Saturday, January 16, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Counter Punch

ഗ്വോണ്ടനാമോ ബേ: അമേരിക്കന്‍ അനീതിയുടെ അവസാനിക്കാത്ത പ്രതീകം

ഷെറീന്‍ ഫെര്‍ണാണ്ടസ് by ഷെറീന്‍ ഫെര്‍ണാണ്ടസ്
13/01/2021
in Counter Punch
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

‘ഭീകര വിരുദ്ധയുദ്ധ’ത്തിന്റെ ഭാഗമായി പിടിക്കപ്പെടുന്ന തടവുകാരെ പാര്‍പ്പിക്കുന്നതിനായുള്ള ഗ്വാണ്ടനാമോ ബേ തടങ്കല്‍ പാളയം സ്ഥാപിതമായിട്ട് 19 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഓറഞ്ച് നിറത്തിലുള്ള ജമ്പ്‌സ്യൂട്ടുകള്‍ അണിയിപ്പിച്ച്, ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട്, ചവിട്ടിമെതിക്കപ്പെട്ട് ക്യാമ്പ് എക്‌സ്‌റേയിലെ ഇരുമ്പുകൂട്ടുകളിലേക്ക് ‘ആനയിക്കപ്പെടുന്ന’ മനുഷ്യരുടെ ചിത്രങ്ങള്‍ നാം ഓര്‍ക്കുന്നുണ്ടാവും.

ജയില്‍ മതിലുകള്‍ക്കുള്ളിലൂടെ നേര്‍സാക്ഷ്യങ്ങള്‍ പുറത്തേക്ക് ചോര്‍ന്നു തുടങ്ങിയപ്പോഴാണ് അകത്ത് അരങ്ങേറുന്ന പീഡനപര്‍വങ്ങളുടെ വ്യാപ്തി നമുക്ക് മനസ്സിലായത്. മതാനുഷ്ഠാനങ്ങള്‍ അവഹേളിക്കപ്പെടുന്നതായും, തുടര്‍ച്ചയായി ഉച്ചത്തില്‍ ഹെവി മെറ്റല്‍ സംഗീതം കേള്‍ക്കാന്‍ തടവുകാര്‍ നിര്‍ബന്ധിക്കപ്പെടുന്നതായും, അടിസ്ഥാനരഹിതമായ കുറ്റാരോപണങ്ങള്‍ ഏറ്റുപറയുന്നതുവരെ മുസ്ലിം തടവുകാരെ ‘തകര്‍ക്കാനുള്ള’ മാര്‍ഗമായി ലൈംഗിക അവഹേളനത്തെ ഉപയോഗിച്ചുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നു.

You might also like

വര്‍ത്തമാന ഇന്ത്യയില്‍ നെഹ്‌റുവിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തി

ഹത്രാസ് സംഭവവും ആർഎസ്എസ്സിന്റെ ബലാത്സംഗ രാഷ്ട്രീയവും

ചോദ്യങ്ങളും ജനാധിപത്യവും

തന്‍റെ ദിവസങ്ങള്‍ എണ്ണപ്പെട്ടതാണെന്ന് മുര്‍സിക്ക് അറിയാമായിരുന്നെന്ന് കുടുംബം

കസേരയില്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട തടവുകാരുടെ മൂക്കിലൂടെ ട്യൂബ് കയറ്റി ഭക്ഷണം കുത്തിയിറക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ട് നാം ഞെട്ടിയിരുന്നു. നിരാഹാരം കിടക്കുക എന്നതായിരുന്നു തങ്ങള്‍ അനുഭവിക്കുന്ന നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ തടങ്കലിനെതിരെ അവരുടെ മുന്നിലുണ്ടായിരുന്നു ഏക പ്രതിഷേധമാര്‍ഗം, എന്നാല്‍ അവരുടെ പ്രതിഷേധം അവര്‍ക്കു മേല്‍ കൂടുതല്‍ പീഡനമേല്‍പ്പിക്കുന്നതിനുള്ള ശിക്ഷാമാര്‍ഗമായാണ് ഉപയോഗിക്കപ്പെട്ടത്. വര്‍ഷങ്ങള്‍ കടന്നുപോയി, ഗ്വാണ്ടനാമോ എന്ന പേര് കേട്ടാല്‍ നമുക്ക് പ്രത്യേകിച്ച് വികാരമൊന്നും തോന്നാത്ത അവസ്ഥവന്നു, നമ്മുടെ മനസ്സുകളില്‍ നിന്നും അതിന്റെ ചിത്രങ്ങള്‍ പതുക്കെ മാഞ്ഞുപോയി.

