src=
  • ജനങ്ങളിൽ നിന്ന് പാവപ്പെട്ടവരും ആവശ്യക്കാരുമടങ്ങുന്ന അർഹതപ്പെട്ട ആളുകൾക്ക് ഒരു മുസ്‌ലിം തന്റെ സമ്പാദ്യത്തിൽ നിന്ന് നൽകുന്ന വിഹിതമാണ് ഇസ്‌ലാമിക വീക്ഷണ പ്രകാരമുള്ള സകാത്ത്. എന്നാൽ, സകാത്തിനെ അതിന്റെ വിശാലാർത്ഥത്തിൽ ജീവിതത്തിന്റെ സകാത്ത് എന്ന് പറയാവുന്നതാണ്....Read More data-src=
  • മൂന്ന് വർഷത്തിലേറെയുളള ഖത്തർ ഉപരോധത്തിന് 2021 ജനുവരി അഞ്ചിനാണ് അന്ത്യംകുറിക്കപ്പെടുന്നത്. രാജ്യാതിർത്തികൾ തുറന്ന് ഖത്തർ പ്രതിസന്ധി ഇപ്പോൾ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Arshad Thazathethil @arshadthazhathethil
  • സാമ്രാജ്യത്വം എന്നും എവിടെയും അതിൻറെ ഏറ്റവും വലിയ ശത്രുവായി കണ്ടതും കാണുന്നതും ഇസ്ലാമിനെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയുമാണ്. എല്ലാവിധ അധിനിവേശങ്ങളെയും അതിക്രമങ്ങളെയും ചൂഷണങ്ങളെയും ശക്തമായി എതിർക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാം. ..Read More data-src=
  • ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ...Read More data-src=
  • ചോദ്യം: പൂച്ചയെ വിൽക്കുന്നതിന്റെ വിധിയെന്താണ്?...
Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!