Current Date

Search
Close this search box.
Search
Close this search box.

2018ലെ മികച്ച അവാര്‍ഡ് ഫോട്ടോകള്‍

അങ്കാറ: 2018ലെ മികച്ച ചിത്രങ്ങള്‍ അനദോലു ഏജന്‍സി പ്രഖ്യാപിച്ചു. വോട്ടെടുപ്പിലൂടെയാണ് മത്സരത്തിനായി പരഗിണിച്ച വിവിധ ഫോട്ടോകളില്‍ നിന്നും അവാര്‍ഡിനര്‍ഹമായ ഫോട്ടോകള്‍ തെരഞ്ഞെടുത്തത്. 223000 ആളുകള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ലൈഫ് ആന്റ് സ്‌പോര്‍ട്‌സ് കാറ്റഗറിയിലായിരുന്നു മത്സരം. ഏഴു ലക്ഷം ഫോട്ടോകളില്‍ നിനന്നാണ് 49 ചിത്രങ്ങളെ അവാര്‍ഡിനായി പരിഗണിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് പരിഗണിച്ചത്. സിറിയ,ഫലസ്തീന്‍,റഷ്യ,ജര്‍മനി,സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളുമുണ്ട്.

ലോകത്ത് വലിയ സ്വാധീനം ചെലുത്തിയ ഫോട്ടോകളാണ് അനദോലു ന്യൂസ് ഏജന്‍സിയിലെ ഫോട്ടോജേര്‍ണലിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് തെരഞ്ഞെടുത്തത്.
വാര്‍ത്ത കാറ്റഗറിയില്‍ തുര്‍ക്കി പട്ടാളക്കാര്‍ റമദാനിലെ ആദ്യത്തെ നോമ്പ് തുറക്കുന്ന ചിത്രവും ലൈഫ് വിഭാഗത്തില്‍ തുര്‍ക്കിയിലെ തന്റെ വീടിന് തീപിടിച്ചപ്പോള്‍ തന്റെ പൂച്ചക്കുഞ്ഞിനെ രക്ഷിച്ച ചിത്രവും സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ സുല്‍താന്‍സ് ഓഫ് കരാട്ടെ എന്ന പേരിലുള്ള 24ാമത് ലോക കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ റാബിയ കസ്മുസിന്റെ പ്രകടനവുമാണ് അവാര്‍ഡിനര്‍ഹമായത്.

Related Articles