തെക്കുകിഴക്കന്‍ ക്യൂബയില്‍ സ്ഥിതി ചെയ്യുന്ന ഈ തടങ്കല്‍ പാളയം ഒരു അമേരിക്കന്‍ നാവിക കേന്ദ്രത്തിനകത്താണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അല്‍ഖാഇദയുമായി ബന്ധമുള്ളവര്‍, എന്തെങ്കിലും തരത്തില്‍ വിവരമുള്ളവര്‍ എന്ന് അമേരിക്ക വിശ്വസിക്കുന്നവരെ തടവിലിടാനും ചോദ്യം ചെയ്യാനുള്ള യു.എസ് മിഷന്റെ ആസ്ഥാനമായി ഗ്വോണ്ടനാമോ മാറി. 750ലധികം മുസ്ലിം പുരുഷന്‍മാരാണ് ഗ്വോണ്ടനാമോയിലെ പീഡനമര്‍ദനങ്ങളിലൂടെ കടന്നുപോകാന്‍ വിധിക്കപ്പെട്ടത്, അവരില്‍ 15 വയസ്സുകാരനും ഉള്‍പ്പെടും. 73 വയസ്സുള്ള സൈഫുല്ല പ്രാച്ചയാണ് കൂട്ടത്തിലെ മുതിര്‍ന്നയാള്‍, അദ്ദേഹം ഇപ്പോഴും കുറ്റമൊന്നും ചുമത്തപ്പെടാതെ തടങ്കലില്‍ തന്നെ കഴിയുകയാണ്.

People walk past a guard tower outside the Guantanamo Bay prison complex in 2017 (AFP)

വാസ്തവത്തില്‍, പ്രായമായ തടവുകാര്‍ക്ക് വേണ്ടി ഒരു അഭയകേന്ദ്രം നിര്‍മിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്, കൂടാതെ, സ്വദേശത്തേക്ക് പോകാന്‍ കഴിയാതെ തടങ്കലില്‍ മരണപ്പെടുന്നവര്‍ക്കു വേണ്ടിയുള്ള ഒരു ഇസ്ലാമിക ശ്മശാനവും ഇപ്പോള്‍ അവിടെയുണ്ട്. ഇതുവരെ ഒമ്പത് മരണങ്ങള്‍ ഗ്വോണ്ടനാമോയില്‍ നടന്നിട്ടുണ്ടെങ്കിലും, ശ്മശാനത്തില്‍ ആരെയും ഇതുവരെ അടക്കം ചെയ്തിട്ടില്ല. 2043 വരേക്കും നാവിക ആസ്ഥാനത്തിന്റെ അറ്റക്കുറ്റപണികള്‍ ചെയ്യുന്നതിനായുള്ള മള്‍ട്ടിമില്ല്യണ്‍ ഡോളര്‍ കരാറില്‍ ട്രംപ് ഭരണകൂടം അടുത്തിടെ ഒപ്പുവെച്ചതോടെ, അടിയന്തിരമായി ഗ്വാണ്ടനാമോ അടച്ചുപൂട്ടുന്നതിന്റെ ലക്ഷണമൊന്നും തന്നെ കാണുന്നില്ല എന്നാണ് മനസ്സിലാവുന്നത്.

അതേസമയം, തടങ്കല്‍ പാളയത്തിലെ സ്ഥിതിഗതികള്‍ അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണ്. ന്യയോര്‍ക്ക് ടൈംസില്‍ വന്ന ഒരു ലേഖനമനുസരിച്ച്, പ്രദേശത്ത് അടുത്തിടെയുണ്ടായ ഉഷ്ണമേഖലാ മഴയ്ക്ക് ശേഷം, ‘അസംസ്‌കൃത മലിനജലം സെല്ലുകള്‍ക്കുള്ളിലേക്ക് ഇരച്ചുകയറി…. വൈദ്യൂതിബന്ധം വിച്ഛേദിക്കപ്പെട്ടു, ടോയിലറ്റുകള്‍ കവിഞ്ഞൊഴുകി.’ നിലവിലെ മഹാമാരിയുട വ്യാപന പ്രത്യാഘാതങ്ങള്‍ പരിഗണിക്കുമ്പോള്‍ അത്തരം വൃത്തിഹീനമായ സാഹചര്യങ്ങള്‍ കൂടുതല്‍ ഭയപ്പെടുത്തുന്നു.

