Current Date

Search
Close this search box.
Search
Close this search box.

വിവാഹവും വ്യഭിചാരവും

ഒരിക്കല്‍ യുവാക്കളുടെ ഒരു സംഗമത്തില്‍ പങ്കെടുത്തുകൊണ്ട് വൈകാരിക ബന്ധങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ അവരിലൊരാള്‍ പറഞ്ഞു: ഞാനൊരു ചോദ്യം ചോദിക്കാനാഗ്രഹിക്കുന്നു, എന്നാല്‍ നിങ്ങളെന്നെ തെറ്റായി മനസ്സിലാക്കരുത്. ഞാന്‍ പറഞ്ഞു: നീ ചോദിച്ചുകൊള്ളൂ. അവന്‍ ചോദിച്ചു: വിവാഹത്തിനും വിവാഹേതര സ്ത്രീ-പുരുഷ ബന്ധത്തിനും അഥവാ വ്യഭിചാരത്തിനുമിടയില്‍ ഞാനൊരു വ്യത്യാവും കാണുന്നില്ല. ഈ വിഷയത്തില്‍ താങ്കളുടെ അഭിപ്രായമറിയാല്‍ ആഗ്രഹമുണ്ട്. കാരണം ഞാന്‍ വിദേശത്ത് പഠിച്ച ഒരാളാണ്. അവിടെ ഒരാണ്‍കുട്ടിക്ക് ഒരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടാവുകയെന്നത് തീര്‍ത്തും സ്വാഭാവികമായ കാര്യമാണ്.

ഞാന്‍ പറഞ്ഞു: താങ്കളുടെ ഈ ചോദ്യം വളരെ പ്രസക്തമാണ്. ഞാനതിന് ഉത്തരം നല്‍കാം. അവക്കിടയിലെ വ്യത്യാസം മനസ്സിലാക്കാന്‍ വിഷയത്തെ അതിന്റെ അടിസ്ഥാനം മനസ്സിലാക്കി പഠിക്കേണ്ടതുണ്ട്. അല്ലാഹു ആദമിനെ സൃഷ്ടിച്ചപ്പോള്‍ ഭൂമിയില്‍ അവന് പ്രാതിനിധ്യവും കല്‍പിച്ചു നല്‍കു. എന്താണ് പ്രാതിനിധ്യം കൊണ്ടുദ്ദേശിക്കുന്നത്? ഭൂമിയുടെ പരിപാലനമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. പ്രസ്തുത പരിപാലനം തുടരുന്നതിന് സന്താനളുടെ തുടര്‍ച്ചയുണ്ടാകേണ്ടതുണ്ട്. വ്യഭിചാരം ഈ ലക്ഷ്യത്തിന് വിരുദ്ധമാണ്. കാരണം വ്യഭിചാരത്തില്‍ സുസ്ഥിരതയില്ലാത്തത് പോലെ സന്താനങ്ങളുടെ ഉല്‍പാദനവും അവരുടെ പരിപാലനവും അതിലെ ഉത്തരവാദിത്വനിര്‍വഹണവുമൊന്നും അതിന്റെ ലക്ഷ്യമാകുന്നില്ല. വിവാഹം സ്ഥിരമായ ഒന്നാണെങ്കില്‍ വ്യഭിചാരം താല്‍ക്കാലികമാണ്. സന്താനങ്ങളുടെയും ഭൂമിയിലെ പ്രാതിനിധ്യത്തിന്റെയും തുടര്‍ച്ച വിവാഹം ഉറപ്പാക്കുന്നു. എന്നാല്‍ വ്യഭിചാരം അത് ഉറപ്പുതരുന്നില്ല. അല്ലാഹു ജനങ്ങളെ സൃഷ്ടിച്ചതിന് പിന്നിലെ ലക്ഷ്യത്തെ മുന്‍നിര്‍ത്തി വിശകലനം ചെയ്യുമ്പോഴാണിത്. ഇനി അതിന്റെ ആരോഗ്യവശം പരിഗണിക്കുമ്പോഴും വലിയ അന്തരമാണ് കാണാന്‍ സാധിക്കുക. പലരുമായി ലൈംഗിക ബന്ധം പുലര്‍ത്തുമ്പോള്‍ വരുന്ന രോഗങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്കറിയാം. വിവാഹ ബന്ധങ്ങളില്‍ അത്തരം രോഗങ്ങള്‍ കാണാന്‍ സാധിക്കുകയില്ല. മാനസിക തലത്തിലും വലിയ വ്യത്യാസമുണ്ട്. പല സ്ത്രീകളുമായും വിവാഹേതര ബന്ധം പുലര്‍ത്തുന്ന സാക്ഷ്യപ്പെടുത്തലിലൂടെ ഞാനക്കാര്യം വ്യക്തമാക്കാം. അദ്ദേഹം പറഞ്ഞു: പല സ്ത്രീകളുമായുള്ള വൈവാഹികേതര ബന്ധം കാരണം എന്റെ മനസ്സ് അസ്വസ്ഥമാണ്. സമാനമായ രീതിലുള്ള സാക്ഷ്യപ്പെടുത്തല്‍ ഒരു സ്ത്രീ നടത്തിയതും ഞാനോര്‍ക്കുന്നു. നിരവധി നിഷിദ്ധ ബന്ധങ്ങളിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് താന്‍ വിഷാദവും ഏകാന്തതയും അനുഭവിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. വിവാഹത്തിനും വ്യഭിചാരത്തിനുമിടയില്‍ ആരോഗ്യപരവും മാനസികവും നിയമപരവും വിശ്വാസപരവുമായ വ്യത്യാസങ്ങളുണ്ട്.

