Counselling

പുഞ്ചിരിച്ചാല്‍ ലഭിക്കുന്ന പത്ത് കാര്യങ്ങള്‍

നമ്മുടെ ശരീരത്തിൻെറയും മനസ്സിൻെറയും സുഖമമായ പ്രവര്‍ത്തനത്തിന് പുഞ്ചിരി അനിവാര്യമാണ്.ആരോഗ്യം വര്‍ധിപ്പിക്കാനും മന:സ്സംഘര്‍ഷം ലഘൂകരിക്കാനും സര്‍വ്വോപരി നമ്മുടെ വ്യക്തിത്വത്തിൻെറ ആഘര്‍ഷകത്വത്തിന് മാറ്റ് കൂട്ടാനും പുഞ്ചിരി ഉത്തമമാണെന്ന് മന:ശ്ശാസ്ത്രജഞന്മാര്‍ അഭിപ്രായപ്പെടുന്നു. എണ്ണമറ്റ പ്രതസന്ധികള്‍ നേരിട്ടപ്പോഴും പ്രവാചകൻെറ മുഖഭാവവും സ്വഭാവവും പുഞ്ചിരക്കുന്നതായിട്ടല്ലാതെ കണ്ടിട്ടില്ലന്ന് അനുചരന്മാര്‍ സാക്ഷ്യപ്പെടുത്തീട്ടുണ്ട്. നിൻെറ സഹോദരനെ നോക്കി പുഞ്ചിരിക്കുന്നത് ദാനമാണെന്ന് അവിടന്ന് അരുളുകയുണ്ടായി.

പുഞ്ചരിയുമായി ബന്ധപ്പെട്ട് ലണ്ടനില്‍ ഉണ്ടായ ഒരു സംഭവം വായിച്ചത് ഇവിടെ പങ്ക് വെക്കാം. ഗുരുതരമായ രോഗം ബാധിച്ച ഒരു രോഗി. മരുന്നിനോട് പ്രതികരിക്കാത്ത അവസ്ഥ. അവസാന ശ്രമമെന്ന നിലയില്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ഒരു ഹോട്ടലില്‍ പാര്‍പ്പിക്കുകയും പ്രശസ്ത ഹാസ്യനടന്‍ ചാര്‍ലി ചാപ്ളിൻെറ സിനിമകള്‍ കാണിച്ചുകൊടുക്കുയും ചെയ്തു. അല്‍ഭുതകരമായിരുന്നു മാറ്റങ്ങള്‍. സിനിമയിലെ ഹാസ്യരംഗങ്ങള്‍ കണ്ട് രോഗിയുടെ മുഖഭാവത്തില്‍ മാറ്റം വന്നു. വിഷാദമുഖത്ത് പൂര്‍ണ്ണചന്ദ്രൻെറ പ്രകാശശോഭ പടര്‍ന്നു.

ഡോക്ടര്‍മാര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയ സംഭവമായിരുന്നു അത്. രോഗിയ വലിയ മാറ്റങ്ങള്‍ പ്രകടമായി. സിനിമയിലെ ചാര്‍ലി ചാപ്ളിൻെറ രംഗങ്ങള്‍ കണ്ട് അയാളുടെ മനോനിലയില്‍ അയവ് വന്നു. മുഖത്തെ മസില്‍പിടുത്തം പുഞ്ചിരിക്ക് വഴിമാറിയത് ചികില്‍സയില്‍ വഴിത്തിരിവായി. പുഞ്ചിരി രോഗചികില്‍സക്ക് സഹായകമാണെന്ന് ഡോക്ടര്‍മാര്‍ നിഗമനത്തിലത്തെി. ചിരിയിലൂടെ മഷ്തിഷ്കത്തിലെ ഡോള്‍ഫാമിനില്‍ മാറ്റം വന്നതായിരുന്നു ഇതിന് കാരണം. അതിനാല്‍ പുഞ്ചിരിക്കുന്നതിലൂടെ ലഭിക്കുന്ന പത്ത് നേട്ടങ്ങള്‍ മനസ്സിലാക്കിയാല്‍, ഏത് പ്രതിസന്ധിയിലും പുഞ്ചിരി കൈവിടാതെ ജീവിക്കാം.

