Culture

650 വര്‍ഷം പഴക്കമുള്ള മരത്തില്‍ നിര്‍മിച്ച പള്ളി കാണാം

പതിറ്റാണ്ടുകളുടെ പാരമ്പര്യം വിളിച്ചോതുന്ന, കൃത്യമായി പറഞ്ഞാല്‍ 650ാളം വര്‍ഷം പഴക്കമുള്ള പഴയ മരത്തില്‍ നിര്‍മിച്ച ഒരു പള്ളി കാണണമെങ്കില്‍ തുര്‍ക്കിയിലെ പുരാതന ഗ്രാമമായ സാംസണിലെത്തിയാല്‍ മതി. തുര്‍ക്കിയില്‍ സല്‍ജൂക്കുകളുടെ ഭരണ കാലത്ത് നിര്‍മിച്ചതാണ് ഈ പള്ളി. ഇപ്പോള്‍ ആരാധനക്കും വിനോദ സഞ്ചാരികള്‍ക്കുമായി പള്ളി വീണ്ടും പഴയ പ്രതാപം നഷ്ടപ്പെടാതെ പുനര്‍നിര്‍മിച്ചിരിക്കുകയാണ്. കാര്‍സാംബ എന്ന സമീപ ഗ്രാമത്തില്‍ പിന്നീട് ഒരു കോണ്‍ക്രീറ്റ് പള്ളി നിര്‍മിച്ചപ്പോള്‍ ആളുകള്‍ ഈ പള്ളി ഉപേക്ഷിച്ച് അങ്ങോട്ട് പോയി. 30 വര്‍ഷം മുന്‍പായിരുന്നു അത്.

ഒരു ആണി പോലും ഉപയോഗിക്കാതെയാണ് ഈ പള്ളി നിര്‍മിച്ചതെന്നാണ് മറ്റൊരു പ്രത്യേകത. കാര്‍സാംബ മുനിസിപ്പാലിറ്റിയും തുര്‍ക്കി ഫൗണേഷന്‍സ് ഡയറക്ടറേറ്റും സംയുക്തായാണ് ഇപ്പോള്‍ ഈ പള്ളി പുനര്‍നിര്‍മിച്ചത്. ഇപ്പോള്‍ യാത്രക്കാര്‍ക്ക് സന്ദര്‍ശനം നടത്താനും നമസ്‌കരിക്കാനുമായി പള്ളി തുറന്നു കൊടുത്തിട്ടുണ്ട്.

മരം കൊണ്ടുള്ള വാസ്തുശില്‍പ കലയുടെ മഹത്തായ ഉദാഹരണമാണ് ഈ പള്ളിയെന്നും മസ്ജിദിന് തുര്‍ക്കിയുടെ ഇസ്ലാമിക വാസ്തുവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കാര്‍സാംബ മുനിസിപ്പല്‍ മേയര്‍ ഹുസൈന്‍ ദന്ദര്‍ പറഞ്ഞു. പള്ളിക്കകത്തെ കൊത്തുപണികള്‍ പൂര്‍ണമായും മരം കൊണ്ടുള്ളതാണ്. ഇത് പള്ളിയുടെ പ്രാധാന്യം മറ്റുള്ളവര്‍ക്ക് കാണിക്കാനും ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments
Show More

Related Articles

Close
Close