അവന്‍ പറഞ്ഞു: എന്നാല്‍ വ്യഭിചാരം ആസ്വാദ്യകരമാണല്ലോ. ഞാന്‍ അവനോട് പറഞ്ഞു: മനുഷ്യനെ സംബന്ധിച്ചടത്തോളം ഏതൊരു വികാരവും അവന് ആസ്വാദനം പകരുന്നതാണ്. സമ്പത്ത്, സ്ത്രീ, ആഹാരം തുടങ്ങി ഉറക്കമെന്ന വികാരം വരെ ആസ്വാദനം നല്‍കുന്നതാണ്. എന്നാല്‍ വികാരത്തെ നിയന്ത്രിക്കുമ്പോള്‍ താങ്കളുടെ വ്യക്തിത്വം കൂടുതല്‍ ശക്തമാകുകയും സ്രഷ്ടാവിന്റെ തൃപ്തിക്ക് അര്‍ഹനാവുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ മറ്റൊരാള്‍ക്ക് വകവെച്ചു നല്‍കാതിരിക്കുകയെന്നത് ദീനിന്റെ സൗന്ദര്യത്തിന്റെയും വിധികളുടെയും ഭാഗമാണ്. അങ്ങനെ വകവെച്ചു നല്‍കുന്നുവെങ്കില്‍ അക്രമമാണത്. അല്ലാഹു സ്ത്രീയെ പടച്ചപ്പോള്‍ രണ്ട് വികാരങ്ങളാണ് അവളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ആസ്വാദനവും മാതൃത്വവുമാണവ. ഒരാള്‍ അവള്‍ക്കൊപ്പം വ്യഭിചരിക്കുമ്പോള്‍ അതിലൊരു വികാരം മാത്രമാണ് സാക്ഷാല്‍കരിക്കപ്പെടുന്നത്, രണ്ടാമത്തേത് നിഷേധിക്കപ്പെടുന്നു. വലിയ അക്രമമാണത്. അതേസമയം വിവാഹം രണ്ട് വികാരങ്ങളെയും പൂര്‍ത്തീകരിക്കുന്നു. അടിസ്ഥാനപരമായ വ്യത്യാസമാണത്. യുവാക്കളുമായി ഞാന്‍ സംവദിച്ചു കൊണ്ടിരിക്കെ ഒരു യുവാവ് ചര്‍ച്ചയിലൊന്നും പങ്കെടുക്കാതെ വളരെ നിശബ്ദനായി എല്ലാം ശ്രവിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ അവനോട് ചോദിച്ചു: എന്താണ് നിന്റെ അഭിപ്രായം? നിന്റെ ശബ്ദം ഇതുവരെ കേട്ടില്ലല്ലോ? അവന്‍ പറഞ്ഞു: എന്നെ സംബന്ധിച്ചടത്തോളം ഞാന്‍ വ്യഭിചാരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അല്ലാഹുവിനെ പേടിച്ചിട്ടല്ല, മറിച്ച് അതിലൂടെ വരാവുന്ന രോഗങ്ങളെ പേടിച്ചാണ്. ഞാന്‍ അവരോട് പറഞ്ഞു: നിങ്ങള്‍ എല്ലായ്‌പ്പോഴും യുസുഫ് നബിയുടെ കഥയും അദ്ദേഹത്തിന്റെ സദാചാരബോധവും ജീവിതത്തില്‍ മാതൃകയാക്കണം. മര്‍യം ബീവിയുടെ കഥയും അവരുടെ സദാചാരനിഷ്ഠയും പെണ്‍കുട്ടികള്‍ക്കും മാതൃകയാണ്. ‘രണ്ട് താടിയെല്ലുകള്‍ക്കിടയിലുള്ളതിനെയും രണ്ട് തുടകള്‍ക്കിടയുള്ളതിനെയും കുറിച്ച് ആര്‍ എനിക്ക് ഉറപ്പ് നല്‍കുമോ അവര്‍ക്ക് ഞാന്‍ സ്വര്‍ഗം ഉറപ്പുനല്‍കുന്നു’ എന്ന പ്രവാചകവചനം എല്ലായ്‌പ്പോഴും നിങ്ങളുടെ ഓര്‍മയിലുണ്ടായിരിക്കണം. വ്യഭിചരിക്കുന്നവര്‍ക്ക് അതിന്റെ ശിക്ഷ പരലോകത്തിന് മുമ്പേ ഈ ലോകത്ത് വെച്ച് തന്നെ കിട്ടുന്നു. വ്യഭിചാരത്തിന് അടിമപ്പെട്ട ഒരാളെ എനിക്കറിയാം. പിന്നീടയാള്‍ വിവാഹിതനായപ്പോള്‍ ഭാര്യയുമായി ബന്ധപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ലൈംഗിക ശേഷിക്കുറവെന്ന പ്രശ്‌നവുമായിട്ടാണ് എന്റെ ഓഫീസില്‍ അയാള്‍ കയറിവന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി താന്‍ തുടര്‍ന്നിരുന്ന നിഷിദ്ധബന്ധങ്ങളുടെ പേരില്‍ ഖേദിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. ഭാര്യയുമായി ലൈംഗിക ബന്ധത്തിലെ ആസ്വാദനവും സന്താനോല്‍പാദനവും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു..

വിവ: അബൂഅയാശ്‌

Related Articles