Current Date

Search
Close this search box.
Search
Close this search box.

പ്രസവം: ഒരേസമയം കയ്പ്പും മധുരവും നിറഞ്ഞതാണ്

ഇതെഴുതുന്നതിന് ഒമ്പത് മാസങ്ങൾക്ക് മുമ്പാണ് (2018- മാർച്ച്) എന്റെ പ്രസവയാത്ര ആരംഭിക്കുകയാണ്. എന്റെ ഗർഭപാത്രം വളർന്ന് വലുതായികൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്റെ വയറും പതിയെ പതിയെ വലുതായികൊണ്ടിരിക്കുന്നു. അപ്രകാരം അത് ഗർഭപാത്രത്തിൽ നീന്തികളിക്കുന്ന ജീവനുള്ള ആത്മാവായി മാറുകയും, പുറത്തേക്ക് വരാൻ തയാറാവുകയുമാണ്. തന്റെ കൈകളിൽകിടത്തി താലോലിക്കാനും, നെഞ്ചോട് ചേർത്ത് നിർത്താനും, കൺകുളിർമയോടെ കാണാനും, നെറ്റിതടത്തിൽ ചുംബിക്കാനുമായി ഒമ്പത് മാസമായി ഞാൻ കാത്തിരിപ്പിലാണ്! അവനെ ഏറ്റുവാങ്ങാനുള്ള ആഗ്രഹം തന്നെ വല്ലാതെ പിടികൂടിയിരിക്കുന്നു. എന്നാൽ, ആ പ്രസവയാത്ര ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ നിറഞ്ഞതാണ്. വിശുദ്ധ ഖുർആൻ പറഞ്ഞതുപോലെ, പ്രയാസത്തിനുമേൽ പ്രയാസം സഹിച്ചാണ് മാതാവ് കുഞ്ഞിനെ ഗർഭം ചുമക്കുന്നത്. നീ വരുന്ന ദിവസത്തിനായി കാത്തിരുന്ന് എന്റെ ക്ഷമ കെട്ടുപോവുകയും, ഞാൻ ക്ഷീണിക്കുകയും ചെയ്തിരിക്കുന്നു. സന്തോഷത്തിനും ഭയത്തിനുമിടയിലെ ഒരനുഭൂതി. പ്രസവ സമയത്തെ കുറിച്ച് ഓർക്കുമ്പോൾ ഭയവും,  കൈയിൽ വാരിപുണർന്ന് കിടക്കുന്ന കൊച്ചുകുഞ്ഞിനെ ഓർക്കുമ്പോൾ സന്തോഷവുമാണ്.