ഈ അവസ്ഥകള്‍ ജയിലിനെ മനുഷ്യജീവിതത്തിന് അനുയോജ്യമല്ലാത്ത ഒരിടമാക്കി മാറ്റുന്നുണ്ട്, എന്നാല്‍ ഗ്വോണ്ടനാമോയുടെ കാര്യം ഇതാണ് തടവുകാര്‍ അവിടെ മനുഷ്യരായി പരിഗണിക്കപ്പെടുകയില്ല.

ഇത്തരം അപര്യാപ്തമായ സാഹചര്യങ്ങളില്‍ തടവുകാരെ പാര്‍പ്പിക്കാന്‍ എങ്ങനെ അനുവാദം നല്‍കപ്പെടുന്നു എന്ന് ചിലര്‍ ചോദിച്ചേക്കാം. ഗ്വോണ്ടനാമോയുടെ നിയമ രൂപകല്‍പനയിലാണ് അതിന്റെ ഉത്തരം കുടികൊള്ളുന്നത്. നിയമപരമായ സങ്കീര്‍ണതകള്‍ നിലനില്‍ക്കുന്ന ഒരിടമാണ് ഗ്വോണ്ടനാമോ, നീതിയുടെ അഭാവത്താല്‍ നിര്‍വചിക്കപ്പെടുന്ന ഒരു ‘നിയമരഹിത ഇടം’.

ഒരിക്കല്‍ നിങ്ങള്‍ ഗ്വോണ്ടനാമോയില്‍ പ്രവേശിച്ചാല്‍, എപ്പോഴാണ് പുറത്തിറങ്ങുക, അല്ലെങ്കില്‍ എന്നെങ്കിലും പുറത്തിറങ്ങാന്‍ കഴിയുമോ എന്നതിനെ കുറിച്ച് യാതൊരു ഉറപ്പും പറയാന്‍ കഴിയില്ല. ഗ്വോണ്ടനാമോയില്‍ അടക്കപ്പെടുന്നവര്‍ക്ക് യു.എസ് ഫെഡറല്‍ കോടതികളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല, യു.എസ് ഭരണകൂടം തന്നെയാണ് അവരെ തടങ്കലില്‍ അടക്കുന്നതെന്ന് ഓര്‍ക്കണം. പകരം, മിലിറ്ററി കമ്മീഷനുകളാണ് അവരെ വിചാരണ ചെയ്യുക, അവിടങ്ങളില്‍ തടവുകാര്‍ക്കെതിരെ ഹാജറാക്കുന്ന തെളിവുകളെല്ലാം തന്നെ പീഡനമര്‍ദനങ്ങളിലൂടെ സമ്മതിപ്പിക്കുന്ന കുറ്റസമ്മതമൊഴികളായിരിക്കും.

2021ലോക്ക് വരുമ്പോള്‍, അവശേഷിക്കുന്ന തടവുകാരുടെ കാര്യത്തില്‍ എന്തെങ്കിലും പ്രതീക്ഷക്ക് വകയുണ്ടോ? യു.എസിലെ ഓരോ ഭരണമാറ്റവും പുതിയ അജണ്ടകളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.

ആദ്യത്തെ ഭരണകാലയളവില്‍ ഗ്വോണ്ടനാമോ അടച്ചുപൂട്ടുമെന്ന് ഒബാമ ഉറപ്പുനല്‍കിയിരുന്നു, പക്ഷേ അത് സംഭവിച്ചില്ല. ഗ്വോണ്ടനാമോ തുറന്നുതന്നെ കിടക്കുമെന്നും, ‘ചില മോശം ആളുകളെ കൊണ്ട് അത് നിറക്കുമെന്നും’ ആയിരുന്നു ട്രംപിന്റെ വാഗ്ദാനം. അതും സംഭവിച്ചില്ലെങ്കിലും, ഇപ്പോഴും 40 തടവുകാര്‍ നിയമപരമായ തടസ്സങ്ങളില്‍ അവിടെ കുടുങ്ങികിടക്കുന്നുണ്ട്, അവരില്‍ ചിലരെ ഇതിനകം മോചിപ്പിക്കാന്‍ അനുവാദം നല്‍കപ്പെട്ടിട്ടുണ്ട്.

