Current Date

Search
Close this search box.
Search
Close this search box.

നാളെയുടെ നായകരാണ് ആണ്‍കുട്ടികള്‍

boys.jpg

നാം പെണ്‍മക്കളുടെ കാര്യത്തില് കൂടുതലായി വാചാലരാകാറുണ്ട്. അവരുടെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതിനെ കുറിച്ചും, അവര്‍ക്കു നല്‍കേണ്ട വിദ്യാഭ്യാസ അവകാശങ്ങളെ കുറിച്ചും, അവര്‍ക്കു നല്ല ഭര്‍ത്താക്കന്മാരെ കണ്ടത്തേണ്ടതിനെ കുറിച്ചും, അവരുടെ വസ്ത്രധാരണം ഇസ്‌ലാമികമാക്കുന്നതിനെ കുറിച്ചും. അങ്ങനെ അങ്ങനെ പറഞ്ഞുവന്ന് തങ്ങളുടെ പെണ്മക്കളെ ഇനി എങ്ങനെ വളര്‍ത്തും എന്ന ആശങ്കയില്‍ എത്തുന്നവരുണ്ട്. ഇതിനിടയില്‍ ആണ്‍കുട്ടികള്‍ക്ക് നല്‌കേണ്ട പരിഗണന നാം മറന്നുപോകുന്നു. ചില സവിശേഷമായ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുള്ളവരാണവര്‍. നാളെ സമൂഹത്തെ അവര്‍ നയിക്കുകയെന്നതാണ് സമുദായത്തിന്റെ വളര്‍ച്ചയും വിജയവും. നല്ല നേതൃത്വത്തിന് ആവശ്യമായ മുഖ്യ ഘടകങ്ങളായ സത്യം, നീതി, ദയ, കാരുണ്യം എന്നിവ ഉന്നതങ്ങളില്‍ എത്തുന്നു എന്നതാണ് പ്രധാനം. അവനെറ സമീപനങ്ങള്‍ അല്ലാഹുവിനോടുള്ള തഖ്‌വയിലധിഷ്ടിതമാണ്, അവന്റെ ശുദ്ധമായ സാന്മാര്‍ഗ്ഗിക ജീവിതവുംകൂടി ചേരുമ്പോള്‍ നാട്ടില്‍ നടമാടുന്ന പ്രശ്‌നങളെ ഒരളവോളം നിയന്ത്രിക്കാനാകും.
ദൈവികബോധത്തോടെ നമ്മുടെ മക്കളെ എങ്ങനെ വളര്‍ത്തി വലുതാക്കാം. ഇതിനുതകുന്ന ഏററവും നല്ല വഴി പ്രവാചകന് (സ) യുടെ ചര്യ പിന്തുടരുക എന്നതാണ്. നബിയുടെ ജീവിതം കാര്യക്ഷമമായി രേഖപ്പെടുത്തപ്പെട്ടത് അദ്ദേഹം എല്ലാ വേളകളിലും മാതൃകാനേതൃത്വവും മനുഷ്യരാശിക്കാകമാനമുള്ള കാരുണ്യവുമായതിനാലാണ്.

