Sunday, November 16, 2025

Current Date

അറബി കൈയ്യെഴുത്തുപ്രതികളിലെ അക്കാദമിക സാധ്യതകൾ

The Abu Dhabi Fourth International Islamic Manuscript Conference, organized by the Department of Culture and Tourism–Abu Dhabi in collaboration with McGill University,

അറബി ഭാഷയിലെ ഗവേഷണ സാധ്യതകളിൽ ഏറ്റവും പ്രധാനപ്പെട്ട അക്കാദമിക മേഖലയാണ് അറബി കലിഗ്രഫി. വരകൾക്കപ്പുറമുള്ള അക്കാദമിക വേരുകളെ കൂടുതൽ അടുത്തറിയാൻ എന്നെ സഹായിച്ച കോൺഫറൻസുകളിലൊന്നായിരുന്നു അബൂദാബിയിൽ വെച്ച് ഒക്ടോബർ 7-10 വരെ തീയതികളിൽ നടന്ന ‘Abu Dhabi Fourth International Islamic Manuscript Conference’. കാനഡയിലെ മാഗിൽ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് അബൂദാബി ഗവൺമെൻ്റിന് കീഴിലുള്ള Department of Culture and Tourism ആണ് പ്രസ്തുത അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിച്ചത്.

The Abu Dhabi Fourth International Islamic Manuscript Conference, organized by the Department of Culture and Tourism–Abu Dhabi in collaboration with McGill University,
The Abu Dhabi Fourth International Islamic Manuscript Conference, organized by the Department of Culture and Tourism–Abu Dhabi in collaboration with McGill University,

ഇസ്‌ലാമിക കൈയ്യെഴുത്തുപ്രതികളുടെ സംരക്ഷണം മുൻനിർത്തി നിരവധി അക്കാദമിക ഗവേഷണ പ്രബന്ധങ്ങൾ കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ടു. അറബി കലിഗ്രഫി, ജ്യാമിതീയ കലാരൂപങ്ങൾ, ഇസ്ലാമിക കലാവിഷ്കാരങ്ങളുടെ കൈമാറ്റം, നാണയങ്ങളിലെ ഇസ്‌ലാമിക കലാവിഷ്കാരങ്ങൾ, ഇസ്ലാമിക വാസ്തുവിദ്യ, ആധുനിക  ഇസ്ലാമിക കലാവിഷ്കാരങ്ങൾ, എപിഗ്രഫി, പാലിയോഗ്രഫി തുടങ്ങി അറബി ഭാഷയെയും

The Abu Dhabi Fourth International Islamic Manuscript Conference, organized by the Department of Culture and Tourism–Abu Dhabi in collaboration with McGill University,
അബുദാബി സാംസകാരിക വകുപ്പ് ലൈബ്രറി ഡയറക്ടർ ഫാത്തിമ അൽ തമീമി യോടൊപ്പം

ഇസ്‌ലാമിക് സ്റ്റഡീസ് എന്ന പഠന ശാഖയിലും കടന്നുവരുന്ന പുതുമയുള്ള അക്കാദമിക പ്രവണതകളെ വ്യത്യസ്ത തലങ്ങളിൽ നിന്ന് ഗവേഷകർ സമീപിച്ചു. കാനഡ, ഇറ്റലി, സുഡാൻ, ഈജിപ്ത്, സിറിയ, അൾജീരയ, ഇന്തോനേഷ്യ, അമേരിക്ക, മൊ

 

അബൂദാബി Islamic Manuscript Department Director ബസ്സാം മുഹമ്മദ് ബാറൂദിനൊപ്പം

റോക്കോ, നൈജീരിയ, മൗറീതാനിയ, തുനീഷ്യ എന്നിവിടങ്ങളിൽ നിന്ന് 30 ലധികം ഗവേഷകർ പ്രസ്തുത കോൺഫറൻസിൽ പങ്കെടുത്തു. ഇന്ത്യയിൽ നിന്നും പ്രബന്ധവതരിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി എന്ന നിലയിലുള്ള വലിയ അംഗീകാരം ജീവിതത്തിലെ സുന്ദര നിമിഷങ്ങളായിരുന്നു.

