Current Date

Search
Close this search box.
Search
Close this search box.

ഏഥന്‍സില്‍ വീടില്ലാത്തവരെ ഊട്ടുന്ന ഇറാനി യുവതി

ഏഥന്‍സിലെ തന്റെ കൊച്ചുവീട്ടില്‍ ഇറാനിയന്‍ വിഭവങ്ങള്‍ ഉണ്ടാക്കാനായി പച്ചക്കറികളും ഇറച്ചിക്കഷ്ണങ്ങളും പാകം ചെയ്യുന്നതിന്റെ തിരക്കിലാണ് മെഹബൂബ തവക്കല്‍. അങ്ങിനെ പാത്രം അടച്ചുവെച്ച് ഗ്യാസടുപ്പിന്റെ അടുത്ത് കാത്തിരിക്കും. തുടര്‍ന്ന് ഭക്ഷണം തയാറായതിന്റെ സൂചനയായുള്ള ഗന്ധം മൂക്കിലെത്തുന്നതോടെ പാത്രം തുറന്ന് ഭക്ഷണം പാക്കറ്റുകളാക്കും. ഇന്ന് ഗ്രീസില്‍ അഭയാര്‍ത്ഥികളായെത്തിയ 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണമാണ് തവക്കുല്‍ പാകം ചെയ്യുന്നത്. ഇതു കൊണ്ട് തീര്‍ന്നില്ല തവക്കുലിന്റെ സേവനം. ഇവര്‍ക്കുള്ള രാത്രി ഭക്ഷണം തയാറാക്കുന്ന തിരക്കിലേക്ക് നീങ്ങുകയാണ് പിന്നീട് മെഹബൂബ.

മെലീസ നെറ്റ്‌വര്‍ക്ക് എന്ന സംഘടനക്കു കീഴില്‍ ഗ്രീസില്‍ എത്തിച്ചേര്‍ന്ന അഭയാര്‍ത്ഥികള്‍ക്കും വീടില്ലാത്തവര്‍ക്കും ദിവസവും സ്വാദിഷ്ടമായ ഭക്ഷണം വിതരണം ചെയ്യുകയാണ് 33കാരിയായ തവക്കുല്‍.

എല്ലാ ആഴ്ചയും തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഇത്തരത്തില്‍ ഭക്ഷണം ഉണ്ടാക്കുന്നതിന്റെ തിരക്കിലാകും ഇവര്‍. ഇത് പകലിലെ സമയം. അനവധി ദിവസങ്ങളിലും രാത്രികളില്‍ തവക്കുല്‍ തന്റെ കൊച്ചു കേന്ദ്രത്തില്‍ വെച്ച് ഭക്ഷണം പാകം ചെയ്യുകയും അത് 20-50 വരെ വീടില്ലാതെ ഏഥന്‍സിലെ തെരുവുകളില്‍ കഴിയുന്നവര്‍ക്ക് നല്കുന്നു. ഒരു ആഴ്ചയില്‍ തവക്കുല്‍ എത്രം പണം സ്വരൂപിക്കുന്നുവോ അതിനനുസരിച്ചിരിക്കും അവരുടെ ഭക്ഷണപ്പൊതിയുടെ എണ്ണം.

തവക്കുല്‍ തന്റെ ഭര്‍ത്താവുമൊന്നിച്ച് 2016ല്‍ ഇറാനില്‍ നിന്നും വിവിധ കാരണങ്ങളാല്‍ ഗ്രീസിലേക്ക് കുടിയേറിയതാണ്. അവരെപ്പോലെ നിരവധിപേരാണ് അന്ന് ഗ്രീസില്‍ അഭയാര്‍ത്ഥികളായെത്തിയിരുന്നത്. തുടര്‍ന്ന് താമസിക്കാന്‍ ഒരിടം കിട്ടി സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയ ശേഷമാണ് തങ്ങളെപ്പോലുള്ള അഭയാര്‍ത്ഥികള്‍ക്കും വീടില്ലാത്തവര്‍ക്കും എന്തെങ്കിലും ചെയ്യണമെന്ന് തവക്കുലിന് തോന്നിയതും ഈ രംഗത്തേക്കിറങ്ങിയതും.

Related Articles