സാഹോദര്യത്തിലൂന്നിയ സൗഹാര്‍ദ്ധം
സ്വന്തത്തിന് ആഗ്രഹിക്കുന്നത് അവരുടെ സഹോദരന്മാര്‍ക്കും അവര്‍ ആഗ്രഹിക്കുന്നവരായിരിക്കും വിശ്വാസികള്‍ എന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളത്. ഇത് കേവലം അയല്‍ക്കാരനിലേക്കു നോക്കലോ ആവശ്യസാധനങള്‍ കൈമാറുന്നതിലോ അല്ല മറിച്ച് തനിക്കുള്ളതിലും, അതില് കൂടുതലും മററുളളവര്‍ക്ക് ആഗ്രഹിക്കുക്കലാണ്. അതോടൊപ്പം മനസ്സമാധാനവും ആത്മവിശ്വാസവും കൈവരുന്നു. പരസ്പര ബഹുമാനവും പരിഗണനയും വളരുന്നു. പലപ്പോഴും മുതിര്‍ന്നവരിലിത് പ്രകടമല്ല. ഈവക ശിക്ഷണമെല്ലാം ചെറു പ്രായത്തില്‍ത്തന്നെ തുടങണം. ചെറുപ്പകാലങളിലുളളശീലം മറക്കുമോ മാനുഷ്യനുളളകാലം.
ചെറിയ നിസ്സാരകാര്യങ്ങള്‍ക്ക് വഴക്കിടുക, പൊതുസ്വത്ത് നശിപിക്കുക, പൊതുശല്യമുണ്ടാക്കുക. തുടങ്ങിയ ദൂഷ്യ സ്വഭാവങ്ങളില്‍ ആണ്ക്കുട്ടികള് എത്താറുണ്ട്. ശരിയായ സ്വാധീനത്തിന് പകരം തെറ്റായ സ്വാധീനം ഉണ്ടാകുമ്പോഴാണത് ഉണ്ടാകുന്നത്. പരസ്പര സഹകരണത്തിലധിഷ്ടിതമായ സമൂഹത്തിനത് തടസ്സമായിരിക്കും. അവരെ നിയന്ത്രിക്കുന്നത് അവരുടെ താല്‍പര്യങ്ങളായിരിക്കും. നാളെ അവര്‍ നേതൃത്വത്തില്‍ വരുമ്പോള്‍ സമൂഹത്തിന് അനാരോഗ്യകരമായ സമൂഹത്തിന്റെ സൃഷ്ടിപ്പിനത് കാരണമാകും. മുതിര്‍ന്നവരോടും,കുടുംബത്തോടും, അയല്ക്കാരോടും, അധ്യാപകരോടും, ആദരവും അനുസരണവും കാണിക്കാന്‍ കുട്ടികളെ നേരത്തെ ശീലിപ്പിക്കേണ്ടതുണ്ട്. മുതിര്‍ന്നവരില്‍ നിന്നാണവരത് സ്വീകരിക്കുക.
പൊതുമാധ്യമരംഗത്തിനുണ്ടായ പുരോഗതിയില്‍ കാലത്തോട് സംവദിക്കാന് പുതിയ തലമുറക്ക് കഴിയേണ്ടതുണ്ട്, എല്ലാവരും ഫെയ്‌സ് ടു ഫെയ്‌സ് രീതിയിലാണ് പരസ്പരം സംവദിക്കുന്നത്. കുട്ടികളെ കാലത്തിന്റെ വഴിയെ മാതൃകാപുരുഷന്മാരായി വാര്‍ത്തെടുക്കാന് സാധിച്ചാല്‍ സാമൂഹിക തിന്മകളെ നിഷ്‌കാസനംചെയ്യാന്‍ പുതുതലമുറക്കാവും, അതിന് നൈമിഷികമായ ഇഹലോകലക്ഷ്യങളെ വെടിഞ്ഞ് ശാശ്വതമായ സദ്ഗുണങ്ങളെ അവര് കൈവരിക്കേണ്ടതുണ്ട്.