ഒരു ദിവസം വൈകുന്നേരം, ഗർഭിണിയായിരിക്കെ മുമ്പ് അനുഭവിച്ചിട്ടില്ലാത്തെ വേദന എന്നെ പിടികൂടി, വേദന എന്നെ വരിഞ്ഞുമുറിക്കി. ആ വേദന അങ്ങനെ തുടർന്നുകൊണ്ടിരിന്നു. അത് സഹിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഏറ്റവും അവസാന സമയത്ത് മാത്രമാണ് ആശുപത്രിയിലേക്ക് പോവുകയുള്ളുവെന്ന് ഞാൻ തീരുമാനിച്ചിരുന്നു. വൈകുന്നേരം നാലുമണിയാണ് സമയം, ആരെയും അറിയിക്കാതെ ആ വേദന കടിച്ചിറക്കാൻ ശ്രമിച്ചു. അങ്ങനെ, ഛർദിക്കുകയും, വയറ്റിൽനിന്ന് പോവുകയും ചെയ്തു. ഗർഭപാത്രത്തെ മുറിച്ചുകളയുന്ന വേദന കുഞ്ഞുവാവ പുറത്ത് വരാനായെന്ന് അറിയിച്ചു. തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ കഴിയുമായിരുന്നില്ല. വേദനയുടെ സമുദ്രത്തിലേക്ക് ഞാൻ ആഴ്ന്നുപോയി. അടുത്തുള്ള തലയണയിൽ ഞാൻ മുറുക്കി പിടിച്ചു, വേദന കുറയ്ക്കാനായി നീണ്ട ശ്വാസം വിടാൻ ശ്രമിച്ചു. ഈയൊരു വേദനക്ക് മുമ്പിൽ കുടുംബത്തിന് നോക്കിനിൽക്കാനാകുമായിരുന്നില്ല. അവർ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആശുപത്രിയിലെത്തിയപ്പോൾ പ്രസവ ചികിത്സ വിഭാഗത്തിലെ നഴ്സുമാര് സ്ത്രീകളോട് പെരുമാറുന്നത് എങ്ങനെ എന്നതിനെ കുറിച്ചായിരുന്നു എന്റെ ചിന്ത. ഹൃദയത്തിൽ കാരുണ്യമില്ലാത്തതുപോലെ, പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതമായിരുന്നു അവരുടേത്. ചീത്തപറയുകയും, പരുക്കമായി പെരുമാറുകയും, ചിലപ്പോൾ അവർ തല്ലുകയും ചെയ്യുന്നു. ഇതായിരുന്നു എന്നെ ഒരുപാട് ഭയപ്പെടുത്തിയിരുന്നത്. അവർ എങ്ങനെ തന്നോട് പെരുമാറുമെന്ന കാര്യത്തിൽ ഞാൻ ഭയപ്പെട്ടിരുന്നു. യാത്രാ മധ്യേ ഞാൻ ഉമ്മയെ ചുംബിക്കുകയോ, ബലമായി പിടിക്കുകയോ ചെയ്തു. ഉമ്മ പുഞ്ചിരിക്കുകയായിരുന്നു. എന്നാൽ, മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ഉപ്പയുടെ മുഖത്ത് കടുത്ത ഭയം ഞാൻ കണ്ടു. അങ്ങനെ ഞാൻ ആശുപത്രയിലെത്തി, നഴ്സുമാരെ കണ്ടു. പ്രസവഘട്ടത്തിലെ പ്രാരംഭ ഘട്ടമാണെന്ന് അവരെന്നെ അറിയിച്ചു. ഇന്ന് രാത്രി ഇവിടെ തങ്ങേണ്ടതില്ല, നാളെ രാവിലെ വന്നാൽ മതിയെന്നും അവർ അറിയിച്ചു. ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. അപ്പോൾ സമയം രാത്രി പത്ത് മണിയായിരുന്നു.

Also read: എല്ലാം ഞാന്‍ റബ്ബിനോട്‌ പറഞ്ഞു കൊടുക്കും

ആ രാത്രിയിൽ കടുത്ത വേദനയാൽ, ഞാൻ ചുരുണ്ടുകിടന്ന് വേദന കുറയ്ക്കുന്നതിനായി അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞുമറിഞ്ഞുകൊണ്ടിരുന്നു. ശക്തമായ വേദന ഇല്ലാതാക്കാൻ മറ്റു പല കാര്യങ്ങൾ ആലോചിക്കാൻ ശ്രമിച്ചു. അങ്ങനെ സമയം നോക്കി കിടന്നു. പിന്നീട്, രാത്രി പന്ത്രണ്ട് മണിവരെയെങ്കിലും അൽപം ആശ്വാസം കിട്ടാനും, വേദനയിൽനിന്ന് മുക്തി നേടാനുമായി ഞാൻ ഫെയ്സ്ബുക്ക് തുറന്നു. തന്റെ ശക്തി ക്ഷയിക്കുകയും, കൂടുതൽ സഹിക്കാൻ കഴിയാതെ വരികയും, വേദനകൊണ്ട് പുളയുകയുമായിരുന്നു അപ്പോൾ ഞാൻ. അങ്ങനെ ആശുപത്രയിലെത്തി. പ്രസവ ചികിത്സ വകുപ്പിലെ നഴ്സ് പരിശോധനാ കുറിപ്പ് നോക്കി പറഞ്ഞു, ഡോക്ടർക്ക് നിങ്ങളെ കാണേണ്ടതുണ്ട്. എന്നാൽ ഡോക്ടർ ഇന്ന് വന്നിട്ടില്ല. മറ്റൊരു ആശുപത്രിയിലേക്ക് പോവുകയല്ലാതെ ഞങ്ങൾക്ക് മുമ്പിൽ മറ്റുവഴികളില്ല. പ്രസവ സമയത്ത് ഏറ്റവും നല്ല രീതിയിൽ പെരുമാറുന്ന നിർമല മനസ്കരായ കഠിന ഹൃദയരല്ലാത്ത നഴ്സമാരെ ലഭിക്കാൻ ഞാൻ അല്ലാഹുവിനോട് പ്രാർഥിച്ചു. ഇതെകുറിച്ചായിരുന്നു എന്റെ മുഴുവൻ ചിന്തയും.