ഗ്വോണ്ടാനാമോയുടെ കാര്യത്തില്‍ വരാന്‍ പോകുന്ന ബൈഡന്‍ ഭരണകൂടത്തിന് കാര്യമായി തന്നെ അധ്വാനിക്കേണ്ടി വരും, അത് തുറന്നുകിടക്കുന്നതിന് ഒരു തടവുകാരന് 13 മില്ല്യണ്‍ ഡോളറാണ് ഇപ്പോള്‍ ചെലവുവരുന്നത്. ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന് ഉപയോഗിക്കുന്നതിന് മുമ്പ്, ഹെയ്തിയന്‍ അഭയാര്‍ഥികള്‍ യുഎസിലേക്ക് പലായനം ചെയ്യുന്നത് തടയാന്‍ ഗ്വാണ്ടനാമോ ഒരു തടങ്കല്‍ കേന്ദ്രമായി ഉപയോഗിച്ചിരുന്നു. പൊതുജനാരോഗ്യത്തിന്റെ പേരുപറഞ്ഞാണ്, 1990കളില്‍ സ്വന്തം രാജ്യത്തെ കലുഷിതാവസ്ഥയില്‍ നിന്ന് രക്ഷപ്പെട്ടോടിയ ഹെയ്തിയന്‍ അഭയാര്‍ഥികളെ യു.എസ് ഭരണകൂടം ഗ്വോണ്ടനാമോയില്‍ അനന്തമായി തടവില്‍ അടച്ചിരുന്നത്.

എച്ച്.ഐ.വിക്ക് മരുന്ന് കണ്ടെത്തുന്നതു വരെ ഗ്വോണ്ടനാമോയില്‍ കഴിയണമെന്ന് അവരോട് പറയപ്പെട്ടു. അവര്‍ ഒരു കുറ്റവും ചെയ്തിട്ടുണ്ടായിരുന്നില്ല, എന്നിട്ടും ഈ അഭയാര്‍ഥികളെ യാതൊരു കുറ്റവും ചുമത്താതെ തടങ്കല്‍ പാളയങ്ങളില്‍ അനിശ്ചിതകാലത്തോളം അടച്ചിട്ടു. നിയമത്തിന്റെ പിന്‍ബലത്തോടെയാണ് ഗ്വോണ്ടനാമോയെന്ന നിയമരഹിത ഇടം നിര്‍മിക്കപ്പെട്ടിട്ടുള്ളത്, അതായത് തങ്ങള്‍ ‘അപകടകാരികള്‍’ എന്ന കണക്കാക്കുന്നവരെ ഒറ്റപ്പെടുത്തി കൈകാര്യം ചെയ്യാന്‍ യു.എസ് ഭരണകൂടത്തിന് എളുപ്പം സാധിക്കുന്ന ഇടമാണ് ഗ്വോണ്ടനാമോ എന്ന് അര്‍ഥം.

നിലവില്‍ ഗ്വോണ്ടനാമോയില്‍ തടവലില്‍ കഴിയുന്നവര്‍ അഭിമുഖീകരിക്കുന്ന തുടര്‍ച്ചയായ നീതിനിഷേധത്തെ കുറിച്ചുള്ള ഒരു ഓര്‍മപ്പെടുത്തലാണ് ഈ ലേഖനം. ‘ഭീകരവിരുദ്ധ യുദ്ധം’ അവസാനിച്ചിട്ടില്ലെന്നാണ് ഗ്വോണ്ടനാമോയുടെ നിലനില്‍പ്പ് സൂചിപ്പിക്കുന്നത്. ചില ശബ്ദങ്ങളും അനുഭവങ്ങളും ആരാലും കേള്‍ക്കപ്പെടാതെ പോകുന്നു എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.