ആധുനികസംസ്‌കാരത്തോടും അനുകരണമനോഭാവത്തോടുമുളള അസഹിഷ്ണുത
പെണ്മക്കളുടെ അനുകരണ മനോഭവത്തെകുറിച്ച് മിക്കരക്ഷിതാക്കളും ഭയപെടാറുണ്ട്. ആരായിരിക്കും അവരുടെ കൂട്ടുകാര്‍, അനുയോജ്യമല്ലാത്ത രൂപത്തില്‍ വസ്ത്രധാരണം നടത്തുന്നുണ്ടോ, അനിസ്‌ലാമികമായ സ്വഭാവത്തിലേക്ക് ഓടി അടുക്കുമോ എന്നൊക്കെ. ഇതേ ഉത്കണ്ഠ ആണ്‍കുട്ടികളുടെ കാര്യത്തിലും വേണം, പുതിയ സംസ്‌കാരങ്ങളേയും വേഷങ്ങളേയും അനുദാവനം ച്ചെയ്യുന്നതില്‍ ആണ്‍കുട്ടികള്‍ മുഖ്യമായ പങ്ക് വഹിക്കുന്നു. മിക്ക കുഴപ്പങ്ങളിലും അവര്‍ ചെന്ന് ചാടുന്നു. ശാരീരികമായ കയ്യേറ്റങ്ങള്‍, കൗമാരത്തിലുളള ലൈംഗിക കുററകൃത്യങ്ങള്‍, കൊളളയടി, തുടങ്ങിയ മിക്ക കേസുകളിലും അവരും പങ്കാളികളാകുന്നു. മ്ലേഛസംസ്‌കാരത്തിന്റെ വലയില്‍ മിക്ക കുട്ടികളും പെടുന്നു, അങ്ങനെ മദ്യം, മയക്കുമരുന്ന്, ലൈംഗികത തുടങ്ങിയവക്കടിമപെട്ട് സ്വയം നശിക്കുന്നു.
കുട്ടികള്‍ക്ക് നല്‌കേണ്ട പരിഗണനയില്‍ കാലതാമസം വരുത്താതെ അവരുടെ ചെറുപ്രായത്തില്‍തന്നെ നല്കണം. അവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുകുക, കുടുംബത്തില്‍ അവരുടെ സാന്നിദ്ധ്യവും, സ്ഥാനവും ബോധ്യപെടുത്തുക, കാലത്തിന്റെ പുരോഗതിയില്‍ അവര്‍ക്കുളള പുരോഗതിയെ വകവെചുകൊടുക്കുക, ഇതെല്ലാം അവര്‍ക്ക് അഭിമാനവും സന്തോഷവും നല്‍കുന്നു, അങ്ങനെ അവരും കുടുംബത്തിന്റെ ഭാഗമാണന്നറിയുമ്പോള്‍ അതവരില്‍ സ്‌നേഹവും ആദരവും സൃഷ്ടിക്കുന്നു. അവരോടുളള വൈകാരികമായ നമ്മുടെ ഇടപെടലുകളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശോഭനനായ അവരുടെ ഭാവിക്കുവേണ്ടി മാതാപിതാക്കളുടെ സ്‌നേഹവും ആദരവും വളരെയേറെ ആവശ്യമാണ്. അവരുടെ വ്യക്തിതല കഴിവുകളേയും ശേഷികളേയും പരിപോഷിപിക്കുന്നതിലൂടെ ഭാവിയില്‍ സമൂഹത്തിന്റെ പുരോഗതി സാധ്യമാകുന്നു.
പ്രവാചകന് മുഹമ്മദ് നബി (സ) യുടെ ജീവിതത്തിലുടനീളം ചെറുപ്രായക്കാരായ സ്വഹാബികള്‍ അദ്ദേഹത്തോടൊപ്പം സഹവസിച്ചിരുന്നതായി നമുക്ക് കാണാം. അവരുടെ കാര്യത്തില്‍ നബിതിരുമേനി പ്രത്യേകം ശ്രദ്ധ കാണിക്കുകയും ചെയ്തിരുന്നു. അലി(റ) , സൈദ് ബിന്‍ ഹാരിസ, ഉസാമത്തുബ്‌നു സൈദ്, അനസ് ബിന്‍ മാലിക്, നബിയുടെ പേരമക്കളായ ഹസനും ഹുസൈനും… തുടങ്ങി അനേകം പേരെ നമുക്ക് കാണാം. മുതിര്‍ന്നപ്പോള്‍ അവരെല്ലാം ഇസ്‌ലാമിന്റെയും ഇസ്‌ലാമിക രാഷ്ട്രത്തിന്റെയും പുരോഗതിയില്‍ അവര്‍ നല്‍കിയ പങ്കാളിത്തംഏറെ പ്രശംസനീയമായിരുന്നു.