ഞങ്ങൾ ആശുപത്രിയിലെത്തി. അത്യാഹിത വിഭാഗത്തിലെ നഴ്സുമാർ ഉറക്കത്തിലായിരുന്നു. അവരെ ഉണർത്തി. അവർ നീരസം പ്രകടിപ്പിച്ച് അടുത്തേക്ക് വന്ന് പരിശോധനാ കുറിപ്പിലേക്ക് കണ്ണോടിച്ചു. തുടർന്ന് പരുക്കൻ സ്വഭാവത്തിൽ അവർ എന്നെ പരിശോധിച്ചു. ശേഷം അവർ സന്തോഷ വാർത്ത അറിയിച്ചു. പ്രസവ വാർഡിലേക്ക് പോകാൻ അവരെന്നോട് ആവശ്യപ്പെട്ടു. ഒരടിപോലും സ്റ്റെപ്പ് എടുത്തുവെക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. എന്നാൽ എനിക്കറിയാമായിരുന്നു താൻ പ്രാരംഭ ഘട്ടത്തിലാണെന്ന്, അതിനാൽ താൻ ശക്തി ആർജിക്കേണ്ടതുണ്ട്. കൂട്ട നിലവിളികൾക്കിടയിൽ ഞാൻ പ്രസവ വാർഡിലെത്തി. പരിശോധനാ മുറിയിലേക്ക് പ്രവേശിച്ചപ്പോൾ ഭയം തന്നെ പിടികൂടി. തന്നെ പരിശോധിച്ച ശേഷം കുറച്ച് സമയം അവിടെ നിൽക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു. പേടിച്ചു വിറച്ചു നിൽക്കുന്ന ആ സമയം, എന്റെ ആഭരണങ്ങളും മറ്റും കാറിൽ നിന്ന് കൊണ്ടുവന്നു. എന്താണ് സംഭവിക്കാൻ പോകുന്നത്? അന്നേരം അവിടെ നിലവിളിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. അവർ ഏത് ഘട്ടത്തിലാണെന്ന് അറിയുന്നതിന് ഡോക്ടർമാർ അവരെ പരിശോധനക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. എന്നാലവർ കട്ടിലിൽ നിന്ന് അനങ്ങുന്നില്ല. അങ്ങനെ ഞാനെന്റെ വേദന മറന്ന് അവരെ നിരീക്ഷിച്ചു, എങ്ങനെ ഡോക്ടർമാർ അവരോട് പ്രതികരിക്കുന്നവെന്ന് നോക്കി കിടന്നു. ഡോക്ടർമാർ എന്റെ കള്ളുകളടച്ചു. അപ്പോൾ ഞാനെന്റെ വേദന മറക്കാൻ ശ്രമിക്കുകയായിരുന്നു. ഈയൊരു സന്ദർഭത്തിൽ ഞാൻ വേദന നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. വേദന പുതിയ രൂപത്തിൽ ശക്തമായികൊണ്ടിരിക്കുന്നു. ഇനിയും വേദന കൂടരുതെന്നും,  അവൻ പെട്ടെന്ന് പുറത്ത് വരണമെന്നും ഞാൻ ആഗ്രഹിച്ചു. എത്ര കഠിനമാണ് പ്രസവത്തിന് മുമ്പുള്ള വേദന!

