Current Date

Search
Close this search box.
Search
Close this search box.

മക്കളുടെ മികവില്‍ കുടുംബത്തിന് വല്ല പങ്കുമുണ്ടോ!

family.jpg

ശിക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കേന്ദ്രബിന്ദു കുടുംബമാണ്. കുടുംബത്തിന്റെ വളര്‍ച്ച നിലകൊള്ളുന്നത് വൈജ്ഞാനിക അഭിവൃദ്ധിയിലൂടെയുമാണ്. പഠന അന്തരീക്ഷം നിലനിര്‍ത്തുന്നതിലും കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും കുടുംബത്തിന്റെ വൈജ്ഞാനിക വളര്‍ച്ചയില്‍ വിചക്ഷണര്‍മാര്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്താറുണ്ട്.
അമേരിക്കന്‍ പഠനഗവേഷണ കേന്ദ്രം അമേരിക്കയില്‍ പ്രത്യേകമായി നടത്തിയ റിപ്പോര്‍ട്ടിന്റെ അവസാനത്തില്‍ ഇപ്രകാരം വിവരിക്കുന്നു : ‘വിദ്യാഭ്യാസ രംഗത്തെ ജപ്പാനിന്റെ വിജയകരമായ പരീക്ഷണങ്ങള്‍ക്ക് കാരണം നഴ്‌സറി കാലം മുതല്‍ സെക്കണ്ടറി പ്രായം വരെയുള്ള വിദ്യാഭ്യാസ വളര്‍ച്ചക്കായി രക്ഷിതാക്കള്‍ മക്കളോടൊപ്പം പങ്കു ചേരുന്നതാണ്. അപ്രകാരം വീട്ടിലും കലാലയത്തിലും മക്കളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ ജപ്പാനിലെ കുടുംബങ്ങള്‍ വിജയിക്കുകയുണ്ടായി’.  
കുട്ടികളുടെ വ്യക്തിത്വവളര്‍ച്ചയില്‍ സ്വാധീനിക്കുന്ന പ്രധാന ഘടകം കുടുംബത്തില്‍ നിന്ന് നല്‍കുന്ന ശിക്ഷണവും ശ്രദ്ധയും ഉപദേശവും പ്രോല്‍സാഹനവുമാണ്. അടിസ്ഥാന പരമായ ശേഷികള്‍ നേടിയെടുക്കാന്‍ കുട്ടി വീടിനെ ആശ്രയിക്കുന്നതുപോലെ പുറത്ത് മക്കളുടെ ശേഷികള്‍ വളര്‍ത്താനാവശ്യമായ സാഹചര്യം ഒരുക്കേണ്ടതുണ്ട്.  കുട്ടിയുടെ വളര്‍ച്ചയുടെ പ്രഥമ ഘട്ടത്തില്‍ കുടുംബത്തിന് സ്വാധീനം ചെലുത്താന്‍ കഴിയുന്നതുപോലെ പിന്നീട് മക്കളില്‍ സ്വാധീനം ചെലുത്താനാകില്ല എന്നതും ഒരു യാഥാര്‍ഥ്യമാണ്. ഭാവി നിര്‍ണയിക്കുന്നതിലും ഈ സ്വാധീനത്തിന് മുഖ്യപങ്കുണ്ട്. വിവാഹത്തിന്റെ അമ്പതാം വാര്‍ഷികത്തിലും മിക്ക ഭാര്യമാരും ഇങ്ങനെ ആവര്‍ത്തിച്ചു പറയുന്നത് കേട്ടു നാം അത്ഭുതപ്പെടാറുണ്ട് : ‘ഞാന്‍ എന്റെ വീട്ടിലായിരുന്നെങ്കില്‍ ഇന്ന രീതിയിലെല്ലാം ആകുമായിരുന്നു, എന്റെ വീട്ടില്‍ ഇന്ന ഇന്ന സാഹചര്യങ്ങളൊക്കെയുണ്ട്’….