പിതാക്കന്മാര്‍ മാതൃകയാവണം
ചെറുപ്പം മുതല്‍ തന്നെ കുട്ടികളോട് അടുത്തിടപഴകേണ്ടതുണ്ട്. കാരണം ഈ പ്രായംതൊട്ടേ അവരില്‍ വൈകാരികമായ പ്രക്രിയകള്‍ രൂപപെടുന്നു. പിതാവ് നല്ല മാതൃകായോഗ്യനാണെങ്കിലേ മക്കളും മാതൃകകളായി മാറൂ. മറിച്ച് ജീര്‍ണ്ണച്ച സംസ്‌കാരത്തിന്റെ ഭാഗമായ നീങ്ങുന്ന പിതാക്കന്‍മാര്‍ യുവതയെ നാശത്തിലേക്കാണ് നയിക്കുക.

വിവാഹ വ്യവസ്ഥയോടുളള ആദരവ്
വൈവാഹിക വ്യവസ്ഥക്ക് നല്‍കുന്ന പരിഗണനയും കാഴ്ചപാടും ആധുനികസമൂഹത്തില്‍ കുറഞ്ഞ് വന്നുകൊണ്ടിരിക്കുകയാണ്. വിവാഹ മോചനങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. കുത്തഴിഞ്ഞ ലൈംഗികത മുസ്‌ലിം സമുദായത്തെ പോലും പിടികൂടിയിരിക്കുന്നു. അനിസ്‌ലാമികസമൂഹത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന ഇത്തരം ദുഷ്പ്രവണതകള്‍ ഇന്നത്തെ സിനിമകളിലും നോവലുകളിലും ജീവിതത്തിന്റെ മുഖ്യഭാഗമായിട്ടാണ് അവതരിക്കപെടുന്നത്. സ്വന്തം പെണ്ണിനെ വഞ്ചിച്ച് മറ്റൊരുവളുമായി ബന്ധം പുലര്‍ത്തല്‍, ഓഫീസിലും ജോലിസ്ഥലങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന അവിഹിത ബന്ധങ്ങള്‍ ഇതൊക്കെ അതില്‍ നിന്നുണ്ടാകുന്നതവയാണ്.
ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ വൈവാഹിക കരാറിന് വേണ്ടത്ര പ്രാധാന്യം നല്‍കാതിരിക്കുമ്പോഴാണ് പരസ്പര ആദരവ് നഷ്ടമാകുന്നത്. കുടുംബത്തിന്റെ അരക്ഷിതാവസ്ഥക്കത് കാരണമാകുന്നു. ഈ അരക്ഷിതാവസ്ഥയില്‍ വളര്‍ന്നു വരുന്ന കുട്ടികളില്‍ പവിത്ര ബന്ധങ്ങളിലുളള വിശ്വാസം ഇല്ലാതാക്കുന്നു. ഇസ്‌ലാമിക വീക്ഷണത്തില്‍ നിന്നുകൊണ്ടുളള നിയമാനുസൃതമായ സ്ത്രീപുരുഷ ബന്ധത്തിനെറ പ്രാധാന്യത്തെ അവര്‍ മനസിലാക്കുന്നില്ല.
നബി(സ) വിവാഹേതര ബന്ധങ്ങളെ കുറിച്ച് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രണയബന്ധത്തില്‍ പെട്ടവരെ എത്രയും പെട്ടന്ന് വിവാഹം ചെയ്ത് കൊടുക്കുകയാണ് വേണ്ടത്. ഒരാളുടെ വിവാഹഭ്യാര്‍ത്ഥന സ്വീകരികേണ്ടത് അയാളുടെ ഇസ്‌ലാമികവും കുടുംബത്തോടുമുളള ഉത്തരവാദിത്വബോധവും പരിഗണിചാവണം. അതിലൂടെ കുടുംബത്തില്‍ സ്‌നേഹവും സമാധാനവും കളിയാടും.
ഇസ്‌ലാമില്‍ മാതാവിന് സമുന്നത പദവിയാണുളളത്. അതിനാല്‍ തന്നെ മക്കള്‍ക്ക് അവരോടുളള ചുമതല ഏറെ വലുതാണ്. മക്കളില്‍ ബഹുമാനവും സാമൂഹികബോധവും സൃഷ്ടിക്കുന്നതില്‍ മാതാക്കള്‍ക്ക് വലിയ പങ്കാണുളളത്. മക്കളുമായിട്ട് ദൃഢബന്ധം സ്ഥാപിചാല്‍ മാത്രമേ അതിനു സാധ്യമാവുകയുളളൂ. നല്ല ഭാവിയുടെ വക്താക്കളാവാന്‍ അതിലൂടെ അവര്‍ക്ക് സാധിക്കും.
പുരുഷന്മാരാണ് സ്ത്രീകളുടെ സംരക്ഷകര്‍, അവള്‍ വഴിതെറ്റാതെ നോക്കേണ്ടതും അവന്റെ ചുമതലയാണ്. വശീകരിക്കപ്പെട്ടു പോയ പെണ്‍കുട്ടികളെ കുറ്റപ്പെടുത്താന്‍ വളരെ എളുപ്പമാണ്. എന്നാല്‍ അവരെ വശീകരിക്കുന്നത് ആണ്‍കുട്ടികളാണെന്നത് ഓര്‍ക്കേണ്ടതുണ്ട്. കുട്ടികളെ ചെറുപ്രായം തൊട്ടേ ശരിയും തെറ്റും പഠിപ്പിക്കപെടണം എങ്കില്‍ മാത്രമേ വലിയ വീഴ്ചകളില്‍ അവരെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