Also read: ആലിംഗനം നല്‍കുന്ന സന്ദേശം

ഹാളിലൂടെ ഇടയ്ക്കിടെ നടക്കാനായി ഞാൻ എഴുന്നേറ്റു. തൊട്ടു മുന്നിലുള്ള മുറിയിൽ അടുത്തടുത്തായി കിടക്കുന്ന വിരലിട്ടടിക്കുന്ന കുഞ്ഞുങ്ങളെ നോക്കി ഞാൻ പുഞ്ചിരിച്ചു, അവക്കിടയിൽ ഞാനെന്റെ കുഞ്ഞിനെ സ്വപനം കണ്ടു. ഈയൊരവസ്ഥയിലായിരുന്നു ഞാൻ നേരം വെളുക്കുന്നതവരെ. സമയം കഴിയുന്തോറും വേദന കൂടിവരികയാണ്. വേദനയാൽ ഞാൻ തളർന്നുപോയി. ഉറങ്ങാൻ ശ്രമിക്കുമ്പോഴൊക്കെ വേദന അതിനെ മറികടക്കുകയായിരുന്നു. വേദനയും മയക്കവും ഒരുമിച്ചാണ് വരുന്നത്. വേദന വിട്ടുപോകുന്ന ചെറിയ നിമിഷങ്ങളിൽ ഉറക്കം അതിന്റെ പങ്കിനായി കടന്നുവരുന്നു. വേദനയുടെ കാഠിന്യത്താൽ അടുത്തുള്ള ചുമരിൽ ഞാൻ കൈകൊണ്ട് അടിച്ചു. തന്റെ കൈ വീർത്തുകൊണ്ടിരിക്കുന്നത് ശ്രിദ്ധിക്കാതെ ഞാൻ ചുമരിൽ അടിക്കുകയായിരുന്നു. അടുത്തുണ്ടായരുന്ന കർട്ടണിൽ വേദനയാൽ ഞാൻ മുറുകെ പിടിച്ചു. അത് കീറുമൊയെന്ന് ഭയന്ന് ഞാൻ ആ കാര്യത്തിലേക്ക് ശ്രദ്ധ തിരിച്ചു. ഞാനെന്റെ തലയിൽ അമർത്തി പിടിച്ച്, വേദന സഹിക്കാൻ സഹനവും ശക്തിയും പ്രദാനം ചെയ്യാൻ രക്ഷിതാവിനോട് പ്രാർഥിച്ചു. എന്റെ ആത്മാവ് രക്ഷിതാവിങ്കലേക്ക് ഒഴുകുന്നത് ഞാനറിയുകയായിരുന്നു. മരണം എന്നെ ഒരു ഭാഗത്ത് നിന്ന് വലിക്കുകയും, ജീവിതം മറ്റൊരു ഭാഗത്ത് നിന്ന് പിടിമുറിക്കികൊണ്ടിരിക്കുകയും ചെയ്യുകയാണ്. മരണത്തിനും ജിവിതത്തിനുമിടയിലുള്ള പോരാട്ടമായിരുന്നു അത്. അങ്ങനെ, പ്രസവം സുഖകരമാകുന്നതിന് വേണ്ടി ഞാൻ രക്ഷിതാവിനോട് പ്രാർഥിച്ചു.

ഓരോ മണിക്കൂറിലും ഡോക്ടർ വന്ന് പരിശോധിച്ചു. അവസാനം പറഞ്ഞു, പ്രസവഘട്ടത്തിലെ അവസാന ഘട്ടത്തിലേക്ക് നിങ്ങൾ പ്രവേശിക്കുകയാണ്. ആ സമയം എന്റെ കുഞ്ഞുവാവ ഗർഭപാത്രത്തിൽ നിന്ന് പുറത്ത് വരാനായി ശക്തമായി തള്ളുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. അവന്റെ ഹൃദയമിടിപ്പ് കേൾക്കാനായി ഒരു ഉപകരണം എന്റെ വയറ്റിൽ ഞാൻ ഘടിപ്പിച്ചു. ഹൃദയമിടിപ്പിന്റെ ശബ്ദം മുറിയാകെ നിറഞ്ഞു. അതുവരെ എനിക്ക് അറയില്ലായിരുന്നു, ആ സംഗീത സാന്ദ്രമായ ശബ്ദം ഞാൻ ആസ്വദിക്കുകയാണോ അതല്ല, എന്നെ വരിഞ്ഞുമുറുക്കിയ വേദനയുടെ തിരമാലകളെ അഭിമുഖീകരിക്കുകയായിരുന്നോ എന്ന്. ഏറ്റവും പ്രയാസം നിറഞ്ഞ സമയമെന്നത് കുഞ്ഞുവാവ പുറത്തേക്ക് വരാനായി സമ്മർദം ചെലുത്തികൊണ്ടിരിക്കുന്ന ഈ അവസാന സമയമാണ്. വേദന കഠിനമായികൊണ്ടിരിക്കുന്നു, പ്രതിരോധിക്കാൻ കഴിയുന്നില്ല. ഞാൻ ഉച്ചത്തിൽ പറഞ്ഞു; രക്ഷിതാവേ, എന്നോട് കരുണ കാണിച്ചാലും. ഞാൻ കൂടുതൽ ദുർബലയായി. രക്ഷിതാവിലേക്ക് വിനയാന്വിതയായി മടങ്ങുകയും, അവനോട് അകമഴിഞ്ഞ് പ്രാർഥിക്കുകയും ചെയ്തു. എന്റെ കുഞ്ഞുവാവയെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ മതിയായ ശക്തി തന്റെടുത്തില്ലെയെന്ന് ഓർത്ത് ഞാൻ അസ്വസ്ഥനായി. അവനെങ്ങനെ പുറത്തുവരുമെന്നത് പേടിയുളവാക്കുന്ന കാര്യമാണ്. അശക്തനായ ദുർബലനായ കുഞ്ഞിന് എങ്ങനെ പുറത്തുവരാൻ കഴിയും. തനിക്ക് അവനേക്കാൾ കൂടുതൽ ശക്തിയും ബലവുമുണ്ട്. എന്നിട്ടുപോലും ഞാൻ തളർന്നുപോയിരിക്കുന്നു. അവശരുടെ പോരാട്ടം നിസാരമല്ല! തുടർന്ന് ഡോക്ടർ എന്നോട് പ്രസവമുറിയിലേക്ക് പോകുവാൻ ആവശ്യപ്പെട്ടു. ഈ കാണുന്ന ജീവിതത്തിലേക്ക് അവൻ വരുമ്പോൾ ധരിക്കേണ്ട വസ്ത്രവും ഡോക്ടർ തന്റെ കൂടെ എടുത്തിരുന്നു.