യഥാര്‍ഥത്തില്‍ വീടിനും സ്‌കൂളിനുമിടയില്‍ വലിയ ഒരു വിടവ് സംഭവിക്കുന്നുണ്ട്. വ്യത്യസ്തമായ വഴികളിലൂടെയാണ് രണ്ടു ശിക്ഷണങ്ങളും സഞ്ചരിക്കുന്നത്. രണ്ടിടത്തും ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വീഴ്ചവരുകയാണെങ്കില്‍ അതിന്റെ പ്രതിഫലനം ജീവിതത്തിലുടനീളം പ്രകടമാകും.
സംസ്‌കാര സമ്പന്നരായ രക്ഷിതാക്കളുടെ മക്കള്‍ നല്ല കഴിവുകളുള്ളവരും വിജയികളുമായി മാറുന്നു എന്നത് സാധാരണ പറയാറുള്ളതാണ്. ഒരര്‍ഥത്തില്‍ ഇത് ശരിയാണ്. എന്നാല്‍ അവരുടെ രക്ഷിതാക്കളില്‍ മിക്കവരും ഇത്തരത്തില്‍ വൈജ്ഞാനിക മികവ് നേടിയവരായിരുന്നില്ല എന്നു നമുക്ക് മനസ്സിലാകുന്നതാണ്. എന്നാല്‍ അവരുടെ കുടുംബം മുഴുവനായും അവരെ പരിഗണിക്കുകയും അവര്‍ക്കാവശ്യമായ മാനസിക പിന്തുണയും പ്രോല്‍സാഹനവും നല്‍കുന്നവരായിരിക്കും. വികസ്വര രാഷ്ട്രങ്ങളെ കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍ കാണാം. മിക്ക വിജയികളുടെയും മാതാപിതാക്കന്മാര്‍ നിരക്ഷരരായിരിക്കും. എന്നാല്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണെങ്കില്‍ ആ രക്ഷിതാക്കള്‍ തങ്ങളുടെ മക്കളോട് പൂര്‍ണ ദയയും വാത്സല്യമുള്ളവരും തങ്ങളുടെ ജീവിത പരിചയത്തില്‍ നിന്നു കൊണ്ട് അവരുടെ വളര്‍ച്ചക്കാവശ്യമായ ക്രിയാത്മകമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നവരായിരിക്കും. പ്രൊഫസര്‍ മുഹമ്മദ് ഹൂറാനി അദ്ദേഹത്തിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ദേയമാണ്.
1.മക്കളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും ലഭിക്കുന്ന ആശയക്കൈമാറ്റങ്ങളും പങ്കുവെക്കലുമാകുന്നു ബുദ്ധിപരമായ മികവ് ആര്‍ജിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുന്നത്.
2. സ്‌നേഹം, കാരുണ്യം, ആത്മവിശ്വാസം, മനസ്സമാധാനം തുടങ്ങിയവ കുട്ടിക്ക് വീട്ടില്‍ നിന്നും പുറത്ത് നിന്നും ലഭിക്കുമ്പോള്‍ അവന്റെ കഴിവുകള്‍ പരമാവധി വികസിപ്പിക്കാന്‍ അവന് സാധിക്കും. വിജ്ഞാന കുതുകിയും ധീരതയും ആര്‍ജിക്കുവാന്‍ അവനത് പ്രേരകമാകും.
3.കുട്ടിക്ക് തന്റെ സാമൂഹിക അന്തരീക്ഷവുമായി ക്രിയാത്മകമായി ഇടപഴകാന്‍ കഴിയുന്നതോടെ ബുദ്ധിപരമായ ശേഷികള്‍ വികസിപ്പിക്കാന്‍ സാധിക്കുന്നു.
4. തങ്ങളുടെ വൈവിധ്യമാര്‍ന്ന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ബുദ്ധിപരമായ മികവ് പ്രകടിപ്പിക്കുന്നതിനും കേന്ദ്രമായി വര്‍ത്തിക്കുന്നത് കുട്ടികള്‍ ഇടപഴകുന്ന സാമൂഹിക ചുറ്റുപാടും അന്തരീക്ഷവുമാണ്.
5. വീട്ടില്‍ നിന്നും ലഭിക്കുന്ന പ്രോല്‍സാഹനങ്ങള്‍ ബുദ്ധിപരമായ ശേഷികള്‍ വര്‍ദ്ദിപ്പിക്കുന്നതിനും വൈജ്ഞാനിക വൃത്തം വിശാലമാക്കുന്നതിനും അവരെ സഹായിക്കും. പുതിയ അവസരങ്ങള്‍ അവര്‍ക്കായി തുറന്നുവെക്കുന്നതും അവരുമായി നിരന്തരമിടപഴകുന്നതും അവരിലുള്ള എല്ലാ ആവിഷ്‌കാരങ്ങളും പുറത്തെടുക്കാന്‍ സഹായിക്കും.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്
 

Related Articles