Counselling

ഇനി എവിടെയാണ് മനുഷ്യന്‍ ഉളളത്

തലക്കടിച്ചും പച്ചക്ക് കത്തിച്ചും കുട്ടികളേയും സ്ത്രീകളേയും കൊന്നു തള്ളുന്നതില്‍ അഛനും അമ്മയും എന്നതില്‍ വ്യത്യാസമില്ലാതായിരിക്കുന്നു. ഇനി എവിടെയാണ് മനുഷ്യന്‍ ഉളളത്. ഇനിയും ഒരു ചതിക്കുഴിയിലും പീഡനത്തിലും നമ്മുടെ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും പെട്ടുകൂടാ. ഒരു സ്ത്രീയും പെട്ടുകൂടാ. നമ്മുടെ ശ്രദ്ധയും ജാഗ്രതയുമുണ്ടായിരുന്നെങ്കില്‍ ഇത്തരത്തിലുള്ള മിക്ക സംഭവങ്ങളില്‍ നിന്നും നമ്മുടെ കുട്ടികള്‍ രക്ഷപ്പെടാമായിരുന്നു. മാതാ പിതാക്കള്‍, രക്ഷകര്‍ത്താക്കള്‍, അദ്ധ്യാപകര്‍, മത സ്ഥാപനങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, രഷ്ട്രീയക്കാര്‍, കലാ സംസക്കാരിക പ്രവര്‍ത്തകര്‍, വെറും പ്രതികരണം നടത്തുന്നതിനപ്പുറം പ്രായോഗികമാക്കാവുന്ന മുന്‍ക്കരുതലുകളും ബോധവല്‍ക്കരണവും നടത്തേണ്ടതുണ്ട്. മീഡിയകള്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനു പകരം കാഴ്ച്ചകള്‍ സൃഷ്ടിക്കുന്ന സ്‌ക്രീനുകള്‍ മാത്രമായിരിക്കുന്നു. ഇത്തരം അക്രമികളില്‍ നിന്ന് സംരക്ഷണ വലയം തീര്‍ക്കാനും നമ്മുക്ക് സാധിക്കണം. ബോധവല്‍ക്കരണം ഭയപ്പെടുത്തലോ ആത്മവിശ്വാസം തകര്‍ക്കല്ലോ അല്ല. മുന്നൊരക്കവും, ആത്മ ധൈര്യവും ,ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കലും സ്വയം സംരക്ഷണ വലയം തീര്‍ക്കാന്‍ പഠിപ്പിക്കലുമാണ്.

വിദ്യഭ്യാസ സ്ഥാപനങ്ങളും, മതസ്ഥ പാനങ്ങളും ഇതിനുള്ള പക്വത കാണിക്കണം. ചാനലുകള്‍ അവരുടെ ഇക്കിളിപ്പെടുത്തല്‍ നിര്‍ത്തണം.മറ്റുള്ളവന്റെ സ്വകര്യതയിലേക്കു ക്യാമറ തിരിച്ചു വെച്ചു അത് അഘോഷിക്കല്ലല്ല.സാമൂഹ്യ തിന്‍മകള്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ കാണിക്കുന്ന ‘ പ്രക്ഷേപണ പീഡനം’ അവസാനിപ്പിക്കണം. സമൂഹം മുഴുവന്‍ നശിച്ചു എന്ന് പ്രചരിപ്പ് പ്രചരിപ്പിച്ച് സമൂഹത്തെ ഇനിയും ഭ്രാന്തു പിടിപ്പിക്കരുത്. നന്മയുള്ള ഒരു ഭൂരിപക്ഷത്തിന്റേതാണ് ഈ ഭൂമി.ആ പ്രതീക്ഷയും ധൈര്യവും തകര്‍ക്കരുത്. വാര്‍ത്തകളില്‍ മസാല ചേര്‍ത്തു ഇനിയും പീഢനം സൃഷ്ടിക്കാനല്ല നിങ്ങള്‍ ശ്രമിക്കേണ്ടത്. രക്ഷിതാക്കളോട്, ഒന്നു കൂടി പറയട്ടെ. പറഞാല്‍ മനസ്സിലാകാനുള്ള പ്രായമുള്ള കുട്ടികളാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ പ്രായമായിട്ടുണ്ടെങ്കില്‍ … ഒറ്റക്കാവുന്ന സാഹര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ പറയണം.  ആത്മ ധൈര്യം നല്‍കണം. സംശയാസ്പദമായ സാഹചര്യങ്ങളില്‍ നിന്നും മാറി നില്‍ക്കണം. നമ്മുടെ സ്വകാര്യതകളും, വ്യക്തിപരമായ വിവരങ്ങളും ആവശ്യമില്ലാതെ ഇലക്ട്രോണിക്ക് മീഡിയയിലൂടെ കൈമാറ്റം ചെയ്യാതിരിക്കുക. ഏത് സാഹചര്യങ്ങളിലും അവനവന്റെ സ്വകാര്യതയിലേക്ക് കടക്കാനുള്ള എല്ലാ സാഹചര്യങ്ങളും അടക്കുക.

കുറ്റവാളികള്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും അവര്‍ സാഹചര്യങ്ങള്‍ മുതലെടുക്കുകയും ചെയ്യും. നാം മുതിര്‍ന്നവര്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ കൊച്ചു കുട്ടികളെ രക്ഷിച്ചെടുക്കാന്‍ കഴിയും. പല സാഹചര്യങ്ങളും ഒത്തു വന്നാല്‍ മാത്രമേ ഒരു ക്രിമിനലിന് ഒരു കുറ്റം ചെയാന്‍ കഴിയൂ. അപ്പാള്‍ പോലും അയാള്‍ ഉത്കണ്ഠാക്കുലനും സ്വബോധത്തിലുമായിരിക്കില്ല. ഒന്നറിയുക, നമ്മെയും നമ്മുടെ കുട്ടികളേക്കും നാം തന്നെ സംരക്ഷിക്കേണ്ടി വരും .ആരേയും കാത്തിരിക്കണ്ട. സര്‍ക്കാരും പോലീസും… ആരും.

Facebook Comments
Show More

ഡോ. വി.ടി ഇഖ്ബാല്‍

Psychotherapist,Behaviour Analyst,Counselor,Motivational Speaker&Educational Consultant.

Related Articles

Close
Close