ഒരിക്കലും അവസാനിക്കാത്ത ഒരു യുദ്ധത്തിന്റെ തുടക്കമായിരുന്നു ഗ്വോണ്ടനാമോ, ഇന്നിപ്പോള്‍ അത് ആഗോളതലത്തില്‍ വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്, ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന് കരുതപ്പെടുന്നവരെ ജയിലിലടക്കുന്നതിനുള്ള മാതൃകയാണ് ഗ്വോണ്ടനാമോ. അത് തകര്‍ക്കപ്പെടുന്നത് വരേക്കും അതിനെ കുറിച്ച് സംസാരിക്കുക എന്നത് മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ ബാധ്യതയാണ്.

മൊഴിമാറ്റം : അബൂ ഈസ
അവലംബം : middleeasteye

( ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്‌സിറ്റിയിലെ ഹ്യൂമന്‍ ജിയോഗ്രഫി ലക്ചററാണ് ഡോ. ഷെറീന്‍ ഫെര്‍ണാണ്ടസ്. ഭീകരവിരുദ്ധ യുദ്ധം ബ്രിട്ടീഷ് മുസ്ലിംകളില്‍ ഉണ്ടാക്കുന്ന അനന്തരഫലങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നു.)

Facebook Comments
ഷെറീന്‍ ഫെര്‍ണാണ്ടസ്

ഷെറീന്‍ ഫെര്‍ണാണ്ടസ്

Dr Shereen Fernandez is a lecturer in Human Geography at Queen Mary University of London. Her research looks at the continued impacts of the War on Terror on Muslims in Britain. She tweets @shereenfdz.

Related Posts

Counter Punch

വര്‍ത്തമാന ഇന്ത്യയില്‍ നെഹ്‌റുവിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തി

by വിദ്യാ ഭൂഷണ്‍ റാവത്ത്
18/11/2020
Counter Punch

ഹത്രാസ് സംഭവവും ആർഎസ്എസ്സിന്റെ ബലാത്സംഗ രാഷ്ട്രീയവും

by ജയശുഭ
10/10/2020
Counter Punch

ചോദ്യങ്ങളും ജനാധിപത്യവും

by മുഹമ്മദ് ശമീം
03/09/2020
Counter Punch

തന്‍റെ ദിവസങ്ങള്‍ എണ്ണപ്പെട്ടതാണെന്ന് മുര്‍സിക്ക് അറിയാമായിരുന്നെന്ന് കുടുംബം

by ഡേവിഡ് ഹേഴ്സ്റ്റ്
21/08/2020
Counter Punch

ഇന്ത്യയിലെ ലോക്ക് ഡൗണ്‍ പ്രാവര്‍ത്തികമായില്ല; ഇനി എന്ത് ചെയ്യനാകും ?

by ശുഐബ് ദാനിയേല്‍
13/06/2020

Recent Post

ജൂതവത്കരണത്തില്‍ നിന്നും അല്‍ അഖ്‌സയെ സംരക്ഷിക്കണം: മുസ്‌ലിം പണ്ഡിതര്‍

15/01/2021

ഇന്തോനേഷ്യയില്‍ ഭൂകമ്പം; 34 മരണം, നിരവധി പേര്‍ക്ക് പരുക്ക്

15/01/2021

എന്ത്‌കൊണ്ട് ഇന്ത്യ പരീക്ഷണം നടത്താത്ത വാക്‌സിന്‍ വാങ്ങുന്നു ?

15/01/2021

മഅ്ദനിക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തണം: കാന്തപുരം

15/01/2021

യു.എസ് ഉപരോധം; പുനഃപരിശോധിക്കണമെന്ന് തുര്‍ക്കി

15/01/2021

Don't miss it

News

ജൂതവത്കരണത്തില്‍ നിന്നും അല്‍ അഖ്‌സയെ സംരക്ഷിക്കണം: മുസ്‌ലിം പണ്ഡിതര്‍

15/01/2021
News

ഇന്തോനേഷ്യയില്‍ ഭൂകമ്പം; 34 മരണം, നിരവധി പേര്‍ക്ക് പരുക്ക്

15/01/2021
Health

എന്ത്‌കൊണ്ട് ഇന്ത്യ പരീക്ഷണം നടത്താത്ത വാക്‌സിന്‍ വാങ്ങുന്നു ?