Also read: പ്രതീക്ഷാ നിർഭരമാവട്ടെ ജീവിതം

1. ആഘര്‍ഷകത്വം
സദാ പുഞ്ചിരിതൂകുന്ന വ്യക്തികളിലേക്ക് ഏവരും ആഘര്‍ഷിക്കപ്പെടുന്നു എന്നത് നമ്മുടെ അനുഭവമാണ്. മുഖത്ത് പുഞ്ചിരി വിരിഞ്ഞ് നില്‍ക്കുന്ന ആളുകളെ കൂടുതല്‍ അറിയാന്‍ നമുക്ക് താല്‍പര്യമുണ്ടാവാറുണ്ടല്ലോ ? ഒരാളുടെ മുഖത്തെ അത്തരം പ്രസരിപ്പ് എത്ര നല്ലതാണെന്ന് നാം മനസ്സാ മന്ത്രിച്ച് പോവാറുണ്ട്. കണ്ണുരുട്ടല്‍,മുഖം ചുളിക്കല്‍ എല്ലാം നമ്മെ ജനങ്ങളില്‍ നിന്ന് അകറ്റുകയേ ഉള്ളൂ. എന്നാല്‍ പുഞ്ചിരി നമ്മെ അവരിലേക്കടുപ്പിക്കുന്ന രാസത്വരകമാണ്.

2. മനോഭാവത്തില്‍ മാറ്റം
ഏത് സമയവും കടന്ന് വരുന്ന ദുഷ്ടനാണ് കോപവും മനോവ്യഥയും. അത്തരം ദുശിച്ച മനോഭാവങ്ങളെ ഇല്ലാതാക്കാന്‍ പുഞ്ചിരിക്ക് കഴിയും. ഒരുപക്ഷെ ചിലപ്പോള്‍ നമുക്ക് പ്രകൃത്യാതന്നെ പുഞ്ചിരിക്കാന്‍ സാധിക്കുന്നില്ലന്ന് കരുതുക. എങ്കില്‍ പോലും കൃത്രിമമായ പുഞ്ചിരി സൃഷ്ടിക്കുന്നത് നമ്മുടെ മനോനിലയില്‍ മാറ്റം വരുന്നതാണ്. അതിലൂടെ മാനസികമായ പിരിമുറുക്കവും മ്ലാനതയും ഇല്ലാതാക്കാനും മുഖത്തിൻെറ പ്രസന്ന ഭാവം കൈവരിക്കാനും കഴിയും.

3. വ്യക്തി ബന്ധങ്ങള്‍ നന്നാക്കുന്നു
ആഘര്‍ഷണീയ വ്യക്തിത്വത്തിൻെറ ഉടമകളാകാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. അതിന് ഏറ്റവും നല്ല മാര്‍ഗ്ഗമാണ് പുഞ്ചിരി. സദാ പുഞ്ചിരിച്ചവരിലേക്ക് തേനീച്ചകള്‍ പുഷ്പത്തിലേക്ക് എന്ന പോലെ ആഘര്‍ഷിക്കുന്നു. ഒരാള്‍ പുഞ്ചിരിക്കുമ്പേള്‍ ചുറ്റുവട്ടം പ്രകാശം പരത്തുന്നു. അത് മറ്റുള്ളവരുടെ മനോഭാവത്തെ മാറ്റിമറിക്കുന്നു. ദേശ്യംപിടിച്ച് വരുന്ന ഒരാളോട് ഒന്ന് പുഞ്ചിരിച്ച് സംസാരിച്ച് നോക്കു. അയാളുടെ കോപം കെട്ടടങ്ങുന്നു.

4. മന:ക്ലേശത്തിന് ആശ്വാസം
മുഖം മനസ്സിൻെറ കണ്ണാടി എന്ന് പറയാറുണ്ടല്ലോ ? മുഖഭാവത്തില്‍ നിന്നും മനസ്സ് വായിച്ചെടുക്കാന്‍ കഴിയും. ക്ഷീണം,അവശത,പരവശത എന്നിവയില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ പുഞ്ചിരി നമ്മെ സഹായിക്കുന്നു. മനോവിഷമത്തില്‍ അകപ്പെടുമ്പോള്‍ മുഖത്ത് ചിരി വിടര്‍ത്താന്‍ ശ്രമിക്കൂ. നമ്മുടെ മന:ക്ലേശം അല്‍പാല്‍പമായി കുറയുകയും കര്‍മ്മനിരതനാവാന്‍ നാം സ്വയം തയ്യാറെടുക്കുകയും ചെയ്യുന്നു.

5. രോഗപ്രതിരോധം
നമ്മുടെ രോഗ പ്രതിരോധശേഷി കാര്യക്ഷമമാക്കാന്‍ പുഞ്ചിരി നമ്മെ സഹായിക്കുന്നതായി മുകളില്‍ ഉദ്ധരിച്ച സംഭവം വ്യക്തമാക്കുന്നു. പുഞ്ചിരിക്കുമ്പോള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നു എന്ന കാര്യത്തില്‍ സംശയമില്ല. മുഖത്തെ പുഞ്ചിരിയിലൂടെ നാം കൂടുതലായി ശാന്തരാവുന്നു എന്നതാണതിന് കാരണം. പുഞ്ചിരിയിലൂടെ പനി,ജലദോശം തുടങ്ങിയ ചെറുരോഗങ്ങളെ പ്രതിരോധിക്കാമെന്ന് ശാസ്ത്രം കണ്ടത്തെിയിട്ടുണ്ട്.

