Parenting

സന്താനപരിപാലനത്തിലെ ചില ലളിതസൂത്രങ്ങള്‍

ഇമാം അഹ്മദ്(റ) വകീഇല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘അബൂ സുഫ്‌യാന്റെ ഉമ്മ അദ്ദേഹത്തോട് പറഞ്ഞു. ‘എന്റെ മോനേ! നീ അറിവ് തേടിക്കൊണ്ടിരിക്കുക. ഞാനദ്ധ്വാനിച്ച് കാശുണ്ടാക്കിത്തരാം. നീ പോയി വിജ്ഞാനം സമ്പാദിക്കൂ. എന്റെ മോനേ! നീ കേവലം പത്ത് അക്ഷരങ്ങള്‍ മാത്രമാണ് എഴുതുന്നതെങ്കില്‍ പോലും അതിലൂടെ നിന്റെ മനസ്സല്‍ ദൈവഭക്തിയും വിനയവും വര്‍ദ്ധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. അപ്രകാരം സംഭവിക്കുന്നില്ലെങ്കില്‍ അവ നിനക്ക് പ്രയോജനരഹിതവും ദോഷകരവുമാണ്. ‘
സന്താനപരിപാലനത്തില്‍ സലഫുകള്‍ സ്വീകരിച്ച ഉന്നതമായ മാതൃകയാണ് ഇത് സൂചിപ്പിക്കുന്നത്. തന്റെ മകന്‍ സമര്‍ത്ഥനും കൂര്‍മ്മബുദ്ധിയുള്ളവനുമാണെന്ന് അബൂ സുഫ്‌യാന്റെ മാതാവ് തിരിച്ചറിഞ്ഞു. അവനെ വിജ്ഞാനം പഠിപ്പിക്കുന്നതില്‍ അവര്‍ പ്രത്യേക ശ്രദ്ധ നല്‍കി. മകനോടുള്ള അടുത്തിടപഴക്കത്തോടെയും കൂടെ ചേര്‍ക്കുന്നതിലൂടെയും അവന്റെ സാമര്‍ഥ്യം മനസ്സിലാക്കാനായി.

വൈജ്ഞാനികമായ താല്പര്യം പ്രത്യേകം മുഖവിലക്കെടുത്തുകൊണ്ട് ഉന്നതമായ ലക്ഷ്യത്തിലേക്ക് അവനെ നയിക്കാനും ഇതിലൂടെ സാധിച്ചു. നിരന്തരമായി സദുപദേശം നല്‍കുകയും കുട്ടിക്ക് തന്നോടുള്ള ബാധ്യത പോലുള്ള വിഷയത്തില്‍ കണ്ണടക്കുകയും ചെയ്തിരുന്നു. അവരുടെ പ്രതീക്ഷക്ക് അല്ലാഹു മങ്ങലേല്‍പ്പിച്ചില്ല. ആ സുഫ്‌യാനാണ് പിന്നീട് ഇസ്‌ലാമിക ചരിത്രത്തിലെ അറിയപ്പെട്ട താബിഈ പണ്ഡിതനും പിന്നീട് വിശ്വാസികളുടെ അധികായനുമായ സുഫ്‌യാനുസ്സൗരി എന്ന പേരിലറിയപ്പെടുന്നത്. അല്ലാഹു ആ മാതാവിനെ പുണ്യ നല്‍കി അനുഗ്രഹിച്ചു. ദൈവാനുഗ്രഹമുണ്ടെങ്കില്‍ അവരുടെ സന്താനത്തെ അവരുടെ ജീവിതത്തില്‍ നിര്‍വ്വഹിച്ച പുണ്യങ്ങളില്‍ ഏറ്റവും സ്രേഷ്ടകരമായ സൂക്ഷിപ്പു കര്‍മ്മമായി സ്വീകരിക്കുമെന്നതില്‍ സംശയമില്ല.
ഈ സംഭവം രക്ഷിതാക്കള്‍ക്ക് തങ്ങളുടെ സന്താനങ്ങള്‍ക്ക് വിജ്ഞാനത്തിലും മറ്റെല്ലാ സ്രേഷ്ടകര്‍മ്മങ്ങളിലും തര്‍ബ്ബിയ്യത്ത് (സര്‍വോന്മുഖ വളര്‍ച്ച) കൈവരിക്കാന്‍ നല്ലൊരു വഴികാട്ടിയാണ്. ചില കാര്യങ്ങളില്‍ അല്‍പം ക്ഷമയവംലബിക്കുകയാണെങ്കില്‍ പോലും ഏറ്റവും നല്ല രീതിയില്‍ കുട്ടികളുമായി ഇടപഴകുന്നത് അവരുടെ ബുദ്ധികൂര്‍മ്മതയില്‍ വലിയ സ്വാധീനമുണ്ടാക്കാനാവും. വിജ്ഞാനത്തിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ അതില്‍ സഹായിയായും അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചും കുട്ടി വളരുന്നതിനനുസരിച്ച് മുന്നോട്ടുള്ള യാത്രകളില്‍ എന്തെങ്കിലും ആവശ്യപ്പെടുന്ന പക്ഷം അതംഗീകരിച്ചു കൊടുത്തും സഹകരിക്കണ്ടതുണ്ട്. ഭാവിയില്‍ പിതാവ് നേടിയതു പോലെയുള്ള വിജ്ഞാനം കുട്ടിയും കരസ്ഥമാക്കുകയും അതിലൂടെ രക്ഷിതാവ് കണ്‍കുളിര്‍ക്കുകയും അവരുടെ പ്രാര്‍ഥനകള്‍ സദാ സമയവും ലഭിച്ചു കൊണ്ടിരിക്കുയും ചെയ്യും.
സത്യത്തില്‍ ചില മാതാപിതാക്കള്‍ മക്കളില്‍ നിന്ന് ഇങ്ങോട്ട് ലഭിക്കുന്ന സേവനവും അടുപ്പവും മാത്രമേ പുണ്യകര്‍മ്മമയി ഗണിക്കാറുള്ളൂ. സംശയം വേണ്ട, മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്ന മഹാത്തായ ഒരു പുണ്യകര്‍മ്മമാണിത്. അതാവട്ടെ പിതാവിന്റെ തന്റെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ ആയാസമുണ്ടാക്കുന്നു. മക്കളും മാതാപിതാക്കളും തമ്മിലുള്ള ചില്ലറ നീക്കുപോക്കുകളിലൂടെ അവര്‍ക്കു സമൂഹത്തിനും വലിയ പ്രയോജനമുണ്ടാവുന്നു. അതാണ് സ്ഥായിയായ നന്മ.

വിവ: സുഹൈറലി തിരുവിഴാംകുന്ന്

Facebook Comments
Related Articles
Show More

Leave a Reply

Your email address will not be published.

Close
Close