കോൺഫറൻസിലെ പ്രബന്ധ വിഷയങ്ങളിലൂടെ കടന്നുപോയപ്പോൾ എന്നെ ആശ്ചര്യപ്പെടുത്തിയ ചില വസ്തുതകളുണ്ട്. ഇസ്‌ലാമിക കലാവിഷ്കാരങ്ങൾക്ക് കേരളത്തിലെ ഇസ്‌ലാമിക കലാലയങ്ങൾ നൽകുന്ന സംഭാവനകൾ എന്തൊക്കെയാണ്? അറബി, ഇസ്‌ലാമിക് സ്റ്റഡീസ് പഠന ശാഖകളിൽ കടന്നുവരുന്ന ഇസ്‌ലാമിക കലാവിഷ്കാരങ്ങളെ വിദ്യാർത്ഥികൾക്ക് മുമ്പിൽ വ്യക്തതയോടെ പരിചയപ്പെടുത്തുന്നതിൽ നമ്മുടെ ഇസ്‌ലാമിക കലാലയങ്ങൾ എത്രമാത്രം വിജയിച്ചിട്ടുണ്ട്? കഴിഞ്ഞ 10 വർഷത്തെ അക്കാദമിക നിലവാര സൂചികയിൽ ഇസ്ലാമിക കല, ഇസ്ലാമിലെ കൈയ്യെഴുത്തുപ്രതികൾ, ജ്യാമിതീയ കല, ഇസ്‌ലാമിക വാസ്തുവിദ്യ തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ നിപുണരായ വിദ്യാർത്ഥികളെയും അധ്യാപകരെയും വാർത്തെടുക്കാൻ മത -ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ?

ഇസ്ലാമിക വിജ്ഞാനീയങ്ങളെ തിരഞ്ഞെടുക്കുന്നതിൽ കേരളത്തിലെ ഇസ്ലാമിക കലാലയങ്ങൾ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ ഇനിയെങ്കിലും പുതുതലമുറയുടെ അഭിരുചികൂടി തിരിച്ചറിഞ്ഞ് കൊണ്ടായിരിക്കണം. സ്ഥാപനങ്ങളുടെ താല്പര്യങ്ങൾ മുറുകെപ്പിടിച്ച് കൊണ്ട് വിദ്യാർത്ഥികളുടെ

The Abu Dhabi Fourth International Islamic Manuscript Conference, organized by the Department of Culture and Tourism–Abu Dhabi in collaboration with McGill University,
മുഖ്യ പ്രഭാഷക പ്രാഫ: സിസിലി ഹിൽസ് ഡൈലിനൊപ്പം

അഭിരുചികൾക്കനുസരിച്ച് പാഠ്യപദ്ധതികൾ തയ്യാറാക്കാൻ സ്ഥാപന മേലധികാരികൾക്ക് സാധിക്കേണ്ടതുണ്ട്. ജീവിതവിഭവശേഷിയും വ്യക്തിവികാസവും സംനയിച്ചുള്ള ഇസ്‌ലാമിക പഠന -ഗവേഷണങ്ങൾ വിദ്യാർത്ഥികളെ തൃപ്തിപ്പെടുത്തുമെന്ന് തീർച്ച.

ഇത്തരം വിഷയങ്ങൾ കടന്നുവരാത്ത പാഠ്യപദ്ധതിയെ വർഷങ്ങളായി പരിചയപ്പെടുന്ന കേരളത്തിലെ ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും അറബി ഭാഷ കേവലം ഭാഷാ പാണ്ഡിത്യം മാത്രമായി തോന്നുന്നതിൽ അഭ്ദുതപ്പെടാനില്ല!. നൂതനമായ അക്കാദമിക പ്രവണതകൾക്കനുസരിച്ച് കാലോചിത മാറ്റം പാഠ്യപദ്ധതിയിൽ സംഭവിക്കാത്തത് കൊണ്ട് തന്നെയാണ് നമ്മുടെ ഇസ്ലാമിക കലാലയങ്ങൾ വാക്കുകളിൽ മാത്രം കാലത്തിന് മുന്നേ സഞ്ചരിക്കുന്ന സംവിധാനങ്ങളായി മാറിയത്. കേരളത്തിലെ പൊന്നാനി ലിപിയുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധമാണ് എനിക്ക് കോൺഫറൻസിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. കേരളത്തിലെ പ്രാചീന അറബി കൈയ്യെഴുത്തു പ്രതികളിലെ കലാവിഷ്കാരങ്ങൾ വ്യത്യസ്ത രാജ്യങ്ങളുമായി ബന്ധ

പ്പെട്ട് കിടക്കുന്നതാണ്.