ഞാൻ കസേരയിൽ ഇരുന്ന് തന്റെ രക്ഷിതാവിനോട് വാത്സല്യവും, ക്ഷമയും, സ്ഥൈര്യവും പ്രദാനം ചെയ്യാനും പ്രാർഥിച്ചു. വായകൊണ്ട് വിശേഷിപ്പിക്കാൻ കഴിയാത്തത്രയും വേദന ശക്തമായിരുന്നു, അവിടെ വാക്കുകൾക്ക് സ്ഥാനമില്ലാതാകുന്നു. എന്നിൽ നിന്ന് കുഞ്ഞുവാവ പുറത്തുവരുന്നതിനായി തന്റെ ശരീരം മുഴുവനും തയാറായിരിക്കുന്നു. ഇപ്രകാരം ഒരു രംഗത്തിന് തനിക്ക് എവിടുന്നാണ് ശക്തി ലഭിക്കുന്നത്! എനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് ഞാൻ അറിയുകയായിരുന്നു. സമയം ഒമ്പത് മണി കഴിഞ്ഞ് നാല്പത്തിയഞ്ച് മിനിറ്റ് ആയിരിക്കുന്നു. രണ്ട് ഡോക്ടർമാർ പ്രസവ സഹായത്തിനായി അവിടെയുണ്ടായിരുന്നു. ഒരാൾ വലുതുഭാഗത്തും, മറ്റയാൾ എനിക്കുനേരെയായും നിൽക്കുന്നു. ഞാൻ മറ്റേതോ ലോകത്തായിരുന്നെന്ന് അനുഭവപ്പെട്ട വേദനയുടെ നിമിഷങ്ങളായിരുന്നു അത്. ആത്മാവ് ആകാശത്തേക്ക് പോയി തിരിച്ചുവന്നതുപോലെ തോന്നി. കുഞ്ഞുവാവ വരുകയാണ്. കുഞ്ഞുവാവ പുറത്തേക്ക് വരുന്നതിനായി എന്റെ സമീപത്ത് നിൽക്കുന്ന ഡോക്ടർ വയറ്റിൽ അമർത്തി. എന്നാൽ, ഞാൻ വേദനകൊണ്ട് അവരെ മുറുകെ പിടുക്കുക മാത്രം ചെയ്തു. അവർ നീങ്ങി, പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി. കുഞ്ഞുവാവ പുറത്തേക്ക് വന്നതോടെ എന്നിലെ വേദനയും, പ്രയാസവും പുറത്തേക്ക് പോയി. അങ്ങനെ അത് ഒരു പേടിസ്വപ്നം പോലെ കടന്നുപോയി.