പ്രവാചകചര്യയെ അനുദാവനം ചെയ്യുക                                                        
പ്രവാചകചര്യയെ ജീവിതത്തില് നടപ്പാക്കുക എന്നുളളത് ഏറ്റവും പ്രധാനമാണ്. ഒരു സമയത്ത് പ്രവാചകന്റെ(സ) ഒരു ചെറിയ പ്രവൃത്തിയെങ്കിലും നാം ജീവിതത്തില്‍ കൊണ്ടുവരാന്‍ നാം ബോധപൂര്‍വം ശ്രമിക്കണം. ഇസ്‌ലാമിക മൂല്യങ്ങളെ കുടുംബ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉയര്‍ത്തിപിടിക്കുന്നതിലും ശ്രദ്ധ കാണിക്കണം. താങ്കള്‍ വല്യുപ്പയോ, ഉപ്പയോ, ഭാര്യയോ, കുറേ കുഞ്ഞുങ്ങളുടെ ഉമ്മയോ ആകുന്നതിലല്ല കാര്യം മറിച്ച് നമ്മുടെ മക്കള്‍ നമ്മെയും മറ്റുളളവരെയും ആദരിക്കുന്ന വിധത്തില്‍ അവരെ വളര്‍ത്തുകയെന്നതാണ് പ്രധാനം. പ്രത്യേകിച്ചും ആണ്‍ക്കുട്ടികള്‍ അവര്‍ മുതിര്‍ന്നവരായി കഴിഞ്ഞാല്‍ അവരാണ് നാളെയുടെ നായകന്മാരാകേണ്ടത്. അതിന് അവര്‍ക്കാവശ്യമായ ദൈവബോധം അവരില്‍ നാം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

വിവ : നിഷാദ് ബാബു കരുവാരകുണ്ട്

Related Articles