ഉസ്താദ് മുഹമ്മദ് മന്തിയോടൊപ്പം

വിദേശ യൂണിവേഴ്സിറ്റികളിലെ അറബി / ഇസ്ലാമിക് സ്റ്റഡീസ് വിജ്ഞാന ശാഖകൾ ഇസ്‌ലാമിക കലാ സാധ്യതകളെ എങ്ങനെയാണ് അക്കാദമികമായി ഉപയോഗിക്കുന്നതെന്നിന് തെളിവാണ് മാഗിൽ യൂണിവേഴ്സിറ്റിയിലെ Art and History Program ലെ പ്രാഫസർ സിസിലി ഹിൽസ്ഡൈലിൻ്റെ മുഖ്യപ്രഭാഷണം. ലോകത്ത് ഇസ്ലാമിക കൈയ്യെഴുത്തുപ്രതികളുടെ സമ്പന്നമായ ശേഖരങ്ങളിൽ മികച്ചത് മാഗിൽ യൂണിവേഴ്സിറ്റി ലൈബ്രറിയിലാണിന്നുള്ളത്. ലൈബ്രറികൾ കേന്ദ്രീകരിച്ചുള്ള ഇസ്ലാമിക പഠന പ്രവർത്തനങ്ങൾ എത്രമാത്രം ആഴത്തിലാണ് എന്നതിന് പ്രൊഫസർ സിസിലിയുടെ പ്രഭാഷണം എടുത്തുദ്ധരിക്കാം. Decoratice Arts forms in Islamuc Manuscripts, The aesthetic of Architectural elements in Andalusian manuscripts, Dimensions if Visual Arts in the Holy Quran എന്നിങ്ങനെ ഇസ്‌ലാമിക കലാവിഷ്കാരങ്ങളിലെ വ്യത്യസ്ത വിഷയങ്ങൾ പ്രബന്ധാവതരണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ‘പരിശുദ്ധ ഖുർആനിലെ അലങ്കാരങ്ങൾ’ എന്ന തലക്കെട്ടിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധം ഇസ്‌ലാമിക പ്രാമാണിക ഗ്രന്ഥങ്ങളിലെ അലങ്കാര സാധ്യതകളെ വരച്ചിടുന്നതായിരുന്നു.

അബൂദാബി കൾച്ചറൽ സെൻ്ററിൽ നടന്ന പരിപാടിയിൽ യു.എ.യിലെ തനത് കലാരൂപങ്ങളെ അവതരിപ്പിച്ച വ്യത്യസ്ത കലാകാരന്മാരുടെ സംഗമം എടുത്തുപറയേണ്ടതാണ്. അബുദാബി സാംസകാരിക – ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് അധ്യക്ഷത വഹിച്ച കോൺഫറൻസ്, ഇസ്ലാമിക കലാവിഷ്കാരങ്ങളുടെ അക്കാദമിക രംഗത്തെ പുതുമയുള്ള വായനകൾക്ക് വേദിയായി മാറി. സാധ്യതകളും അവസരങ്ങളും വേണ്ടുവോളം ഈ മേഖലയിൽ നിറഞ്ഞുനിൽക്കുന്നുവെന്ന തിരിച്ചറിവുകളാണ് ഓരോ പ്രബന്ധാവതരണത്തിലൂടെയും എനിക്ക് വ്യക്തിപരമായും ലഭിച്ച

ദുബായ് സംസകാരിക വകുപ്പ് തലവൻ മുഹമ്മദ് ജമാൽ ജാദിനൊപ്പം

ത്.

യു. എ യിലെ പ്രധാന അറബി കലിഗ്രഫറായ ഉസ്താദ് മുഹമ്മദ് മന്തിയോടൊപ്പമുള്ള അല്പം സമയം ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങൾ നൽകി. യു.എ.ഇ, ബഹറൈൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ കറൻസികളിലും യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ രാജ്യങ്ങളിലെ പാസ്പോ

ർട്ടുകളിലെ മനോഹരമായ അറബി ഫോണ്ടുകൾ തയ്യാറാക്കിയ വ്യക്തിയാണ് മുഹമ്മദ് മന്തി. യു.എ.ഇയിലെ ഔദ്യോഗികമായി അംഗീകരിപ്പെട്ട ആദ്യത്തെ അറബി കലിഗ്രഫറാണ് ഇദ്ദേഹം. പരമ്പരാഗത ശൈലിയിൽ സമ്മാനങ്ങൾ പരസ്പരം കൈമാറിയാണ് അദ്ദേഹം എന്നെ സന്തോഷിപ്പിച്ചത്. Culture, Heritage, Travelogues, Art, Arabic Calligraphy, Architecture, Archeology, Numismatic study, Epigraphs, Manuscripts തുടങ്ങിയ മേഖലകൾ അറബി ഭാഷ / ഇസ്ലാമിക് സ്റ്റഡീസ് വിഭാഗങ്ങളിലെ അക്കാദമിക വായനയുടെ ഭാഗമാകേണ്ട കാലം അതിക്രമിച്ചുവെന്ന് സാന്ദർഭികമായി പറഞ്ഞു വെക്കട്ടെ…

Summary: The Abu Dhabi Fourth International Islamic Manuscript Conference, organized by the Department of Culture and Tourism–Abu Dhabi in collaboration with McGill University, highlighted the rich academic potential of Arabic calligraphy and Islamic art. Scholars from over a dozen countries presented research on Arabic manuscripts, calligraphy, architecture, geometry, numismatics, and modern Islamic art. Representing India, the author presented a paper on the Ponnani script and Kerala’s Arabic manuscript traditions.

Related Articles