Also read: പ്രവാചകമൊഴികളുടെ സൗന്ദര്യവായന

ഡോക്ടർമാർ കുഞ്ഞിനെ അവരുടെ കരങ്ങളിലേക്ക് ഏറ്റുവാങ്ങി. തന്റെടുത്ത് നിന്ന് കുഞ്ഞിനെ കൊണ്ടുപോയി വൃത്തിയാക്കി വസ്ത്രം ധരിപ്പിച്ചു. ചുവന്ന് തുടുത്ത കുഞ്ഞുവാവ. ഇത് സ്വപ്നമാണോ, യാഥാർഥ്യമാണോ എന്ന് ഞാൻ ആത്മഗതം നടത്തി. ഞാൻ ഉമ്മയായിരിക്കുന്നു! എന്നിൽനിന്ന് തന്നെയാണോ ഈ കുഞ്ഞുവാവ! അവനെ തന്നിലേക്ക് ചേർത്ത് വാരിപുണരാതെ, ശ്വസിക്കുന്നത് കാണാതെ തന്റെ കൺമുന്നിലൂടെ കൊണ്ടുപോയപ്പോൾ എന്തൊന്നില്ലാത്ത ഒരു വികാരമാണ് എനിക്ക് അനുഭവപ്പെട്ടത്. ഡോക്ടർമാർ കുഞ്ഞിനെ എന്നിൽനിന്ന് മാറ്റി. ഇത് ആയിരം പ്രസവ വേദനയേക്കാൾ ഭയാനകരമാണ്! നിങ്ങൾ രണ്ട് കണ്ണും തുറന്നുവെച്ചിരിക്കെ അവനെ കൊണ്ടുപോകുന്നത് നിങ്ങളിൽ മുറിവേൽപിക്കുന്നു. ആ മുറിവേൽപ്പിക്കുന്ന സൂചി നിങ്ങളുടെ ശരീരത്തെ തുളക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടുന്നു. ഇത് സത്യത്തിൽ മരിക്കുന്നതിന് തുല്യമാണ്. ശരീരത്തെ ഓരോ പ്രാവശ്യവും സൂചി തുളക്കുമ്പോൾ ഞാൻ ഉച്ചത്തിൽ അലറുമായിരുന്നു. അന്നേരം ഞാൻ യുദ്ധത്തിൽ മരണത്തെ നേരിടുന്ന പോരാളിയെ പോലെയാണ്. തന്നിൽ അവശേഷിക്കുന്ന എല്ലാ ശക്തിയും, ശേഷിയും അവസാനിക്കുന്നതുവരെ പോരാടുന്നു.

ഡോക്ടർമാർ എന്നെ വിട്ട് പോയിരുന്നു. തണുപ്പ് വല്ലാതെ പിടികൂടിയിരിക്കുന്നു. അത് പനിയായിരുന്നു. എന്റെ ശരീരത്തെ നിയന്ത്രിക്കാന് എനിക്ക് കഴിയുന്നില്ല. ഞാൻ വിറച്ചുകൊണ്ടിരിക്കുകയായിരുന്നു.  ഏകദേശം ഒരു മണിക്കൂറോളം അങ്ങനെ നീണ്ടുനിന്നു. കയ്പ്പും മധുരവും നിറഞ്ഞ യാത്രക്ക് ശേഷം, തന്നിൽനിന്ന് പുറത്തുവന്ന കുഞ്ഞുവാവയെ കണ്ടപ്പോഴാണ് ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞത്. അപ്പോൾ, നമ്മുടെ പ്രവാചകൻ(സ) നമ്മോട് അരുൾ ചെയ്ത കാര്യത്തെ സംബന്ധിച്ച് ശരിയായ ബോധം എന്നിലുളവായി. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: പ്രവാചകന്റെ അടുക്കൽ വന്ന് ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ, ഏറ്റവും നന്നായി ഞാനാരോടാണ്പെരുമാറേണ്ടത്? പ്രവാചകൻ പറഞ്ഞു: നിന്റെ ഉമ്മയോട്. പിന്നീട് ആരോടാണെന്ന് അയാൾ ചോദിച്ചു. പ്രവാചകൻ പറഞ്ഞു: നിന്റെ ഉമ്മയോട്. അയാൾ ചോദിച്ചം: പിന്നീട് ആരോടാണ്? പ്രവാചകൻ പറഞ്ഞു: നിന്റെ ഉമ്മയോട്. ആരോടാണെന്ന് വീണ്ടും ചോദിച്ചപ്പോൾ നിന്റെ ഉപ്പയോട് എന്നായിരുന്നു മറുപടി.
പ്രസവിക്കുന്ന ഓരോ സ്ത്രീയും ഈ പ്രവാചക വചനം വായിച്ചതിന് ശേഷം ഒന്ന് ഭയപ്പെടാതിരിക്കുകയില്ല. എന്നാൽ, ഉമ്മയെന്ന വൈകാരികതയും, കുഞ്ഞിനെ കാണാനുള്ള അതിയായ ആഗ്രഹവുമാണ് അവരെ സഹനത്തോടെയും, ക്ഷമയോടെയും ഈ യാത്രയിൽ മുന്നോട്ടുപോകുന്നതിന് പ്രേരിപ്പിക്കുന്നത്.

വിവ: അർശദ് കാരക്കാട്

Related Articles