Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റെ ചരിത്രം പറയുന്ന ബ്രിട്ടീഷ് മ്യൂസിയം

മറ്റേതൊരു മ്യൂസിയം സന്ദര്‍ശിക്കുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരിക്കും ലണ്ടനിലെ പുതുതായി നിര്‍മിച്ച അല്‍ ബുഖാരി ഇസ്‌ലാമിക് ആര്‍ട് ഗ്യാലറി സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുക.
സാധാരണ നിലയില്‍ എല്ലാ ആര്‍ട് ഗ്യാലറികളിലും ഇന്റീരിയറില്‍ ഉപയോഗിക്കുന്ന വെളിച്ചം മങ്ങിയ ലൈറ്റുകള്‍ ആകും. എന്നാല്‍ ഇവിടെ തീര്‍ത്തും പ്രകൃതിയുടെ വെളിച്ചമാണ് ഉപയോഗിക്കുന്നത്. അതായത് കൃത്രിമമായ വെളിച്ചങ്ങള്‍ ഒന്നും ഉപയോഗിക്കാതെ പകല്‍ വെളിച്ചം മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്.

9ാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ ഉപയോഗിച്ചിരുന്ന കൂഫിക് ലിപിയില്‍ ബിസ്മില്ലാഹ് എന്ന് കൊത്തിവെച്ച മാര്‍ബിള്‍ ശിലയാണ് ഗ്യാലറിയില്‍ ആദ്യം കാഴ്ചക്കാരനെ സ്വാഗതം ചെയ്യുന്നത്. 13ാം നൂറ്റാണ്ടില്‍ ഇറാനില്‍ ഉപയോഗിച്ച സ്വര്‍ണ്ണം, വെള്ളി,പിച്ചള കൊണ്ട് മിനുക്കിയ പാത്രങ്ങള്‍,പിഞ്ഞാണങ്ങള്‍ 1800കളുടെ അവസാനത്തില്‍ സുഡാനില്‍ ഉപയോഗിച്ച ലിറ നാണയങ്ങള്‍ മുത്തുകള്‍ എന്നിവയെല്ലാം ഇവിടെ കാണാം. കൂടാതെ കൈറോ,ബ്രിട്ടന്‍,ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപ് എന്നിവിടങ്ങളില്‍ നിന്നുമുള്ള ഇത്തരം വിവിധ അറബിക് കലാവസ്തുക്കളും ഇവിടെ കാണാം.

രണ്ടു ഗ്യാലറികളിലായി 1600ാളം കലാസൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്. എല്ലാം വിവിധ ഇസ്ലാമിക് രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുമുള്ളവയാണ്.

മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ബുഖാരി ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒയുടെ സഹകരണത്തോടെയാണ് ലണ്ടനിലെ ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. മറ്റെവിടെയും കാണാന്‍ സാധിക്കാത്ത ഇസ്ലാമിക് ആര്‍ടുകള്‍ പരിചയപ്പെടുത്തുന്ന വിവിധ കലാസൃഷ്ടികളും ഇവിടെ കാണാം. ഏഴാം നൂറ്റാണ്ടിലെ ഇസ്്‌ലാമിന്റെ ആവിര്‍ഭാവവും തുടര്‍ന്ന് ഇന്ന് വരെയുള്ള ഇസ്ലാമിന്റെ ചരിത്രങ്ങളിലൂടെയാണ് മ്യൂസിയത്തിലെ പ്രദര്‍ശനം കടന്നുപോകുന്നത്.

Related Articles