6. രക്തസമ്മര്‍ദ്ദം കുറക്കുന്നു
പുഞ്ചിരിക്കുമ്പോള്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തില്‍ ഗണ്യമായ കുറവ് ഉണ്ടാവുന്നു. രക്തസമ്മര്‍ദ്ദം കണക്കാക്കുന്ന വല്ല ഉപകരണവും വീട്ടിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇത് സ്വയം പരിശോധിച്ച് ബോധ്യം വരുത്താം. അല്‍പം സമയം ശാന്തമായി ഇരിക്കുക. എന്നിട്ട് രക്തസമ്മര്‍ദ്ദം നോക്കുക. അതിന് ശേഷം കുറച്ച് പുഞ്ചിരിച്ചതിന് ശേഷം വീണ്ടും രക്തസമ്മര്‍ദ്ദം നോക്കുമ്പോള്‍ വ്യക്തമായ അന്തരം നിങ്ങള്‍ക്ക് ബോധ്യപ്പെടും.

Also read: ഖദീജ(റ), ഫാത്വിമ(റ), ആയിശ(റ) ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ ശ്രേഷ്ഠത?-1

7. വേദന സംഹാരി
പ്രകൃതിദത്ത വേദന സംഹാരിയാണ് പുഞ്ചിരി. അല്‍പ നേരത്തേക്കെങ്കിലൂം നമ്മുടെ വേദനകളെ ഇല്ലാതാക്കുവാനും ആശ്വാസം നല്‍കാനും പുഞ്ചിരിക്ക് സാധിക്കുന്നു. ചിരിയിലൂടെ നമ്മുടെ വേദനകളും ശാരീരികവും മാനസികവുമായ അശ്വസ്ഥകളുമെല്ലാം ഒരു പരിധിവരെ മാറുന്നതാണ്.

8. യുവത്വം നിലനിര്‍ത്തുന്നു
പുഞ്ചിരിക്കുമ്പോള്‍ ശരീരത്തിലെ അനേകം പേശികള്‍ പ്രവര്‍ത്തനനിരതമാവുന്നു. അത് നമ്മുടെ യുവത്വത്തിൻെറ പ്രസരിപ്പ് എന്നുമെന്നും നിലനിര്‍ത്താന്‍ സഹായകമാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ദിവസം മുഴുവന്‍ സന്തോഷവാനയിരിക്കൂ. നിങ്ങള്‍ക്ക് അത് നല്ല ആശ്വാസവും ആനന്ദവും നല്‍കും. ദു:ഖം നമ്മുടെ ശക്തിയെ ചോര്‍ത്തിക്കളയുന്നു.

9. ആത്മവിശ്വാസം വര്‍ധിക്കുന്നു
പുഞ്ചിരിക്കുന്ന മുഖഭാവമുള്ള ആളുകള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരും മറ്റുള്ളവര്‍ക്ക് അവരെ അനായസേന സമീപിക്കാന്‍ സാധിക്കുന്നു. പുഞ്ചിരിക്കുന്നവരോടുള്ള ആളുകളുടെ പ്രതികരണം തന്നെ വിത്യസ്തമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

10. പോസിറ്റിവ് മനോഭാവം
മുഖത്തെ പുഞ്ചിരിഭാവം നിലനിര്‍ത്തികെണ്ട് നെഗറ്റീവായ കാര്യങ്ങള്‍ ചിന്തിക്കുക സാധ്യമല്ല. പുഞ്ചിരി മുഖത്ത് നിലനില്‍ക്കെ എങ്ങനെയാണ് വിഷാദചിന്തകള്‍ കടന്ന് വരുക? പുഞ്ചിരിയിലൂടെ പോസിറ്റിവ് മനോഭാവം കൈവരുന്നു. നമ്മുടെ എല്ലാ വിജയത്തിൻെറയും അടിസ്ഥാനം പോസിറ്റിവ് മനോഭാവമാണ്. അതിനാല്‍ പുഞ്ചിരിക്കുക. ആരോഗ്യം നിലനിര്‍ത്തുക. സര്‍വ്വോപരി മഹത്തായ ദാനം കൂടിയാണ് പുഞ്ചിരി.

Facebook Comments
Related Articles
Show More
Close
Close