15/01/2021
Kerala Voice

മഅ്ദനിക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തണം: കാന്തപുരം

15/01/2021
News

യു.എസ് ഉപരോധം; പുനഃപരിശോധിക്കണമെന്ന് തുര്‍ക്കി

15/01/2021
News

അള്‍ജീരിയന്‍ സ്‌ഫോടനം; അഞ്ച് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു

15/01/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • കഴിഞ്ഞ ദിവസം ഒരു സുഹൃത്ത്‌ പറഞ്ഞ സംഭവമാണ്. സ്ഥിരമായി വെള്ളിയാഴ്ച നേരത്തെ പള്ളിയിൽ പോകും. കഴിഞ്ഞ ആഴ്ച ചില ഒഴിച്ച് കൂടാനാകാത്ത കാരണങ്ങളാൽ കുറച്ചു താമസിച്ചു....Read More data-src="https://scontent-ams4-1.cdninstagram.com/v/t51.2885-15/138878885_235530748120575_6738765963566575483_n.jpg?_nc_cat=103&ccb=2&_nc_sid=8ae9d6&_nc_ohc=7lTPQfeXU6UAX9tKpD9&_nc_ht=scontent-ams4-1.cdninstagram.com&oh=e69752905308a377171bf9372c42bdde&oe=6027DA17" class="lazyload"><noscript><img src=
  • അഫ്ഗാൻ ഭരണകൂടവും താലിബാനും സമവായത്തിലെത്താനുള്ള സമാധാന ചർച്ചയുടെ രണ്ടാം ഭാഗം ഖത്തറിൽ പുരോഗിമിച്ചുകൊണ്ടിരിക്കുകയാണ്. ചർച്ചയുടെ ഭാഗമാകുന്നവർ ഖത്തറിൽ തിരിച്ചെത്തിയിട്ട് ഒരാഴ്ച കഴിയുന്നു. ...Read More data-src="https://scontent-amt2-1.cdninstagram.com/v/t51.2885-15/139467183_2947795065457223_6863109578816575073_n.jpg?_nc_cat=105&ccb=2&_nc_sid=8ae9d6&_nc_ohc=M4DELV7tw6UAX9eX5Is&_nc_ht=scontent-amt2-1.cdninstagram.com&oh=1640df2c76a3ffab1ef287e3a1ee5a98&oe=602665A9" class="lazyload"><noscript><img src=
  • സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങരുതെന്നും അവരുടെ പ്രവർത്തന മണ്ഡലം വീടിനകത്താണെന്നതുമാണ് ഇസ്‌ലാമിന്റെ പേരിൽ നാം വികസിപ്പിച്ചെടുത്ത കാഴ്ചപ്പാട്. ...Read More data-src="https://scontent-amt2-1.cdninstagram.com/v/t51.2885-15/138561002_213653577155932_5026344771171168077_n.jpg?_nc_cat=101&ccb=2&_nc_sid=8ae9d6&_nc_ohc=mPTVg__PM8cAX9H4g9l&_nc_ht=scontent-amt2-1.cdninstagram.com&oh=031466589baa1571cef39108155471f9&oe=602660D3" class="lazyload"><noscript><img src=
  • എം.എം.അക്ബർ – ഇ.എ.ജബ്ബാർ സംവാദത്തിൻ്റെ പശ്ചാത്തലത്തിൽ ഖുർആനിലെ അന്നൂർ അദ്ധ്യായത്തിലെ ആഴക്കടലിലെ ഇരുട്ടുകളെക്കുറിച്ച സൂക്തം സോഷ്യൽ മീഡിയയിലും പുറത്തും ചർച്ചാ വിഷയമായിരിക്കുകയാണല്ലോ....Read More data-src="https://scontent-ams4-1.cdninstagram.com/v/t51.2885-15/138587226_468134320866104_6454877550731620814_n.jpg?_nc_cat=103&ccb=2&_nc_sid=8ae9d6&_nc_ohc=jQUSyKPbrrQAX93oagO&_nc_ht=scontent-ams4-1.cdninstagram.com&oh=0bdf5e308e7271a8f5f208142aac6ade&oe=6025755C" class="lazyload"><noscript><img src=
  • ഇസ്രായേൽ-ഫലസ്തീനിൽ ജീവിക്കുന്ന ആർക്കും തന്നെ ആ രാഷ്ട്രം ഒരൊറ്റ ജനവിഭാഗത്തിന് വേണ്ടി മാത്രമാണ്, അതായത് ജൂത ജനവിഭാഗത്തിനു വേണ്ടി മാത്രമാണ് നിരന്തരം രൂപകൽപ്പനചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന ബോധ്യത്തോടെയല്ലാതെ ഒരു ദിവസവും തള്ളിനീക്കാൻ കഴിയില്ല....Read More data-src="https://scontent-amt2-1.cdninstagram.com/v/t51.2885-15/137545776_701057147146498_3733883276571552367_n.jpg?_nc_cat=102&ccb=2&_nc_sid=8ae9d6&_nc_ohc=_ZdoZTAemdIAX8vrdtI&_nc_ht=scontent-amt2-1.cdninstagram.com&oh=2cd396ecddb893496753c2f6ce914bf0&oe=6024B930" class="lazyload"><noscript><img src=
  • സദൂം സമൂഹം സാമാന്യ മര്യാദയോ സദാചാര നിർദ്ദേശങ്ങളോ ധാർമികാധ്യാപനങ്ങളോ ഒട്ടും പാലിച്ചിരുന്നില്ല. അതിനാൽ അവരുടെ സംസ്കരണത്തിനായി അല്ലാഹു ലൂത്വ് നബിയെ നിയോഗിച്ചു....Read More data-src="https://scontent-ams4-1.cdninstagram.com/v/t51.2885-15/137642138_434345621027486_7692793833360022888_n.jpg?_nc_cat=107&ccb=2&_nc_sid=8ae9d6&_nc_ohc=h-aaLZGgvhkAX8ZRWhV&_nc_ht=scontent-ams4-1.cdninstagram.com&oh=6aa7817f0970b936eef98548e3efd0eb&oe=60259FAD" class="lazyload"><noscript><img src=
  • ഗോഡ്സെ ഇന്ന് നമ്മുടെ നാട്ടിൽ “വാഴ്ത്തപ്പെട്ടവൻ” എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. ഗോഡ്സെക്ക് അമ്പലം പണിയാൻ ഒരിക്കൽ ശ്രമം നടന്നിരുന്നു. ഇപ്പോഴിതാ ഗോഡ്സെയുടെ പേരിൽ “ ഗ്യാൻശാല” എന്നൊരു ലൈബ്രറി...Read More data-src="https://scontent-amt2-1.cdninstagram.com/v/t51.2885-15/137008564_2749916678604224_8097219338354238515_n.jpg?_nc_cat=105&ccb=2&_nc_sid=8ae9d6&_nc_ohc=Ooh-biHW3aAAX-cR787&_nc_ht=scontent-amt2-1.cdninstagram.com&oh=147ace8fa8c7b8e2e39a5ab7d026c01e&oe=6024FCC3" class="lazyload"><noscript><img src=
  • സത്യാന്വേഷണ തൃഷ്ണയോടെ ഖുർആനിനെ സമീപിക്കുന്ന ആർക്കും ഖുർആൻ വെളിച്ചം നൽകും. ...Read More data-src="https://scontent-ams4-1.cdninstagram.com/v/t51.2885-15/139182203_401460640924844_1683077618985044189_n.jpg?_nc_cat=107&ccb=2&_nc_sid=8ae9d6&_nc_ohc=heq_eunSh1wAX_xU0rF&_nc_ht=scontent-ams4-1.cdninstagram.com&oh=2e88d308023f27c884814196f14b2831&oe=6026CDC0" class="lazyload"><noscript><img src=
  • രാവിലെയും വൈകുന്നേരവും ചൊല്ലാന്‍ പഠിപ്പിച്ച ദിക്‌റുകള്‍ ശീലമാക്കേണ്ടതുണ്ട്. കണ്ണേറായാലും മറ്റെന്തായാലും മുനുഷ്യനെ ഉപദ്രവങ്ങളില്‍ നിന്ന് തടയുന്ന ശക്തമായ ആയുധമാണത്....Read More data-src="https://scontent-amt2-1.cdninstagram.com/v/t51.2885-15/139352083_199953095203109_6246692670945014594_n.jpg?_nc_cat=109&ccb=2&_nc_sid=8ae9d6&_nc_ohc=uMXisaxHFJcAX-sAFw6&_nc_ht=scontent-amt2-1.cdninstagram.com&oh=4ee5a54fd3cc6226969b8fba926e112d&oe=6027881E" class="lazyload"><noscript><img src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in